latest

ക്രൂയിസ് യാത്രക്കാര്‍ക്ക് ദുബായില്‍ എമിറേറ്റ്‌സ് ചെക്ക്-ഇന്‍ ടെര്‍മിനല്‍

Tiju Kannampally  ,  2019-11-13 03:18:48amm

 

ദുബായ്: ക്രൂയിസ് കപ്പലില്‍ ദുബായിലിറങ്ങുന്നവര്‍ക്ക് എമിറേറ്റ്‌സ് സേവനം എളുപ്പമാക്കാന്‍ പോര്‍ട്ട് റാഷിദില്‍ പുതിയ ചെക്ക്- ഇന്‍ ടെര്‍മിനല്‍ ആരംഭിച്ചു. ക്രൂയിസ് കപ്പലുകളില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് അതേസമയംതന്നെ എമിറേറ്റ്‌സ് എയര്‍ലൈന്‍ ചെക്ക്-ഇന്‍ സാധ്യമാകും. ഉപഭോക്താക്കള്‍ക്ക് വിമാനയാത്രയ്ക്ക് തൊട്ടുമുന്‍പ് ലഗേജിന്റെ ഭാരമില്ലാതെതന്നെ ദുബായ് കാണാനുള്ള അവസരവും എമിറേറ്റ്‌സ് നല്‍കും.
പോര്‍ട്ട് റാഷിദിലെ എമിറേറ്റ്‌സ് ചെക്ക്-ഇന്‍ ടെര്‍മിനലില്‍ എട്ട് കൗണ്ടറുകളാണ് ഉള്ളത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പുതന്നെ ലഗേജ് പരിശോധനയും ബോര്‍ഡിങ് പാസുകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുകയും ചെയ്യും. 2020 ഏപ്രില്‍വരെയാണ് ഈ സൗകര്യം.

ദുബായ് : ക്രൂയിസ് കപ്പലില്‍ ദുബായിലിറങ്ങുന്നവര്‍ക്ക് എമിറേറ്റ്‌സ് സേവനം എളുപ്പമാക്കാന്‍ പോര്‍ട്ട് റാഷിദില്‍ പുതിയ ചെക്ക്- ഇന്‍ ടെര്‍മിനല്‍ ആരംഭിച്ചു. ക്രൂയിസ് കപ്പലുകളില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് അതേസമയംതന്നെ എമിറേറ്റ്‌സ് എയര്‍ലൈന്‍ ചെക്ക്-ഇന്‍ സാധ്യമാകും. ഉപഭോക്താക്കള്‍ക്ക് വിമാനയാത്രയ്ക്ക് തൊട്ടുമുന്‍പ് ലഗേജിന്റെ ഭാരമില്ലാതെതന്നെ ദുബായ് കാണാനുള്ള അവസരവും എമിറേറ്റ്‌സ് നല്‍കും. പോര്‍ട്ട് റാഷിദിലെ എമിറേറ്റ്‌സ് ചെക്ക്-ഇന്‍ ടെര്‍മിനലില്‍ എട്ട് കൗണ്ടറുകളാണ് ഉള്ളത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പുതന്നെ ലഗേജ് പരിശോധനയും ബോര്‍ഡിങ് പാസുകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുകയും ചെയ്യും. 2020 ഏപ്രില്‍വരെയാണ് ഈ സൗകര്യം.

 



Latest

Copyrights@2016.