latest

ബ്രിട്ടനിലെ സുപ്രസിദ്ധ മ്യൂസിക് ബാന്റ് " ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുകെ " , യുക്മ സാംസ്കാരിക വേദിയുടെ ടാലന്റ് ഷോയില്‍ നാളെ എത്തുന്നു

Tiju Kannampally  ,  2020-06-09 11:45:43pmm

 

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യുകെയിലും ലോകമെമ്ബാടുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ച്‌ മുന്നേറ്റം തുടരുന്ന ലൈവ് ടാലന്റ് ഷോ
"LET"S BREAK IT TOGETHER" - ല്‍ നാളെ ജൂണ്‍ 11 വ്യാഴം 5 PM ന് (ഇന്ത്യന്‍ സമയം രാത്രി 9.30) എത്തുന്നത് ബ്രിട്ടനിലെമ്ബാടും നൂറ് കണക്കിന് സ്റ്റേജ് ഷോകളിലൂടെ കാണികളുടെ പ്രിയങ്കരായ സഹോദരിമാരുടെ സുപ്രസിദ്ധ മ്യൂസിക് ബാന്റ് "ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു.കെ" യാണ്. വളരെ ചെറിയ പ്രായം മുതല്‍ സ്റ്റേജ് ഷോകള്‍ ചെയ്ത് തുടങ്ങിയ ജെം പിപ്പ്സ് തങ്കത്തോണി, ജെന്‍ പിപ്പ്സ് തങ്കത്തോണി, ഡോണ്‍ പിപ്പ്സ് തങ്കത്തോണി എന്നീ സഹോദരിമാരാണ് ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ യുടെ നെടുംതൂണുകള്‍. ഡോ. പിപ്പ്സ് ജോസഫ് തങ്കത്തോണിയുടേയും ജിജി പിപ്പ്സിന്റേയും മക്കളായ ഈ സംഗീത പ്രതിഭകള്‍ ഇതിനോടകം 120 ലധികം വേദികളില്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ച്‌ കഴിഞ്ഞു.
ലിറ്റില്‍ ഏയ്ഞ്ചല്‍സിലെ ലീഡ് സിംഗറും വയലിനിസ്റ്റുമായ ജെം പിപ്പ്സാണ് സഹോദരിമാരില്‍ മൂത്തയാള്‍. സംഗീതത്തിലും വയലിനിലും അസ്സോസ്സിയേറ്റഡ് ബോര്‍ഡ് ഓഫ് ദി റോയല്‍ സ്കൂള്‍സ് ഓഫ് മ്യൂസിക്കില്‍ (ABRSM) നിന്നും ഗ്രേഡ് 8 കരസ്ഥമാക്കിയ ഈ മിടുക്കി ബര്‍മിംങ്ഹാം യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. യുക്മ കലാമേള 2011, 2012 വര്‍ഷങ്ങളില്‍ സോളോ സോങ്, ഡാന്‍സ് ഇനങ്ങളിലെ ഈ വിജയി, 2012 ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടസ്റ്റില്‍ സോളോ സോങ്ങിലും വിജയിയായിരുന്നു. മ്യൂസിക് ഇന്‍ ദ വെയ്ല് കോംപറ്റീഷന്‍ 2010 ല്‍ വയലിന്‍ വിഭാഗത്തില്‍ വിജയിയായ ജെം പിപ്പ്സ് 2010, 2011 വര്‍ഷങ്ങളില്‍ സൌത്ത് ഗ്ളാമോര്‍ഗന്‍ ഫെസ്റ്റിവല്‍ ഫോര്‍ യങ് മ്യൂസിഷ്യന്‍സിലും വിജയിയായി. ദി ഗ്രേയ്സ് എന്ന ആല്‍ബത്തില്‍ ഒരു മനോഹര ഗാനം ആലപിച്ച്‌ കൊണ്ട് ഈ ഗായിക ആല്‍ബം രംഗത്തും തന്റെ തുടക്കം കുറിച്ച്‌ കഴിഞ്ഞു.
ലിറ്റില്‍ ഏയ്ഞ്ചല്‍സിലെ പിയാനിസ്റ്റും സിംഗറുമായ ജെന്‍ പിപ്പ്സ് ചേച്ചിയായ ജെം പിപ്പ്സിനെ പോലെ ABRSM ല്‍ നിന്നും പിയാനോയിലും സംഗീതത്തിലും ഗ്രേഡ് 8 കരസ്ഥമാക്കി കഴിഞ്ഞു. ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ജെന്‍ പിപ്പ്സ്.
യുക്മ കലാമേള 2010, 2012 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളില്‍ വിജയിച്ച ജെന്‍ പിപ്പ്സ് 2011 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടസ്റ്റ് ഗ്രൂപ്പ് ഡാന്‍സിലും വിജയിയായിരുന്നു.
