latest

അഭയക്കേസില്‍ ഫാ. ജോസ്‌ പൂതൃക്കയിലിനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി.

Saju Kannampally  ,  2018-03-07 11:29:19amm

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ കുറ്റാരോപിതനായ ഫാ. ജോസ്‌ പൂതൃക്കയിലിനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. ഫാ. പൂതൃക്കയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

കോട്ടയം: സന്തോഷം നിറഞ്ഞ വിധിയാണ്‌ ഇത്‌. എന്റെ നിരപരാധിത്വം കോടതിയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇന്നുവരെ പൗരോഹിത്യത്തില്‍ ധാര്‍മിക അധപതനമോ വീഴ്‌ചയോ ഉണ്ടായിട്ടില്ല. ഇത്‌ ദൈവത്തിന്റെ കൈയൊപ്പുള്ള വിധിയാണ്‌. ഈ കേസില്‍ ഞാന്‍ പൂര്‍ണമായും നിരപരാധിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്‌ അപക്വമായ ഒരു പെരുമാറ്റം എന്റെ ഭാഗത്ത്‌ ഉണ്ടായിട്ടില്ല. അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ്‌ ഈ വിധി ലഭിച്ചത്‌. നിയമയുദ്ധത്തോടൊപ്പം ഒരു ആത്മീയപോരാട്ടംകൂടി നടത്തി. ശത്രുവിന്റെ സകല ശക്തികളെയും അംഗുലി ചലനംകൊണ്ട്‌ തറപറ്റിക്കാന്‍ കഴിയുന്ന ദൈവത്തില്‍ ഞാന്‍ പ്രത്യാശ അര്‍പ്പിച്ചു. പൗരോഹിത്യത്തില്‍ എനിക്ക്‌ എന്നും സന്തോഷമുണ്ടായിരുന്നു. പുരോഹിതനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും എന്നോടൊപ്പം നിലകൊണ്ടവര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. എനിക്ക്‌ ആരോടും ശത്രുതയോ വിദ്വേഷമോ ഇല്ല. എല്ലാവരോടും സ്‌നേഹംമാത്രം – ഫാ. പൂതൃക്കയില്‍ പറഞ്ഞു.



Latest

Copyrights@2016.