latest

ഫ്രാന്‍സിസ്‌കന്‍ അല്മായസഭ കോട്ടയം അതിരൂപത റീജിയണ്‍ സംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-03-21 05:06:36amm

ഫ്രാന്‍സിസ്‌കന്‍ അല്മായസഭ 
കോട്ടയം അതിരൂപത റീജിയണ്‍ സംഗമം സംഘടിപ്പിച്ചു
ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലി (1826 - 2018) ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപത റീജിയണ്‍ ഫ്രാന്‍സിസ്‌കന്‍ അല്മായ യൂണിറ്റുകളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് റവ. ഡോ. ചെറിയാന്‍ പാലൂക്കുന്നേല്‍ ക്ലാസ്സ് നയിച്ചു. അതിരൂപത ഫ്രാന്‍സിസ്‌കന്‍ റീജിയണ്‍ പ്രസിഡന്റ് സിറിയക് കവുന്നുകാട്ടില്‍ പുതിയ അംഗങ്ങളെ ഫ്രാന്‍സിസ്‌കന്‍ നിയമാവലി, പ്രാര്‍ത്ഥനാ പുസ്തകം, താവുകുരിശ് എന്നിവ നല്‍കി സ്വീകരിച്ചു. സെന്റ് ജോസഫ് കപ്പുച്ചിന്‍ പ്രോവിന്‍സിന്റെ വികാര്‍ പ്രോവിന്‍ഷ്യല്‍ റവ. ഡോ.ജോര്‍ജ്ജ് ആന്റണി ആശാരിശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ കേരളത്തിലെ പ്രചാരകനും സ്ഥാപകനുമായ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മിയച്ചന്റെ സുവനീര്‍ കോട്ടയം അതിരൂപത ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ സ്പിരിച്ച്വല്‍ അസിസ്റ്റന്റ് റവ. ഫാ മൈക്കിള്‍ പറൂശ്ശേരില്‍ സഭാഗംങ്ങള്‍ക്ക് വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് വി.കുര്‍ബാനയും സ്‌നേഹ വിരുന്നും നടത്തപ്പെട്ടു. അതിരൂപതയില്‍ വിവിധ ഇടവകളില്‍ നിന്നുള്ള 90 ഓളം ഫ്രാന്‍സിസ്‌കന്‍ അല്മായര്‍ സംഗമത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.