india live Broadcasting

ചാരമംഗലത്ത് സമുദായ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

ചാരമംഗലം: കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ചാരമംഗലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ക്കായി അര്‍ദ്ധദിന സമുദായ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ചെറിയാന്‍ വളവുങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് തോമസ് മത്തായിനഗര്‍, സെക്രട്ടറി ജോസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇടവകാംഗങ്ങളുടെ സംശയങ്ങള്‍ക്ക് യോഗത്തില്‍ ഉത്തരം നല്‍കുകയും ഇടവകയുടെയും സമുദായത്തിന്റെയും രൂപതയുടെയും ഭാവിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Read more

മടമ്പം CML ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാര്‍

കടുത്തുരുത്തി: കടുത്തുരുത്തി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ കോട്ടയം ക്‌നാനായ അതിരൂപത തല ചെറുപുഷ്പ മിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലബാറിലെ കുടിയേറ്റ മക്കള്‍ മടമ്പം CML ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നീണ്ടൂര്‍ CML ടീമിനെ 42 ന് പരാജയപ്പെടുത്തിയാണ് ട്രോഫി കരസ്തമാക്കിയത്. വിജയികള്‍ക്ക് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കടുത്തുരുത്തി ഫൊറോന വികാരി ഫാ.മാത്യു മണക്കാട്ട് , ഫാ.ലൂക്ക് കരിമ്പില്‍ , CML രൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിയില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രാവിലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടിലൂടെ ഉഴവൂര്‍ CML ടീമിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കടുത്തുരുത്തി St.മൈക്കിള്‍ HSS ഗ്രൗഡില്‍ നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നീണ്ടൂര്‍, മൂന്നാം സ്ഥാനം ചാമക്കാല, നാലാം സ്ഥാനം ഉഴവൂരും നേടി.

Read more

മടമ്പം CML ഫുട്‌ബോള്‍ ടീമിന് സ്വീകരണം നല്കി

കണ്ണൂര്‍ : ഇന്നലെ കടുത്തുരുത്തിയില്‍ വച്ച് നടന്ന കോട്ടയം അതിരൂപത തല CML ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ മടമ്പം CML ടീമിന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് മടമ്പം സണ്‍ഡെ സ്‌കൂളിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ആവശോജ്വലമായ സ്വീകരണം നല്കി. സ്വീകരണ പരിപാടിയില്‍ സണ്‍ഡെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, Sr. ക്രിസ്റ്റീന, ജോളി സാര്‍ , സുജീന്ത്രേട്ടന്‍, കുട്ടികളുടെ മാതാപിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Read more

മടമ്പം CML ടീമിന് കുടിയേറ്റ മണ്ണില്‍ സ്വീകരണം നല്കി

മടമ്പം : കടുത്തുരുത്തിയില്‍ വച്ച് നടന്ന CML ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്ററില്‍ വിജയിച്ച മടമ്പം CML ടീമിന് മടമ്പം കുടിയേറ്റ മണ്ണില്‍ സ്വീകരണം നല്കി. മടമ്പം ലൂര്‍ദ്ദ് മാത ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ അസിസ്റ്റന്റ് വികാരി ഫാ. ജിനു ആവണിക്കുന്നേല്‍ സണ്‍ഡെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, മേരിലാന്റ് HS ഹെഡ്മാസ്റ്ററും, വാര്‍ഡ് കൗണ്‍സിലറുമായ ശ്രീ. ബിനോയ് സാര്‍, ശ്രീ. റെജി സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Read more

