nattuvartha

ക്‌നാനായ സമുദായ ചരിത്രപഠന പുസ്തകം പ്രകാശനം ചെയ്തു

Tiju Kannampally  ,  2017-08-22 12:42:50amm

ക്‌നാനായ സമുദായ ചരിത്രപഠന പുസ്തകം പ്രകാശനം ചെയ്തു 
കോട്ടയം: ക്‌നാനായ സമുദായത്തിന്റെ ചരിത്ര പശ്ചാത്തലം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ക്‌നാനായ ചരിത്രപഠന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കടുത്തുരുത്തി ഫൊറോന വികാരി റവ. ഡോ. മാത്യു മണക്കാടിന് ആദ്യ കോപ്പി നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. അതിരൂപതാ പ്രാര്‍ത്ഥനാലയമായ കോട്ടയം കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിച്ച അതിരൂപത വിശ്വാസപരിശീലകരുടെ സംഗമത്തോടനുബന്ധിച്ചാണ് പ്രകാശന കര്‍മ്മം നടത്തപ്പെട്ടത്. വിശ്വാസ പരിശീലന പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട കൃതജ്ഞതാബലിയോടെയാണ് സംഗമത്തിന് തുടക്കമായത്. തുടര്‍ന്ന് നടത്തപ്പെട്ട സെമിനാറിന് ഫാ. ജോസഫ് പുത്തന്‍പുര ഛഎങ ഇമു. നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 800 അദ്ധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു. അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, സി. ഇസബെല്ല എസ്.ജെ.സി, കമ്മീഷനംഗങ്ങള്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

Latest

Copyrights@2016.