latest

പ്രളയദുരിതാശ്വാസ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം

Tiju Kannampally  ,  2018-09-12 07:02:31amm ഫാ. തോമസ് ആനിമൂട്ടില്‍ സെക്രട്ടറി, വൈദിക കൗണ്‍സില

പ്രളയദുരിതാശ്വാസ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം
കോട്ടയം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കുവാന്‍ വിവിധ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നേതൃത്വം നല്‍കിയ കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവും നേതൃത്വവും നല്‍കുവാന്‍ തീരുമാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദിക സമിതി പ്രതിനിധി യോഗം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ പ്രതിഫലം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കി വയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചു. 
നാല് കോടി 30 ലക്ഷം രൂപയുടെ അടിയന്തിര സഹായങ്ങള്‍ നടപ്പിലാക്കിയതിനു തുടര്‍ച്ചയായി ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനശൈലി സ്വീകരിച്ചിട്ടുള്ള അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവ വഴിയായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കല്‍, ഭവനനിര്‍മ്മാണം, ഭവനപുനരുദ്ധാരണം, ശൗചാലയനിര്‍മ്മാണം, ഉപവരുമാന മാര്‍ഗ്ഗങ്ങളുടെ ലഭ്യമാക്കല്‍, കൃഷിപുനരുദ്ധാരണം, വിദ്യാഭ്യാസ സഹായം, അനുദിന ജീവിതസന്ധാരണത്തിനുള്ള സാമ്പത്തിക സഹായം, വൈദ്യസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കാനുള്ള സുസ്ഥിര പദ്ധതികളാണ് കോട്ടയം അതിരൂപത രൂപം നല്‍കിയിരിക്കുന്നത്. പ്രസ്തുത സേവനങ്ങള്‍ ഓരോ പ്രദേശങ്ങളിലെയും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ക്ക് കാര്യക്ഷമമായി നേതൃത്വം വഹിക്കുവാന്‍ വൈദിക യോഗത്തില്‍  തീരുമാനമായി. 
ഫാ. തോമസ് ആനിമൂട്ടില്‍
സെക്രട്ടറി, വൈദിക കൗണ്‍സില്‍

Latest

Copyrights@2016.