nattuvartha

കാ​റ്റും മ​ഴ​യും വി​ല്ല​നാ​വി​ല്ല; ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി​മു​ട​ക്കം ഇ​നി പ​ഴ​ങ്ക​ഥ

Tiju Kannampally  ,  2017-10-30 10:35:43pmm

 

കാ​റ്റും മ​ഴ​യും വി​ല്ല​നാ​വി​ല്ല; ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി​മു​ട​ക്കം ഇ​നി പ​ഴ​ങ്ക​ഥ
Facebook Tweet LinkedIn
കോ​ട്ട​യം: കാ​റ്റ​ടി​ച്ചോ, മ​ഴ പെ​യ്തോ, പോ​സ്റ്റ് ഒ​ടി​ഞ്ഞോ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഇ​നി വൈ​ദ്യു​തി മു​ട​ങ്ങി​ല്ല. മു​ട​ക്കം​വ​രാ​തെ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന എ​ബി​സി പ​ദ്ധ​തി​ക്കു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തു​ട​ക്ക​മാ​യി. 
കോ​ടി​മ​ത സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ര​ണ്ടാ​യി​രം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഭൂ​ഗ​ർ​ഭ കേ​ബി​ളി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ് എ​ബി​സി പ​ദ്ധ​തി. 
പു​തു​താ​യി ആ​രം​ഭി​ച്ച തി​രു​ന​ക്ക​ര ഫീ​ഡ​ർ, ബേ​ക്ക​ർ ഫീ​ഡ​ർ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഫീ​ഡ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ഭൂ​ഗ​ർ​ഭ കേ​ബി​ൾ (എ​ബി​സി) വ​ഴി വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ലു കോ​ടി രൂ​പ​യാ​ണു പ​ദ്ധ​തി​ക്കു വേ​ണ്ടി​വ​ന്ന​ത്. സെ​ൻ​ട്ര​ൽ, ഈ​സ്റ്റ് സെ​ക്ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ 24 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണു വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കു പ​ക​രം ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പോ​സ്റ്റു​ക​ളി​ലെ ലൈ​നു​ക​ളു​ടെ അ​ടി​യി​ലൂ​ടെ​യാ​ണു കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ച​ത്.
തി​രു​ന​ക്ക​ര, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ ഫീ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും.പ​ദ്ധ​തി പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭി​ക്കും. 
കാ​റ്റ​ടി​ച്ചാ​ലോ മ​ഴ പെ​യ്താ​ലോ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന ഭ​യ​വും വേ​ണ്ട. സ​ബ് സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി​യു​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും വൈ​ദ്യു​തി ല​ഭി​ച്ചി​രി​ക്കും. പോ​സ്റ്റ് ഒ​ടി​ഞ്ഞും ലൈ​ൻ പൊ​ട്ടി വീ​ണു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും കു​റ​യു​ന്ന​തി​നൊ​പ്പം പ്ര​സ​ര​ണ ന​ഷ്ട​ത്തി​ലും കു​റ​വു​ണ്ടാ​കു​ന്ന​ത് കെ​എ​സ്ഇ​ബി​ക്കും ഗു​ണ​ക​ര​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​ര​ത്തി​ലും വ​ൻ കു​റ​വു​ണ്ടാ​കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ബി​സി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ആ​റു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഇ​തി​നാ​യി ത​യാ​റാ​യ​താ​യി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കു​ര്യ​ൻ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. 

കോ​ട്ട​യം: കാ​റ്റ​ടി​ച്ചോ, മ​ഴ പെ​യ്തോ, പോ​സ്റ്റ് ഒ​ടി​ഞ്ഞോ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഇ​നി വൈ​ദ്യു​തി മു​ട​ങ്ങി​ല്ല. മു​ട​ക്കം​വ​രാ​തെ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന എ​ബി​സി പ​ദ്ധ​തി​ക്കു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തു​ട​ക്ക​മാ​യി. കോ​ടി​മ​ത സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ര​ണ്ടാ​യി​രം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഭൂ​ഗ​ർ​ഭ കേ​ബി​ളി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ് എ​ബി​സി പ​ദ്ധ​തി. പു​തു​താ​യി ആ​രം​ഭി​ച്ച തി​രു​ന​ക്ക​ര ഫീ​ഡ​ർ, ബേ​ക്ക​ർ ഫീ​ഡ​ർ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഫീ​ഡ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ഭൂ​ഗ​ർ​ഭ കേ​ബി​ൾ (എ​ബി​സി) വ​ഴി വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ലു കോ​ടി രൂ​പ​യാ​ണു പ​ദ്ധ​തി​ക്കു വേ​ണ്ടി​വ​ന്ന​ത്. സെ​ൻ​ട്ര​ൽ, ഈ​സ്റ്റ് സെ​ക്ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ 24 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണു വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കു പ​ക​രം ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പോ​സ്റ്റു​ക​ളി​ലെ ലൈ​നു​ക​ളു​ടെ അ​ടി​യി​ലൂ​ടെ​യാ​ണു കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ച​ത്. തി​രു​ന​ക്ക​ര, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ ഫീ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും.പ​ദ്ധ​തി പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭി​ക്കും. കാ​റ്റ​ടി​ച്ചാ​ലോ മ​ഴ പെ​യ്താ​ലോ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന ഭ​യ​വും വേ​ണ്ട. സ​ബ് സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി​യു​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും വൈ​ദ്യു​തി ല​ഭി​ച്ചി​രി​ക്കും. പോ​സ്റ്റ് ഒ​ടി​ഞ്ഞും ലൈ​ൻ പൊ​ട്ടി വീ​ണു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും കു​റ​യു​ന്ന​തി​നൊ​പ്പം പ്ര​സ​ര​ണ ന​ഷ്ട​ത്തി​ലും കു​റ​വു​ണ്ടാ​കു​ന്ന​ത് കെ​എ​സ്ഇ​ബി​ക്കും ഗു​ണ​ക​ര​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​ര​ത്തി​ലും വ​ൻ കു​റ​വു​ണ്ടാ​കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ബി​സി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ആ​റു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഇ​തി​നാ​യി ത​യാ​റാ​യ​താ​യി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കു​ര്യ​ൻ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. 

 



Latest

Copyrights@2016.