nattuvartha

ആനത്താവളത്തിലെ നവാഗത ആനക്കുട്ടി അപൂര്‍വ ഇനമെന്ന്

Editor  ,  2016-03-22 09:54:50pm

 

ആനത്താവളത്തിലെ നവാഗത ആനക്കുട്ടി അപൂര്‍വ ഇനമെന്ന്  കോന്നി: അച്ചന്‍കോവില്‍ കോട്ടാമ്പാറ വനത്തോടു ചേര്‍ന്ന റോഡരികില്‍ ഒറ്റപ്പെട്ട നിലയില്‍ കണെ്ടത്തിയ ആനക്കുട്ടി നഖങ്ങള്‍ കൂടുതലുള്ള അപൂര്‍വ ഇനക്കാരനെന്ന്. സാധാരണ ഏഷ്യന്‍ ആനകള്‍ക്ക് 18 നഖങ്ങളാണുള്ളത്. കോട്ടാമ്പാറയില്‍ കണെ്ടത്തിയ കുട്ടിക്കൊമ്പനു 19 നഖങ്ങളുണ്ട്. പിന്നിലെ ഇടത്തെ കാലിലാണ് ഒരു നഖം കൂടുതലുള്ളത്. സാധാരണ ഏഷ്യന്‍ ആനകളുടെ മുന്‍കാലുകളില്‍ അഞ്ചു വീതവും പിന്‍കാലുകളില്‍ നാലുവീതവും നഖങ്ങളാണുള്ളത്. കോട്ടാമ്പാറയില്‍ നിന്ന് കിട്ടിയ കുട്ടിക്കൊമ്പന് 19 നഖങ്ങളുണ്ട്. ഒറ്റപ്പെട്ട നിലയില്‍ റോഡരികില്‍ ഒരു പകല്‍ മുഴുവന്‍ നിന്ന നാലുമാസം പ്രായമുള്ള കുട്ടിക്കൊമ്പനെ കഴിഞ്ഞ 15നാണ് കണെ്ടത്തിയത്. 
കോന്നി ആനത്താവളത്തില്‍ എത്തിച്ച് പരിചരണം നല്‍കി വരികയാണ്. കഴിഞ്ഞ ദിവസം ആനയുടെ ശാരീരിക സ്ഥിതി പരിശോധിച്ചപ്പോഴാണ് ഒരു കാലില്‍ നഖം കൂടുതലുള്ളത് കണെ്ടത്തിയത്.
സംസ്ഥാനത്ത് നഖങ്ങള്‍ കൂടുതലുള്ള ആന അത്യപൂര്‍വമാണെന്ന് ആന നിരീക്ഷകനും സോഷ്യല്‍ ഫോറസ്ട്രി മുന്‍ ഉദ്യോഗസ്ഥനുമായ ചിറ്റാര്‍ ആനന്ദന്‍ പറഞ്ഞു. ആഫ്രിക്കന്‍ ആനകളുടെ മുന്‍ കാലുകളില്‍ നാലുവീതവും പിന്‍കാലുകളില്‍ മൂന്നു വീതവുമായി 14 നഖങ്ങളാണ് ഉള്ളത്. 

കോന്നി: അച്ചന്‍കോവില്‍ കോട്ടാമ്പാറ വനത്തോടു ചേര്‍ന്ന റോഡരികില്‍ ഒറ്റപ്പെട്ട നിലയില്‍ കണെ്ടത്തിയ ആനക്കുട്ടി നഖങ്ങള്‍ കൂടുതലുള്ള അപൂര്‍വ ഇനക്കാരനെന്ന്. സാധാരണ ഏഷ്യന്‍ ആനകള്‍ക്ക് 18 നഖങ്ങളാണുള്ളത്. കോട്ടാമ്പാറയില്‍ കണെ്ടത്തിയ കുട്ടിക്കൊമ്പനു 19 നഖങ്ങളുണ്ട്. പിന്നിലെ ഇടത്തെ കാലിലാണ് ഒരു നഖം കൂടുതലുള്ളത്. സാധാരണ ഏഷ്യന്‍ ആനകളുടെ മുന്‍കാലുകളില്‍ അഞ്ചു വീതവും പിന്‍കാലുകളില്‍ നാലുവീതവും നഖങ്ങളാണുള്ളത്. കോട്ടാമ്പാറയില്‍ നിന്ന് കിട്ടിയ കുട്ടിക്കൊമ്പന് 19 നഖങ്ങളുണ്ട്. ഒറ്റപ്പെട്ട നിലയില്‍ റോഡരികില്‍ ഒരു പകല്‍ മുഴുവന്‍ നിന്ന നാലുമാസം പ്രായമുള്ള കുട്ടിക്കൊമ്പനെ കഴിഞ്ഞ 15നാണ് കണെ്ടത്തിയത്. 

 

കോന്നി ആനത്താവളത്തില്‍ എത്തിച്ച് പരിചരണം നല്‍കി വരികയാണ്. കഴിഞ്ഞ ദിവസം ആനയുടെ ശാരീരിക സ്ഥിതി പരിശോധിച്ചപ്പോഴാണ് ഒരു കാലില്‍ നഖം കൂടുതലുള്ളത് കണെ്ടത്തിയത്.

 

സംസ്ഥാനത്ത് നഖങ്ങള്‍ കൂടുതലുള്ള ആന അത്യപൂര്‍വമാണെന്ന് ആന നിരീക്ഷകനും സോഷ്യല്‍ ഫോറസ്ട്രി മുന്‍ ഉദ്യോഗസ്ഥനുമായ ചിറ്റാര്‍ ആനന്ദന്‍ പറഞ്ഞു. ആഫ്രിക്കന്‍ ആനകളുടെ മുന്‍ കാലുകളില്‍ നാലുവീതവും പിന്‍കാലുകളില്‍ മൂന്നു വീതവുമായി 14 നഖങ്ങളാണ് ഉള്ളത്. 

 

 



Latest

Copyrights@2016.