india live Broadcasting

ജൈ​വ​പ​ച്ച​ക്ക​റി​കൃഷിയി​ൽ മാ​തൃ​ക​യാ​കു​ന്നു രാജപുരം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്.

പ​ച്ച​ക്ക​റി​ക്കൃ​ഷി​യി​ൽ ജൈ​വമാ​തൃ​ക​യാ​യി രാജപുരം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്
രാ​ജ​പു​രം: വി​ഷ​വി​മു​ക്ത പ​ച്ച​ക്ക​റി എ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജൈ​വ​പ​ച്ച​ക്ക​റി​ക്കൃ​ഷി മാ​തൃ​ക​യാ​കു​ന്നു. കോ​ള​ജി​നോ​ട് ചേ​ർ​ന്ന് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ കൃ​ഷി വ​ൻ​വി​ജ​യ​ക​ര​മാ​യി. പ​യ​ർ, പാ​വ​ൽ, വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, കോ​വ​ൽ, പ​ച്ച​മു​ള​ക് തു​ട​ങ്ങി വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ ഫ​ല​മ​ണി​ഞ്ഞ​ത്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജി​ൻ​സി ഫി​ലി​പ്പ്, ഡോ​ക്ട​ർ എ​ൻ.​വി. വി​നോ​ദ് എ​ന്നി​വ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് കൃ​ഷി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. കൃ​ഷി​യും വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ​വും ജീ​വി​ത​ച​ര്യ​യാ​ക്കാ​നു​ള്ള പ്ര​ചോ​ദ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ക​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​മേ​രി​ക്കു​ട്ടി അ​ല​ക്സ് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​വി​പ​ണ​നം ഹി​ന്ദി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ജോ​ർ​ജ് മാ​മ്മ​ൻ നി​ർ​വ​ഹി​ച്ചു. ജി​ൻ​സി ഫി​ലി​പ്പ്, ഡോ. ​എ​ൻ.​വി.​വി​നോ​ദ്, ആ​തി​ര ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read more

ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും പരിപാലിക്കുന്നതില്‍ കുടുംബിനികള്‍ക്കുള്ള പങ്ക് സുപ്രധാനം: മാര്‍ മാത്യു മൂലക്കാട്ട്

ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും പരിപാലിക്കുന്നതില്‍ കുടുംബിനികള്‍ക്കുള്ള പങ്ക് സുപ്രധാനം: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ക്‌നാനായ സമുദായത്തിന്റെ തനതായ പൈതൃകവും പാരമ്പര്യവും പരിപാലിക്കുന്നതിലും വരുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിലും ക്‌നാനായ കുടുംബിനികള്‍ക്കുള്ള പങ്ക് സുപ്രധാനമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ അതിരൂപതാ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന തലമുറയെ പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും സഭാസ്‌നേഹത്തിലും സമുദായസ്‌നേഹത്തിലും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പത്തിലും മൂല്യബോധത്തിലും നിലനിര്‍ത്തി സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്തിയെടുത്താല്‍ മാത്രമേ ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികള്‍  അതിജീവിച്ച് മുന്നേറുവാന്‍ പുതുതലമുറ പ്രാപ്തരാകുകയുള്ളൂ. ഈ ലക്ഷ്യം സാധ്യമാക്കുകയാണ് അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുപ്രധാന പ്രവര്‍ത്തന ദൗത്യം. പൂര്‍വ്വപിതാക്കന്മാര്‍ അനുഷ്ഠിച്ചു വന്ന സ്വവംശവിവാഹനിഷ്ഠ പ്രാവര്‍ത്തികമാക്കിയ ക്‌നാനായ അമ്മമാര്‍ ഇക്കാര്യം സ്വന്തം മക്കളും  വീഴ്ച കൂടാതെ പ്രാവര്‍ത്തികമാക്കുന്നതിന് വഴിയൊരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവയ്‌ക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയെ മാറ്റിനിര്‍ത്തിക്കൊണ്ട് സമുദായത്തെ വളര്‍ത്തിയെടുക്കാനാകില്ലാത്തതിനാല്‍ സഭയോടുള്ള പ്രതിബദ്ധതയില്‍ പുതുതലമുറയെ വളര്‍ത്തിയെടുക്കുവാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. 
  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി.   കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സി പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കാരിത്താസ്  മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കരിങ്കുന്നം രണ്ടാം സ്ഥാനവും കിടങ്ങൂര്‍ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഫൊറോന തലത്തില്‍ ഇടയ്ക്കാട്, കൈപ്പുഴ, ചുങ്കം ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളില്‍ നിന്നായി അറുന്നൂറോളം വനിതകള്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു.

ഇരവിമംഗലം(കക്കത്തുമല)സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ

ഇരവിമംഗലം; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2018 നവംബര്‍ 30 വെളളി മുതല്‍ ഡിസംബര്‍ 10 തിങ്കള്‍ വരെ തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കാരിസ്ഭവന്‍ ടീം ഒരുക്കുന്ന വാര്‍ഷിക ധ്യാനം-"കുടുംബനിറവ്-2018 " ഡിസംബര്‍ 4,5,6 തീയതികളില്‍ നടത്തപ്പെടുന്നു.
കക്കത്തുമല പളളിയില്‍ വരെ

ഇരവിമംഗലം; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2018 നവംബര്‍ 30 വെളളി മുതല്‍ ഡിസംബര്‍ 10 തിങ്കള്‍ വരെ തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കാരിസ്ഭവന്‍ ടീം ഒരുക്കുന്ന വാര്‍ഷിക ധ്യാനം "കുടുംബനിറവ്-2018 " ഡിസംബര്‍ 4,5,6 തീയതികളില്‍ നടത്തപ്പെടുന്നു.

