india live Broadcasting

പ്രളയ പശ്ചാത്തലത്തില്‍ രൂപതാ സ്ഥാപന ദിനാഘോഷങ്ങള്‍ റദ്ദ് ചെയ്ത് കോട്ടയം അതിരൂപത

പ്രളയ പശ്ചാത്തലത്തില്‍ രൂപതാ സ്ഥാപന ദിനാഘോഷങ്ങള്‍ 
റദ്ദ് ചെയ്ത് കോട്ടയം അതിരൂപത
കോട്ടയം: പ്രളയ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ സ്ഥാപന ദിനാഘാഷങ്ങള്‍ റദ്ദ് ചെയ്യുകയാണെന്ന് കോട്ടയം അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. സെപ്റ്റംബര്‍ 1-ാം തീയതി  ശനിയാഴ്ച കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന കോട്ടയം അതിരൂപതയുടെ 108-ാമത് സ്ഥാപന ദിനാഘോഷങ്ങളാണ് റദ്ദ് ചെയ്തത്. 

Read more

ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന DEI GLORIAM പദ്ധതിയോടനുബദ്ധിച്ചുള്ള വാഹനം പുറപ്പെട്ടു

ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന DEI GLORIAM പദ്ധതിയോടനുബദ്ധിച്ചുള്ള വാഹനം പുറപ്പെട്ടു
ഉഴവൂർ : ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന DEI GLORIAM എന്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങൾ ഉഴവൂർ പള്ളി വികാരി ബഹു. പ്രാലേൽ തോമസ് അച്ഛന്റെയും KCYL ഭാരവാഹികളുടെയും നേതൃത്വത്തിൽ യുവജനങ്ങൾ packing ചെയ്യുകയും ഇന്ന് പത്തനംതിട്ട ഏരിയയിൽ വിതരണം നടത്തുന്നതിന് സാധനങ്ങളുമായുള്ള വാഹനം പുറപ്പെട്ടു. അർഹതപ്പെട്ട കുടുംബങ്ങൾക് നേരിട്ട് പോയി അവരുടെ കയ്യിൽ തന്നെ ഓരോ കിറ്റുകൾ കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ,
*അരി 5 കിലോ 
കഞ്ഞികലം 
ചീഞ്ചട്ടി 
കറിപാത്രം 2
തവി 2
പ്ലേറ്റ് 2
ചെറുപയർ 2 കിലോ 
പഞ്ചസാര 2 കിലോ 
തേയില 500 gm
സോപ്പ് 
പാത്രം കഴുകുന്ന ബ്രഷ് 
പാത്രം കഴുകുന്ന സോപ്പ്‌ 
ഗ്ലാസ് 2 
സ്പൂൺ 2
ഉപ്പുപൊടി 1 pkt
മുളകുപൊടി 1 pkt
മല്ലിപൊടി 1 pkt
തീപ്പെട്ടി
ഇത്രയും സാധനങ്ങളാണ് ഇടവകക്കാരുടെയും ഉഴവൂരിലെ നല്ലവരായ പ്രവാസികളുടെയും സഹകരണത്തോടെ ഓരോ കിറ്റുകളിലാക്കി കൊടുക്കുവാൻ തയ്യാറാക്കിയത്.

അരി 5 കിലോ 

പൂർവ്വ വിദ്യാർത്ഥി സംഗമം - “മധുരം സൗഹൃദ സംഗമം” നടത്തി.

