latest

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് വ്യത്യസ്തതയോടെ കോളേജ് ദിനാഘോഷം ആചരിച്ചു

Tiju Kannampally  ,  2018-03-07 01:03:25amm

വ്യത്യസ്തതയോടെ കോളേജ് ദിനാഘോഷം
ഉഴവൂര്‍ - വ്യത്യസ്തതയുടെ വേറിട്ട ചരിത്രം രചിച്ച് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കോളേജ് ഡേ ആചരിച്ചു. മാര്‍ച്ച് 6 രാവിലെ പത്തിന് ആരംഭിച്ച ആരംഭം 2K18 കോളേജ് ഡേ ആഘോഷങ്ങള്‍ ബഹു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ എബിന്‍ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യ സി. രത്‌നാകരന്‍ സ്വാഗതം ആശംസിച്ചു. ഏഴ് നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ഒര ലക്ഷത്തോളം രൂപാ സഹായധനം കൈമാറി. ഉഴവൂര്‍ ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ അനുഗ്രഹ പ്രഭാഷണവും, കെയര്‍ ഫോര്‍ ഹോപ്പ് ബ്രാണ്ട് അംബാസിഡര്‍ നിഷാ ജോസ്.കെ. മാണി, അലുമിനി അസോസ്സിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേകുറ്റ്, പ്രൊഫ. അമ്പിളി കാത്തറിന്‍, യൂണിയന്‍ സെക്രട്ടറി ആനന്ദ് സാബു, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി ശ്രീഹരി ജെ. സാബു തുടങ്ങിയവര്‍ സംസാരിച്ചു. 
ലക്ഷങ്ങള്‍ മുടക്കി ആഡംബരമായി കോളേജ്‌ഡേ നടത്തുന്ന മറ്റ് കോളേജുകള്‍ക്ക് സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നും ഒരു മാതൃകയാണെ് തെളിയിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രത്യാശയുടെ, പ്രതീക്ഷയുടെ യുവതലമുറയെ വാര്‍ത്തെടുക്കുന്ന കലാലയമെന്നതിന്റെ പ്രതീകമായ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ അമരത്ത് പ്രിന്‍സിപ്പാള്‍ ഡോ. ഷൈനി ബേബിയും, വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തായി വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബെന്നി കുര്യാക്കോസും നിലനില്‍ക്കുന്നു. 
എല്ലാവരുടെയും മാതൃകയായി പുതിയ പാത തുറന്നിട്ടിരിക്കുകയാണ് ഉഴവൂരിന്റെ കലാലയമായ സെന്റ് സ്റ്റീഫന്‍സ്.

Latest

Copyrights@2016.