latest

പ്രളയബാധിതരെ സന്ദര്‍ശിക്കു ന്നതിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍

Tiju Kannampally  ,  2019-08-23 01:04:12amm

വയനാട് : പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനായി എംപി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാകും രാഹുല്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പടെയുള്ള പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ​ഗാന്ധി എത്തിയിരുന്നു. മഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച്‌ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൂടാതെ 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുല്‍ ​ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു.



Latest

Copyrights@2016.