Read more

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍( നവംബര്‍ 27) ചൈതന്യയില്‍

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍
ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് (നവംബര്‍ 27)  ചൈതന്യയില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങളും പൊതുസമ്മേളനവും ഇന്ന് (നവംബര്‍ 27-ാം തീയതി ചൊവ്വാഴ്ച) രാവിലെ 10.30 മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തോടനുബന്ധിച്ച് സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെടും. കൂടാതെ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. 

മുംബൈ കെ സി വൈ എൽ തരംഗം 2018 വിജയകരമായി സംഘടിപ്പിച്ചു.

തരംഗം 2k18
25.11.2018 നു ബാന്ദ്രയിലുള്ള അപ്പസ്തോലിക് കാർമൽ സ്കൂളിൽ വച്ച് മുംബൈ കെ സി വൈ എൽ തരംഗം 2018 വിജയകരമായി സംഘടിപ്പിച്ചു.   രാവിലെ 9മണിക്ക് ഫാ. ജോബി മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പ്രശസ്‌ത RJ ജോസഫ് അന്നംക്കുട്ടി ജോസിന്റെ motivational talk ഉണ്ടായിരുന്നു. തുടർന്ന് കെ സി വൈ എൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ പങ്കെടുത്തു. 
പ്രസിഡന്റ്‌ രൂപേഷ് 
സെക്രട്ടറി ചിത്തിര, മറ്റു ഭാരവാഹികളായ
സിറിൾ, ബെഞ്ചമിൻ, നീതു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മുംബൈ;25.11.2018 നു ബാന്ദ്രയിലുള്ള അപ്പസ്തോലിക് കാർമൽ സ്കൂളിൽ വച്ച് മുംബൈ കെ സി വൈ എൽ തരംഗം 2018 വിജയകരമായി സംഘടിപ്പിച്ചു.   രാവിലെ 9മണിക്ക് ഫാ. ജോബി മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പ്രശസ്‌ത RJ ജോസഫ് അന്നംക്കുട്ടി ജോസിന്റെ motivational talk ഉണ്ടായിരുന്നു. തുടർന്ന് കെ സി വൈ എൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ പങ്കെടുത്തു. പ്രസിഡന്റ്‌ രൂപേഷ്, സെക്രട്ടറി ചിത്തിര, മറ്റു ഭാരവാഹികളായ സിറിൾ,ബെഞ്ചമിൻ, നീതു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

ഉഴവൂർ ഒ.എൽ.എൽ സ്കൂളിൽ ശതാബ്ദി മെഡിക്കൽ ക്യാമ്പ് നടത്തി

ഉഴവൂർ ഒ എൽ എൽ സ്കൂളിൽ ശതാബ്ദി മെഡിക്കൽ ക്യാമ്പ് നടത്തി
ഉഴവൂർ: ഉഴവൂർ ഒ എൽ എൽ ഹയർസെക്കഡറി സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിൽ വച്ച് നടത്തി. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിർലി രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സാബു മാത്യു കൊയ്ത്തറ, എച്ച് എം ജോസ് എം എടശ്ശേരി, മാനേജർ ഫാ. തോമസ് പ്രലേൽ,പി. റ്റി എ പ്രസിഡന്റ്കെ. എം. മാത്യു കൊയ്ത്തറ,കൺവീനർ വേണു പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കാരിത്താസ് ഹോസ്പിറ്റൽ , 
തെള്ളകം, M . U . M . ഹോസ്പിറ്റൽ, 
മോനിപ്പള്ളി - ഫാത്തിമ ഐ ഹോസ്പിറ്റൽ , 
പാലാ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ , ഉഴവൂർ ഹോമിയോ വിഭാഗം 
എന്നീ ഹോസ്പിറ്റലുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.

ഉഴവൂർ: ഉഴവൂർ ഒ എൽ എൽ ഹയർസെക്കഡറി സ്കൂൾ ശതാബ്ദി മെഡിക്കൽ ക്യാമ്പ് ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിൽ വച്ച് നടത്തി. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിർലി രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സാബു മാത്യു, എച്ച് എം ജോസ് എം എടശ്ശേരി, മാനേജർ ഫാ. തോമസ് പ്രലേൽ,പി. റ്റി എ പ്രസിഡന്റ്കെ. എം. മാത്യു കോയിത്തറ,കൺവീനർ വേണു പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Read more

ഡി.എന്‍.ബി ഫാമിലി മെഡിസിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്‌.

നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സാമിനേഷന്റെ ഡി.എന്‍.ബി ഫാമിലി മെഡിസിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കും പ്രസിഡന്റ്‌സ്‌ ഗോള്‍ഡ്‌ മെഡലും നേടിയ ഡോ.റ്റീനാ ചിനു തോമസ്‌ (അസി. സര്‍ജന്‍, കുടുംബാരോഗ്യകേന്ദ്രം, ബ്രഹ്മമംഗലം). അറുനൂറ്റിമംഗലം ചുണ്ടേക്കാലായില്‍ ഡോ.അജിത്‌ ജെയിംസ്‌ ജോസിന്റെ (അസി. പ്രഫസര്‍, കെമിസ്‌ട്രി എസ്‌.ബി കോളജ്‌, ചങ്ങനാശ്ശേരി) ഭാര്യയും, കട്ടച്ചിറ ചെരുവന്‍കാലായില്‍ തോമസിന്റെയും എല്‍സിയുടെയും മകളുമാണ്‌. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ്‌ മെഡല്‍ സമ്മാനിച്ചു.

തോമസിന് റാങ്ക്‌
Read more

മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ അതിരൂപതചരിത്ര ക്വിസ് മത്സരം ഡിസംബര്‍ 9ന്‌

കടുത്തുരിത്തി: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ വലിയപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മൂന്നാമത്‌ മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ ക്വിസ്‌ മത്സരം ഡിസംബര്‍ ഒന്‍പതിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂളില്‍ നടക്കും.
രജിസ്‌ട്രേഷന്‍ ഫീസ്‌ 100 രൂപ. ഫോണ്‍: 9446202872, 8547930411".
മെമ്മോറിയല്‍ അതിരൂപതചരിത്ര ക്വിസ് മത്സരം 9ന്‌
മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ അതിരൂപതചരിത്ര ക്വിസ് മത്സരം ഡിസംബര്‍ 9ന്‌

കടുത്തുരിത്തി: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ വലിയപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മൂന്നാമത്‌ മോണ്‍.ജേക്കബ്‌ കൊല്ലാപറമ്പില്‍ ക്വിസ്‌ മത്സരം ഡിസംബര്‍ ഒന്‍പതിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂളില്‍ നടക്കും.

രജിസ്‌ട്രേഷന്‍ ഫീസ്‌ 100 രൂപ. ഫോണ്‍: 9446202872, 8547930411".

Read more

കോട്ടയം: ക്രിസ്തുരാജ് കത്തീഡ്രല്‍ പ്ളാറ്റിനം ജൂബലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു.

കോട്ടയം: ക്രിസ്തുരാജ് കത്തീഡ്രല്‍ പ്ളാറ്റിനം ജൂബലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു. മാര്‍ മാത്യൂ മൂലകാട്ട് മെത്രാപ്പോലീത്ത ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു മൂലകാട്ടിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. മൈക്കിള്‍ വെട്ടികാട്ട്, ഫാ.തോമസ് ് കോട്ടുര്‍, ഫാ. അലക്സ് ആക്കപ്പറമ്പില്‍, ഫാ.ജെയ്മോന്‍ ചേന്നാകുഴി, ഫാ.അലക്സ് ഓലിക്കര എന്നിവര്‍ സഹകാര്‍മികരായി. ഈ വര്‍ഷത്തെ  രാജത്വ തിരുനാള്‍   നവംബര്‍ 21 മുതല്‍ 25 വരെ നടത്തപ്പെടും. തിരുനാളിനോടനുബന്ധിച്ച്‌ എല്ലാദിവസവും വൈകുന്നേരം ആഘോഷമായ വി. കുര്‍ബ്ബാനയെ തുടര്‍ന്ന്‌ ക്രിസ്‌തുരാജ നൊവേന ഉണ്ടായിരിക്കുന്നതാണ്‌. 25-ാം തീയതി ഞായറാഴ്‌ച രാവിലെ 9.30 ന്‌ നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബ്ബാനയില്‍ ഫാ. ഫില്‍മോന്‍ കളത്തറ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജിനു കാവില്‍, ഫാ. ബിനു കുന്നത്ത്‌, ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും.

Read more

ശ്രീപുരം പാസ്റ്ററല്‍ സെൻറ്ററിൽ ഏകദിന സെമിനാര്‍ നടത്തി

ശ്രീപുരം പാസ്റ്ററല്‍ സെൻറ്ററിൽ ഏകദിന സെമിനാര്‍ നടത്തി
ശ്രീപുരം: വിശ്വാസപരിശീലന പാഠ്യപദ്ധതിയില്‍ 12 വര്‍ഷം പുര്‍ത്തിയാക്കുന്ന മലബാറ റീജിയണിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കായി ഏകദിന സെമിനാര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്‍്ററില്‍ വച്ച് നടത്തി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. ഫാ ബിബിന്‍ കണ്ടോത്ത് സ്വാഗതം പറഞ്ഞു. , സി. മെര്‍ളിന്‍ , സി. നിക്കോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലിബിന്‍ നേതൃത്വം നല്‍കി.

ശ്രീപുരം ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ 35-ാം മത് വാര്‍ഷിക ആഘോഷം നടത്തി.