ലിറ്റില്‍ ഏയ്ഞ്ചല്‍സിലെ ഇളയ സഹോദരി ഡോണ്‍ പിപ്പ്സ് ബാന്റിലെ സിംഗറും ഡ്രമ്മറുമാണ്. ടിനിറ്റി ആന്റ് റോക്ക് സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും ഡ്രംസില്‍ ഗ്രേഡ് 8 കരസ്ഥമാക്കിയ ഈ മിടുക്കി ദി ഗ്രേയ്സ് എന്ന ആല്‍ബത്തില്‍ ഒരു ഗാനം ആലപിച്ച്‌ കൊണ്ട് ആല്‍ബം രംഗത്തും തുടക്കം കുറിച്ചിരിക്കുന്നു.
യുക്മ കലാമേള 2010, 2011, 2012 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ് ഇനങ്ങളില്‍ വിജയിച്ച ഡോണ്‍ 2011 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടസ്റ്റില്‍ ഗ്രൂപ്പ് ഡാന്‍സ് ഇനത്തില്‍ വിജയിയായിരുന്നു. വയലിന്‍, പിയാനോ, ഡ്രംസ് എന്നിവയുടെ അകമ്ബടിയോടെ സര്‍ഗ്ഗ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം തീര്‍ക്കുന്ന ലിറ്റില്‍ ഏയ്ഞ്ചല്‍സിന്റെ ദൃശ്യ ശ്രാവ്യ കലാപ്രകടനം ആസ്വദിക്കുവാന്‍ മുഴുവന്‍ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET"S BREAK IT TOGETHER" ലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്.
"LET"S BREAK IT TOGETHER" ലൈവ് ഷോയ്ക്ക് ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച്‌ കരുതലിന്റെ സ്നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച്‌ എസ് ഹോസ്‌പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാന്‍ഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്‌ആപ്പ് നമ്ബറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്‌ പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്ബാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്ബന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യുകെയിലും ലോകമെമ്ബാടുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ച്‌ മുന്നേറ്റം തുടരുന്ന ലൈവ് ടാലന്റ് ഷോ "LET"S BREAK IT TOGETHER" - ല്‍ നാളെ ജൂണ്‍ 11 വ്യാഴം 5 PM ന് (ഇന്ത്യന്‍ സമയം രാത്രി 9.30) എത്തുന്നത് ബ്രിട്ടനിലെമ്ബാടും നൂറ് കണക്കിന് സ്റ്റേജ് ഷോകളിലൂടെ കാണികളുടെ പ്രിയങ്കരായ സഹോദരിമാരുടെ സുപ്രസിദ്ധ മ്യൂസിക് ബാന്റ് "ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു.കെ" യാണ്. വളരെ ചെറിയ പ്രായം മുതല്‍ സ്റ്റേജ് ഷോകള്‍ ചെയ്ത് തുടങ്ങിയ ജെം പിപ്പ്സ് തങ്കത്തോണി, ജെന്‍ പിപ്പ്സ് തങ്കത്തോണി, ഡോണ്‍ പിപ്പ്സ് തങ്കത്തോണി എന്നീ സഹോദരിമാരാണ് ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ യുടെ നെടുംതൂണുകള്‍. ഡോ. പിപ്പ്സ് ജോസഫ് തങ്കത്തോണിയുടേയും ജിജി പിപ്പ്സിന്റേയും മക്കളായ ഈ സംഗീത പ്രതിഭകള്‍ ഇതിനോടകം 120 ലധികം വേദികളില്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ച്‌ കഴിഞ്ഞു.

