latest

കോളേജിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വേണ്ടി ജോഷിലിന്റെ നിരാഹാരസമരം 14-ാം ദിവസം പിന്നിടുന്നു.

Tiju Kannampally  ,  2018-03-21 11:48:19pmm

 

ഡൽഹിയിലെ ജെ ബി പന്ത് ഗവണ്മെന്റ് എഞ്ചിനീറിങ്ങിങ് കോളേജിൽ ഒരു നിരാഹാര സമരം നടക്കുന്നു .സമരം നയിക്കുന്നത് ജോഷിൽ കെ അബ്രഹാം Joshil K Abraham എന്നൊരു മലയാളിയാണ് . സമരം ഇന്ന് പതിനാലു ദിവസം പിന്നിടുന്നു . ദുർഘടാവസ്ഥയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്നത് .ക്‌ളാസ്സ്‌റൂമെന്നോ ലാബോറട്ടറി എന്നോ പേര് നൽകാൻ പോലുമാവാത്ത മുറികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തുക എന്ന ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് അവിടുത്തെ അസിസ്റ്റന്റ് പ്രൊഫസ്സറും കോട്ടയം സ്വദേശിയുമായ ജോഷിൽ നിരാഹാരം കിടക്കുന്നത് .
ഈ സമരം ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല . നിരന്തരം വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്ന ആവശ്യം അവഗണിക്കപ്പെട്ടപ്പോൾ ,ഇവർ വിവരാവകാശ രേഖകൾ വഴി എന്ത് കൊണ്ട് ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ല എന്നതിലേക്ക് ഒരു അന്വേഷണം നടത്തി.ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത് .കോളേജിന്റെ പേരിലുണ്ടായിരുന്ന ഏക്കറു കണക്കിന് സ്ഥലം സമീപത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലേക്ക് ഉദ്യോഗസ്ഥ -ഭൂമാഫിയ ലോബ്ബിയുടെ സ്വാധീനം മൂലം മാറ്റപ്പെട്ടിരിക്കുന്നു . തുടർന്ന് വിദ്യാർത്ഥികൾ ഏപ്രിൽ 5 -2017 ഇൽ സമരമുഖത്തിറങ്ങാൻ നിര്ബന്ധിതരായി .നിരാഹാര സമരത്തിന് നേതൃത്വം നൽകിയത് ജോഷിലായിരുന്നു .25 ദിവസം നീണ്ടു നിന്ന സമരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇരുപത്തി അഞ്ചു ഏക്കർ സ്ഥലത്തു പുതിയ ക്യാമ്പസ് പണിയാം എന്ന ഉറപ്പു നൽകിയതിനാൽ അവസാനിപ്പിച്ചിരുന്നു .
ഇന്ന് സാഹചര്യങ്ങൾ കൂടുതൽ കൂടുതൽ വഷളായിരിക്കുന്നു  .എ ഐ സി ടി ഇ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നതിന്റെ പേരിൽ കോളേജിന് ഷോക്കോസ് നോട്ടീസ് നൽകി .നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ തുലാസ്സിലാക്കിക്കൊണ്ട് കോളേജ് അടച്ചു പൂട്ടൽ ഭീക്ഷണിയിലാണ് .ദൗർഭാഗ്യവശാൽ കെജ്രിവാൾ സർക്കാർ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല . വിദ്യാർത്ഥികളെ സമരത്തിന് പ്രേരിപ്പിച്ചതിനും ഭൂമി കുംഭകോണം വെളിയിൽ കൊണ്ടുവന്നതിനും ജോഷിൽ ഇപ്പോൾ സസ്‌പെഷനിലാണ് .
കെജ്രിവാൾ സർക്കാർ നൽകിയ പുതിയ ക്യാമ്പസ് എന്ന വാഗ്‌ദാനം പാലിക്കുകയും ഭൂമി കുംഭകോണത്തിൽ സി ബി ഐ അന്വേഷണവുമാണ് വിദ്യാർത്ഥികളുടെ ആവശ്യം .ഇതിനു വേണ്ടി വിദ്യാർത്ഥികൾക്കൊപ്പം നീതിക്കു വേണ്ടിയുള്ള സമരം നയിക്കുന്നത് ജോഷിൽ എന്ന മലയാളി ആണെന്ന് നമുക്ക് അഭിമാനിക്കാം ,പക്ഷെ അതിനോടൊപ്പം അദ്ദേഹത്തിന് വേണ്ട സോഷ്യൽ മീഡിയ പിന്തുണ ഉറപ്പു വരുത്തുക നമ്മുടെ കടമയാണ് .

