nattuvartha

കടുത്തുരുത്തി പഞ്ചായത്തിലെ കൊടികുത്തി, വെള്ളാശേരി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Editor  ,  2016-04-06 09:34:56pm

കടുത്തുരുത്തി: വേനല്‍ കടുത്തതോടെ കടുത്തുരുത്തി പഞ്ചായത്തിലെ കൊടികുത്തി, വെള്ളാശേരി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പിലൂടെ വള്ളം എത്താത്തതാണ് ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. 
മേഖലയിലെ എല്ലാ വീടുകളിലും തന്നെ കിണറുകള്‍ ഉണെ്ടങ്കിലും വറ്റിവരണ്ട നിലയിലാണ്. കൊടികുത്തിയില്‍ പഞ്ചായത്തുവക പൊതുകിണര്‍ ഉണെ്ടങ്കിലും രണേ്ടാ, മൂന്നോ വീട്ടുകാര്‍ക്കു മാത്രമാണ് വെള്ളം ലഭിക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ചു വെള്ളമെടുക്കുന്നതിനാല്‍ കലങ്ങി ചെളി നിറഞ്ഞ വെള്ളമാണ് ലഭിക്കുന്നതെന്നു പരിസരവാസികള്‍ പറയുന്നു. 
വെള്ളാശേരിയില്‍ വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാക്കനിയായിരുന്നു. നൂറുകണക്കിനു വീട്ടുകാരാണ് വെള്ളമില്ലാതെ വലയുന്നത്. മുമ്പ് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളിലൂടെ വെള്ളം ലഭിച്ചിരുന്നെങ്കിലും വേനല്‍ രൂക്ഷമായതോടെ ഇതു നില്‍ക്കുകയായിരുന്നുവെന്നാണ് പരിസരവാസികളുടെ ആരോപണം. 
വേനല്‍ രൂക്ഷമായതിനൊപ്പം പല സ്ഥലത്തും പൊട്ടിയ പൈപ്പുകളിലൂടെ വെള്ളം ഒഴുകി നശിക്കുന്നതിനാല്‍ ഉയര്‍ന്ന മേഖലയിലേക്കു വെള്ളം എത്താത്ത അവസ്ഥയാണ്. 
കടുത്തുരുത്തി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ് വെള്ളാശേരിയും കൊടികുത്തിയും. വല്ലപ്പോഴും മാത്രമാണ് ഇപ്പോള്‍ ഇവിടങ്ങളില്‍ പൈപ്പിലൂടെ വെള്ളമെത്തുന്നത്. അതും നേരം പുലരും മുമ്പ്. ഇതുമൂലം പൈപ്പിന്റെ ചുവട്ടില്‍ കന്നാസുകളും പാത്രങ്ങളും കരുതി വച്ച് ആളുകള്‍ വെള്ളത്തിനായി കാത്തിരിക്കുകയാണ്. വേനല്‍ രൂക്ഷമായി തുടരുന്നതിനാല്‍ കുടിവെള്ള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Copyrights@2016.