പൂർവ്വ വിദ്യാർത്ഥി സംഗമം - “മധുരം സൗഹൃദ സംഗമം” നടത്തി
മടമ്പം : മടമ്പം മേരിലാൻറ്റ് ഹൈസ്കൂളിലെ 1993-SSLC ബാച്ച് വിദ്യാർത്ഥികളുടെ സംഗമം “മധുരം സൗഹൃദ സംഗമം” എന്ന പേരിൽ നടത്തി. സംഗമത്തിന്റെ മുന്നോടിയായി മടമ്പം ലൂർദ്ദ് ഫൊറോന ദേവാലയസെമിത്തേരി സന്ദർശിക്കുകയും, സഹപാഠിയായിരുന്ന അളളുങ്കൽ ജിസ്മോൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് മേരിലാന്റ് സ്കൂളിൽ വച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയി സാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ശ്രീ.മോൺസൺ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പഴയകാല അധ്യാപകരെ ആദരിക്കുകയും, അവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും, ചെയ്തു. സംഗമത്തിനോടനുബദ്ധിച്ച് സ്വരൂപിച്ച തുകയിൽ നിന്നും, സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്ന 2 സഹപാഠികളെ സഹായിക്കുകയും, സ്കൂളിന് ബാസ്കറ്റ് ബോൾ കോർട്ട് പണിയുന്നതിനായി ഒരു തുക മാറ്റി വയ്ക്കുകയും ചെയ്തു.

പ്രളയക്കെടുതി നേരിടുന്ന കേരള ജനതയ്ക്ക് സഹായവുമായി കാരിത്താസ് ആശുപത്രിയും.

പ്രളയക്കെടുതി നേരിടു കേരള ജനതയ്ക്ക് സഹായവുമായി കാരിത്താസ് ആശുപത്രിയും
കേരളത്തില്‍ പ്രകൃതി ദുരന്തത്തിനിരയായിട്ടുള്ള നമ്മുടെ പ്രിയ സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേയ്ക്ക് സഹകരിക്കുന്ന കോട്ടയം അതിരൂപതയ്ക്ക് സഹായ ഹസ്തവുമായി കാരിത്താസ് ആശുപത്രിയും.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും മാനേജ്‌മെന്റും തങ്ങളുടെ ശമ്പളത്തില്‍ നിന്നും നീക്കിവെച്ച 26 ലക്ഷം രൂപ, ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടിലിന് കൈമാറുകയുണ്ടായി. 
സാമൂഹിക ധര്‍മ്മത്തിലൂി, ഈ യത്‌നത്തില്‍ പങ്കാളികളായ എല്ലാ ജീവനക്കാര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

കേരളത്തില്‍ പ്രകൃതി ദുരന്തത്തിനിരയായിട്ടുള്ള നമ്മുടെ പ്രിയ സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേയ്ക്ക് സഹകരിക്കുന്ന കോട്ടയം അതിരൂപതയ്ക്ക് സഹായ ഹസ്തവുമായി കാരിത്താസ് ആശുപത്രിയും.കോട്ടയം കാരിത്താസ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും മാനേജ്‌മെന്റും തങ്ങളുടെ ശമ്പളത്തില്‍ നിന്നും നീക്കിവെച്ച 26 ലക്ഷം രൂപ, ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടിലിന് കൈമാറുകയുണ്ടായി. 

സാമൂഹിക ധര്‍മ്മത്തിലൂന്നി ഈ യത്‌നത്തില്‍ പങ്കാളികളായ എല്ലാ ജീവനക്കാര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

