latest

അഡ്വ. അജി കോയിക്കല്‍ സീറോ മലബാര്‍ സഭ വക്താക്കളിലൊരാളായി നിയമിതനായി.

Tiju Kannampally  ,  2019-04-17 03:23:20amm

ഡ്വ. അജി കോയിക്കല്‍ സീറോ മലബാര്‍ സഭ 
വക്താക്കളിലൊരാളായി നിയമിതനായി
കോട്ടയം: കോട്ടയം അതിരൂപതാംഗമായ അഡ്വ. അജി കോയിക്കലിനെ സീറോ മലബാര്‍ സഭ വക്താക്കളിലൊരാളായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിച്ചു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക മാധ്യമപ്രതിനിധിയായാണ് നിയമനം. കാരിത്താസ് സെന്റ് തോമസ് ഇടവകാംഗമായ അഡ്വ. അജി കോയിക്കല്‍ 1995 ല്‍ നിയമബിരുദം നേടി ഹൈക്കോടതിയിലും ഇതര കോടതികളിലും അഭിഭാഷകനായി പ്രാക്ടീ ചെയ്തുവരുന്നു.  ചങ്ങനാശ്ശേരി മാര്‍ത്തോമാ വിദ്യാനികേതനില്‍ നിന്നും 2002 ല്‍ ദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. കോട്ടയം അതിരൂപതാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായും അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും അപ്നാദേശ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും സേവനം ചെയ്തുവരുന്നു. കോട്ടയം സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപികയായ ബ്ലെസ്സിയാണ് ഭാര്യ. നിയമവിദ്യാര്‍ത്ഥിയായ അശ്വിന്‍, പ്ലസ്ടു വിദ്യാര്‍ത്ഥി അഞ്ചിത എന്നിവര്‍ മക്കളാണ്. 

Copyrights@2016.