latest

ഫാ.ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയോര്‍ രൂപത ബിഷപ് .

Tiju Kannampally  ,  2019-06-01 04:20:11amm

 

ബംഗലൂരു: ഫാ.ജോസഫ് തൈക്കാട്ടിലിനെ ഗ്വാളിയോര്‍ രൂപത ബിഷപ് ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പ്രഖ്യാപനം വെള്ളിയാഴ്ച റോം പുറത്തുവിട്ടു. തൃശൂര്‍ എനമക്കല്‍ സ്വദേശിയാണ് 67 കാരനായ ജോസഫ് തൈക്കാട്ടില്‍. ആഗ്ര അതിരൂപതാംഗമായി സേവനം ചെയ്തുവരികയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന ജോസഫ് തൈക്കാട്ടില്‍ അലഹബാദ് മേജര്‍ സെമിനാരിയിലും പഠനം നടത്തി. 1988 ഏപ്രില്‍ 25നാണ് വൈദിക പട്ടം സ്വീകരിച്ചത്.
സെന്റ് പീറ്റേഴ്‌സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, വിവിധ ദേവാലയങ്ങളില്‍ വികാരിയുടെ ചുമതല, സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, ആഗ്ര അതിരൂപത വികാരി ജനറാള്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട. നിലവില്‍ ഭരത്പുര്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയാണ്.

ബംഗലൂരു: ഫാ.ജോസഫ് തൈക്കാട്ടിലിനെ ഗ്വാളിയോര്‍ രൂപത ബിഷപ് ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പ്രഖ്യാപനം വെള്ളിയാഴ്ച റോം പുറത്തുവിട്ടു. തൃശൂര്‍ എനമക്കല്‍ സ്വദേശിയാണ് 67 കാരനായ ജോസഫ് തൈക്കാട്ടില്‍. ആഗ്ര അതിരൂപതാംഗമായി സേവനം ചെയ്തുവരികയാണ്.സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന ജോസഫ് തൈക്കാട്ടില്‍ അലഹബാദ് മേജര്‍ സെമിനാരിയിലും പഠനം നടത്തി. 1988 ഏപ്രില്‍ 25നാണ് വൈദിക പട്ടം സ്വീകരിച്ചത്.സെന്റ് പീറ്റേഴ്‌സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, വിവിധ ദേവാലയങ്ങളില്‍ വികാരിയുടെ ചുമതല, സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, ആഗ്ര അതിരൂപത വികാരി ജനറാള്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട. നിലവില്‍ ഭരത്പുര്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയാണ്.

 



Latest

Copyrights@2016.