Read more

പ്രളയക്കെടുതി : തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

പളയക്കെടുതി : തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത 
കോട്ടയം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് രൂപതയിലെ എല്ലാ സ്ഥാപനങ്ങളും ഇടവകകളോട് ചേര്‍ന്നുള്ള സൗകര്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് കോട്ടയം അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങളും ഇടവകകളും സംഘടനകളും സാമൂഹ്യ സേവന വിഭാഗങ്ങളും സമര്‍പ്പിത സമൂഹങ്ങളും മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് പ്രളയത്തിലകപ്പെട്ട ആളുകളെ രക്ഷപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നതിനും താമസസൗകര്യമൊരുക്കുന്നതിനും  ഭക്ഷണമുള്‍പ്പടെയുള്ള പ്രാഥമിക ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനും വൈദ്യസഹായം ലഭ്യമാക്കുന്നതിനും മുന്നിട്ടിറങ്ങി. അതിരൂപതയുടെ തെക്കന്‍ മേഖലയോട് ചേര്‍ന്നുള്ള വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. രൂപതയില്‍, 22 കേന്ദ്രങ്ങളിലായി 6250 പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ വാസമൊരുക്കി. ആലപ്പുഴ ജില്ലയിലെ കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ 512 കുടുംബങ്ങളില്‍ നിന്നുള്ള 2220 പേര്‍ താമസിച്ചു വരുന്നതാണ് അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്. അതിരൂപതാ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ 321 പേര്‍ക്ക് വാസമൊരുക്കിയപ്പോള്‍ മലബാര്‍ മേഖലയിലെ പാവന പാസ്റ്ററല്‍ സെന്റര്‍ 213 പേര്‍ക്ക് താമസമൊരുക്കി. ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവയും ഇതര അവശ്യ സാധനങ്ങളും  എത്തിക്കുന്നതില്‍ അതിരൂപതയിലെ സാമൂഹിക സേവനവിഭാഗങ്ങളും ഇടവകകളും അല്‍മായ-യുവജന സംഘടനകളും സമര്‍പ്പിത സമൂഹങ്ങളും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു. 
"ഒരു കുടുംബത്തില്‍ നിന്നും ഒരു പൊതിച്ചോര്‍" എന്ന അതിരൂപതാദ്ധ്യക്ഷന്റെ നിര്‍ദ്ദേശം എല്ലാവരും സര്‍വ്വാത്മനാ സ്വീകരിക്കുകയും അതിരൂപതയിലെ എല്ലാ കുടുംബങ്ങളും അതില്‍ പങ്കാളികളാകുകയും ചെയ്തപ്പോള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ക്യാമ്പുകളില്‍ സുഭിക്ഷമായ ഭക്ഷണം ലഭ്യമാകുവാന്‍ വഴിയൊരുങ്ങിയതിനോടൊപ്പം ഭക്ഷണം ആവശ്യമായ ഇതര സ്ഥലങ്ങളില്‍ ലഭ്യമാക്കുവാനും കഴിഞ്ഞു.  
ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനശൈലി സ്വീകരിച്ചിട്ടുള്ള അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തിരുവിതാംകൂര്‍ പ്രദേശത്തും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മലബാര്‍ മേഖലയിലും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഹൈറേഞ്ച് മേഖലയിലും സുസജ്ജമായ പവര്‍ത്തനങ്ങള്‍ കൊണ്ടും അവശ്യവസ്തുക്കള്‍ സംലഭ്യമാക്കിയും പ്രളയബാധിതര്‍ക്കൊപ്പം കൈത്താങ്ങായി നിന്നു. 
അതിരൂപതയിലെ സമര്‍പ്പിത സമൂഹങ്ങളും സംഘടനകളും സാമ്പത്തികമായും വോളണ്ടിയേഴ്‌സിനെ ലഭ്യമാക്കിയും അവശ്യവസ്തുക്കള്‍ സമാഹരിച്ച് നല്‍കിയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ആതുരാലയങ്ങളായ കാരിത്താസ് ആശുപത്രിയും മലബാറിലെ പയ്യാവൂര്‍ കാരിത്താസ് മേഴ്‌സി ആശുപത്രിയും ഇതര ആശുപത്രികളും മരുന്നുകളും മെഡിക്കല്‍ ക്യാമ്പുകളും ഇതര അവശ്യ സേവനങ്ങളും ലഭ്യമാക്കി സഹായഹസ്തമൊരുക്കി. 
ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ എല്ലാ സ്ഥലങ്ങളിലും ഒരു പോലെ സേവനം എത്തിക്കുവാന്‍ സാധിച്ചതാണ് അതിരൂപതയുടെ ദുരിതാശ്വാസ ഇടപെടലുകളിലെ പ്രവര്‍ത്തന വിജയം. കൂടാതെ സര്‍ക്കാരും ഇതര സന്നദ്ധ  സംഘടനകളും അയല്‍ രൂപതകളും ചെയ്യുന്ന സദ്പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സഹകരണവും നല്‍കുവാനും രൂപതയ്ക്ക് സാധിച്ചു. പ്രളയബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപത സമാഹരിക്കുന്ന അതിരൂപതാദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തയ്യാറാക്കുന്നതിനുമായി അതിരൂപതാ കൂരിയാ അംഗങ്ങളുടെയും ഫൊറോന വികാരിമാരുടെയും സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ അംഗങ്ങളുടെയും സംയുക്ത യോഗം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ബിഷപ്പ്‌സ് ഹൗസില്‍ ചേരുകയുണ്ടായി. വ്യക്തമായ ദിശാബോധത്തോടെയും ശാസ്ത്രീയ സമീപനത്തോടെയും തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് യോഗത്തില്‍ തീരുമാനമായി. യുവജനങ്ങളുടെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ ഭവനശുചീകരണം പൂര്‍ത്തിയാക്കും. നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളും വളര്‍ത്തുമൃഗങ്ങളുള്‍പ്പടെയുള്ള ഉപജീവനോപാധികളും പുനഃസ്ഥാപിക്കുന്നതിനും ഭവനപുനരുദ്ധാരണം, ഭവനനിര്‍മ്മാണം എന്നിവ മുന്‍ഗണനാക്രമത്തില്‍ ക്രമീകരിക്കുന്നതിനും അതത് പ്രദേശത്തെ സാമൂഹ്യ സേവന കമ്മിറ്റികളുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കും. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടപ്പിലാക്കുവാനും വിലയിരുത്തലുകള്‍ നടത്തുവാനും തീരുമാനമായി. കൂടാതെ പ്രളയ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുവാനും സെപ്റ്റംബര്‍ 1 ന് തൂവാനിസയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അതിരൂപതാദിനാഘോഷം റദ്ദ് ചെയ്യുവാനും തീരുമാനിച്ചു. 

