latest

മാര്‍ കുര്യാക്കോസ്‌ കുന്നശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന്‌ കടുത്തുരുത്തിയില്‍ തറക്കല്ലിട്ടു.

Tiju Kannampally  ,  2018-06-15 05:29:47amm

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സ്‌മരണാര്‍ത്ഥം മാതൃ ഇടവകയായ കടുത്തുരുത്തിയില്‍ അതിരൂപത പുതുതായി നിര്‍മിക്കന്ന മാര്‍ കുര്യാക്കോസ്‌ കുന്നശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ തറക്കല്ലിട്ടു. ക്‌നാനായ സമുദായ പൈതൃകവും വിവിധ വളര്‍ച്ചാഘട്ടങ്ങളും വരുംതലമുറയ്‌ക്ക്‌ അനുഭവവേദ്യമാക്കുന്നതിനാണ്‌ മ്യൂസിയം നിര്‍മിക്കുന്നത്‌. കടുത്തുരുത്തി സെന്റ്‌ മേരീസ്‌ വലിയപള്ളിയോടുചേര്‍ന്ന്‌ നിര്‍മിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെ ക്രമീകരിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ഏബ്രഹാം പറമ്പേട്ട്‌, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍, അഡീഷണല്‍ ചാന്‍സലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, തുടങ്ങിയ വൈദികരും ഇടവക പ്രതിനിധികളും കുന്നശേരില്‍ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു



Latest

Copyrights@2016.