ലിറ്റില്‍ ഏയ്ഞ്ചല്‍സിലെ ലീഡ് സിംഗറും വയലിനിസ്റ്റുമായ ജെം പിപ്പ്സാണ് സഹോദരിമാരില്‍ മൂത്തയാള്‍. സംഗീതത്തിലും വയലിനിലും അസ്സോസ്സിയേറ്റഡ് ബോര്‍ഡ് ഓഫ് ദി റോയല്‍ സ്കൂള്‍സ് ഓഫ് മ്യൂസിക്കില്‍ (ABRSM) നിന്നും ഗ്രേഡ് 8 കരസ്ഥമാക്കിയ ഈ മിടുക്കി ബര്‍മിംങ്ഹാം യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. യുക്മ കലാമേള 2011, 2012 വര്‍ഷങ്ങളില്‍ സോളോ സോങ്, ഡാന്‍സ് ഇനങ്ങളിലെ ഈ വിജയി, 2012 ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടസ്റ്റില്‍ സോളോ സോങ്ങിലും വിജയിയായിരുന്നു. മ്യൂസിക് ഇന്‍ ദ വെയ്ല് കോംപറ്റീഷന്‍ 2010 ല്‍ വയലിന്‍ വിഭാഗത്തില്‍ വിജയിയായ ജെം പിപ്പ്സ് 2010, 2011 വര്‍ഷങ്ങളില്‍ സൌത്ത് ഗ്ളാമോര്‍ഗന്‍ ഫെസ്റ്റിവല്‍ ഫോര്‍ യങ് മ്യൂസിഷ്യന്‍സിലും വിജയിയായി. ദി ഗ്രേയ്സ് എന്ന ആല്‍ബത്തില്‍ ഒരു മനോഹര ഗാനം ആലപിച്ച്‌ കൊണ്ട് ഈ ഗായിക ആല്‍ബം രംഗത്തും തന്റെ തുടക്കം കുറിച്ച്‌ കഴിഞ്ഞു.

ലിറ്റില്‍ ഏയ്ഞ്ചല്‍സിലെ പിയാനിസ്റ്റും സിംഗറുമായ ജെന്‍ പിപ്പ്സ് ചേച്ചിയായ ജെം പിപ്പ്സിനെ പോലെ ABRSM ല്‍ നിന്നും പിയാനോയിലും സംഗീതത്തിലും ഗ്രേഡ് 8 കരസ്ഥമാക്കി കഴിഞ്ഞു. ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ജെന്‍ പിപ്പ്സ്. യുക്മ കലാമേള 2010, 2012 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളില്‍ വിജയിച്ച ജെന്‍ പിപ്പ്സ് 2011 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടസ്റ്റ് ഗ്രൂപ്പ് ഡാന്‍സിലും വിജയിയായിരുന്നു. ലിറ്റില്‍ ഏയ്ഞ്ചല്‍സിലെ ഇളയ സഹോദരി ഡോണ്‍ പിപ്പ്സ് ബാന്റിലെ സിംഗറും ഡ്രമ്മറുമാണ്. ടിനിറ്റി ആന്റ് റോക്ക് സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും ഡ്രംസില്‍ ഗ്രേഡ് 8 കരസ്ഥമാക്കിയ ഈ മിടുക്കി ദി ഗ്രേയ്സ് എന്ന ആല്‍ബത്തില്‍ ഒരു ഗാനം ആലപിച്ച്‌ കൊണ്ട് ആല്‍ബം രംഗത്തും തുടക്കം കുറിച്ചിരിക്കുന്നു.

യുക്മ കലാമേള 2010, 2011, 2012 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ് ഇനങ്ങളില്‍ വിജയിച്ച ഡോണ്‍ 2011 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടസ്റ്റില്‍ ഗ്രൂപ്പ് ഡാന്‍സ് ഇനത്തില്‍ വിജയിയായിരുന്നു. വയലിന്‍, പിയാനോ, ഡ്രംസ് എന്നിവയുടെ അകമ്ബടിയോടെ സര്‍ഗ്ഗ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം തീര്‍ക്കുന്ന ലിറ്റില്‍ ഏയ്ഞ്ചല്‍സിന്റെ ദൃശ്യ ശ്രാവ്യ കലാപ്രകടനം ആസ്വദിക്കുവാന്‍ മുഴുവന്‍ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET"S BREAK IT TOGETHER" ലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്. "LET"S BREAK IT TOGETHER" ലൈവ് ഷോയ്ക്ക് ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച്‌ കരുതലിന്റെ സ്നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച്‌ എസ് ഹോസ്‌പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാന്‍ഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്‌ആപ്പ് നമ്ബറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്‌ പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്ബാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്ബന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 



Latest

Copyrights@2016.