gulf

അല്മാസ് യു എ ഈ യുടെ ക്രിസ്തുമസ് - നവ വത്സരാഘോഷങ്ങൾ നടത്തി

Anil Mattathikunnel  ,  2017-01-11 11:49:25pmm ക്ലിന്റിസ് ജോർജ്ജ്

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പൂർവ വിദ്യാർഥി സംഘടനയായ അലമാര യു എ ഇ ലെ ക്രിസ്മസ് നവ വത്സര ആഘോഷങ്ങൾ ജനുവരി 6 നു ദുബായ് Eat and Drink Restaurant ഓഡിറ്റോറിയത്തിൽ നടത്തി..ഉഴവൂർ കോളേജ്‌ മുൻ പ്രിൻസിപ്പൽ പ്രൊഫെസ്സർ ബാബു തോമസ് പൂഴിക്കുന്നേൽ ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. മുൻ പ്രസിഡന്റ് വി.സി.വിൻസെന്റ് വലിയവീട്ടിൽ പുതു വർഷ സന്ദേശം നൽകി. അലുമ്‌നി പ്രസിഡന്റ് രഞ്ചു ജോസ് കോയിത്തറ അദ്ധ്യക്ഷ പ്രസംഗം നടത്തി.സെക്രട്ടറി സ്റ്റീഫൻ കരിംതൊട്ടിയിൽ,ബിജു സ്‌കറിയ, സന്ദീപ് രഞ്ജൻ,ജൈമോൻ കുരുവിള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.കുരിയൻ വർഗീസ് സ്വാഗതവും ജോളിൻ ജോസ് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾക്കു ശേഷം ബിനീഷ് ഉഴവൂർ രെഞ്ചു ജോസ്,ആൻസി ജോളിന് എന്നിവരുടെ സംഗീത വിരുന്ന് അംഗങ്ങൾ ആസ്വദിച്ചു..പുതിയ അവതരണ രീതിയിൽ ക്രിസ്‌മസ്‌ പാപ്പാ ആയി എത്തിയ അലുമ്‌നി മുൻ പ്രസിഡന്റ് അനിൽ കുമാർ പി എസ്‌ സാന്റാക്ളോസ് ഗിഫ്റ്റുകൾ നൽകി കുട്ടികളുടെ മനം കവർന്നു..



Copyrights@2016.