india

എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി

Editor  ,  2019-09-15 08:09:10pmm

കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടു. എൻസിപിയിലെ ഏകാധിപത്യ പ്രവണതയിലും പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാർഥിത്വത്തിലും പ്രതിഷേധിച്ചാണു രാജി.
നേതാക്കൾ ഇലയിട്ടു; ‘ഐക്യസദ്യ’യ്ക്ക് ഒടുക്കം പി.ജെ. ജോസഫ് എത്തി
KERALA

രാജിക്കത്ത് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കു കൈമാറി. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് ആരോപിച്ചു. മാണി സി.കാപ്പന് പാലായിൽ വിജയ സാധ്യതയില്ല. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് പ്രതികരിച്ചു.
എന്നാൽ കുറച്ചു പേർ എൻസിപി വിട്ടതുകൊണ്ടു പാലായിൽ ഒന്നും സംഭവിക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫിലേതു പോലെ എൽഡിഎഫിലും പ്രശ്നങ്ങളുണ്ടെന്നു വരുത്തിതീർക്കാൻ ചിലരെ ചട്ടുകമാക്കി. പാർട്ടിവിട്ടവർ പുറത്തു തന്നെയെന്നും മന്ത്രി പറഞ്ഞു.

കോട്ടയം : എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. പാലാ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടു. എൻസിപിയിലെ ഏകാധിപത്യ പ്രവണതയിലും പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാർഥിത്വത്തിലും പ്രതിഷേധിച്ചാണു രാജി.

രാജിക്കത്ത് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കു കൈമാറി. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് ആരോപിച്ചു. മാണി സി.കാപ്പന് പാലായിൽ വിജയ സാധ്യതയില്ല. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് പ്രതികരിച്ചു.

എന്നാൽ കുറച്ചു പേർ എൻസിപി വിട്ടതുകൊണ്ടു പാലായിൽ ഒന്നും സംഭവിക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫിലേതു പോലെ എൽഡിഎഫിലും പ്രശ്നങ്ങളുണ്ടെന്നു വരുത്തിതീർക്കാൻ ചിലരെ ചട്ടുകമാക്കി. പാർട്ടിവിട്ടവർ പുറത്തു തന്നെയെന്നും മന്ത്രി പറഞ്ഞു.

Latest

Copyrights@2016.