nattuvartha

ബസ്‌ സര്‍വീസ്‌ നിര്‍ത്തി; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

Editor  ,  2016-03-22 10:55:32pm

ബസ്‌ സര്‍വീസ്‌ നിര്‍ത്തി; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
ളാക്കാട്ടൂര്‍: പള്ളിക്കത്തോട്ടില്‍നിന്ന്‌ ളാക്കാട്ടൂര്‍ എം.ജി.എം. സ്‌കൂള്‍- പൂതിരി വഴി സര്‍വീസ്‌ നടത്തിയിരുന്ന സ്വകാര്യ ബസ്‌ മുന്നറിയിപ്പില്ലാതെ നിര്‍ത്തി. ഇതോടെ നൂറുകണക്കിനു യാത്രക്കാരാണു ബുദ്ധിമുട്ടുന്നത്‌. ഒരു മാസം മുമ്പ്‌ ബസ്‌ ഉടമയും ജീവനക്കാരും തമ്മിലുളള തര്‍ക്കത്തെത്തുടര്‍ന്നാണു ബസ്‌ സര്‍വീസ്‌ നിര്‍ത്തലാക്കിയത്‌. രാവിലെയും വൈകിട്ടും ഇതു വഴിയുളള ഏക ബസാണിത്‌. ബസ്‌ സര്‍വീസ്‌ മുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വളരെയധികം ബുദ്ധമുട്ടുകയാണ്‌. ബസ്‌ സര്‍വീസ്‌ അവസാനിപ്പിച്ചതിനെതിരേ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ഇതുവഴി കെ.എസ്‌.ആര്‍.ടി.സി.ബസ്‌ സര്‍വീസ്‌ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പരിഹാരം ഉണ്ടായിട്ടില്ല.

Latest

Copyrights@2016.