latest

ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.

Tiju Kannampally  ,  2019-07-10 12:20:19amm

 

ലിവർപൂൾ∙ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക 
മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും , ഭാരത അപ്പോസ്തലനായ വിശുദ്ധ 
തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ  ആഘോഷിച്ചു.
ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തിൽ നാട്ടിലെ തിരുന്നാൾ ആഘോഷങ്ങൾ 
പോലെ തന്നെ ക്രമീകരിച്ച തിരുനാൾ ഏവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന 
ഓർമ്മയായി മാറി. ഒരാഴ്ച നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം 
കുറിച്ചു കൊണ്ട്  പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടന്ന 
ആഘോഷമായ തിരുനാൾ കുർബാന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ 
മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. 
രൂപത വികാരി ജനറലും ഇടവക വികാരിയുമായ വെരി. റെവ. ഫാ. ജിനോ അരീക്കാട്ട്
ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ ഫാ.ജിൻസൺ മുട്ടത്തികുന്നേൽ ,ഫാ. ഫാൻസ്വാ 
പത്തിൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു . സങ്കീർത്തകന്റെ മനോഭാവത്തോടെ 
ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്നു മാർ 
ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേ ഉള്ള സുവിശേഷ സന്ദേശത്തിൽ 
പറഞ്ഞു. 
പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുമ്പോഴാണ് അത് 
ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നത്. സഭയോടൊന്നു ചേർന്ന് 
സ്നേഹത്തോടെയാകണം നാം ജീവിക്കുകയും പ്രവൃത്തികളിൽ വ്യാപാരിക്കുകയും 
ചെയ്യേണ്ടത് .– അദ്ദേഹം കൂട്ടിച്ചേർത്തു . വിശുദ്ധ കുർബാനക്ക് ശേഷം 
കൊടിതോരണങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ 
തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സിറോ മലബാർ സഭയുടെ പരമ്പരാഗത 
രീതിയിലുള്ള വർണ്ണ ശബളമായ തിരുനാൾ പ്രദക്ഷിണവും നടന്നു. വിമൻസ് ഫോറം 
,തുടർന്ന് സിറോ മലബാർ യൂത്ത് മൂവ്മെന്റ് ,വിവിധ ഭക്ത സംഘടനകൾ 
എന്നിവയുടെ  ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.
തോമസ്കുട്ടി ഫ്രാൻസിസ്  രചനയും സംവിധാനവും നിർവഹിച്ച ദുക്റാനായും ചില 
വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറി. രൂപത ചാൻസിലർ റെവ. ഡോ 
. മാത്യു പിണക്കാട്ട് , ബ്രദർ തോമസ് പോൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 
ഇടവകയിലെ 21 കുടുംബ യൂണിറ്റുകളുടെയും വിമൻസ് ഫോറത്തിന്റെയും സിറോ 
മലബാർ യൂത്ത് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചിട്ടയായ 
പ്രവർത്തനങ്ങളും  കൂട്ടായ്മയും ഏകോപനവും ആണ് തിരുനാളിന്റെ ഭക്തിസാന്ദ്രവും 
അവിസ്മരണീയവുമാക്കിയതെന്നു വികാരി ഫാ. ജിനോ അരീക്കാട് പറഞ്ഞു. 
തിരുനാൾ ഭംഗിയായി ക്രമീകരിച്ച എല്ലാവർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. 
സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കൈക്കാരന്മാരായ ടോം തോമസ് , മാനുവൽ 
സി.പി ,ജോയ്‌സ് കല്ലുങ്കൽ , വിവിധ ഭക്തസംഘടന ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ 
എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

ലിവർപൂൾ : ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും , ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ  ആഘോഷിച്ചു. ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തിൽ നാട്ടിലെ തിരുന്നാൾ ആഘോഷങ്ങൾ പോലെ തന്നെ ക്രമീകരിച്ച തിരുനാൾ ഏവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയായി മാറി. ഒരാഴ്ച നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട്  പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബാന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. രൂപത വികാരി ജനറലും ഇടവക വികാരിയുമായ വെരി. റെവ. ഫാ. ജിനോ അരീക്കാട്ട്ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ ഫാ.ജിൻസൺ മുട്ടത്തികുന്നേൽ ഫാ.ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു . സങ്കീർത്തകന്റെ മനോഭാവത്തോടെ ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേ ഉള്ള സുവിശേഷ സന്ദേശത്തിൽ പറഞ്ഞു. 

പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുമ്പോഴാണ് അത് ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നത്. സഭയോടൊന്നു ചേര്‍ന്ന് സ്‌നേഹത്തോടെയാകണം നാം ജീവിക്കുകയും പ്രവൃത്തികളിൽ വ്യാപാരിക്കുകയും ചെയ്യേണ്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു . വിശുദ്ധ കുർബാനക്ക് ശേഷം കൊടിതോരണങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സിറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വർണ്ണ ശബളമായ തിരുനാൾ പ്രദക്ഷിണവും നടന്നു. വിമൻസ് ഫോറം തുടർന്ന് സിറോ മലബാർ യൂത്ത് മൂവ്മെന്റ് ,വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ  ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി. തോമസ്കുട്ടി ഫ്രാൻസിസ്  രചനയും സംവിധാനവും നിർവഹിച്ച ദുക്റാനായും ചില വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറി. രൂപത ചാൻസിലർ റെവ. ഡോ.മാത്യു പിണക്കാട്ട് , ബ്രദർ തോമസ് പോൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇടവകയിലെ 21 കുടുംബ യൂണിറ്റുകളുടെയും വിമൻസ് ഫോറത്തിന്റെയും സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും  കൂട്ടായ്മയും ഏകോപനവും ആണ് തിരുനാളിന്റെ ഭക്തിസാന്ദ്രവും അവിസ്മരണീയവുമാക്കിയതെന്നു വികാരി ഫാ. ജിനോ അരീക്കാട് പറഞ്ഞു. തിരുനാൾ ഭംഗിയായി ക്രമീകരിച്ച എല്ലാവർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കൈക്കാരന്മാരായ ടോം തോമസ് , മാനുവൽ സി.പി ,ജോയ്‌സ് കല്ലുങ്കൽ , വിവിധ ഭക്തസംഘടന ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

 Latest

Copyrights@2016.