ശ്രീപുരം ഇംഗ്ളീഷ് മീഡിയം സ്കൂൾ വാര്‍ഷിക ആഘോഷം നടത്തി
കണ്ണൂർ: ശ്രീപുരം ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ 35-ാം മത് വാര്‍ഷിക ആഘോഷം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ താരം റോഷന്‍ എന്‍.സി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മനേജര്‍ ഫാ ജോസ് നെടുങ്ങാട്ട് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പില്‍ സി. അനിത റിപ്പോര്‍ട്ടു വായിച്ചു. ഡോ. സിമി ആശംസകള്‍ നേര്‍ന്നു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

അറയങ്ങാട് സ്നേഹഭവൻ സിൽവർ ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച.

അറയങ്ങാട് സ്നേഹഭവൻ സിൽവർ ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച
അറയങ്ങാട്: അറയങ്ങാട് സെന്റ് സ്റ്റീഫൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അശരണരും ആലംബഹീനരുമായവരെ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ട് "സ്നേഹഭവൻ” പ്രവർത്തനമാരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് തികയുകയാണ്.
വയോജനങ്ങൾ , മാനസിക ദൗർബല്യം നേരിടുന്നവർ , ഭിന്നശേഷിയുള്ളവർ , അനാഥർ തുടങ്ങി പരിഗണനയും സംരക്ഷി ണവും ആവശ്യമുള്ളവരെ ഏറ്റെടുത്ത് സംരക്ഷിക്കുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന സ്നേഹഭവൻ ഇന്ന് സിൽവർ ജൂബിലി നിറവിൽ. 
ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 10 സ്നേഹഭവനുകളിൽ 700 - ൽ പരം മുതിർന്നവരും 40 കുട്ടികളും അധി വസിക്കുന്നുണ്ട് . സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഒരു നിർധനകുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നല്കുകയും. മറ്റനേകം വ്യത്യസ്ത ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെടുത്ത് നട ത്തുവാനും വ്യത്യസ്ത രീതികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്യുന്നു.
സിൽവർ ജൂബിലി ആഘോഷ പരിപാടികൾ:
ശനിയാഴ്ച (Nov.24) ഉച്ചയ്ക്ക് 2 മണി : കൃതജ്ഞതാബലി - മുഖ്യകാർമ്മികത്വം : ഫാ . മൈക്കിൾ വെട്ടിക്കാട്ട് ( വികാരി ജനറാൾ , കോട്ടയം അതിരൂപത ) 
സഹകാർമ്മികത്വം : ഫാ . ലൂക്ക് പുതൃക്കയിൽ ( ഫൊറോന വികാരി : മടമ്പം ) 
ഫാ . തോമസ് കൊച്ചുകരോട്ട്
(വികാരി , സെന്റ് ജോസഫ് ഫൊറോന് ചർച്ച് പേരാവൂർ ) 
വെകുന്നേരം 4 ന് : സിൽവർ ജൂബിലി സമാപന സമ്മേളനം 
ഈശ്വരപ്രാർഥന : 
സ്വാഗതം : ബ്രദർ . എം . ജെ . സ്റ്റീഫൻ ( സ്ഥാപകൻ ) 
റിപ്പോർട്ട് : ബ്രദർ സണ്ണി പുത്തൻപുരയ്ക്കൽ ( ട്രഷറർ , സ്നേഹഭവൻ ) 
അധ്യക്ഷത: റൈറ്റ് റവ.ഡോ.അലക്സ് വടക്കുംതല ( ബിഷപ്പ് , കണ്ണൂർ രൂപത ) ഉദ്ഘാടനം : ശ്രീമതി കെ . കെ ശൈലജ ടീച്ചർ ( ബഹു . ആരോഗ്യവകുപ്പ് മന്ത്രി ) 
