latest

യു.എ.ഇയിലെ ആദ്യ ഗോള്‍ഡ് കാര്‍ഡ് പെര്‍മനന്റ് റസിഡന്‍സി എം.എ യൂസഫലിക്ക്

Tiju Kannampally  ,  2019-06-04 02:29:19amm

യു.എ.ഇയിലെ ആദ്യ ഗോള്‍ഡ് കാര്‍ഡ് പെര്‍മനന്റ് റസിഡന്‍സി എം.എ യൂസഫലിക്ക്
Mon,Jun 03,2019
 
ദുബായ്: പ്രവാസികള്‍ക്ക് യു.എ.ഇ യില്‍ സ്ഥിരതമാസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് പെര്‍മന്റ് റസിഡന്‍സി ആദ്യമായി ലഭിച്ചത് മലയാളിയും പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക്. വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ 70 രാജ്യങ്ങളില്‍ നിന്നുള്ള 6800 പ്രവാസികള്‍ക്ക് പെര്‍മനന്റ് റസിഡന്‍സി നല്‍കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേതു ലഭിച്ച യൂസഫലിക്ക് ആജീവനാന്തം അവിടെ താമസിക്കാന്‍ കഴിയും. 
ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്ന് യൂസഫലി ഗോള്‍ഡ് കാര്‍ഡ് പതിച്ച വിസ സ്വീകരിച്ചു. ജനറല്‍ ഡയറക്ടര്‍ ഓഫ് റസിഡന്‍ന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കിയത്. 
ബിസിനസുകാര്‍ക്കും, അസാധാരണ പ്രതിഭാശാലികള്‍ക്കും അഞ്ച് - പത്ത് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസ നല്‍കാറുണ്ടെങ്കിലും സ്ഥിരതാമസത്തിനുള്ള വിസ യു.എ.ഇ നല്‍കുന്നത് ഇതാദ്യമാണ്. യു.എ.ഇ യിലെ ഏറ്റവും സമ്പന്നനായ പ്രവാസി യൂസഫലിയാണെന്ന് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡ് കാര്‍ഡ് പെര്‍മന്റ് റസിഡന്‍സി പ്രഖ്യാപിച്ചത്. ഇത് തന്റെ ജീവിത്തതിലെ അഭിമാനകരമായ നിമിഷമാണെന്നും, രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചവരെ അംഗീകരിക്കുന്ന സമീപനം കൂടുതല്‍ നിക്ഷേപകരെ യു.എ.ഇ യിലേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നും യൂസഫലി പറഞ്ഞു.

Latest

Copyrights@2016.