nattuvartha

കിണറ്റിലെ മൃതദേഹം തപ്പിയിറങ്ങിയവര്‍ക്ക് ലഭിച്ചത് നായയുടെ ജഡം

Editor  ,  2016-03-20 11:19:57pm

 

കിണറ്റിലെ മൃതദേഹം തപ്പിയിറങ്ങിയവര്‍ക്ക് ലഭിച്ചത് നായയുടെ ജഡം  വാഴമുട്ടം: മലപോലെ വന്നു, എലിപോലെ പോയി എന്ന സ്ഥിതിയിലായിരുന്നു ഇന്നലെ വാഴമുട്ടം നിവാസികള്‍. ആശങ്കയും ആകാംക്ഷയും സൃഷ്ടിച്ച മണിക്കൂറുകള്‍ക്കൊടുവില്‍ യാഥാര്‍ഥ്യം പുറത്തായപ്പോള്‍ പലര്‍ക്കും ചിരി അടക്കനായില്ല. ഓടിയെത്തിയ അഗ്നിശമനസേനയും പോലീസും തങ്ങളുടെ കൃത്യനിര്‍വഹണം പൂര്‍ത്തീകരിച്ചു മടങ്ങുകയും ചെയ്തു. വാഴമുട്ടം ഈസ്റ്റ് മൂര്‍ത്തിമുരുപ്പിന് സമീപമുളള നഗരൂര്‍മണ്ണില്‍പടിയില്‍ കനാലിന്റെ കിണറില്‍ മൃതദേഹം എന്ന വാര്‍ത്തയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കൊടുവില്‍ നടന്ന അന്വേഷണത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് കണെ്ടത്താനായത് നായയുടെ ചീഞ്ഞളിഞ്ഞ ജഡം. ഇന്നലെ രാവിലെയാണ് ഇവിടെയുള്ള കനാലിന്റെ കിണറ്റില്‍ മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത പടര്‍ന്നത്. കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് മൃതദേഹമാകാം എന്ന നിഗമനത്തില്‍ നാട്ടുകാര്‍ എത്തിയത്. 
വെള്ളിയാഴ്ച മുതല്‍ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ കിണര്‍ പരിശോധിക്കുന്നത്. ഈ സമയം കനാല്‍ തുറന്നു വിട്ടതിനാല്‍ കിണറ്റില്‍ വെള്ളവുമുണ്ടായിരുന്നു. കിണറ്റില്‍ കിടക്കുന്ന ചാക്കു കെട്ടില്‍ സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലര്‍ വലിയ തോട്ടി ഉപയോഗിച്ച് ചാക്കില്‍ കുത്തി തിരിച്ചിട്ട് പരിശോധിച്ചു. ഈ സമയത്ത് ചാക്കില്‍ നിന്ന് എന്തോ വഴുതി കനാലിന് അകത്തേക്കു പോയെന്നും ഇവര്‍ പറയുന്നു. ചാക്ക് പുറത്തെടുത്ത് പരിശോധിക്കാനും നാട്ടുകാര്‍ മടിച്ചില്ല. വെളളിയാഴ്ച വൈകിട്ടുതന്നെ കനാലില്‍ വെള്ളത്തിന്റെ ഒഴുക്കും നിലച്ചു.
എന്നിട്ടും ദുര്‍ഗന്ധം ശമിക്കാതെ വന്നപ്പോഴാണ് ഇന്നലെ രാവിലെ വീണ്ടും പ്രദേശവാസികള്‍ തടിച്ചു കൂടിയത്. മാലിന്യമാണെങ്കില്‍ ഇത് വെള്ളത്തില്‍ ഒഴുകിപോകുമായിരുന്നുവെന്നും ഇതില്‍ ദുരൂഹതയുണെ്ടന്നും ചിലര്‍ ശക്തമായി വാദിച്ചു. തുടര്‍ന്ന് പത്തോടെ പത്തനംതിട്ടയില്‍ നിന്ന് പോലീസെത്തി. പിന്നാലെ അഗ്നിശമന സേനയും. ദുര്‍ഗന്ധം വമിക്കുന്ന കനാലിലേക്ക് എല്ലാവിധ സജീകരണവുമായി അഗ്നിശമന സേനാംഗത്തെ വലയില്‍ കെട്ടി ഇറക്കി പ്രാഥമിക പരിശോധന നടത്തി. മൃതദേഹമാകം എന്ന സംശയം ഇദ്ദേഹവും ഉന്നയിച്ചതോടെ ജനം തടിച്ചു കൂടി. പോലീസും മാധ്യമപടയുമടക്കം ആകാംക്ഷയോടെ കാത്തിരുന്നു. കിണറ്റില്‍ മൃതദേഹമെങ്കില്‍ ആരുടെ എന്ന ആശങ്കയിലായി പ്രദേശവാസികള്‍. കൂടുതല്‍ കരുതലോടെ അകത്തേക്കിറങ്ങി പരിശോധിക്കാനുള്ള ശ്രമങ്ങളിലായി അഗ്നിശമന സേനാംഗങ്ങളും. ഒടുവില്‍ 12 ഓടെ വലിയ ഏണി ഇറക്കി രണ്ടുപേര്‍ കിണറ്റിലേക്ക്. ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരമമിട്ട് അവര്‍ കിണറ്റിനുള്ളില്‍ നിന്നു സ്ഥിതീകരണമുണ്ടായി, മനുഷ്യനല്ല, നായയാണ്.
ഒടുവില്‍ ആകാംക്ഷയും ആശങ്കയും പടര്‍ത്തിയ മണിക്കൂറുകള്‍ക്ക് വിരമാമിട്ട് ജനം പിരിഞ്ഞു. ചത്ത പട്ടിയുടെ ശരീരം ചാക്കിലാക്കി ആരോ ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്ന് പൊലീസും പറയുന്നു. 