രക്ത ദാന ക്യാമ്പ് നടത്തി

കരിങ്കുന്നം: കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് കെ. സി. വൈ. എല്‍ യൂണിറ്റിന്റെയും കരിങ്കുന്നം ജെ.സി.ഐ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയവും രക്തദാന ക്യാമ്പും നടത്തി. തെടുപുഴ IMA ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഔദ്യോഗിക സമ്മേളത്തില്‍ കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് പള്ളി വികാരി ബഹുമാനപ്പെട്ട റെവ.ഫാ.തോമസ് കരിമ്പും കാലായില്‍ അദ്ധ്യക്ഷത വഹിക്കുകയും ജെ.സി.ഐ പ്രസിഡന്റ് ശ്രീ. ബെന്നി അലക്‌സ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. കരിങ്കുന്നം കെ.സി.വൈ.എല്‍ പ്രസിഡന്റ് ശ്രീ.സ്റ്റെബിന്‍ കാവനാല്‍, യൂണിറ്റ് ഡയറക്ടര്‍ ശ്രീ ബാബു ചെള്ളാനി,ഐ.എം.എ സെക്രട്ടറി ഡോ.സോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം ഇടവക ജനങ്ങളും യുവജനങ്ങളും പങ്കെടുത്ത ഈ ക്യാമ്പില്‍ ഇടവകയിലെ സ്ത്രീ ജനങ്ങളുടെയും ഇടവകക്കു പുറത്തു നിന്നുള്ളവരുടെയും പങ്കാളിത്തം വളരെ പ്രശംസനീയമായിരുന്നു.ഫാ.തോമസ് കരിമ്പുംകാലായില്‍, ഫാ.ബിബിന്‍ ചക്കുങ്കല്‍, സി.ഡാലിയ SVM, ശ്രീ. ബാബു ചൊള്ളാനി, ശ്രീ.ബെന്നി അലക്‌സ്, ശ്രീ.സ്റ്റെബിന്‍ കാവനാല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Read more

ആര്‍ച്ച്ബിഷപ് ഡോ. ഏബ്രാഹാം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി

നാഗ്പുര്‍: കോട്ടയം ക്‌നാനായ അതിരൂപതയില്‍നിന്നുള്ള ആ്യ ആര്‍ച്ച്ബിഷപ്പായ ഡോ.ഏബ്രാഹം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ക്കൊപ്പം വൈദിക,സന്യസ്ത, അല്മായ പ്രതിനിധികള്‍ കബറടക്കത്തില്‍ പങ്കെടുത്ത് അന്തിമോമപചാമര്‍പ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ജോസഫ് പണ്ടാരശേരിയും അനുശോചനപ്രസംനടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നു കോട്ടയം അതിരൂപതാംഗങ്ങളായ ഒട്ടറെ വൈദികരും കന്യാസ്ത്രീകളും നാഗ്പുരിലെത്തിയിരുന്നു.
മാര്‍ വിരുത്തക്കുളങ്ങരയുടെ മാതൃഇടവകയായ കല്ലറ പുത്തന്‍പള്ളിയില്‍നിന്നു കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേര്‍ന്നു.ക്‌നാനായ യുവജനങ്ങള്‍ക്ക് വേണ്ടി കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Read more

കെ.സി.വൈ.എല്‍ പേരൂര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.

പേരൂര്‍ ; കെ.സി.വൈ.എല്‍ പേരൂര്‍   യൂണിറ്റ് അണിയിച്ചോരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. മെയ് 18,19,20 തീയതികളില്‍ പേരൂര്‍പള്ളി ഫുട്‌ബോള്‍  മൈതാനത്ത് വച്ചു നടത്തപ്പെടുന്നു. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഉണ്ടായിരിക്കുകയുള്ളു. രജിസ്ട്രര്‍  ചെയ്യേണ്ട നമ്പര്‍.

Dawn  9567177230

Lousan- 9746218784

Read more

ഭൗമദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഭൂമിയെയും ഭൂമിയിലെ സര്‍വ്വചരാചരങ്ങളെയും കാത്ത് സംരക്ഷിക്കുന്നതോടൊപ്പം ഭാവിതലമുറയ്ക്കായി കരുതി ഉപയോഗിക്കുവാന്‍  സാധിക്കുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയ സംഘങ്ങളിലൂടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന പ്രകൃതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എല്‍സമ്മ മാത്യു, കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പത്തോളജിസ്റ്റ് ഡോ. എ.വി. മാത്യു,  കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം ബി.സി.എം കോളേജ്  റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി.  ഇരുനൂറോളം പേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Read more

ഇന്‍ഡോര്‍ ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു

ഇന്‍ഡോര്‍: ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ചിറയില്‍ പുത്തന്‍പുരയില്‍, കെ.സി.വൈ.എല്‍. ഡയറക്ടര്‍ മാത്യു എബ്രഹാം വരകുകാലായില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ജോണ്‍സണ്‍ റോയി കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭി. മാര്‍. വിരുത്തി കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച 3.30 ന് നാഗ്പൂരില്‍

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും, മഹാരാഷ്ട്ര റീജിയണല്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ന് നാഗ്പൂര്‍ കത്തീഡ്രലില്‍ നടക്കും

ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.
1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.