ഡല്‍ഹിയിലെ ക്നാനായ കുഞ്ഞുമങ്ങൾക്കായി (stars) ciao2k18 നടത്തപ്പെട്ടു.

ciao2k18*
ഡൽഹി ക്നാനായ കാത്തോലിക് മിഷന്റെയും KCYL ഡൽഹി റീജിയന്റെയും സംയുക്താഭിമുഘ്യത്തിൽ വാസനത്കുന്ജ് നിർമൽ ജ്യോതി കോൺവെന്റിൽ ബക്രീദ് ദിനത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്നാനായ കുഞ്ഞുമങ്ങൾക്കായി (stars) ciao2k18 നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചാവോ 2018 DKCM ജനറൽ സെക്രട്ടറി ശ്രീ രാജു പാറപ്പള്ളിൽ , Fr മാത്യു പാരടിയിൽ, ബഹു സിസ്റ്റേഴ്സ് എന്നിവർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. വിവിധ ക്ലാസ്സുകളും മത്സരങ്ങളും ആയി കുഞ്ഞുമക്കൾക്കു വളരെ ആകർഷകമായ രീതിയിൽ DKCM ഭാരവാഹികളും KCYL ഭാരവാഹികളും സിസ്റേഴ്സും ബഹു വൈദികരും ചേർന്നു നടത്തി. മത്സരങ്ങളിൽ വിജയികളായവർക്ക് ബഹു CT എബ്രഹാം സമ്മാനങ്ങൾ നൽകി. പ്രോഗ്രാമ്മുകളുടെയും മത്സരങ്ങളുടെയും അടിസ്ഥാനത്തിൽ ക്നാനായ സ്റ്റാർ ബോയ് ആയി *Marvin Mathew Manoj Dilahad Garden* ക്നാനായ സ്റ്റാർ ഗേൾ ആയി *Jewel Mary Binoy Mehrauli* തെരഞ്ഞെടുത്തു.

