latest

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഡേ ആഘോഷങ്ങള്‍ നടത്തി.

Tiju Kannampally  ,  2020-03-15 11:37:19pmm ജോഷി വളളിക്കളം

 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം വിമന്‍സ്‌ഡേ ആഘോഷിച്ചു. മാര്‍ച്ച് 7, ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ വച്ച് നടത്തിയ വനിതാദിന ആഘോഷം കുക്ക് കൗണ്ടി അസോസിയേറ്റ് ജഡ്ജ്‌സ ഞ്ചു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം പ്രതിനിധി മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. She Holds Equaltiy(SHE) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടത്തിയത്. വനിതകള്‍ സമൂഹത്തില്‍ സ്വയം പ്രബുദ്ധരായികൊണ്ട് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് ജഡ്ജ് സഞ്ചു ഉമ്മന്‍ ഉദ്‌ബോധിപ്പിച്ചു. വിമന്‍സ് ഫോറം ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര പരിപാടികളുടെ അവതാരകമയായിരുന്നു. വനിതാ പ്രതിനിധി ലീല ജോസഫ് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ. ബിന്‍സ് ചേര്‍ത്തല, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരുപത് വര്‍ഷത്തിലധികം  അധ്യാപനവൃത്തിയില്‍ സേവനം ചെയ്തിട്ടുള്ള മലയാളി അസോസിയേഷന്‍ അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം വിമന്‍സ്‌ഡേ ആഘോഷിച്ചു. മാര്‍ച്ച് 7, ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ വച്ച് നടത്തിയ വനിതാദിന ആഘോഷം കുക്ക് കൗണ്ടി അസോസിയേറ്റ് ജഡ്ജ്‌ സഞ്ചു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം പ്രതിനിധി മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. She Holds Equaltiy(SHE) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടത്തിയത്. വനിതകള്‍ സമൂഹത്തില്‍ സ്വയം പ്രബുദ്ധരായികൊണ്ട് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് ജഡ്ജ് സഞ്ചു ഉമ്മന്‍ ഉദ്‌ബോധിപ്പിച്ചു. വിമന്‍സ് ഫോറം ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര പരിപാടികളുടെ അവതാരകമയായിരുന്നു. വനിതാ പ്രതിനിധി ലീല ജോസഫ് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ. ബിന്‍സ് ചേര്‍ത്തല, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരുപത് വര്‍ഷത്തിലധികം  അധ്യാപനവൃത്തിയില്‍ സേവനം ചെയ്തിട്ടുള്ള മലയാളി അസോസിയേഷന്‍ അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.

 

 

 

 

 



Latest

Copyrights@2016.