latest

കു​വൈ​റ്റി​ല്‍ എ​ട്ടു​പേ​ര്‍​ക്കു​​കൂ​ടി കോ​വി​ഡ്​-19 സ്ഥി​രീ​ക​രി​ച്ചു

Tiju Kannampally  ,  2020-03-12 09:52:35pmm

 

കു​വൈ​റ്റ് : കു​വൈ​റ്റി​ല്‍ എ​ട്ടു​പേ​ര്‍​ക്കു​​കൂ​ടി വ്യാ​ഴാ​ഴ്​​ച കൊറോണ വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. ഇ​തി​ല്‍ അ​ഞ്ചു​പേ​ര്‍ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്​ കു​റ​ച്ചാ​ല്‍ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്​ 75 പേ​രാ​ണ്. നാ​ലു​പേ​രാ​ണ്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.
വ്യാ​ഴാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട്ടു​പേ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ഈജി​പ്​​തു​കാ​രാ​ണ്. അ​സ​ര്‍​ബൈ​ജാ​നി​ല്‍​നി​ന്ന്​ വ​ന്ന്​ നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഈജി​പ്​​തു​കാ​ര​നു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യ​വ​രാ​ണി​വ​ര്‍. മൂ​ന്നു​പേ​ര്‍ ഇ​റാ​നി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​ന്ന്​ ഖൈ​റാ​ന്‍ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ച കു​വൈ​ത്തി​ക​ളാ​ണ്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച്‌ 26 വരെയാണ് പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മാര്‍ച്ച്‌ 29ന് മാത്രമാകും കുവൈത്തില്‍ പുനരാരംഭിക്കുക. രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആളുകള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങള്‍ എന്ന നിലക്ക് ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, തിയറ്ററുകള്‍ എന്നിവ അടച്ചിട്ടു.

കു​വൈ​റ്റ് : കു​വൈ​റ്റി​ല്‍ എ​ട്ടു​പേ​ര്‍​ക്കു​​കൂ​ടി വ്യാ​ഴാ​ഴ്​​ച കൊറോണ വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. ഇ​തി​ല്‍ അ​ഞ്ചു​പേ​ര്‍ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്​ കു​റ​ച്ചാ​ല്‍ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്​ 75 പേ​രാ​ണ്. നാ​ലു​പേ​രാ​ണ്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട്ടു​പേ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ഈജി​പ്​​തു​കാ​രാ​ണ്. അ​സ​ര്‍​ബൈ​ജാ​നി​ല്‍​നി​ന്ന്​ വ​ന്ന്​ നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഈജി​പ്​​തു​കാ​ര​നു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യ​വ​രാ​ണി​വ​ര്‍. മൂ​ന്നു​പേ​ര്‍ ഇ​റാ​നി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​ന്ന്​ ഖൈ​റാ​ന്‍ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ച കു​വൈ​ത്തി​ക​ളാ​ണ്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച്‌ 26 വരെയാണ് പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മാര്‍ച്ച്‌ 29ന് മാത്രമാകും കുവൈത്തില്‍ പുനരാരംഭിക്കുക. രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആളുകള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങള്‍ എന്ന നിലക്ക് ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, തിയറ്ററുകള്‍ എന്നിവ അടച്ചിട്ടു.

 



Latest

Copyrights@2016.