india

ഇന്ന് വാലന്റൈന്‍സ് ഡേ

Tiju Kannampally  ,  2020-02-13 10:52:46pmm

വാലന്റൈന്‍സ് ഡേ എന്ന് കേള്‍ക്കുമ്ബോള്‍ത്തന്നെ നാണത്തോട് കൂടിയ പുഞ്ചിരി വിടരും. പ്രണയത്തിന്റെയും പ്രണയദിനത്തിന്റെയും സൗന്ദര്യമാകാം അഭൗമമായ ഇത്തരമൊരു ആനന്ദാനുഭൂതി എല്ലാവരിലും നിറയ്ക്കുന്നത്. പാശ്ചാത്യരുടെ അനേകം ആഘോഷങ്ങള്‍ നെഞ്ചിലേറ്റിയതുപോലെ വാലന്റൈന്‍സ് ഡേയും ഇന്ന് നമുക്ക് സ്വന്തമാണ, ഏറെ പ്രിയങ്കരവും. അതെ എല്ലാവര്‍ഷവും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുമ്ബോള്‍ നാം സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയുമൊക്കെ അലൗകികമായ ഒരനുഭൂതിയില്‍ നിറയും.
ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിച്ച്‌ 14-ലെ വാലന്റൈന്‍സ് ദിനം വരെയുള്ള ഏഴ് നാളുകളും പ്രണയിക്കുന്നവര്‍ ഏറെ സന്തോഷിക്കുന്ന ദിനങ്ങളാണ്. ഈ ഓരോ ദിവസവും പനിനീര്‍പ്പൂവിന്റെ ചോക്ലേറ്റിന്റെ ടെഡിബേറിന്റെ വാഗ്ദാനത്തിന്റെ ആലിംഗനത്തിന്റെ പ്രണയചുംബനത്തിന്റെ ദിവസങ്ങള്‍ളാണ് ഒടുവില്‍ ഫെബ്രുവരി 14 പ്രണയത്തിന്റെ പാരമയ്ത്തില്‍ വാലന്റൈന്‍സ് ഡേയിയല്‍ നിറയും. വാലന്റൈന്‍സ് ഡേയ്ക്ക് പിന്നില്‍ അനേകം കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഏറെക്കുറെ എല്ലാവരും അംഗീകരിച്ചിട്ടുള്ള കഥയിങ്ങനെയാണ്.
എഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ വസിച്ചിരുന്ന ഒരു ക്രിസ്തീയ വൈദികനായിരുന്നു വാലന്റൈന്‍. അക്കാല ചക്രവര്‍ത്തി ആയിരുന്ന ക്ലോഡിയസ് രണ്ടാമന്‍ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. വിവാഹിതരായ പുരുഷന്മാര്‍ ഒരിക്കലും നല്ല യോദ്ധാക്കളാകില്ല എന്ന വിശ്വാസത്തിലായിരുന്നു ഈ വിവാഹനിരോധം. ഇത് ശരിയായ നടപടിയല്ലെന്ന് മനസിലാക്കിയ വാലന്റൈന്‍ രഹസ്യമായി അനേകരുടെ വിവാഹം നടത്തി. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ മരണശിക്ഷയ്ക്ക് വിധിച്ചു തടവിലാക്കി. തടവറയില്‍ അദ്ദേഹം ജയിലറുടെ മകളുമായി പ്രണയത്തിലായി.
വധശിക്ഷ നടപ്പിലാക്കാന്‍ ചക്രവര്‍ത്തി നിശ്ചയിച്ച ദിവസം തന്റെ പ്രണയിനിക്കായി വാലന്റൈന്‍ ഒരു കത്തെഴുതി. ആ കത്ത് അവസാനിപ്പിച്ചത് എന്ന് നിന്റെ വാലന്റൈന്‍ എന്നെഴുതിയായിരുന്നു.ഈ ദിവസം വിശുദ്ധ വാലന്റൈനിന്റെ ഓര്‍മ്മയ്ക്കായി മാറ്റി വയ്ക്കുകയും കാലക്രമേണ പ്രണയിക്കുന്നവരുടെ ദിനമായിത്തീരുകയും ചെയ്തു. ലോകഭാഷകളില്‍ എഴുതപ്പെട്ടതില്‍ ഏറ്റവുമധികവും പ്രണയത്തെ കുറിച്ചാകും. ലോകോത്തര കഥകള്‍,കവിതകള്‍,നാടകങ്ങള്‍,നാടന്‍പാട്ടുകള്‍,ലേഖനങ്ങള്‍ എല്ലാം പ്രണയത്തെ വാഴ്ത്തിപ്പാടുന്നു.
പ്രണയം കണ്ണും കാതുമില്ലാത്ത മനുഷ്യനെ മയക്കുന്ന അഭൗമപ്രതിഭാസമെന്നതില്‍ തര്‍ക്കമില്ല. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രണയത്തിനായി പ്രവര്‍ത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു.ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന അഗാധമായ, സന്തോഷം ഉളവാക്കുന്ന വൈകാരിക ബന്ധമാണ് പ്രണയം. കൗമാരത്തിലും യൗവനത്തിലും എന്തിനേറെ വാര്‍ദ്ധക്യത്തിലും പ്രണയം പൂത്തുലയും. ഇത്രയേറെ സൗന്ദര്യവത്കരിക്കപ്പെട്ട വികാരമയിട്ടും പ്രണയം പലപ്പോഴും ഗതിമാറി പക, വിദ്വേഷം,വെറുപ്പ് തുടങ്ങി കൊലപാതകത്തില്‍ വരെ എത്തിച്ചേരാറുമുണ്ട്.