ഡൽഹി ക്നാനായ കാത്തോലിക് മിഷന്റെയും KCYL ഡൽഹി റീജിയന്റെയും സംയുക്താഭിമുഘ്യത്തിൽ വാസനത്കുന്ജ് നിർമൽ ജ്യോതി കോൺവെന്റിൽ ബക്രീദ് ദിനത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള ക്നാനായ കുഞ്ഞുമങ്ങൾക്കായി (stars) ciao2k18 നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചാവോ 2018 DKCM ജനറൽ സെക്രട്ടറി ശ്രീ രാജു പാറപ്പള്ളിൽ , Fr മാത്യു പാരടിയിൽ, ബഹു സിസ്റ്റേഴ്സ് എന്നിവർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. വിവിധ ക്ലാസ്സുകളും മത്സരങ്ങളും ആയി കുഞ്ഞുമക്കൾക്കു വളരെ ആകർഷകമായ രീതിയിൽ DKCM ഭാരവാഹികളും KCYL ഭാരവാഹികളും സിസ്റേഴ്സും ബഹു വൈദികരും ചേർന്നു നടത്തി. മത്സരങ്ങളിൽ വിജയികളായവർക്ക് ബഹു CT എബ്രഹാം സമ്മാനങ്ങൾ നൽകി. പ്രോഗ്രാമ്മുകളുടെയും മത്സരങ്ങളുടെയും അടിസ്ഥാനത്തിൽ ക്നാനായ സ്റ്റാർ ബോയ് ആയി Marvin Mathew Manoj Dilahad Garden ക്നാനായ സ്റ്റാർ ഗേൾ ആയി Jewel Mary Binoy Mehrauli തെരഞ്ഞെടുത്തു.

Read more

ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന DEI GLORIAM പദ്ധതി .

സ്നേഹമുള്ളവരേ,*
*ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന DEI GLORIAM എന്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങൾ ഉഴവൂർ പള്ളി വികാരി ബഹു. പ്രാലേൽ തോമസ് അച്ഛന്റെയും KCYL ഭാരവാഹികളുടെയും നേതൃത്വത്തിൽ യുവജനങ്ങൾ packing ചെയുന്നു. അർഹതപ്പെട്ട കുടുംബങ്ങൾക് നേരിട്ട് പോയി അവരുടെ കയ്യിൽ തന്നെ ഓരോ കിറ്റുകൾ കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ,*
*അരി 5 കിലോ 
കഞ്ഞികലം 
ചീഞ്ചട്ടി 
കറിപാത്രം 2
തവി 2
പ്ലേറ്റ് 2
ചെറുപയർ 2 കിലോ 
പഞ്ചസാര 2 കിലോ 
തേയില 500 gm
സോപ്പ് 
പാത്രം കഴുകുന്ന ബ്രഷ് 
പാത്രം കഴുകുന്ന സോപ്പ്‌ 
ഗ്ലാസ് 2 
സ്പൂൺ 2
ഉപ്പുപൊടി 1 pkt
മുളകുപൊടി 1 pkt
മല്ലിപൊടി 1 pkt
തീപ്പെട്ടി
ഇത്രയും സാധനങ്ങളാണ് ഇടവകക്കാരുടെയും ഉഴവൂരിലെ നല്ലവരായ പ്രവാസികളുടെയും സഹകരണത്തോടെ ഓരോ കിറ്റുകളിലാക്കി കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ സഹകരിക്കുവാൻ മനസ് കാണിച്ച എല്ലാവരോടും നന്ദിയോടെ ഓർക്കുന്നു. ഇനിയും ആർക്കെങ്കിലും സഹികരിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ പള്ളിയിൽ വന്നു സാധനങ്ങൾ കൊടുക്കണമെന്നു ഓർമിപ്പിക്കുന്നു. 
നമുക്കും പങ്കാളികളാകാം...പുതിയ കേരള സൃഷ്ടിക്കായി കൈകോർക്കാം...#Rebuild Kerala ക്ക് പിന്തുണയുമായി DEI GLORIAM- ദൈവത്തിന് മഹത്വം

ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന DEI GLORIAM എന്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങൾ ഉഴവൂർ പള്ളി വികാരി ബഹു. പ്രാലേൽ തോമസ് അച്ഛന്റെയും KCYL ഭാരവാഹികളുടെയും നേതൃത്വത്തിൽ യുവജനങ്ങൾ packing ചെയുന്നു. അർഹതപ്പെട്ട കുടുംബങ്ങൾക് നേരിട്ട് പോയി അവരുടെ കയ്യിൽ തന്നെ ഓരോ കിറ്റുകൾ കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ,*

അരി 5 കിലോ 

കഞ്ഞികലം 

ചീഞ്ചട്ടി 

കറിപാത്രം 2

തവി 2

പ്ലേറ്റ് 2

ചെറുപയർ 2 കിലോ 

പഞ്ചസാര 2 കിലോ 

തേയില 500 gm

സോപ്പ് 

പാത്രം കഴുകുന്ന ബ്രഷ് 

പാത്രം കഴുകുന്ന സോപ്പ്‌ 

ഗ്ലാസ് 2 

സ്പൂൺ 2

ഉപ്പുപൊടി 1 pkt

മുളകുപൊടി 1 pkt

മല്ലിപൊടി 1 pkt

തീപ്പെട്ടി

ഇത്രയും സാധനങ്ങളാണ് ഇടവകക്കാരുടെയും ഉഴവൂരിലെ നല്ലവരായ പ്രവാസികളുടെയും സഹകരണത്തോടെ ഓരോ കിറ്റുകളിലാക്കി കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ സഹകരിക്കുവാൻ മനസ് കാണിച്ച എല്ലാവരോടും നന്ദിയോടെ ഓർക്കുന്നു. ഇനിയും ആർക്കെങ്കിലും സഹികരിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ പള്ളിയിൽ വന്നു സാധനങ്ങൾ കൊടുക്കണമെന്നു ഓർമിപ്പിക്കുന്നു. 

Read more

പ്രളയബാധിതർക്ക് പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സാന്ത്വന സ്പർശം.

പ്രളയബാധിതർക്ക് സാന്ത്വനം
പയ്യാവൂർ: കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഉണ്ടാകാത്ത വിധം ഭീകരമായ പ്രളയം അപരിഹാര്യമായ ദുരന്തം വിതച്ച വയനാടിന്റെ ഭൂമിയിൽ പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സാന്ത്വന സ്പർശം. അധ്യാപകരുടെ നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്നും സഹഭാവത്തിന്റെ  പല തുള്ളികൾ ശേഖരിച്ചപ്പോൾ അത് ആശ്വാസത്തിന്റെ കുളിർമഴയായി ചുരവും കടന്ന് പെയ്തിറങ്ങി. അപ്രതീക്ഷിതമായി വന്നു ഭവിച്ച ദുരിതത്തിൽ പകച്ചു നിന്ന കൂട്ടുകാർക്ക് നോട്ട്ബുക്ക്, പേന, പെൻസിൽ, സ്കെയിൽ, ഇറേസർ, ഷാർപ്നർ, ബോക്‌സ്, ക്രയോൺസ്, നെയിംസ്ലിപ്പ് എന്നീ പഠനോപകരണങ്ങൾ  അടങ്ങിയ 260 കിറ്റുകൾ നൽകി ഈ വർഷത്തെ ഓണാവധിക്കാലം അവിസ്മരണീയമാക്കി തീർത്തു. കൂടാതെ നിരവധി കുടകൾ, ബാഗുകൾ, വസ്ത്രങ്ങൾ, ടൂത്ത്ബ്രഷ്, പേസ്റ്റ്, സോപ്പ് എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളും നൽകി. പഠനോപകരണങ്ങൾ അടങ്ങിയ വാഹനം കണ്ടകശ്ശേരിയിൽ വെച്ച് പയ്യാവൂർ ടൗൺ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ജോൺസൺ റ്റി. സക്കറിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.  അധ്യാപകരോടൊപ്പം മാനന്തവാടിയിലെ DFO ഓഫിസിൽ എത്തി ഈ സാധനങ്ങൾ കൈമാറിയപ്പോൾ അവിടത്തെ സീനിയർ സൂപ്രണ്ട് കുര്യൻ കെ ജെ യുടെ നേതൃത്വത്തിൽ ജീവനക്കാരും സന്നദ്ധ സേവകരും ചേർന്ന് ഇവ ഏറ്റുവാങ്ങി.  സ്‌കൂളിലെ SPC CPO ബിനോയ് കെ എസ്, അധ്യാപകരായ ഷൈബി എം റ്റി, തങ്കച്ചൻ സി കെ, ക്രിസ്റ്റഫർ ജോസഫ്, ലിബിൻ കെ കുര്യൻ എന്നിവർ കുട്ടികളെ അനുഗമിച്ചു.

