india

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്.

Tiju Kannampally  ,  2020-02-11 06:58:47amm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ബിജെപിയെയും, കോണ്‍ഗ്രസിനെയും മലര്‍ത്തിയടിച്ചായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ വിജയം. പ്രതിപക്ഷ നേതാക്കള്‍ അരവിന്ദ് കെജ്‌രിവാളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയില്‍ 63 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടി പിടിച്ചടക്കിയത്. ബിജെപിയുടെ വരിക്കുഴികളില്‍ അകപ്പെടാതെ തന്ത്രപൂര്‍വം കരുക്കള്‍ നീക്കിയാണ് ആം ആദ്മി പാര്‍ട്ടി അധികാരമുറപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാണിച്ചാണ് കെജ്രിവാളും സംഘവും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. അതേസമയം കോണ്‍ഗ്രസിന് സാന്നിധ്യം അറിയിക്കാന്‍ പോലും സാധിച്ചില്ല. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയാണിത്. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെ ലക്ഷ്യം അധികാരം തിരിച്ചുപിടിക്കുകയായിരുന്നു. ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു.



Latest

Copyrights@2016.