രാമപുരം ഒരുങ്ങന്നു ഫാ. ടോമിനെ വരവേൽക്കാൻ
Tiju Kannampally , 2017-09-25 10:39:49pmm
ഫാ. ടോമിനെ വരവേൽക്കാൻ രാമപുരം ഒരുങ്ങുന്നു
Facebook Tweet LinkedIn
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന് ജൻമനാടായ രാമപുരത്ത് ഒക്ടോബർ ഒന്നിന് സ്വീകരണം നൽകും. പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവരെ സന്ദർശിച്ചശേഷം വൈകുന്നേരം അഞ്ചിന് രാമപുരത്തെത്തുന്ന ഫാ. ടോമിനെ സെന്റ് അഗസ്റ്റിൻസ് ഇടവകയുടെ നേതൃത്വത്തിൽ ജനാവലി സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകന്പടിയോടെയാണു മാതൃദേവാലയത്തിലേക്ക് വരവേൽപ്.
5.30ന് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ മാർ ജേക്കബ് മുരിക്കന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. ഏഴിന് പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ, ഫൊറോന വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, കടനാട് പള്ളി വികാരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ജോണ് കച്ചിറമറ്റം, വിൻസന്റ് കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. ഫാ. ടോം ഉഴുന്നാലിൽ മറുപടി പ്രസംഗം നടത്തും. ഫാ. ടോമിനെ ഉഴുന്നാലിൽ കുടുംബയോഗം പ്രതിനിധികൾ ബൊക്കെ നൽകി സ്വീകരിക്കുമെന്ന് സാജൻ ഉഴുന്നാൽ അറിയിച്ചു.
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന് ജൻമനാടായ രാമപുരത്ത് ഒക്ടോബർ ഒന്നിന് സ്വീകരണം നൽകും. പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവരെ സന്ദർശിച്ചശേഷം വൈകുന്നേരം അഞ്ചിന് രാമപുരത്തെത്തുന്ന ഫാ. ടോമിനെ സെന്റ് അഗസ്റ്റിൻസ് ഇടവകയുടെ നേതൃത്വത്തിൽ ജനാവലി സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകന്പടിയോടെയാണു മാതൃദേവാലയത്തിലേക്ക് വരവേൽപ്. 5.30ന് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ മാർ ജേക്കബ് മുരിക്കന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. ഏഴിന് പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ, ഫൊറോന വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, കടനാട് പള്ളി വികാരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ജോണ് കച്ചിറമറ്റം, വിൻസന്റ് കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. ഫാ. ടോം ഉഴുന്നാലിൽ മറുപടി പ്രസംഗം നടത്തും. ഫാ. ടോമിനെ ഉഴുന്നാലിൽ കുടുംബയോഗം പ്രതിനിധികൾ ബൊക്കെ നൽകി സ്വീകരിക്കുമെന്ന് സാജൻ ഉഴുന്നാൽ അറിയിച്ചു.