ഫാ. എബ്രാഹം മണ്ണില്‍ ക്‌നാനായ കത്തോലിക്കാ മലങ്കര റീജിയണ്‍ വികാരി ജനറാള്‍

ഫാ. എബ്രാഹം മണ്ണില്‍ ക്‌നാനായ കത്തോലിക്കാ 
മലങ്കര റീജിയണ്‍ വികാരി ജനറാള്‍
കോട്ടയം: കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ മലങ്കര റീജിയണിന്റെ പുതിയ വികാരി ജനറാളായി ക്‌നാനായ കത്തോലിക്കാ സമുദായാംഗവും പത്തനംതിട്ട രൂപതാ വൈദികനുമായ മണ്ണില്‍ ബഹു. എബ്രാഹം അച്ചനെ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഓഗസ്റ്റ് 22 മുതല്‍ നിയമിച്ചു. നിലവില്‍ കോട്ടയം അതിരൂപതയിലെ കുറ്റൂര്‍, ഒതറ ക്‌നാനായ കത്തോലിക്കാ പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയാണ്. റാന്നി പെരുനാട് ഇടവക മണ്ണില്‍ മാത്തുക്കുട്ടി-ശോശാമ്മ ദമ്പതികളുടെ മൂത്തപുത്രനാണ് ഫാ. മണ്ണില്‍. മലങ്കര സെന്റ് മേരീസ് മേജര്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും വടവാതൂര്‍ സെന്റ്  തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി 1994 ഡിസംബര്‍ 22 ന് പൗരോഹിത്യം സ്വീകരിച്ചു. 

ഓസ്ട്രേലിയന്‍ സുപ്രീംകോടതിയില്‍ ആദ്യ ക്നാനായ അഭിഭാഷകയായി ഗ്രീഷ്മ ജോണ്‍സണ്‍.

നീറിക്കാട് ഇടവക മുണ്ടയ്ക്കല്‍ ജോണ്‍സണ്‍- പരേതയായ സൂസമ്മ ദമ്പതികളുടെ മകള്‍ ഗ്രീഷ്മ ജോണ്‍സണ്‍Lawyer/ Solicitor ആയി Supreme Court of New South Wales എന്‍റോചെയ്തു. ഓസ്ട്രേലിയായിലെ ക്നാനായ കുടുംബങ്ങളില്‍ നിന്നുമുള്ള ആദ്യത്തെ അഭിഭാഷകയാണ് ഗ്രീഷ്മ . കുറുമുള്ളൂര്‍ ഇടവക വല്ലിശ്ശേരികെട്ടില്‍ നിഥിന്‍ ജയിംസിന്റെ ഭാര്യ ആണ്. അന്ന ജോസഫ് മകളാണ്.

ജയിംസിന്റെ
Read more

പതിനഞ്ചോളം ദുരിതാശ്വാസ ക്യാംപുകളിൽ കൈപ്പുഴയുടെ യുവജനങ്ങൾ സഹായമെത്തിച്ചു.