താക്കോൽ ദാനം : അഡ്വ . സണ്ണി ജോസഫ് ( പേരാവൂർ നിയോജക മണ്ഡലം MLA ) കണ്ണൂർ ജില്ലയിലെ മികച്ച മാനസികരോഗ്യ പുനരധിവാസ കേന്ദ്രത്തിനുള്ള അവാർഡ് വിതരണം : ശ്രീ സുരേഷ് കുമാർ ( സബ് ജഡ്ജ് / സെക്രട്ടറി - ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ) 
ജില്ലയിലെ മികച്ച വൃദ്ധസദനത്തിനുള്ള അവാർഡ് വിതരണം ; ഫാ . മൈക്കിൾ വെട്ടിക്കാട്ട് ( വികാരി ജനറാൾ , കോട്ടയം അതിരൂപത ) 
ജില്ലയിലെ ഭിന്നശേഷിയുള്ളവർ നടത്തുന്ന മികച്ച സ്ഥാപനത്തിനുള്ള അവാർഡ് വിതരണം : ശ്രീ . പ്രജീഷ് തോട്ടത്തിൽ ( ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് , ഇരിട്ടി ).
ജില്ലയിൽ 100 - ൽ കൂടുതൽ അശരണരെ അധിവസിപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ഉപഹാര സമർപ്പണം - : ഫാ . തോമസ് കൊച്ചുകരോട്ട് - ( വികാരി സ : ജോസഫ് ഫെറോന ചർച്ച് പേരാവൂർ ) 
ആശംസ : 
ശ്രീ . കെ . പി . സുരേഷ് കുമാർ ( പ്രസിഡന്റ് , കോളയാട് ഗ്രാമപഞ്ചായത്ത് ) 
ശ്രീമതി . ജിജി ജോയ് ( പ്രസിഡന്റ് , പേരാവൂർ ഗ്രാമപഞ്ചായത്ത് ) 
ശ്രീ . പി . അശോകൻ ( പ്രസിഡന്റ് , മാലൂർ ഗ്രാമപഞ്ചായത്ത് ) 
ശ്രീമതി . യു . പി . ശോഭ ( പ്രസിഡന്റ് , ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്) 
ശ്രീ . പി . ജയരാജൻ ( സെക്രട്ടറി , CPIM കണ്ണൂർ ജില്ലാ കമ്മിറ്റി ) 
ശ്രീ . സതീശൻ പാച്ചേനി ( പ്രസിഡന്റ് , INC കണ്ണൂർ ജില്ലാകമ്മിറ്റി )
ശ്രീ . ബിജു ഏളക്കുഴി ( വൈ . പ്രസിഡന്റ് , യുവമോർച്ച സംസ്ഥാന കമ്മിറ്റി ) 
ശ്രീ . കരിം ചേലേരി ( സെക്രട്ടറി , മുസ്ലീം ലീഗ് . കണ്ണൂർ ജില്ലാ കമ്മിറ്റി ) 
ശ്രീ. കെ . രാജീവ് ( ജില്ലാ സാമൂഹ്യനീതി ഓഫീസർ ) 
ശ്രീ. മാത്യു തള്ളിയിൽ ( ചെയർമാൻ , ശിശുക്ഷേമസമിതി , കണ്ണൂർ ) 
സിസ്റ്റർ ട്രീസ ( മെമ്പർ , ഓർഫനേജ് കൺട്രോൾ ബോർഡ് ) 
ശ്രീ . യു . ബാബു ഗോപിനാഥ് ( ഡയറക്ടർ , KTDC ) 
ഡോ . വിനീത ( ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് , ക്രിസ്തുരാജഹോസ്പിറ്റൽ കൂത്തുപറമ്പ് )
ഡോ . ജോയൽ ജോണി BSc MBBS 
നന്ദി: ശ്രീ . ജയിംസ് എടത്തൊട്ടി (സെക്രട്ടറി , ആഘോഷക്കമ്മിറ്റി).
രാത്രി 7 മണി : സാംസ്കാരിക സായാഹ്നം സ്വാഗതം : ശ്രീ . അനൂപ് മാത്യു ( കൺവീനർ , പ്രോഗ്രാം കമ്മിറ്റി ) 
അധ്യക്ഷത : ഫാ . ജോഷി വലിയവീട്ടിൽ ( രക്ഷാധികാരി , സ്നേഹഭവൻ ) 
ഉദ്ഘാടനം : ഡോ . ജോസ്ലെറ്റ് മാത്യു ( റിട്ട . പ്രിൻസിപ്പൽ നിർമ്മലഗിരി - കോളജ് , കൂത്തുപറമ്പ് ) 
ആശംസ : സ്കറിയ കളപ്പുരയ്ക്കൽ ചെമ്പേരി നന്ദി : ശ്രീ . ഇ . മോഹനൻ വിനയ 
വിവിധ കലാപരിപാടികൾ 
ദൃശ്യവിരുന്ന് : എടൂർ സ്നേഹഭവനിലെ - കുട്ടികൾ 
നൃത്തനിശ : അജലി കലാക്ഷേത്രം മിനിനഗർ , മട്ടന്നൂർ 
സിനിമാറ്റിക്ക് ഡാൻസ് : താൾ ഡാൻസ് അക്കാദമി - മിനിനഗർ , മട്ടന്നൂർ ).