ഡൽഹിയിലെ ജെ ബി പന്ത് ഗവണ്മെന്റ് എഞ്ചിനീറിങ്ങിങ് കോളേജിൽ ഒരു നിരാഹാര സമരം നടക്കുന്നു .കോട്ടയം രൂപതയുടെ യുവജനപ്രസ്ഥാനമായ KCYL യിലും കൈപ്പുഴ പാലത്തുരുത്ത് യൂണിറ്റിനും എന്നും അഭിമാനമായി നല്ലൊരു പ്രവര്‍ത്തകനായി നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുളള ജോഷിൽ.കെ.അബ്രഹാം മാണ്‌ നിരാഹാരസമരം നയിക്കുന്നത്.സമരം ഇന്ന് പതിനാലു ദിവസം പിന്നിടുന്നു . ദുർഘടാവസ്ഥയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്നത് .ക്‌ളാസ്സ്‌റൂമെന്നോ ലാബോറട്ടറി എന്നോ പേര് നൽകാൻ പോലുമാവാത്ത മുറികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തുക എന്ന ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് അവിടുത്തെ അസിസ്റ്റന്റ് പ്രൊഫസ്സറും കോട്ടയം സ്വദേശിയുമായ ജോഷിൽ നിരാഹാരം കിടക്കുന്നത് .

ഈ സമരം ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല.നിരന്തരം വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്ന ആവശ്യം അവഗണിക്കപ്പെട്ടപ്പോൾ ,ഇവർ വിവരാവകാശ രേഖകൾ വഴി എന്ത് കൊണ്ട് ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ല എന്നതിലേക്ക് ഒരു അന്വേഷണം നടത്തി.ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത് .കോളേജിന്റെ പേരിലുണ്ടായിരുന്ന ഏക്കറു കണക്കിന് സ്ഥലം സമീപത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലേക്ക് ഉദ്യോഗസ്ഥ -ഭൂമാഫിയ ലോബ്ബിയുടെ സ്വാധീനം മൂലം മാറ്റപ്പെട്ടിരിക്കുന്നു . തുടർന്ന് വിദ്യാർത്ഥികൾ ഏപ്രിൽ 5 -2017 ഇൽ സമരമുഖത്തിറങ്ങാൻ നിര്ബന്ധിതരായി .നിരാഹാര സമരത്തിന് നേതൃത്വം നൽകിയത് ജോഷിലായിരുന്നു .25 ദിവസം നീണ്ടു നിന്ന സമരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇരുപത്തി അഞ്ചു ഏക്കർ സ്ഥലത്തു പുതിയ ക്യാമ്പസ് പണിയാം എന്ന ഉറപ്പു നൽകിയതിനാൽ അവസാനിപ്പിച്ചിരുന്നു .

ഇന്ന് സാഹചര്യങ്ങൾ കൂടുതൽ കൂടുതൽ വഷളായിരിക്കുന്നു  .എ ഐ സി ടി ഇ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നതിന്റെ പേരിൽ കോളേജിന് ഷോക്കോസ് നോട്ടീസ് നൽകി .നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ തുലാസ്സിലാക്കിക്കൊണ്ട് കോളേജ് അടച്ചു പൂട്ടൽ ഭീക്ഷണിയിലാണ് .ദൗർഭാഗ്യവശാൽ കെജ്രിവാൾ സർക്കാർ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല . വിദ്യാർത്ഥികളെ സമരത്തിന് പ്രേരിപ്പിച്ചതിനും ഭൂമി കുംഭകോണം വെളിയിൽ കൊണ്ടുവന്നതിനും ജോഷിൽ ഇപ്പോൾ സസ്‌പെഷനിലാണ് .

കെജ്രിവാൾ സർക്കാർ നൽകിയ പുതിയ ക്യാമ്പസ് എന്ന വാഗ്‌ദാനം പാലിക്കുകയും ഭൂമി കുംഭകോണത്തിൽ സി ബി ഐ അന്വേഷണവുമാണ് വിദ്യാർത്ഥികളുടെ ആവശ്യം .ഇതിനു വേണ്ടി വിദ്യാർത്ഥികൾക്കൊപ്പം നീതിക്കു വേണ്ടിയുള്ള സമരം നയിക്കുന്നത് ജോഷിൽ എന്ന മലയാളി ആണെന്ന് നമുക്ക് അഭിമാനിക്കാം ,35 vവയസ്സു മാത്രം ഉള്ള അവിവാഹിതനായ ഈ യുവ അദ്ധ്യാപകൻ മാതൃകയാണ്. സ്വന്തം കാര്യം മാത്രം നോക്കി നിലപാടുകൾ എടുക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് വേണ്ടി ഉറഞ്ഞു തുള്ളുന്ന സമൂഹത്തിന് യുവ തലമുറയ്ക്ക് മാതൃകയാണ ഈ യുവ അദ്ധ്യാപകൻ. മാന്നാനം KE കോളേജിലെ SFI പ്രവർത്തനകായിരുന്നു. JNU ലെ പൂർവ വിദ്യാർത്ഥി. ഇദ്ദേഹത്തിന്റെ പിതാവ്.അബ്രഹാം കടുതോടിൽ കണ്ണൂർ മടമ്പം സ്വദേശിയാണ്. 

 Latest

Copyrights@2016.