latest

വനിതാനേതൃസംഗമവും മാതൃകാസാമൂഹ്യ ശുശ്രൂഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Tiju Kannampally  ,  2018-03-10 04:28:51amm

വനിതാനേതൃസംഗമവും 
മാതൃകാസാമൂഹ്യ ശുശ്രൂഷകരെ ആദരിക്കലും സംഘടിപ്പിച്ചു
കോട്ടയം : കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ അടിച്ചിറ ആമോസ് സെന്ററില്‍ വനിതാനേതൃസംഗമവും മാതൃകാ വനിതാ സമൂഹ്യ ശുശ്രൂഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും ദര്‍ശന്‍  കേരള സ്റ്റേറ്റ് വിമണ്‍സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ ഉദ്ഘാടനം കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് നിര്‍വ്വഹിച്ചു. ജാതിമത ഭേദമന്യേ സാമൂഹ്യസേവന രംഗത്ത് കേരളത്തിലെ 32 രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സാമൂഹിക വികസന രംഗത്ത് നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സി.എസ്.ഐ വിമണ്‍ ഫെലോഷിപ്പ് പ്രസിഡന്റ് സൂസന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു.  സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ദര്‍ശന്‍ പ്രസിഡന്റ് ആശാ ദാസ്, ജോയിന്റ് സെക്രട്ടറി ഷൈനി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഡോ. റസീന പദ്മം, ഡോ. വി.ആര്‍ ഹരിദാസ് എന്നിവര്‍ നയിച്ച സെമിനാറുകളും ക്രമീകരിച്ചിരുന്നു. കേരളത്തിലെ 27 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളില്‍  സേവനം ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.  വിവിധ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. 

Latest

Copyrights@2016.