അറയങ്ങാട്: അറയങ്ങാട് സെന്റ് സ്റ്റീഫൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അശരണരും ആലംബഹീനരുമായവരെ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ട് "സ്നേഹഭവൻ” പ്രവർത്തനമാരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് തികയുകയാണ്.വയോജനങ്ങൾ , മാനസിക ദൗർബല്യം നേരിടുന്നവർ , ഭിന്നശേഷിയുള്ളവർ , അനാഥർ തുടങ്ങി പരിഗണനയും സംരക്ഷിണവും ആവശ്യമുള്ളവരെ ഏറ്റെടുത്ത് സംരക്ഷിക്കുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന സ്നേഹഭവൻ ഇന്ന് സിൽവർ ജൂബിലി നിറവിൽ. 

ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 10 സ്നേഹഭവനുകളിൽ 700 - ൽ പരം മുതിർന്നവരും 40 കുട്ടികളും അധിവസിക്കുന്നുണ്ട് .സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഒരു നിർധനകുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നല്കുകയും. മറ്റനേകം വ്യത്യസ്ത ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെടുത്ത് നട ത്തുവാനും വ്യത്യസ്ത രീതികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്യുന്നു.

Read more

ചലച്ചിത്ര,ടി.വി താരങ്ങളായ ഗായത്രി വര്‍ഷ, ഗിന്നസ് മനോജ്, ഉല്ലാസ് പന്തളം എന്നിവർക്ക് അല്‍മാസ് കുവൈറ്റ്‌ സ്വീകരണം നല്കി

ചലച്ചിത്ര, ടിവിതാരങ്ങളായഗായത്രിവർഷ, ഗിന്നസ്മനോജ്, ഉല്ലാസ്പന്തളംഎന്നിവർക്ക്അല്‍മാസ്‌കുവൈറ്റ്‌ സ്വീകരണം നല്കി6 
കുവൈറ്റ്: അലുംനിഅസോസിയേഷന്ഓാഫ്സെന്റ്സ്റ്റീഫന്സ്കോ്ളജ്ഉഴവൂര്‍ (അല്മാ്സ്കുവൈറ്റ്) ന്റെആറാമത് വര്ഷിോക പൊതുയോഗത്തിൽ പങ്കെടുക്കുവാന്എമത്തിയചലച്ചിത്ര, ടിവിതാരങ്ങളായഗായത്രി വർഷ  (ഉഴവൂര്‍കോളേജിലെ പൂര്‍വ്വവിദ്യാർത്ഥിനി), ഗിന്നസ് മനോജ് , ഉല്ലാസ് പന്തളംഎന്നിവരെകുവൈറ്റ്വിമാനത്താവളത്തില്അവല്മാാസ്കുവൈറ്റ്അംഗങ്ങള്സ്വീവകരണംനല്കിു.
അൽമാസ്കുവൈറ്റിന്റെആറാമത്വാർഷികവുംജനറൽബോഡിയോഗവും2018നവംബർ22 ന് വൈകുന്നേരം നാലുമണിക്ക്കുവൈറ്റ്കൈത്താന്‍ കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 66801932, 66599521, 50378855

കുവൈറ്റ്; അല്‍മാസ് കുവൈറ്റിന്റെ 6-ാംമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ ചലച്ചിത്ര,ടി.വി താരങ്ങളായ ഗായത്രി വര്‍ഷ(ഉഴവൂര്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി), ഗിന്നസ് മനോജ്, ഉല്ലാസ് പന്തളം എന്നിവരെ കുവൈറ്റ് വിമാനത്താവളത്തില്‍ അല്‍മാസ് കുവൈറ്റ് അംഗങ്ങള്‍ സ്വീകരണം നല്‍കി.ആറാംമത് വാര്‍ഷികവും ജനറല്‍ ബോഡിയോഗവും 2018 നവംബര്‍ 22 ന് വൈകുന്നേരം 4 മണിക്ക് കുവൈറ്റ് കൈത്താന്‍ കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 66801932, 66599521, 50378855

Read more

കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം.​പി ​യു​മാ​യ എം.​ഐ. ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ എം.​ഐ. ഷാ​ന​വാ​സ്(67) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍​രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വം​ബ​ര്‍ ര​ണ്ടി​ന് ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. ഇ​തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ൽ ന​ട​ത്തും. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. 

Read more

രാജപുരം തിരുക്കുടുംബം ക്നാനായ പളളിയില്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഇടവക സന്ദര്‍ശനം നടത്തി

രാജപുരം ക്നാനായ ഫൊറോനാദേവാലയത്തില്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഇടവക സന്ദര്‍ശനം നടത്തി
രാജപുരം: രാജപുരം തിരുക്കുടുംബം ക്നാനായ ഫൊറോനാദേവാലയത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഇടവക സന്ദര്‍ശനം നടത്തി.ഇടവകാംഗങ്ങൾ അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെമിത്തേരി സന്ദര്‍ശനത്തിലും, തുടർന്ന് നടന്ന ഇടവക പൊതുയോഗത്തിലും പങ്കെടുത്തു. സണ്‍ഡേ സ്‌കൂള്‍ കുട്ടികൾ,പാരിഷ് കൗണ്‍സില്‍ , ഇടവക ഭക്ത സംഘടനാ ഭാരവാഹികൾ , മതബോധന അധ്യാപകർ എന്നിവരുമായി ആശയവിനിമയം നടത്തി.കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രാജപുരത്ത് നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ ഫൊറോനാതല കമ്മിറ്റിയിലും പിതാവ് പങ്കെടുത്തു.

കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നവംബര്‍ 21ന്

കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ 
 പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ (നവംബര്‍ 21)
കോട്ടയം: കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ സ്ഥാപന പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ (നവംബര്‍ 21) ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. രാജത്വ തിരുനാള്‍ നവംബര്‍ 21 മുതല്‍ 25 വരെ നടത്തപ്പെടും. തിരുനാളിനോടനുബന്ധിച്ച്  എല്ലാദിവസവും വൈകുന്നേരം ആഘോഷമായ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ക്രിസ്തുരാജ നൊവേന ഉണ്ടായിരിക്കുന്നതാണ്. 25-ാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബ്ബാനയില്‍ ഫാ. ഫില്‍മോന്‍ കളത്തറ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജിനു കാവില്‍, ഫാ. ബിനു കുന്നത്ത്, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. 
21ന് 

കോട്ടയം: കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ സ്ഥാപന പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം  (നവംബര്‍ 21) ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. രാജത്വ തിരുനാള്‍ നവംബര്‍ 21 മുതല്‍ 25 വരെ നടത്തപ്പെടും. തിരുനാളിനോടനുബന്ധിച്ച്  എല്ലാദിവസവും വൈകുന്നേരം ആഘോഷമായ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ക്രിസ്തുരാജ നൊവേന ഉണ്ടായിരിക്കുന്നതാണ്. 25-ാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബ്ബാനയില്‍ ഫാ. ഫില്‍മോന്‍ കളത്തറ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജിനു കാവില്‍, ഫാ. ബിനു കുന്നത്ത്, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. 

