nattuvartha

വിജയത്തിളക്കവുമായി ചൈതന്യ അക്കാദമി ഫോര്‍ എക്‌സലന്‍സ്

Tiju Kannampally  ,  2017-08-01 07:13:02amm

 

വിജയത്തിളക്കവുമായി ചൈതന്യ അക്കാദമി ഫോര്‍ എക്‌സലന്‍സ് 
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച ഇംഗ്ലീഷ് അക്കാദമിയായ ചൈതന്യ അക്കാദമി ഫോര്‍ എക്‌സലന്‍സിന് വിജയത്തിളക്കം. അക്കാദമിയില്‍ ക്രാഷ് കോഴ്‌സ് ഐ.എല്‍.ടി.എസ് (അക്കാദമിക്) പരിശീലിച്ച രണ്ട് വിദ്യാര്‍ത്ഥികളാണ് മികച്ച വിജയം കരസ്ഥമാക്കിയത്. മെലനി സാജന്‍, പ്രിന്‍സി മാത്യു എന്നിവരാണ് മികച്ച വിജയം നേടിയത്. മെലനി സാജന് ഓവറോള്‍ 8 ഉം പ്രിന്‍സി മാത്യുവിന് ഓവറോള്‍ 7 ഉം മാര്‍ക്കാണ് ലഭിച്ചത്. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ റൈറ്റിംഗിനും സ്പീക്കിംഗിനും പ്രത്യേക പരിഗണന നല്‍കിയുള്ള പരിശീലനങ്ങളാണ് നല്‍കി വരുന്നത്. അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വിഭാവനം ചെയ്തിരിക്കുന്ന അക്കാദമിയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഐ.ഇ.എല്‍.റ്റി.എസ്, ഒ.ഇ.റ്റി ക്ലാസ്സുകളും ഹ്രസ്വകാല ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സുകളുമാണ് നടത്തുന്നത്. അക്കാദമിയില്‍ പരിശീലനത്തിനെത്തുന്ന കോട്ടയം അതിരൂപതാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9995674071, 9496089098 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച ഇംഗ്ലീഷ് അക്കാദമിയായ ചൈതന്യ അക്കാദമി ഫോര്‍ എക്‌സലന്‍സിന് വിജയത്തിളക്കം. അക്കാദമിയില്‍ ക്രാഷ് കോഴ്‌സ് ഐ.എല്‍.ടി.എസ് (അക്കാദമിക്) പരിശീലിച്ച രണ്ട് വിദ്യാര്‍ത്ഥികളാണ് മികച്ച വിജയം കരസ്ഥമാക്കിയത്. മെലനി സാജന്‍, പ്രിന്‍സി മാത്യു എന്നിവരാണ് മികച്ച വിജയം നേടിയത്. മെലനി സാജന് ഓവറോള്‍ 8 ഉം പ്രിന്‍സി മാത്യുവിന് ഓവറോള്‍ 7 ഉം മാര്‍ക്കാണ് ലഭിച്ചത്. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ റൈറ്റിംഗിനും സ്പീക്കിംഗിനും പ്രത്യേക പരിഗണന നല്‍കിയുള്ള പരിശീലനങ്ങളാണ് നല്‍കി വരുന്നത്. അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വിഭാവനം ചെയ്തിരിക്കുന്ന അക്കാദമിയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഐ.ഇ.എല്‍.റ്റി.എസ്, ഒ.ഇ.റ്റി ക്ലാസ്സുകളും ഹ്രസ്വകാല ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സുകളുമാണ് നടത്തുന്നത്. അക്കാദമിയില്‍ പരിശീലനത്തിനെത്തുന്ന കോട്ടയം അതിരൂപതാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്.

 



Latest

Copyrights@2016.