nattuvartha

വേനല്‍ കത്തുന്നു, സൂര്യാഘാതഭീതിയില്‍ ജനം

Editor  ,  2016-03-22 10:53:57pm

വേനല്‍ കത്തുന്നു, സൂര്യാഘാതഭീതിയില്‍ ജനം
ചങ്ങനാശേരി: പൊള്ളുന്ന ചൂടില്‍ വെന്തുരുകി ജനം. വേനല്‍ച്ചൂട്‌ കനത്തതോടെ സൂര്യാഘാത സാധ്യത വര്‍ധിച്ചതിനാലും പല ജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതിനാലും പകല്‍ ജോലി ചെയ്യുന്നവര്‍ ഭയാശങ്കയിലാണ്‌.
അന്തരീക്ഷതാപം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ പറയുന്നു.
ഉയര്‍ന്ന ശരീരതാപം, ചുവന്ന്‌ ചൂടായ ശരീരം, ശക്‌തമായ തലവേദന, തലകറക്കം, മാനസികാവസ്‌ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്‌ഥയും സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്‌. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്‌ടറെ കണ്ട്‌ ചികിത്സ തേടണം.
കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്‌ഥയാണ്‌ താപ ശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന്‌ ശരീരത്തില്‍നിന്ന്‌ ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്‌ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്‌ഥയാണിത്‌. വെയിലത്ത്‌ ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്‌തസമ്മര്‍ദം പോലെയുള്ള മറ്റുരോഗങ്ങള്‍ ഉള്ളവരിലുമാണ്‌ ഇത്‌ കൂടുതല്‍ കണ്ടുവരുന്നത്‌.
വിളര്‍ത്ത ശരീരം, പേശീവലിവ്‌, കടുത്ത ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധംകെടല്‍ തുടങ്ങിയവയാണ്‌ താപശരീരശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. ശരീരം തണുത്ത അവസ്‌ഥയിലും നാഡിമിടിപ്പ്‌ ശക്‌തികുറഞ്ഞ്‌ വേഗത്തിലുള്ളതും ശ്വസനനിരക്ക്‌ വര്‍ധിച്ച തോതിലുമായിരിക്കും. ശരിയായരീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീരശോഷണം സൂര്യാഘാതമായി മാറും.കട്ടികൂടിയ വസ്‌ത്രങ്ങള്‍ ഒഴിവാക്കുന്നതാണ്‌ കടുത്തവേനലില്‍ നല്ലത്‌. കട്ടികുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കണം.
ചൂടിനു കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും നാലു ഗ്ലാസ്‌ വെള്ളം കുടിക്കണം. ശക്‌തിയായ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ ഇടയ്‌ക്കിടെ തണലിലേക്ക്‌ മാറിനില്‍ക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്‌.നേരിട്ടു വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങളില്‍ സൂര്യതാപമേറ്റ്‌ ചുവന്ന്‌ തടിക്കുകയും വേദനയും പൊള്ളലുമാണ്‌ സാധാരണ ഉണ്ടാകുന്നത്‌.
ചിലര്‍ക്കു തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്‌.
പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ പൊട്ടിച്ചുകളയരുതെന്നും വെയിലത്ത്‌ പണി ചെയ്യുന്നവര്‍ ചുട്‌ കൂടുമ്പോള്‍ വെയിലത്ത്‌ നിന്ന്‌ പണിചെയ്യുവാന്‍ ശ്രമിക്കരുതെന്നും ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പു നല്‍കുന്നതോടൊപ്പം ജനം മുന്‍കരുതല്‍ എടുത്താല്‍ ഭയക്കേണ്ട കാര്യമില്ലെന്നും അധികൃതര്‍ പറയുന്നു.

Copyrights@2016.