latest

സാന്‍ജോ മൗണ്ടില്‍ നാല്പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2018-03-22 02:06:04amm

 

💐സഹന പുണ്യ നിറവില്‍ സാന്‍ജോ മൗണ്ടില്‍ നാല്പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും💐💐
 വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍, നാല്പതാം വെള്ളിയാചരണവും, കുരിശുമല കയറ്റവും 2018 മാര്‍ച്ച് 23 വെള്ളിയാഴ്ച നടത്തപ്പെടുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൈകുന്നേരം നാലു മണിയ്ക്കു നടത്തപ്പെടുന്ന ദിവ്യബലിയില്‍, അതിരൂപതാ വികാരി ജനറാള്‍, റവ. ഫാ. ലല്ലു കൈതാരം കടുത്തുരുത്തി ഫൊറോന വികാരി റവ. ഫാ. മാത്യു മണക്കാട്ട് കടുത്തുരുത്തി, മലങ്കര ഫൊറോനകളിലെ വികാരിമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. അഭിവന്ദ്യ പിതാവിന്റെ വചനസന്ദേശത്തെ തുടര്‍ന്നു,  കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. വൈകുന്നേരം ഏഴു മണിയ്ക്കു റവ. ഫാ. മൈക്കിള്‍ കാരിമറ്റം സംവിധാനം ചെയ്ത ബൈബിള്‍ ദ്ദൃശ്യ വിരുന്ന്, "അവന്‍ വീണ്ടും വരും" അവതരിപ്പിയ്ക്കപ്പെടും. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി വിതരണം.  ദൈവാനുഗ്രഹം കര കവിഞ്ഞൊഴുകുന്ന, ഈ വിശുദ്ധ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
വടക്കുംമുറി ;സാന്‍ജോ മൗണ്ടില്‍, നാല്പതാം വെള്ളിയാചരണവും, കുരിശുമല കയറ്റവും 2018 മാര്‍ച്ച് 23 വെള്ളിയാഴ്ച നടത്തപ്പെടുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൈകുന്നേരം നാലു മണിയ്ക്കു നടത്തപ്പെടുന്ന ദിവ്യബലിയില്‍, അതിരൂപതാ വികാരി ജനറാള്‍, റവ. ഫാ. ലല്ലു കൈതാരം കടുത്തുരുത്തി ഫൊറോന വികാരി റവ. ഫാ. മാത്യു മണക്കാട്ട് കടുത്തുരുത്തി, മലങ്കര ഫൊറോനകളിലെ വികാരിമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. അഭിവന്ദ്യ പിതാവിന്റെ വചനസന്ദേശത്തെ തുടര്‍ന്നു,  കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. വൈകുന്നേരം ഏഴു മണിയ്ക്കു റവ. ഫാ. മൈക്കിള്‍ കാരിമറ്റം സംവിധാനം ചെയ്ത ബൈബിള്‍ ദ്ദൃശ്യ വിരുന്ന്, "അവന്‍ വീണ്ടും വരും" അവതരിപ്പിയ്ക്കപ്പെടും. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി വിതരണം.  ദൈവാനുഗ്രഹം കര കവിഞ്ഞൊഴുകുന്ന, ഈ വിശുദ്ധ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

 

   

 



Latest

Copyrights@2016.