nattuvartha

കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് തകര്‍ന്നു

Editor  ,  2016-03-22 10:05:52pm

 

കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് തകര്‍ന്നു  കടുത്തുരുത്തി: അധികൃതരുടെ അവഗണന കടുത്തുരുത്തി -ആപ്പുഴ തീരദേശ റോഡ് തകര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു തകര്‍ന്ന റോഡില്‍ അറ്റുകുറ്റ പണികള്‍ നടത്താത്തതും കാലവര്‍ഷത്തില്‍ വലിയതോട് കരകവിഞ്ഞൊഴുകി മെറ്റലും മറ്റും കുത്തിയൊഴുകി നശിച്ചതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്കു വഴിവച്ചത്. 
പതിറ്റാണ്ടുകളായി ആരും തിരിഞ്ഞു നോക്കാതെ കിടന്ന റോഡ് മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് പിഡബ്‌ള്യുഡി ഏറ്റെടുത്ത് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. 
മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കു കടുത്തുരുത്തിയുമായി ബന്ധപ്പെടാനുള്ള എളുപ്പമാര്‍ഗമാണ്. 
വാലാച്ചിറ റെയില്‍വേ ഗേറ്റിലൂടെയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്. 
റെയില്‍വേ പാതയുടെ അടിഭാഗത്തുള്ള റോഡിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഇതുവഴി വരാന്‍ മടിക്കുന്നതു നാട്ടുകാര്‍ക്ക് ഏറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത വിധമാണ് റോഡില്‍ പലയിടത്തും കാട് മൂടിയിരിക്കുന്നത്. ഇതു പലപ്പോഴും അപകട ങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 
വീതിക്കുറവുമൂലം സൈഡ് നല്‍കണമെങ്കില്‍ പലപ്പോഴും ഏതെങ്കിലും ഒരു വാഹനം മീറ്ററുകളോളം ദൂരം പുറകോട്ടു പോകേണ്ടി വരും. റോഡിനു സംരക്ഷണഭിത്തിയില്ലാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നു. 
വാഹനങ്ങള്‍ തോട്ടിലേക്കു മറിഞ്ഞും നിരവധി അപകടങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കാര്‍ തോട്ടിലേക്കു മറിഞ്ഞ് ആയാംകുടി സ്വദേശി മരിച്ച സംഭവവും ഉണ്ടായിരുന്നു. പ്രദേശത്തെ ഒട്ടുമിക്ക റോഡുകളും റീ ടാറിംഗ് നടത്തി മുഖം മിനുക്കിയപ്പോളും തീരദേശ റോഡ് അവഗണിക്കപ്പെടുകയായിരുന്നു.

കടുത്തുരുത്തി: അധികൃതരുടെ അവഗണന കടുത്തുരുത്തി -ആപ്പുഴ തീരദേശ റോഡ് തകര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു തകര്‍ന്ന റോഡില്‍ അറ്റുകുറ്റ പണികള്‍ നടത്താത്തതും കാലവര്‍ഷത്തില്‍ വലിയതോട് കരകവിഞ്ഞൊഴുകി മെറ്റലും മറ്റും കുത്തിയൊഴുകി നശിച്ചതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്കു വഴിവച്ചത്. 

 

പതിറ്റാണ്ടുകളായി ആരും തിരിഞ്ഞു നോക്കാതെ കിടന്ന റോഡ് മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് പിഡബ്‌ള്യുഡി ഏറ്റെടുത്ത് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. 

 

മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കു കടുത്തുരുത്തിയുമായി ബന്ധപ്പെടാനുള്ള എളുപ്പമാര്‍ഗമാണ്. 

 

വാലാച്ചിറ റെയില്‍വേ ഗേറ്റിലൂടെയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്. 

 

റെയില്‍വേ പാതയുടെ അടിഭാഗത്തുള്ള റോഡിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഇതുവഴി വരാന്‍ മടിക്കുന്നതു നാട്ടുകാര്‍ക്ക് ഏറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത വിധമാണ് റോഡില്‍ പലയിടത്തും കാട് മൂടിയിരിക്കുന്നത്. ഇതു പലപ്പോഴും അപകട ങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 

 

വീതിക്കുറവുമൂലം സൈഡ് നല്‍കണമെങ്കില്‍ പലപ്പോഴും ഏതെങ്കിലും ഒരു വാഹനം മീറ്ററുകളോളം ദൂരം പുറകോട്ടു പോകേണ്ടി വരും. റോഡിനു സംരക്ഷണഭിത്തിയില്ലാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നു. 

 

വാഹനങ്ങള്‍ തോട്ടിലേക്കു മറിഞ്ഞും നിരവധി അപകടങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കാര്‍ തോട്ടിലേക്കു മറിഞ്ഞ് ആയാംകുടി സ്വദേശി മരിച്ച സംഭവവും ഉണ്ടായിരുന്നു. പ്രദേശത്തെ ഒട്ടുമിക്ക റോഡുകളും റീ ടാറിംഗ് നടത്തി മുഖം മിനുക്കിയപ്പോളും തീരദേശ റോഡ് അവഗണിക്കപ്പെടുകയായിരുന്നു.

 



Latest

Copyrights@2016.