latest

ക്നാനായ ജനത ഒറ്റക്കെട്ടായി പ്രതിസന്ധികളെ തരണം ചെയ്യന്നവരാകണം | ക്നാനായവോയിസ്

Editor  ,  2018-01-17 10:12:43pmm സ്വന്തം ലേഖകൻ

ക്നാനായ ജനത ഒറ്റക്കെട്ടായി പ്രതിസന്ധികളെ തരണം ചെയ്യന്നവരാകണം | ക്നാനായവോയിസ് 
ചിക്കാഗോ : AD 345 മൂതൽ ക്നാനായ ജനത ഇന്ത്യയിൽ കാല് കുത്തിയ നാള് മുതൽ ഇന്നുവരെയുള്ള ചരിത്രം പരിശോദിച്ചാൽ പ്രതിസന്ധികൾ ഇല്ലാത്ത കാലങ്ങൾ ഇല്ലായിരുന്നു. ഇന്നും പ്രതിസന്ധികൾ തുടരുന്ന കാഴ്ചയാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. പരസ്പര പഴിചാരാൽ പഴങ്കഥയാക്കികൊണ്ട് ഒറ്റകെട്ടായി പൂർവികർ കാത്തുപരിപാലിച്ചു പോന്ന നമ്മുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും തകർക്കാൻ ശ്രമിക്കുന്ന ഏത് ശക്തിയെയും , ഒറ്റകെട്ടായി നിന്നുകൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന ആർജവം നമുക്കണ്ടാകണം. ആൽമിയ അൽമായ നേതൃത്വം ഒരുമിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഥവാ അത് എത്തിക്കഴിഞ്ഞിരിക്കുന്നു. 
ക്നാനായ സമുദായത്തിന്റെ മേൽ ഒരുശക്തിക്കും അധികാരമില്ല. നമ്മൾ പാലിച്ചുപോകുന്ന സ്വവംശവിവാഹ നിഷ്ഠ , മറ്റു പാരമ്പര്യ , പതൃകങ്ങൾ ആരുടെയും ഔദാര്യമല്ല , അത് നമ്മുടെ അവകാശമാണ്, അത് നിഷേധിക്കാൻ ആരെയും അനുവദിച്ചുകൂടാ. നമ്മൾ പാലിക്കാൻ പാടില്ല എന്ന കല്പന പുറപ്പെടുവിക്കാൻ ആരെയും അനുവദിച്ചു കൂടാ, അത് നമ്മുക്ക് മാത്രം സ്വന്തമാണ്. 
പ്രിയ ക്നാനായ സഹോദരങ്ങളെ നാം ഇന്ന് അനുഭവിക്കുന്ന ഈ നമ്മുടെ പൈതൃകങ്ങൾ 1600 വര്ഷം പരിപാലിച്ചവരോട് നമുക്ക് നീതി പുലർത്തണം . നാളെ ഈ സമുദായത്തിന് കോട്ടം വരുന്ന നമ്മുടെ കെട്ടുറപ്പിനെ , അഥവാ നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായാൽ 
അഭി: പിതാക്കന്മാരും, വൈദീകരും , അൽമായരും ഒരുമിച്ചു നിന്നുള്ള കൂട്ടായ പ്രവർത്തനം ഉറപ്പുവരുത്തണം . 
പരസ്പരം ചെളിവാരി  എറിയുന്ന സ്ഥിരം പല്ലവി നാം ഉപേക്ഷിക്കണം. 
" ക്നാനായി തൊമ്മൻ കൊടുങ്ങലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ രക്തം നൽകി ജീവൻ നൽകി തലമുറ കൈമാറി കെടാതെ സൂക്ഷിക്കണം " എന്ന കെ സി വൈ എൽ ന്റെ മുദ്രാവാക്യം സമുദായത്തിന്റെ തലപത്ത് ഇരിക്കുന്ന അഭി ; പിതാക്കന്മാർ , വൈദീകർ , അല്മായർ എല്ലാവർക്കും ബാധകമാണ്. 
യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ തടയുവാൻ ഒരു ശക്തിക്കും ആവില്ല. ക്നാനായ ജനത ഇസ്രായേൽ ജനത്തെപ്പോലെ പ്രേത്യക പരിപാലനയാൽ വാളർന്നു വന്ന ജനതയാണ്. നമ്മുടെ പ്രയാണത്തിൽ തടസങ്ങൾ അന്നും ഇന്നും എന്നും ഉണ്ടാകും, ഇനിയും ആരെയും അന്ധമായി വിശ്വസിക്കാതെ , നമ്മുടെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ചു മുന്നോട്ടു പോകുവാനുള്ള ശക്തി നമ്മുടെ ആൽമിയ അൽമായ നേതൃത്വത്തിന് കഴിയട്ടെ , അതിനായി  ദൈവം വഴികാട്ടെട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. 

Latest

Copyrights@2016.