india

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ദേവാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം ഒക്ടോബര്‍ 8 ന് Live Telecast Available

Tiju Kannampally  ,  2017-10-06 05:25:37amm

 

കൈപ്പുഴ; പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ദേവാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം ഒക്ടോബര്‍ 8 -ാതീയതി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വഹിക്കും.കോട്ടയം അതിരൂപതയിലെ വി.അമ്മത്രേസ്യായുടെ നാമധേയത്തില്‍ 1918 -ല്‍ സ്ഥാപിതമായ പ്രഥമ ദേവാലയം ആണ് പാലത്തുരുത്ത് ഇടവക ദേവാലയം.ഈ വര്‍ഷത്തെ പ്രധാന തിരുനാളിനോടു കൂടി ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശതാബ്ദി ഉദ്ഘാടനത്തിന് മുന്നോടിയായുളള പതാക ദീപശിഖാ പ്രയാണം കൈപ്പുഴ ഫൊറോന പളളിയില്‍ നിന്നും വെരി.റവ.ഫാ.മാത്യു കുഴിപ്പിളളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു പാലത്തുരുത്ത് പളളിയില്‍ എത്തിച്ചേരും.തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ശതാബ്ദി ആഘാഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വി.കുര്‍ബാന അര്‍പ്പിക്കും.ഇടവകയില്‍ നിന്നുമുളള എല്ലാ വൈദികരും വി.കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് സ്‌നേഹവിരുന്നും നല്‍കപ്പെടും.

കൈപ്പുഴ; പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ദേവാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം ഒക്ടോബര്‍ 8 -ാതീയതി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വഹിക്കും.കോട്ടയം അതിരൂപതയിലെ വി.അമ്മത്രേസ്യായുടെ നാമധേയത്തില്‍ 1918 -ല്‍ സ്ഥാപിതമായ പ്രഥമ ദേവാലയമാണ്‌പാലത്തുരുത്ത് ഇടവക ദേവാലയം.ഈ വര്‍ഷത്തെ പ്രധാന തിരുനാളിനോടു കൂടി ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശതാബ്ദി ഉദ്ഘാടനത്തിന് മുന്നോടിയായുളള പതാക ദീപശിഖാ പ്രയാണം കൈപ്പുഴ ഫൊറോന പളളിയില്‍ നിന്നും വെരി.റവ.ഫാ.മാത്യു കുഴിപ്പിളളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു പാലത്തുരുത്ത് പളളിയില്‍ എത്തിച്ചേരും.തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ശതാബ്ദി ആഘാഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വി.കുര്‍ബാന അര്‍പ്പിക്കും.ഇടവകയില്‍ നിന്നുമുളള എല്ലാ വൈദികരും വി.കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് സ്‌നേഹവിരുന്നും നല്‍കപ്പെടും.

 

 

 



Latest

Copyrights@2016.