latest

സൗദിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 86 ആയി

Tiju Kannampally  ,  2020-03-13 11:00:30pmm

 

ദമ്മാം: സൗദിയില്‍24 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നിലവില്‍ രോഗബാധിതരുടെ എണ്ണം 86 ആയി. വ്യാഴാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നേരത്തേ രോഗബാധിതനുമായി ബന്ധപ്പെട്ടിരുന്ന ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.പോര്‍ച്ചുഗലില്‍ നിന്നും തുര്‍ക്കി വഴി സൗദിയിലെത്തിയ മറ്റൊരു സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും റിയാദിലെ ഐസൊലേഷര്‍ വാര്‍ഡിലാണ്. ഒമാന്‍ വഴി ഇറാനില്‍ നിന്നെത്തിയ അല്‍ അഹ്സയിലെ സ്ത്രീക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു . രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അണുനശീകരണ നടപടികളും ഊര്‍ജ്ജിതമാക്കി. യാത്രക്കാര്‍ക്കായുള്ള കസേരകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, സുരക്ഷാ പരിശോധന ഉപകരണങ്ങള്‍, ടോയ്‍ലെറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം അണുനശീകരണ ലായനി ഉപയോഗിച്ച്‌ നിരന്തരം വൃത്തിയാക്കുന്നുണ്ട്

ദമ്മാം : സൗദിയില്‍24 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നിലവില്‍ രോഗബാധിതരുടെ എണ്ണം 86 ആയി. വ്യാഴാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നേരത്തേ രോഗബാധിതനുമായി ബന്ധപ്പെട്ടിരുന്ന ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.പോര്‍ച്ചുഗലില്‍ നിന്നും തുര്‍ക്കി വഴി സൗദിയിലെത്തിയ മറ്റൊരു സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും റിയാദിലെ ഐസൊലേഷര്‍ വാര്‍ഡിലാണ്. ഒമാന്‍ വഴി ഇറാനില്‍ നിന്നെത്തിയ അല്‍ അഹ്സയിലെ സ്ത്രീക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു . രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അണുനശീകരണ നടപടികളും ഊര്‍ജ്ജിതമാക്കി. യാത്രക്കാര്‍ക്കായുള്ള കസേരകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, സുരക്ഷാ പരിശോധന ഉപകരണങ്ങള്‍, ടോയ്‍ലെറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം അണുനശീകരണ ലായനി ഉപയോഗിച്ച്‌ നിരന്തരം വൃത്തിയാക്കുന്നുണ്ട്

 



Latest

Copyrights@2016.