nattuvartha

കൊല്ലം തീരദേശമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

Editor  ,  2016-03-20 11:16:24pm

 

കൊല്ലം തീരദേശമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം കൊല്ലം: കൊല്ലം നഗരത്തിലെ തീരദേശ മേഖലയില്‍ കുടിവെള്ള ക്ഷാമം അതീവ രൂക്ഷമായി. കടലോരത്ത് മരുത്തടി മുതല്‍ താന്നിവരെയുള്ള ഭാഗത്ത് കുടിവെള്ളം കിട്ടാക്കനിയായി.
ഇവിടെ താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പോലും വെള്ളം കിട്ടാനില്ല. കഴിഞ്ഞ ഒന്നരമാസത്തിലധികമായി ഈ മേഖലയില്‍ ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ട്.
ജലക്ഷാമം പരിഹരിക്കാനായി കൊണ്ടുവന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി നാളിതുവരെ ആയിട്ടും തീരദേശ മേഖലയില്‍ നടപ്പാക്കിയിട്ടുമില്ല. വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും തീരദേശത്ത് എത്തുന്നില്ല.
കുടിവെള്ളം തുള്ളിപോലും ലഭിക്കാത്ത മേഖലകളില്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെട്ട് ടാങ്കറുകളില്‍ വെള്ളമെത്തിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ തീരദേശത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫനും സെക്രട്ടറി എ.ആന്‍ഡ്രൂസും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
കുടിവെള്ള ക്ഷാമം അതിരൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.കെ.ഗുരുദാസന്‍ എംഎല്‍എ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ജില്ലാ കളക്ടറോടും അഭ്യര്‍ഥിച്ചു.
കൊടിയ വരള്‍ച്ചമൂലം കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്ന സ്ഥിതിയില്‍ ജനം വെള്ളത്തിനായി പരക്കം പായുകയാണ്. തീരദേശത്ത് താമസിക്കുന്നവരാണ് ഇതിന്റെ ദുരിതം ഏറ്റവും പേറുന്നത്.
കടലിലെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ മത്സ്യ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ കുടിവെള്ള ക്ഷാമം കൂടിയാകുമ്പോള്‍ അവരുടെ ജീവിതം നരക തുല്യമായി മാറുകയാണ്.കൊല്ലത്തെ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് അടിയന്തിര ദുരിതാശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും പി.കെ.ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്.ള

 കൊല്ലം: കൊല്ലം നഗരത്തിലെ തീരദേശ മേഖലയില്‍ കുടിവെള്ള ക്ഷാമം അതീവ രൂക്ഷമായി. കടലോരത്ത് മരുത്തടി മുതല്‍ താന്നിവരെയുള്ള ഭാഗത്ത് കുടിവെള്ളം കിട്ടാക്കനിയായി.

 

ഇവിടെ താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പോലും വെള്ളം കിട്ടാനില്ല. കഴിഞ്ഞ ഒന്നരമാസത്തിലധികമായി ഈ മേഖലയില്‍ ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ട്.

 

ജലക്ഷാമം പരിഹരിക്കാനായി കൊണ്ടുവന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി നാളിതുവരെ ആയിട്ടും തീരദേശ മേഖലയില്‍ നടപ്പാക്കിയിട്ടുമില്ല. വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും തീരദേശത്ത് എത്തുന്നില്ല.

 

കുടിവെള്ളം തുള്ളിപോലും ലഭിക്കാത്ത മേഖലകളില്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെട്ട് ടാങ്കറുകളില്‍ വെള്ളമെത്തിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

ഇല്ലെങ്കില്‍ തീരദേശത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫനും സെക്രട്ടറി എ.ആന്‍ഡ്രൂസും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

 

കുടിവെള്ള ക്ഷാമം അതിരൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.കെ.ഗുരുദാസന്‍ എംഎല്‍എ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ജില്ലാ കളക്ടറോടും അഭ്യര്‍ഥിച്ചു.

 

കൊടിയ വരള്‍ച്ചമൂലം കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്ന സ്ഥിതിയില്‍ ജനം വെള്ളത്തിനായി പരക്കം പായുകയാണ്. തീരദേശത്ത് താമസിക്കുന്നവരാണ് ഇതിന്റെ ദുരിതം ഏറ്റവും പേറുന്നത്.

 

കടലിലെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ മത്സ്യ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ കുടിവെള്ള ക്ഷാമം കൂടിയാകുമ്പോള്‍ അവരുടെ ജീവിതം നരക തുല്യമായി മാറുകയാണ്.കൊല്ലത്തെ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് അടിയന്തിര ദുരിതാശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും പി.കെ.ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്.

 



Copyrights@2016.