latest

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം വിമന്‍സ് ഡേ ആഘോഷങ്ങള്‍ ശ്രദ്ധേയമായി | Full Video Available

Saju Kannampally  ,  2019-03-14 08:57:28amm ജോഷിവള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം സംഘടിപ്പിച്ച വിമന്‍സ് ഡേ ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ചീഫ് ഗസ്റ്റ് ഇല്ലിനോയി സ്റ്റേറ്റ് റപ്രസന്റേറ്റീവ് മിഷേല്‍ മുസ്മാന്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോണ്‍സുല്‍ രാജേശ്വരി ചന്ദ്രശേഖറും കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളിയും ആശംസകളര്‍പ്പിച്ചു. വിമന്‍സ് റപ്രസന്റേറ്റീവ് ലീല ജോസഫ് സ്വാഗതവും മേഴ്‌സി കുര്യാക്കോസ് നന്ദയും പറഞ്ഞു. ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ റോസ് വടകര പരിപാടികളുടെ എം.സി ആയിരുന്നു.

 
പ്രസ്തുത യോഗത്തില്‍ വച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ ശ്രദ്ധ നേടിയ മലയാളി വനിതകളെ ആദരിച്ചു. ഇല്ലിനോയിലെ ആദ്യത്തെ മലയാളി വനിതാ പൊലീസ് സര്‍ജന്റ് ജുവീന ജോയി, കമ്മ്യൂണിറ്റി ലീഡര്‍ മറിയാമ്മ പിള്ള, കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം നഴ്‌സിംഗ് ഡയറക്ടര്‍ ബീന ഇണ്ടിക്കുഴി, ബിസിനസ് വുമണ്‍ റോബിന്‍ പുതുശ്ശേരി എന്നിവരാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ വനിതകള്‍. മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മുട്ടത്ത് വര്‍ക്കി സാഹിത്യ പരിഷത്ത് അവാര്‍ഡ് പ്രശസ്തത എഴുത്തുകാരി രതീദേവിക്ക് സമ്മാനിച്ചു. 
ഉച്ച കഴിഞ്ഞ് രണ്ട് മണിമുതല്‍ വനിതകള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. ഗാനമത്സരത്തില്‍ അനുശ്രീ ജിജിത്, മിനി ഏറണാട്ട്, ബ്രിജീറ്റ് ജോര്‍ജ് എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡിബേറ്റ് മത്സരത്തില്‍ നിഷ മാത്യു എറിക്, ആന്‍മേരി ബാസ്റ്റിന്‍, അജിമോള്‍ ലൂക്കോസ് എന്നിവര്‍ വിജയികളായി. പ്രോം മേക്ക് ഓവറില്‍ ടെറില്‍ വള്ളിക്കളം, അനുപമ ലൂക്കോസ് എന്നവര്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടി. വെജിറ്റബിള്‍ കാര്‍വിംഗില്‍ നീനു കാട്ടുക്കാരന്‍, ശോഭ നായര്‍, ട്രസി കണ്ടക്കുടി എന്നിവരും ഫ്‌ളവര്‍ അറേഞ്ച്‌മെന്റീല്‍ നീത ജോര്‍ജ്, നീനു കാട്ടൂക്കാരന്‍, ട്രസി കണ്ടകുടി എന്നിവരും വിജയികളായി. ഷൈനി ഹരിദാസ്, ഷൈനി തോമസ്, ഷിജി അലക്‌സ്, ജോമോള്‍ ചെറിയതില്‍, ജയ കുളങ്ങര, ടീന കുളങ്ങര എന്നിവര്‍ വിവിധ മത്സരങ്ങളുടെ കോ ഓര്‍ഡിനേറ്റേഴ്‌സായിരുന്നു. വനിതകള്‍ തന്നെ നിര്‍മ്മിച്ച ആര്‍ട്ട് വര്‍ക്കുകളുടേയും കളക്ഷനുകളുടേയും എക്‌സിബിഷന്‍ ബൂത്ത് പ്രത്യേക ശ്രദ്ധ നേടി. ജസി റിന്‍സിയും കാര്‍മ്മല്‍ തോമസുമാണ് അതിന് നേതൃത്വം നല്‍കിയത്. 