മാര്‍ വിരുത്തക്കുളങ്ങര സഭയെയും സമുദായത്തെയും സ്‌നേഹിച്ച ഇടയ ശ്രേഷ്ഠന്‍: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  സഭയെയും ക്‌നാനായ സമുദായത്തെയും സവിശേഷമായി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന ഇടയശ്രേഷ്ഠനായിരുന്നു മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.
ക്‌നാനായ സമുദായത്തില്‍ നിന്നുള്ള ആദ്യ ആര്‍ച്ചുബിഷപ്പായ അഭിവന്ദ്യ മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവ് സഭയ്ക്കും സമുദായത്തിനും ചെയ്ത സേവനങ്ങളെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ജീവിച്ച പിതാവിന്റെ ലളിത ജീവിത ശൈലിയും അജപാലന തീഷ്ണതയും ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഭാരതസഭയുടെ എല്ലാ ശുശ്രൂഷാ മേഖലകളിലും അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

Read more

KCYL പെരിക്കല്ലൂർ ഫൊറോനതല 2018-2020 പ്രവർത്തന ഉദ്ഘാടനവും,ക്യാമ്പും ’IGNITE-2018’ ഏപ്രിൽ 28ന്

പെരിക്കല്ലൂർ : ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ 29 ഞായറാഴ്ച കുന്നേരം അഞ്ച് മണിവരെ ക്രൈസ്റ്റ് നഗർ ഇടവകയിൽ വച്ച് KCYL പെരിക്കല്ലൂർ ഫൊറോനതല 2018-2020 പ്രവർത്തന ഉദ്ഘാടനവും ക്യാമ്പും നടത്തുന്നു. ക്യാമ്പിൽ ഓരോ യൂണിറ്റിൽ നിന്നും 10 പേർക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് 200 രൂപ നല്കി പേർ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിക്കുന്നു..

Read more

കെ.സി.വൈ.എല്‍. അതിരൂപതാതല പെനാലിറ്റി ഷൂട്ട് ഏപ്രില്‍ 22 ന് മറ്റക്കരയില്‍

കെ.സി.വൈ.എല്‍. അതിരൂപതാതല പെനാലിറ്റി ഷൂട്ട് ഏപ്രില്‍ 22 ന് മറ്റക്കരയില്‍
മറ്റക്കര: കെ.സി.വൈ.എല്‍. ന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല പെനാലിറ്റി ഷൂട്ട് 2018 ഏപ്രില്‍ 22 ന് മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ടില്‍ വച്ച് നടക്കും.

മറ്റക്കര: കെ.സി.വൈ.എല്‍. ന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല പെനാലിറ്റി ഷൂട്ട് 2018 ഏപ്രില്‍ 22 ന് മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ടില്‍ വച്ച് നടക്കും.

Read more

രാജപുരം ഫൊറോന കെ. സി. വൈ. എല്‍. ന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗവും പ്രതിഷേധ റാലിയും നടത്തി.

രാജപുരം ഫൊറോന കെ. സി. വൈ. എല്‍. ന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗവും പ്രതിഷേധ റാലിയും നടത്തി. 
രാജപുരം : കാശ്മീരിലെ ആസിഫയുടെ കൊലപാതകത്തിനെതിരെയും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ മൗനത്തിനെതിരെയും രാജപുരം ഫൊറോന കെ. സി. വൈ.എല്‍. ന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗവും പ്രതിഷേധ റാലിയും നടന്നു. മെഴുകുതിരി കത്തിച്ച് രാജപുരം ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ നൂറോളം യുവതീ യുവാക്കള്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ലിജോ വെളിയംകുളം, ഫാ. ജിന്‍സ് കണ്ടക്കാട്ട്, ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി

4-ാമത് ലിബിന്‍ മെമ്മോറിയല്‍ വോളി ചാമക്കാലായില്‍

4-ാമത് ലിബിന്‍ മെമ്മോറിയല്‍ വോളി ചാമക്കാലായില്‍
ചാമക്കാല : കെ. സി. വൈ. എല്‍. കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നാലാമത് ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്  2018 മെയ് 18, 19, 20 തീയതികളിലായി ചാമക്കാല പള്ളി മൈതാനത്തില്‍ നടത്തപ്പെടുന്നു. 