മനുഷ്യന്റെ ചിന്തകളിലെ വൈരുദ്ധ്യങ്ങളും കുടുംബത്തിലും സമൂഹത്തിലും തുടങ്ങി പ്രപഞ്ചത്തോളം നീളുന്ന ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം ഇത്തരം പ്രവൃത്തികള്‍ക്ക് കാരണമായേക്കാം. പഴയ തലമുറ ഏറെ ബുദ്ധിമുട്ടിയും വളരെ കാത്തിരുന്നും ഇഷ്ടപ്പെട്ടതൊക്കെ സ്വന്തമാക്കിയെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് വിരല്‍ത്തുമ്ബ് തൊട്ടാല്‍ എല്ലാം കിട്ടുമെന്നായി. അതിനാലവര്‍ ക്ഷമയില്ലാത്തവരായി.അവര്‍ക്ക് വേണ്ടതെല്ലാം പെട്ടെന്ന് എത്തിച്ചു നല്‍കാന്‍ മാതാപിതാക്കളും മത്സരിക്കുന്നു. പണ്ടൊക്കെ പ്രണയവും പ്രണയനൈരാശ്യവും ഉണ്ടായാല്‍ പ്രോത്സാഹിപ്പിക്കാനും ഒപ്പം നിന്ന് സമാധാനിപ്പിച്ച്‌, നിനക്ക് ഞങ്ങളൊക്കെ കൂടെ ഇല്ലേ എന്ന് പറഞ്ഞു കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്ന സുഹൃത്തുക്കളുണ്ടായിരുന്നു.
ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് മനസ്സ് തുറക്കാന്‍ നല്ല കൂട്ടുകാരുണ്ടോ ,സൗഹൃദം ഉണ്ടോ.? ആരോടും ഒന്നും പങ്കുവയ്ക്കാതെ മനസ്സിലിട്ട് നീറ്റി പകയായി വളര്‍ത്തി കത്തിയും ആസിഡും പെട്രോളും കരുതിവച്ച്‌ കൊലയാളിയുടെ മനസ്സുമായി അവര്‍ ചുറ്റി നടക്കുന്നു.അനേകം ദുഷിച്ച വികാരങ്ങള്‍ക്ക് അടിപ്പെടുന്ന വര്‍ത്തമാനകാല തലമുറയുടെ മാനസിക ആരോഗ്യം ശ്രദ്ധിക്കപ്പെടേണ്ട ഒരു സമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. മാതാപിതാക്കളും അദ്ധ്യാപകരും സുഹൃത്തുക്കളും മനസ്സ് വച്ചാല്‍ ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായേക്കും.
ആണും പെണ്ണും തമ്മില്‍ മാത്രമാണോ പ്രണയിക്കേണ്ടത് ? ചുറ്റുമുള്ള പ്രകൃതിയെ നോക്കുമ്ബോള്‍ സ്‌നേഹം തോന്നുന്നുവെങ്കില്‍ അനേകം പ്രകൃതിദുരന്തങ്ങള്‍ വഴിമാറില്ലേ. പ്രപഞ്ചത്തിലെ ചരാചരങ്ങളെയെല്ലാം കാരുണ്യത്തോടെ വീക്ഷിച്ചും മാറിവരുന്ന ഋതുക്കളെ സ്‌നേഹിച്ചും ഓരോ ദിനവും ആസ്വദിക്കുക. പ്രായമേറെയായി ഇനി ഒന്നും ചെയ്യാനാകാത്ത വയോധികരായ മനുഷ്യരെ സ്‌നേഹത്തോടെ ഒന്ന് ആശ്ലേഷിക്കൂ.ആ വഴിയില്‍ നാമും വൈകാതെ എത്തും എന്ന ഓര്‍മ്മ മാത്രം മതി അവരെ സ്‌നേഹിക്കാന്‍.
വള്ളം നിറയെ മീന്‍ പ്രതീക്ഷിച്ചു പോകുന്ന മുക്കുവന്‍ കടലിനെ പ്രണയിക്കുമ്ബോള്‍ കപ്പല്‍ നിയന്ത്രിക്കുന്ന കപ്പിത്താന്‍ ദിശ തെറ്റാതെ കര എത്തുവാന്‍ സഹായിക്കുന്ന വിളക്കുമാടത്തെ സ്‌നേഹിക്കുന്നില്ലേ. ഇങ്ങനെ എല്ലാ പ്രണയവും എവിടെയെങ്കിലും അവസാനിക്കുമെന്ന് ഓര്‍ക്കുക.എല്ലാ ഭേദചിന്തകളും മാറ്റിവച്ച്‌ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുക.ശത്രുതാ മനോഭാവം കൂടാതെ അയല്‍രാജ്യങ്ങളെ സ്‌നേഹിക്കുക. ഈ വാലന്റൈന്‍സ് ഡേയില്‍ മനുഷ്യരെ മാത്രമല്ല, പ്രകൃതിയെയും പൂക്കളെയും പൂമ്ബാറ്റകളേയും അരുവികളെയും സകല ജീവജാലങ്ങളെയും നമുക്ക് പ്രണയിക്കാം. കഥയും കവിതയും തുടങ്ങി സകല കലകളും യാത്രകളും പ്രണയഭാജനങ്ങളാകട്ടെ. പ്രണയിക്കുക അവസാന ശ്വാസം വരെയും.

 Latest

Copyrights@2016.