തുടര്‍ന്ന് മൂന്ന് വിഭാഗത്തിലായി നടത്തിയ യുവരത്‌നം, വനിതാരത്‌നം, സ്ത്രീരത്‌നം ഫാഷന്‍ പേജന്റ് മത്സരങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. "യുവരത്‌നം 2019" വിജയി സിയോണ തകരനെ "ഫോമ ക്യൂന്‍ 2018" സാറാ അനില്‍ ക്രൗണ്‍ അണിയിച്ചു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി ക്രിസ്റ്റീന്‍ ഫിലിപ്പും സെക്കന്റ് റണ്ണര്‍അപ്പ് ആയി ജൂലി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു. "വനിതാരത്‌നം 2019" വിജയി ജോസ്‌ലിന്‍ എടത്തിപറമ്പിലിനെ "മിസ് വിന്‍ഡിസിറ്റി 2019" ഇഷ ജോഗ് കിരീടമണിയിച്ചു. ചാരി വെണ്ടന്നൂര്‍ ഫസ്റ്റ് റണ്ണര്‍അപ്പായും മോണിക്ക ശിവ സെക്കന്റ് റണ്ണര്‍അപ്പ് ആയും തെരഞ്ഞെടുക്കപ്പെട്ടു. "സ്ത്രീരത്‌നം 2019" ആയി തെരഞ്ഞെടുക്കപ്പെട്ട രാജി തോമസിനെ "മിസ് വിന്‍ഡ്‌സിറ്റി 2019" ഇഷ ജോഗ് ക്രൗണ്‍ അണിയിച്ചു. ഫസ്റ്റ് റണ്ണര്‍ അപ്പായി റോസമ്മ തെനിയംപ്ലാക്കലും സെക്കന്റ് റണ്ണര്‍അപ്പായി ശാന്തി ജയ്‌സനും വിജയികളായി. ആകര്‍ഷകമായ റൗണ്ടുകളുമായി വ്യത്യസ്തമായ രീതിയില്‍ നടത്തിയ ഫാഷന്‍ പേജന്റ് കോമ്പറ്റീഷനില്‍ യുവരത്‌നം കോ ഓര്‍ഡിനേറ്റേഴ്‌സ് ആയി ഷാന മോഹനും സിനില്‍ ഫിലിപ്പും, വനിതാരത്‌നം കോ ഓര്‍ഡിനേറ്റേഴ്‌സ് ആയി സിമി ജസ്റ്റോയും ഷീജ തോമസും സ്ത്രീരത്‌നം കോ ഓര്‍ഡിനേറ്റേഴ്‌സ് ആയി ജൂബി വള്ളിക്കളം, സരള വര്‍മ്മ എന്നിവരും പ്രവര്‍ത്തിച്ചു. മൂന്ന് വിഭാഗങ്ങളിലെയും വിജയികള്‍ക്ക് യഥാക്രമം 250 ഡോളര്‍, 150 ഡോളര്‍, 100 ഡോളര്‍ എന്നിങ്ങനെ വീതം കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. 
വിമന്‍സ് ഡേ പരിപാടികളുടെ ജനറല്‍ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് റോസ് വടകരയായിരുന്നു. വിമന്‍സ് റപ്രസന്റേറ്റീവുകളായ ലീല ജോസഫിന്റേയും മേഴ്‌സി കുര്യാക്കോസിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ആഘോഷങ്ങള്‍ ചിട്ടപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാജു മാത്യു എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും ബോര്‍ഡ് മെമ്പേഴ്‌സിന്റെയും സഹകരണം പരിപാടികളുടെ വിജയത്തിന് സഹായിച്ചു. Latest

Copyrights@2016.