latest

ചിക്കാഗോയിൽ നിന്നും കാണാതായ മലയാളി യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു.

Anil Mattathikunnel  ,  2017-04-17 08:34:05pmm

ചിക്കാഗോ: ചിക്കാഗോയിലെ എല്മസ്റ്റിൽ താമസക്കാരനായ ജസ്റ്റിൻ ആന്റണി എന്ന മലയാളി യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. 24 വയസ്സുകാരനായ ജസ്റ്റിൻ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടിൽ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈൻ ബൈക്കിൽ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെൽവുഡിലെ പള്ളിയെൾക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങൾക്ക് അയച്ചിരുന്നു എങ്കിലും പള്ളിയിൽ എത്തിയില്ല. തുടർന്ന് എൽമസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകൾ മൂന്നു ദിവസങ്ങളായിട്ടും ഫലം കണ്ടില്ല എന്നത് ആശങ്കയുണർത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 6305303050 എന്ന എൽമസ്റ്റ് പോലീസിന്റെ ഫോണിൽ വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.



Latest

Copyrights@2016.