ഡല്‍ഹി സൗത്ത് സോണില്‍ വിശുദ്ധ ഔസേഫ് പിതാവിന്റെ ഊട്ടുനേര്‍ച്ച തിരുനാള്‍ ആഘോഷിച്ചു

ഡല്‍ഹി സൗത്ത് സോണില്‍ വിശുദ്ധ ഔസേഫ് പിതാവിന്റെ ഊട്ടുനേര്‍ച്ച തിരുനാള്‍ ആഘോഷിച്ചു
ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ സൗത്ത് സോണില്‍ വിശുദ്ധ ഔസേഫ് പിതാവിന്റെ ഊട്ടുനേര്‍ച്ച തിരുനാള്‍ 2018 ഏപ്രില്‍ 15 ഞായറാഴ്ച ഓഖല ആരോഗ്യ മാതാ പള്ളിയില്‍  നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ബഹു. ഫാ മൈക്കില്‍ വെട്ടിക്കാട്ടില്‍ വിശുദ്ധബലി അര്‍പ്പിച്ചു തുടര്‍ന്ന് തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. ഡെല്‍ഹി ക്‌നാനായ കാലത്തലിക് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. കുര്യന്‍ വെള്ളായിക്കല്‍ ഡയസ്പറ ഇന്‍ചാര്‍ജ്ജ് ഫാ. ചാക്കോച്ചന്‍ മണ്ണുകുഴിയില്‍, ഫാ. മാത്യു പാറടിയില്‍, ഫാ. ഷിജു വട്ടപ്പുറത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. 10 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടുകൂടി ഊട്ടുനേര്‍ച്ച തിരുനാള്‍ അവസാനിച്ചു. ഡെല്‍ഹി ക്‌നാനായ കാത്തലിക് മിഷന്റെ സഹകരണത്തോടെ സൗത്ത് സോണിലെ ഏഴ് കൂടാരയോഗങ്ങളിലെ പ്രസിഡന്റുമാര്‍ വിവിധ കമ്മറ്റിടയംഗങ്ങള്‍ ഡെല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുത്തു.

പെരിക്കല്ലൂര്‍ സെന്റ് തോമസ് മികച്ച സണ്‍ഡേ സ്‌കൂള്‍

tIm-«bw: hn-izm-k ]-cn-io-e-\ I-½o-j³ Aw-K-§-fn C-S-h-I-bn ]cn-tim-[n-¨-Xn tIm«-bw A-Xn-cq-]-X-bn-se G-ähpw an-I-¨ k¬-tU kv-Iq-fm-bn s]-cn-¡ÃqÀ skâv tXma-kv k¬tUm kv-IqÄ sX-c-sª-Sp-¡-s¸«p. c­mw Øm-\w I-cn-¸m-Shpw aq¶mw Øm-\w ]n-d-h-hpw-t\-Sn.
A+ t\Sn-b a-äv k¬-tU kv-Iq-fpIÄ : I-cn-¸m-Sw skâv ta-co-kv, ]nd-hw tlm-fn Inw-Kv-kv, ]-d-¼³-tN-cn- skâv Ìo-^³kv, tXm-«-d skâv ta-cokv, amdn-I skâv Bâ-Wokv, Ro-gqÀ C³-^âv Po-kkv, F³.BÀ.kn-än skâv ta-cokv.
a-e-_mÀ do-Pn-b-Wn A+ t\Sn-b k¬-tU kv-Iq-fpIÄ : s]-cn-¡ÃqÀ skâv tXm-akv, Np-Ån-¡-c skâv ta-cokv, ]-¿m-hqÀ Su-¬ skâv B³kv, cm-P-]p-cw tlm-fn ^m-an-en, ]p-fn-ªm ss{I-Ìv Z InwKv

കോട്ടയം: വിശ്വാസ പരിശീലന കമ്മീഷന്‍ അംഗങ്ങളില്‍ ഇടവകയില്‍ പരിശോധിച്ചതില്‍ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച സണ്‍ഡേ സ്‌കൂളായി പെരിക്കല്ലൂര്‍ സെന്റ് തോമസ് സണ്‍ഡോ സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കരിപ്പാടവും മൂന്നാം സ്ഥാനം പിറവവുംനേടി.