Read more

കെ.പി.സി.സി ജനകീയമാര്‍ച്ചിന് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി.

ഏറ്റുമാനൂര്‍; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നയിക്കുന്ന കെ.പി.സി.സി ജനകീയമാര്‍ച്ചിന് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി ജോസഫ് എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, കുര്യന്‍ ജോയി, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, പി.എ. സലിം, ജാന്‍സ് കുന്നപ്പളളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പയ്യാവൂർ:സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി വന്ന ഉണർവ് പദ്ധതി സമാപിച്ചു.

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ "അക്കാദമിക മികവിലൂടെ സമഗ്ര വികസനത്തിലേക്ക്" എന്ന ലക്ഷ്യം മുൻനിർത്തി നടത്തി വന്ന ഉണർവ് പദ്ധതി സമാപിച്ചു. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി കോട്ടയം അതിരൂപതയിൽ പ്രവർത്തിക്കുന്ന തിരുഹൃദയദാസ സമൂഹത്തിന്റെ സഹകരണത്തോടെ നടത്തിയ പഠന പരിപോഷണ പദ്ധതിയാണ് ഉണർവ്. പ്രീ ടെസ്റ്റ് നടത്തി തിരഞ്ഞെടുത്ത 100 കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം വിഷയങ്ങളിൽ സ്‌കൂൾ പ്രവൃത്തി സമയത്തിന് ശേഷം ദിവസേന ഒരു മണിക്കൂർ എന്ന നിലയിൽ 80 മണിക്കൂർ തീവ്ര പരിശീലനം നൽകി. പദ്ധതിയുടെ കോർഡിനേറ്റർമാരായ സി. ഉദയ SVM, ജോസ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ മടമ്പം പി കെ എം കോളജ് ഓഫ് എഡ്യൂക്കേഷനിലെ 7 അധ്യാപക വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമായത്. 
പദ്ധതിയുടെ സമാപനത്തോടനുബന്ധിച്ച് ഇതിലൂടെ പരിശീലനം നേടിയ വിദ്യാർഥികളുടെ രക്ഷാകർതൃ സംഗമം നടന്നു. തിരുഹൃദയ ദാസ സമൂഹത്തിൽ ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഫാ. ബോബി ചേരിയിൽ "ശിശു പരിപാലനവും ഉത്തരവാദ പൂർണമായ രക്ഷാകർതൃത്വവും" എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.  സമാപന സമ്മേളനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വിദ്യാർഥികൾ തങ്ങളുടെ മികവ് തെളിയിച്ചു. ഈ പദ്ധതിയിലൂടെ തങ്ങളുടെ മക്കൾക്ക് കരഗതമായ ഗുണഫലങ്ങൾ മാതാപിതാക്കൾ പങ്കുവെച്ചതും വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിച്ചതും പദ്ധതിയുടെ വിജയം അടിവരയിട്ട് ഉറപ്പിച്ചു. ഫാ. ബോബി ചേരിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. റെജിൻ കെ. രാജു താൻ വരച്ച മനോഹരമായ ചിത്രം അച്ചന് കൈമാറി. ഹെഡ്മാസ്റ്റർ ബെന്നി പി എം, അഞ്ജു മരിയ, ആതിര സാഗർ, ജിനി ജോയ്, സ്റ്റീഫൻ മാത്യു എന്നിവർ പ്രസംഗിച്ചു. തൃഷ്ണ വി. കെ. പരിപോഷണ പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജിനു ആവണിക്കുന്നേൽ, സി. ഉദയ SVM, ജോസ് ജെയിംസ്, പ്രിയ ജോയ്, സി. മിനി സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഏകദിന പഠന വിനോദയാത്ര സംഘടിപ്പിച്ചു. 
വൈജ്ഞാനിക വികാസം ലക്ഷ്യമാക്കി മുന്നേറുന്നതിന് വിഭിന്ന സാഹചര്യങ്ങൾ വിഘാതം സൃഷ്ടിച്ചിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രയാണം അനുസ്യൂതം തുടരാൻ ഉത്തേജകമായി മാറിയ പദ്ധതിയാണ് ഉണർവ്.

പയ്യാവൂർ:സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ "അക്കാദമിക മികവിലൂടെ സമഗ്ര വികസനത്തിലേക്ക്" എന്ന ലക്ഷ്യം മുൻനിർത്തി നടത്തി വന്ന ഉണർവ് പദ്ധതി സമാപിച്ചു. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി കോട്ടയം അതിരൂപതയിൽ പ്രവർത്തിക്കുന്ന തിരുഹൃദയദാസ സമൂഹത്തിന്റെ സഹകരണത്തോടെ നടത്തിയ പഠന പരിപോഷണ പദ്ധതിയാണ് ഉണർവ്. പ്രീ ടെസ്റ്റ് നടത്തി തിരഞ്ഞെടുത്ത 100 കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം വിഷയങ്ങളിൽ സ്‌കൂൾ പ്രവൃത്തി സമയത്തിന് ശേഷം ദിവസേന ഒരു മണിക്കൂർ എന്ന നിലയിൽ 80 മണിക്കൂർ തീവ്ര പരിശീലനം നൽകി. പദ്ധതിയുടെ കോർഡിനേറ്റർമാരായ സി. ഉദയ SVM, ജോസ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ മടമ്പം പി കെ എം കോളജ് ഓഫ് എഡ്യൂക്കേഷനിലെ 7 അധ്യാപക വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമായത്. 

