latest

ലോകത്തെ കൊറോണ വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുന്നു ; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Tiju Kannampally  ,  2020-06-08 11:53:40pmm

 

ജനീവ: ലോകത്താകമാനം കൊറോണ പടരുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രിയേസസ് രംഗത്ത്. ലോകത്തെ കൊറോണ വ്യാപനം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് സംഭവിക്കുന്നതെന്ന് ഡോ. ടെഡ്‌റോസ് അദാനം പറഞ്ഞു.
നിലവില്‍ യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നെങ്കിലും ആഗോളതലത്തില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച മാത്രം ലോകത്ത് 136000 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഈ മഹാമാരി ലോകത്ത് വന്നിട്ട് ആറ് മാസത്തോളമായി. അതുകൊണ്ട് ഈ സമയത്ത് ഒരിക്കലും ഒരു രാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇപ്പോള്‍ രോഗവ്യാപനം കൂടുന്നത് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്. ബ്രസീലാണ് നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്. കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ലോകത്താകമാനം 7,193,784 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതുവരെ 408,625 പേര്‍ക്ക് കൊറോണ ബാധിച്ച്‌ ജീവന്‍ നഷ്ടമായി. 3,535,658 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 2,026,493 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇവിടെ 113,055 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 773,480 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ബ്രസീലില്‍ 710,887 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 37,312 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 325,602 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്.

ജനീവ : ലോകത്താകമാനം കൊറോണ പടരുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രിയേസസ് രംഗത്ത്. ലോകത്തെ കൊറോണ വ്യാപനം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് സംഭവിക്കുന്നതെന്ന് ഡോ. ടെഡ്‌റോസ് അദാനം പറഞ്ഞു. നിലവില്‍ യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നെങ്കിലും ആഗോളതലത്തില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച മാത്രം ലോകത്ത് 136000 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഈ മഹാമാരി ലോകത്ത് വന്നിട്ട് ആറ് മാസത്തോളമായി. അതുകൊണ്ട് ഈ സമയത്ത് ഒരിക്കലും ഒരു രാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇപ്പോള്‍ രോഗവ്യാപനം കൂടുന്നത് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്. ബ്രസീലാണ് നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്. കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ലോകത്താകമാനം 7,193,784 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതുവരെ 408,625 പേര്‍ക്ക് കൊറോണ ബാധിച്ച്‌ ജീവന്‍ നഷ്ടമായി. 3,535,658 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 2,026,493 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇവിടെ 113,055 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 773,480 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ബ്രസീലില്‍ 710,887 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 37,312 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 325,602 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്.

 

 

 



Latest

Copyrights@2016.