latest

ചൈ​ന​യി​ല്‍ കൊ​റോ​ണ ബാധിച്ചുള്ള മരണത്തില്‍ വന്‍വര്‍ദ്ധനവ്

Tiju Kannampally  ,  2020-02-12 10:24:53pmm

 

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ ബാധിച്ചുള്ള മരണത്തില്‍ വന്‍വര്‍ദ്ധനവ്. ബു​ധ​നാ​ഴ്ച മാത്രം ചൈനയില്‍ മരണപ്പെട്ടത് 242 പേരാണ്. ഇതോടെ ചൈ​ന​യി​ലെ മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ദിനംപ്രതി നൂറോളം മരണങ്ങളാണ് ഉണ്ടായതെങ്കില്‍ ഇന്നലെ അത് 200 കടന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായി.
രോഗം ബാധിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വാന്‍ വര്‍ധനയാണ് ഉണ്ടായത്. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60,000 ആയി. ഇ​തി​ല്‍ 48,000 കേ​സു​ക​ളി​ല്‍ വു​ഹാ​നി​ലാ​ണ് സ്ഥിതീകരിച്ചിട്ടുള്ളത്.
അ​തേ​സ​മ​യം, വി​ദേ​ശ​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി. ഫി​ലി​പ്പീ​ന്‍​സി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജ​പ്പാ​നി​ല്‍ 203 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ആ​ഡം​ബ​ര​ക്ക​പ്പ​ല്‍ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ്. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജ​പ്പാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു.
ഇ​തു​വ​രെ 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​ര്‍​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലും ഷാം​ഗ്ഹാ​യി​ലും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ന​ഗ​ര​ങ്ങ​ളി​ല്‍ സ​ഞ്ചാ​ര​ത്തി​നും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും ന​ഗ​ര​ത്തി​ല്‍ ചു​റ്റി​യ​ടി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പേ​ര് കോ​വി​ഡ്-19 എ​ന്നാ​ക്കി .

ബെ​യ്ജിം​ഗ് : ചൈ​ന​യി​ല്‍ കൊ​റോ​ണ ബാധിച്ചുള്ള മരണത്തില്‍ വന്‍വര്‍ദ്ധനവ്. ബു​ധ​നാ​ഴ്ച മാത്രം ചൈനയില്‍ മരണപ്പെട്ടത് 242 പേരാണ്. ഇതോടെ ചൈ​ന​യി​ലെ മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ദിനംപ്രതി നൂറോളം മരണങ്ങളാണ് ഉണ്ടായതെങ്കില്‍ ഇന്നലെ അത് 200 കടന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായി. രോഗം ബാധിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വാന്‍ വര്‍ധനയാണ് ഉണ്ടായത്. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60,000 ആയി. ഇ​തി​ല്‍ 48,000 കേ​സു​ക​ളി​ല്‍ വു​ഹാ​നി​ലാ​ണ് സ്ഥിതീകരിച്ചിട്ടുള്ളത്.

അ​തേ​സ​മ​യം, വി​ദേ​ശ​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി. ഫി​ലി​പ്പീ​ന്‍​സി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജ​പ്പാ​നി​ല്‍ 203 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ആ​ഡം​ബ​ര​ക്ക​പ്പ​ല്‍ ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ്. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജ​പ്പാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു. ഇ​തു​വ​രെ 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​ര്‍​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലും ഷാം​ഗ്ഹാ​യി​ലും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ന​ഗ​ര​ങ്ങ​ളി​ല്‍ സ​ഞ്ചാ​ര​ത്തി​നും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും ന​ഗ​ര​ത്തി​ല്‍ ചു​റ്റി​യ​ടി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പേ​ര് കോ​വി​ഡ്-19 എ​ന്നാ​ക്കി .

 



Latest

Copyrights@2016.