latest

കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതില് നിര്ണായകവിജയം കൈവരിച്ചു ചൈന

Tiju Kannampally  ,  2020-03-12 11:20:26pmm

 

കോവിഡ് –-19 വ്യാപനം നിയന്ത്രിക്കുന്നതില് നിര്ണായകവിജയം കൈവരിച്ച ചൈന, സമ്ബദ്ഘടന പൂര്വസ്ഥിതിയിലാക്കാനുള്ള നടപടിയിലേക്ക് കടന്നു. പ്രഭവകേന്ദ്രമായ വുഹാനില് പുതിയ രോഗികളുടെ എണ്ണം ആദ്യമായി ഒറ്റ അക്കത്തിലായി. വിദേശത്തുനിന്ന് എത്തുന്നവരിലാണ് ഇപ്പോള് കൂടുതലായി രോഗം കണ്ടുവരുന്നത്. പുതുതായി സ്ഥിരീകരിച്ച 15 കേസില് ആറുപേരും വിദേശത്തുനിന്ന് എത്തിയവരാണ്.
വുഹാനില് മുപ്പതിനായിരത്തിലേറെപ്പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരെല്ലാം 14 ദിവസം വീടുകളില് നിരീക്ഷണത്തിലായിരിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കാനുള്ള വിപുലമായ സംവിധാനവും ഏര്പ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി യുദ്ധകാലാടിസ്ഥാനത്തില് ഒരുക്കിയ താല്‍ക്കാലിക ആശുപത്രികള് രോഗികള് ഒഴിഞ്ഞതോടെ ഹോട്ടലുകളും വിദ്യാര്ഥികള്ക്കായുള്ള ഡോര്മെറ്ററികളും മറ്റും ആക്കാനാണ് പദ്ധതി. ചൈന ദേശീയ ആരോഗ്യ കമീഷന് ഏറ്റവുമൊടുവില് പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരം ആകെ മരണം 3169 ആയി. പുതുതായി 11 മരണം. പുതുതായി സ്ഥിരീകരിച്ചത് വുഹാനിലെ എട്ട് അടക്കം ആകെ 15 പേരില് മാത്രം. കൊറോണ ഭീതിയില് ആഗോള സാമ്ബത്തികരംഗം നേരിടുന്ന ഭീഷണികള് നേരിടാനുള്ള ഉറച്ച ചുവടുവയ്പുകള്ക്കാണ് ഇനി ഊന്നല് നല്കുകയെന്ന് ചൈന സ്റ്റേറ്റ് കൗണ്സില് പ്രഖ്യാപിച്ചു.
ചൈനീസ് സാമ്ബത്തിക, വ്യാവസായികമേഖല ഊര്ജസ്വലമാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചു. തൊഴില്ശാലകള് പഴയപടി പ്രവര്ത്തിപ്പിക്കാന് നടപടി ആരംഭിച്ചു. ചൈനയുടെ പൊതുജീവിതം പഴയമട്ടില് സജീവമായി വരുന്നതായും ചൈനീസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.

കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതില് നിര്ണായകവിജയം കൈവരിച്ച ചൈന, സമ്ബദ്ഘടന പൂര്വസ്ഥിതിയിലാക്കാനുള്ള നടപടിയിലേക്ക് കടന്നു. പ്രഭവകേന്ദ്രമായ വുഹാനില് പുതിയ രോഗികളുടെ എണ്ണം ആദ്യമായി ഒറ്റ അക്കത്തിലായി. വിദേശത്തുനിന്ന് എത്തുന്നവരിലാണ് ഇപ്പോള് കൂടുതലായി രോഗം കണ്ടുവരുന്നത്. പുതുതായി സ്ഥിരീകരിച്ച 15 കേസില് ആറുപേരും വിദേശത്തുനിന്ന് എത്തിയവരാണ്. വുഹാനില് മുപ്പതിനായിരത്തിലേറെപ്പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരെല്ലാം 14 ദിവസം വീടുകളില് നിരീക്ഷണത്തിലായിരിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കാനുള്ള വിപുലമായ സംവിധാനവും ഏര്പ്പെടുത്തിയിട്ടുണ്ട്.

ചികിത്സയ്ക്കായി യുദ്ധകാലാടിസ്ഥാനത്തില് ഒരുക്കിയ താല്‍ക്കാലിക ആശുപത്രികള് രോഗികള് ഒഴിഞ്ഞതോടെ ഹോട്ടലുകളും വിദ്യാര്ഥികള്ക്കായുള്ള ഡോര്മെറ്ററികളും മറ്റും ആക്കാനാണ് പദ്ധതി. ചൈന ദേശീയ ആരോഗ്യ കമീഷന് ഏറ്റവുമൊടുവില് പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരം ആകെ മരണം 3169 ആയി. പുതുതായി 11 മരണം. പുതുതായി സ്ഥിരീകരിച്ചത് വുഹാനിലെ എട്ട് അടക്കം ആകെ 15 പേരില് മാത്രം. കൊറോണ ഭീതിയില് ആഗോള സാമ്ബത്തികരംഗം നേരിടുന്ന ഭീഷണികള് നേരിടാനുള്ള ഉറച്ച ചുവടുവയ്പുകള്ക്കാണ് ഇനി ഊന്നല് നല്കുകയെന്ന് ചൈന സ്റ്റേറ്റ് കൗണ്സില് പ്രഖ്യാപിച്ചു. ചൈനീസ് സാമ്ബത്തിക, വ്യാവസായികമേഖല ഊര്ജസ്വലമാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചു. തൊഴില്ശാലകള് പഴയപടി പ്രവര്ത്തിപ്പിക്കാന് നടപടി ആരംഭിച്ചു. ചൈനയുടെ പൊതുജീവിതം പഴയമട്ടില് സജീവമായി വരുന്നതായും ചൈനീസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.

 



Latest

Copyrights@2016.