A+ നേടിയ മറ്റ് സണ്‍ഡേ സ്‌കൂളുകള്‍ : കരിപ്പാടം സെന്റ് മേരീസ്, പിറവം ഹോളി കിംഗ്‌സ്, പറമ്പന്‍ചേരി സെന്റ് സ്റ്റീഫന്‍സ്, തോട്ടറ സെന്റ് മേരീസ്, മാറിക സെന്റ് ആന്റണീസ്, ഞീഴൂര്‍ ഇന്‍ഫന്റ് ജീസസ്, എന്‍.ആര്‍.സിറ്റി സെന്റ് മേരീസ്.

മലബാര്‍ റീജിയണില്‍ A+ നേടിയ സണ്‍ഡേ സ്‌കൂളുകള്‍ : പെരിക്കല്ലൂര്‍ സെന്റ് തോമസ്, ചുള്ളിക്കര സെന്റ് മേരീസ്, പയ്യാവൂര്‍ ടൗണ്‍ സെന്റ് ആന്‍സ്, രാജപുരം ഹോളി ഫാമിലി, പുളിഞ്ഞാല്‍ ക്രൈസ്റ്റ് ദ കിംഗ്‌

Read more

കുടിയേറ്റ പ്ളറ്റിനം ജുബിലി റാലിയില്‍ ഡി വിഭാഗത്തില്‍ മടമ്പം ഒന്നാം സ്ഥാനം നേടി.

കണ്ണുര്‍: മലബാര്‍ ക്നാനായ കുടിയേറ്റ പ്ളറ്റിനം ജുബിലിയോനുബന്ധിച്ച് നടത്തിയ റാലിയില്‍ കനത്ത മത്സരം നടന്ന ഡി വിഭാഗത്തില്‍ മടമ്പം ഇടവക ഒന്നാം സ്ഥാനം നേടി. പയ്യാവൂറ ടൗണിന് രണ്ടാംസ്ഥാനവും, പയ്യാവൂര്‍ വലിയ പള്ളിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു.

Read more

മടമ്പം ഫൊറോനയിലെ കര്‍ഷക അവാര്‍ഡിന് ജയ സജി അര്‍ഹയായി.

കണ്ണുര്‍: മടമ്പം ഫൊറോനയിലെ കര്‍ഷക അവാര്‍ഡിന് ജയ സജി മ്യാലില്‍ അര്‍ഹയായി. പ്ളാറ്റിനം ജൂബിലി സമ്മേളനത്തില്‍ വച്ച് പി.കെ ശ്രീമതി എം.പി അവാര്‍ഡ് സമ്മാനിച്ചു. വിവിധ തരത്തിലുള്ള കാര്‍ഷിക വിളകളുടെ ഉത്പാദനമാണ് ജയയെ അവാര്‍ഡിനര്‍ഹയാക്കിയത്.

Read more

അമ്മ അറിയാന്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

അമ്മ അറിയാന്‍ ബോധവല്‍ക്കരണ 
ക്യാമ്പയിന്‍ സംഘടിപ്പിച്ചു
കല്ലറ: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആധുനിക കാലഘട്ടത്തില്‍ കുട്ടികളും മാതാക്കളും അറിഞ്ഞും കരുതിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അമ്മ അറിയാന്‍ എന്ന പേരില്‍ മാതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കൈപ്പുഴ മേഖലയുടെ നേതൃത്വത്തില്‍ കല്ലറ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച  സെമിനാറിന്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. ബിനിഷ് മാങ്കോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ ചിന്നമ്മ രാജന്‍, ബെസി ജോസ് അനിമേറ്റര്‍ ജിജി ജോണ്‍, മേഖലാ പ്രസിഡന്റ് ലിസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ക്ലാസിന് ഫാ. ബിനിഷ് മാങ്കോട്ടില്‍ നേതൃത്വം നല്‍കി. നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.

Copyrights@2016.