പദ്ധതിയുടെ സമാപനത്തോടനുബന്ധിച്ച് ഇതിലൂടെ പരിശീലനം നേടിയ വിദ്യാർഥികളുടെ രക്ഷാകർതൃ സംഗമം നടന്നു. തിരുഹൃദയ ദാസ സമൂഹത്തിൽ ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഫാ. ബോബി ചേരിയിൽ "ശിശു പരിപാലനവും ഉത്തരവാദ പൂർണമായ രക്ഷാകർതൃത്വവും" എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.  സമാപന സമ്മേളനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വിദ്യാർഥികൾ തങ്ങളുടെ മികവ് തെളിയിച്ചു. ഈ പദ്ധതിയിലൂടെ തങ്ങളുടെ മക്കൾക്ക് കരഗതമായ ഗുണഫലങ്ങൾ മാതാപിതാക്കൾ പങ്കുവെച്ചതും വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിച്ചതും പദ്ധതിയുടെ വിജയം അടിവരയിട്ട് ഉറപ്പിച്ചു. ഫാ. ബോബി ചേരിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. റെജിൻ കെ. രാജു താൻ വരച്ച മനോഹരമായ ചിത്രം അച്ചന് കൈമാറി. ഹെഡ്മാസ്റ്റർ ബെന്നി പി എം, അഞ്ജു മരിയ, ആതിര സാഗർ, ജിനി ജോയ്, സ്റ്റീഫൻ മാത്യു എന്നിവർ പ്രസംഗിച്ചു. തൃഷ്ണ വി. കെ. പരിപോഷണ പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജിനു ആവണിക്കുന്നേൽ, സി. ഉദയ SVM, ജോസ് ജെയിംസ്, പ്രിയ ജോയ്, സി. മിനി സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഏകദിന പഠന വിനോദയാത്ര സംഘടിപ്പിച്ചു. 

വൈജ്ഞാനിക വികാസം ലക്ഷ്യമാക്കി മുന്നേറുന്നതിന് വിഭിന്ന സാഹചര്യങ്ങൾ വിഘാതം സൃഷ്ടിച്ചിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രയാണം അനുസ്യൂതം തുടരാൻ ഉത്തേജകമായി മാറിയ പദ്ധതിയാണ് ഉണർവ്.

Read more

പയ്യാവൂര്‍;സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളത്തിളക്കം പദ്ധതി ആരംഭിച്ചു.

പയ്യാവൂര്‍;സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളിൽ ഭാഷാ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തിളക്കം പദ്ധതി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ബെന്നി പി എം പരിപാടി ഉദ്ഘാടനം ചെയ്തു. ബിനോയ് കെ എസ് സ്വാഗതം ആശംസിച്ചു. ഭാഷാ അധ്യാപകരായ സാലു വി റ്റി, ബിനോയ് കെ എസ്, ക്രിസ്റ്റഫർ ജോസഫ്‌ എന്നിവരോടൊപ്പം ബി ആർ സി ട്രെയിനർ പ്രജീന, റിസോഴ്‌സ് ട്രെയിനർ വത്സമ്മ എന്നിവരാണ് ആദ്യദിനത്തിലെ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. എട്ടു ദിനങ്ങളിലായി തുടർപരിശീലനങ്ങൾ നടക്കും

പയ്യാവൂര്‍
Read more

കെ.സി.വൈ.എല്‍ ജന്മദിനം കൈപ്പുഴ സെന്‍.ജോര്‍ജ് ഫൊറോന പളളിയില്‍ ആഘോഷിച്ചു.

1969 november 16-ന് കൈപ്പുഴയിൽ തുടക്കമിട്ട കോട്ടയം അതിരുപതയുടെ ക്നാനാനായ യുവതയുടെ ചങ്കിടിപ്പായ കെസിവൈഎല്ലിന്റെ ജന്മദിനം കൈപ്പുഴ പള്ളി അങ്കണത്തിൽ ഇടവക വികാരി റവ.ഫാ. മാത്യു കുഴിപ്പിള്ളിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കൈപ്പുഴ;1969 november 16-ന് കൈപ്പുഴയിൽ തുടക്കമിട്ട കോട്ടയം അതിരുപതയുടെ ക്നാനാനായ യുവതയുടെ ചങ്കിടിപ്പായ കെസിവൈഎല്ലിന്റെ ജന്മദിനം കൈപ്പുഴ പള്ളി അങ്കണത്തിൽ ഇടവക വികാരി റവ.ഫാ. മാത്യു കുഴിപ്പിള്ളിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

Read more

Copyrights@2016.