  വാഴമുട്ടം: മലപോലെ വന്നു, എലിപോലെ പോയി എന്ന സ്ഥിതിയിലായിരുന്നു ഇന്നലെ വാഴമുട്ടം നിവാസികള്‍. ആശങ്കയും ആകാംക്ഷയും സൃഷ്ടിച്ച മണിക്കൂറുകള്‍ക്കൊടുവില്‍ യാഥാര്‍ഥ്യം പുറത്തായപ്പോള്‍ പലര്‍ക്കും ചിരി അടക്കനായില്ല. ഓടിയെത്തിയ അഗ്നിശമനസേനയും പോലീസും തങ്ങളുടെ കൃത്യനിര്‍വഹണം പൂര്‍ത്തീകരിച്ചു മടങ്ങുകയും ചെയ്തു. വാഴമുട്ടം ഈസ്റ്റ് മൂര്‍ത്തിമുരുപ്പിന് സമീപമുളള നഗരൂര്‍മണ്ണില്‍പടിയില്‍ കനാലിന്റെ കിണറില്‍ മൃതദേഹം എന്ന വാര്‍ത്തയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കൊടുവില്‍ നടന്ന അന്വേഷണത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് കണെ്ടത്താനായത് നായയുടെ ചീഞ്ഞളിഞ്ഞ ജഡം. ഇന്നലെ രാവിലെയാണ് ഇവിടെയുള്ള കനാലിന്റെ കിണറ്റില്‍ മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത പടര്‍ന്നത്. കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് മൃതദേഹമാകാം എന്ന നിഗമനത്തില്‍ നാട്ടുകാര്‍ എത്തിയത്. 

 

വെള്ളിയാഴ്ച മുതല്‍ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ കിണര്‍ പരിശോധിക്കുന്നത്. ഈ സമയം കനാല്‍ തുറന്നു വിട്ടതിനാല്‍ കിണറ്റില്‍ വെള്ളവുമുണ്ടായിരുന്നു. കിണറ്റില്‍ കിടക്കുന്ന ചാക്കു കെട്ടില്‍ സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലര്‍ വലിയ തോട്ടി ഉപയോഗിച്ച് ചാക്കില്‍ കുത്തി തിരിച്ചിട്ട് പരിശോധിച്ചു. ഈ സമയത്ത് ചാക്കില്‍ നിന്ന് എന്തോ വഴുതി കനാലിന് അകത്തേക്കു പോയെന്നും ഇവര്‍ പറയുന്നു. ചാക്ക് പുറത്തെടുത്ത് പരിശോധിക്കാനും നാട്ടുകാര്‍ മടിച്ചില്ല. വെളളിയാഴ്ച വൈകിട്ടുതന്നെ കനാലില്‍ വെള്ളത്തിന്റെ ഒഴുക്കും നിലച്ചു.

 

എന്നിട്ടും ദുര്‍ഗന്ധം ശമിക്കാതെ വന്നപ്പോഴാണ് ഇന്നലെ രാവിലെ വീണ്ടും പ്രദേശവാസികള്‍ തടിച്ചു കൂടിയത്. മാലിന്യമാണെങ്കില്‍ ഇത് വെള്ളത്തില്‍ ഒഴുകിപോകുമായിരുന്നുവെന്നും ഇതില്‍ ദുരൂഹതയുണെ്ടന്നും ചിലര്‍ ശക്തമായി വാദിച്ചു. തുടര്‍ന്ന് പത്തോടെ പത്തനംതിട്ടയില്‍ നിന്ന് പോലീസെത്തി. പിന്നാലെ അഗ്നിശമന സേനയും. ദുര്‍ഗന്ധം വമിക്കുന്ന കനാലിലേക്ക് എല്ലാവിധ സജീകരണവുമായി അഗ്നിശമന സേനാംഗത്തെ വലയില്‍ കെട്ടി ഇറക്കി പ്രാഥമിക പരിശോധന നടത്തി. മൃതദേഹമാകം എന്ന സംശയം ഇദ്ദേഹവും ഉന്നയിച്ചതോടെ ജനം തടിച്ചു കൂടി. പോലീസും മാധ്യമപടയുമടക്കം ആകാംക്ഷയോടെ കാത്തിരുന്നു. കിണറ്റില്‍ മൃതദേഹമെങ്കില്‍ ആരുടെ എന്ന ആശങ്കയിലായി പ്രദേശവാസികള്‍. കൂടുതല്‍ കരുതലോടെ അകത്തേക്കിറങ്ങി പരിശോധിക്കാനുള്ള ശ്രമങ്ങളിലായി അഗ്നിശമന സേനാംഗങ്ങളും. ഒടുവില്‍ 12 ഓടെ വലിയ ഏണി ഇറക്കി രണ്ടുപേര്‍ കിണറ്റിലേക്ക്. ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരമമിട്ട് അവര്‍ കിണറ്റിനുള്ളില്‍ നിന്നു സ്ഥിതീകരണമുണ്ടായി, മനുഷ്യനല്ല, നായയാണ്.

 

ഒടുവില്‍ ആകാംക്ഷയും ആശങ്കയും പടര്‍ത്തിയ മണിക്കൂറുകള്‍ക്ക് വിരമാമിട്ട് ജനം പിരിഞ്ഞു. ചത്ത പട്ടിയുടെ ശരീരം ചാക്കിലാക്കി ആരോ ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്ന് പൊലീസും പറയുന്നു. 

 

 



Latest

Copyrights@2016.