latest

ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ക്‌നാനായ സമുദായത്തിനും കോട്ടയം അതിരൂപതയ്ക്കും കരുത്തുപകരും : കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി

Tiju Kannampally  ,  2018-04-12 04:03:20amm

ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ക്‌നാനായ സമുദായത്തിനും കോട്ടയം അതിരൂപതയ്ക്കും കരുത്തുപകരും : കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി 
ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ക്‌നാനായ സമുദായത്തിനും കോട്ടയം അതിരൂപയ്ക്കും കരുത്തു പകരുന്നതും സ്വവംശവിവാഹനിഷ്ഠയിലയധിഷ്ഠിതമായ സമുദായ പാരമ്പര്യം കാത്തുപരിപാലിക്കുവാന്‍ വഴിയൊരുക്കുന്നതുമാണെന്ന് കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി. ക്‌നാനായ സമുദായത്തിന് ദോഷകരമായ നടപടിക്രമങ്ങള്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും സീറോ മലബാര്‍ സഭയില്‍ നിന്നും ഉണ്ടാകുന്നുവെന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ അതിരൂപതാ നേതൃത്വത്തിന്റെ നിലപാടുകളെക്കുറിച്ച് വ്യക്തത ലഭിക്കണമെന്ന കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റിയുടെ ആഗ്രഹ പ്രകാരം ഏപ്രില്‍ 10-ാം തീയതി ചൊവ്വാഴ്ച ചൈതന്യയില്‍ സമ്മേളിച്ച കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് എത്തിച്ചേരുകയും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ആവശ്യമായ വിശദീകരണങ്ങളും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കുകയും ചെയ്തു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും ലഭിച്ച വിവിധ കത്തുകളും സീറോ മലബാര്‍ സഭയില്‍ നിന്നും ചിക്കാഗോ രൂപതയുള്‍പ്പടെയുള്ള ഇതര ക്‌നാനായ മിഷന്‍ പ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള കത്തുകളും യോഗത്തില്‍ പഠനവിധേയമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്തുകള്‍ യഥാര്‍ത്ഥ കത്തുകളല്ലെന്നും  സമുദായാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പമുണ്ടാക്കുന്നതിനുവേണ്ടി ചില വാക്കുകള്‍ വിട്ടുകളയുകയും ഇല്ലാത്ത ചില വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുള്ളവയുമാണെന്ന് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. 
കൂടാതെ 1986 ലെ റെസ്‌ക്രിപ്പിറ്റിനുശേഷം അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നേതൃത്വത്തില്‍ റോമിലേക്ക് നല്‍കിയിട്ടുള്ള കത്തുകളുടെ സാരാംശങ്ങളും യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. മൂലക്കാട്ട് ഫോര്‍മുല എന്ന പേരില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ 1997 ല്‍ രൂപതാ നേതൃത്വം പരിശുദ്ധ സിംഹാസനത്തിന് നല്‍കിയ കത്തിലെ കാര്യങ്ങള്‍ മാത്രമാണെന്നും ക്‌നാനായ സമുദായ അംഗത്വത്തിന്റെ കാര്യത്തില്‍ പ്രസ്തുത നിലപാടില്‍ നിന്നും, 2000 ലെ എപ്പാര്‍ക്കിയല്‍ അസംബ്ലിയിലെ നിലപാടില്‍ നിന്നും യാതൊരു വ്യതിയാനവും രൂപതാ നേതൃത്വം വരുത്തിയിട്ടില്ലെന്നും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് ബോദ്ധ്യമായി. 
സ്വവംശവിവാഹനിഷ്ഠയാണ് സമുദായത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകമെന്നും പ്രസ്തുത പാരമ്പര്യത്തില്‍ മാറ്റമില്ലാതെ സംരക്ഷിക്കണമെന്നത് തന്നെയാണ് തന്റെ ബോദ്ധ്യവും നിലപാടുകളുമെന്നും പിതാവ് യോഗത്തെ അറിയിച്ചു. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം സമുദായ മക്കള്‍ക്ക് ഒന്നിച്ചു ചേരുവാനും സമുദായ കൂട്ടായ്മയില്‍ വളരുവാനും വഴിയൊരുക്കുന്നതിനുവേണ്ടിയാണ് അധികാര പരിധിയ്ക്ക് പുറത്ത് ഇടവകകളും മിഷനുകളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതെന്ന് പിതാവ് പറഞ്ഞു.  ക്‌നാനായ ഇടവകകളിലെ അംഗത്വകാര്യത്തില്‍ നിലവിലുള്ള രീതിയില്‍ നിന്നും ഒരു കാരണവശാലും മാറ്റമുണ്ടാകില്ലെന്നും പിതാവ് അറിയിച്ചു. 
2017 നവംബര്‍ 15-ാം തീയതി ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ കോട്ടയം അതിരൂപതയ്ക്കയച്ച കത്തില്‍ ക്‌നാനായ സമുദായത്തിന് ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസ സാംസ്‌ക്കാരിക ജീവിതത്തിലെ വളര്‍ച്ചയെ  അംഗീകരിക്കുകയും കോട്ടയം രൂപതയിലെ മെത്രാന്മാര്‍ക്ക് ലോകം മുഴുവനുമുള്ള എല്ലാ ക്‌നാനായ സമുദായ അംഗങ്ങളെയും സന്ദര്‍ശിച്ച് സാംസ്‌ക്കാരിക തനിമയും പാരമ്പര്യവും കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നത് സന്തോഷകരമാണ്.  വിശദമായ ചര്‍ച്ചയ്ക്കു ശേഷം ക്‌നാനായ സമുദായ വിഷയത്തില്‍ രൂപതാ നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും യോഗം സംതൃപ്തി രേഖപ്പെടുത്തി. 
ക്‌നാനായ സംരക്ഷണ സമിതിയെന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കുവാനും സമുദായത്തിന്റെ മുഖമുദ്രയായ ഇഴയടുപ്പം കുറയ്ക്കുവാനും വഴിയൊരുക്കുന്നതിനാല്‍  പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടത്തുവാന്‍ ശ്രമിക്കാതെ ക്‌നാനായ കത്തോലിക്കരുടെ അല്‍മായ ശബ്ദമായി 80 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.സി.സിയുമായി സഹകരിച്ച് ഒറ്റക്കെട്ടായി നീങ്ങാന്‍ എല്ലാവരും തയ്യാറാകണമന്ന് കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്,  ഷൈജി ഓട്ടപ്പള്ളില്‍, ജോയി മുപ്രാപ്പള്ളില്‍, തമ്പി എരുമേലിക്കര, തോമസ് പീടികയില്‍, രാജു ആലപ്പാട്ട്, ബിനോയി ഇടയാടിയില്‍, സാബു മുണ്ടകപ്പറമ്പില്‍, ജോസഫ് കുര്യന്‍ തൊട്ടിയില്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, തൂഫാന്‍ തോമസ്, രാജു പാനാലിക്കല്‍, ജോണ്‍ തെരുവത്ത്, ഡോ. മേഴ്‌സി സ്റ്റീഫന്‍, സിന്‍സി പാറേല്‍, ബിബീഷ് ഓലിക്കമുറിയില്‍ എന്നിവര്‍ പങ്കെടുത്തു. 
സ്റ്റീഫന്‍ ജോര്‍ജ്ജ് ഋഃ. ങഘഅ ഷൈജി ഓട്ടപ്പള്ളില്‍
പ്രസിഡന്റ, ഗഇഇ സെക്രട്ടറി, ഗഇഇ

 Latest

Copyrights@2016.