പതിനഞ്ചോളം ദുരിതാശ്വാസ ക്യാംപുകളിൽ കൈപ്പുഴയിലെ യുവജനങ്ങളുടെ കരുതൽ.
കുമരകവും, ഒളശ്ശയും വെച്ചൂരും ഉൾപ്പെടെ കോട്ടയം ജില്ലയിലെ പതിനഞ്ചോളം ക്യാംപുകളിലാണ് കൈപ്പുഴയുടെ യുവജനങ്ങൾ ഞായറാഴ്ച സഹായമെത്തിച്ചത്. 1000 കിലോ അരി, 70 കിലോ പഞ്ചസാര,ധാന്യങ്ങൾ, പച്ചക്കറികൾ,1000 പായ്ക്കറ്റ് ബ്രഡ്, 1000 പാക്കറ്റ് ബൺ, 5000 സാനിറ്ററി നാപ്കിൻ അങ്ങനെ കുറച്ച് സാധനങ്ങൾ ദുരിതത്തെ നേരിടുന്നവരുടെ ഇടയിലേയ്ക്ക് എത്തിക്കുവാൻ കഴിഞ്ഞു. സന്മനസ്സുള്ള, സമാന മനസ്കരായ കൈപ്പുഴയിലെ നാട്ടുകാരുടെ പിന്തുണയോടെയാണ് ഇത്രയും കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചത്. പുല്ലാട്ടുകാല സിറിയക് ചേട്ടൻ തന്റെ കൃപയുമായി (ടിപ്പർ), അബ്രാഹം കുളത്തിൽ ജീപ്പ്, മുതലായവയുമായി സാധനങ്ങളെത്തിക്കുവാൻ സഹായിച്ചു. ഒപ്പം യുവജനങ്ങളും അവരോടൊപ്പം റെജി മൈലാടുംപാറ,ജോഷി പടവെട്ടുംകാലാ സിജോ പുളിയംപറമ്പിൽ അടക്കമുള്ള മുതിർന്നവരും ചേർന്നപ്പോൾ കൈപ്പുഴയുടെ കരങ്ങൾ കോട്ടയം ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും എത്തി.....
ഇനിയുമുണ്ട് ചെയ്യാൻ....
അതിനായി കൈപ്പുഴയുടെ യുവത്വം ഉത്സാഹത്തിലാണ്.
ദുരിദാശ്യാസ ക്യാംമ്പുകളിലേയ്ക്ക് അത്യാവശ്യ സാധനങ്ങൾ ആവശ്യമുള്ളവർ ഈ നമ്പരുകൾ പ്രയോജനപ്പെടുത്തുക. 
ജിബിൻ വഞ്ചിയിൽ 9495367696
ജോതീഷ് മുണ്ടയ്ക്കൽ 949648078

കുമരകവും, ഒളശ്ശയും വെച്ചൂരും ഉൾപ്പെടെ കോട്ടയം ജില്ലയിലെ പതിനഞ്ചോളം ക്യാംപുകളിലാണ് കൈപ്പുഴയുടെ യുവജനങ്ങൾ ഞായറാഴ്ച സഹായമെത്തിച്ചത്. 1000 കിലോ അരി, 70 കിലോ പഞ്ചസാര,ധാന്യങ്ങൾ, പച്ചക്കറികൾ,1000 പായ്ക്കറ്റ് ബ്രഡ്, 1000 പാക്കറ്റ് ബൺ, 5000 സാനിറ്ററി നാപ്കിൻ അങ്ങനെ കുറച്ച് സാധനങ്ങൾ ദുരിതത്തെ നേരിടുന്നവരുടെ ഇടയിലേയ്ക്ക് എത്തിക്കുവാൻ കഴിഞ്ഞു. സന്മനസ്സുള്ള, സമാന മനസ്കരായ കൈപ്പുഴയിലെ നാട്ടുകാരുടെ പിന്തുണയോടെയാണ് ഇത്രയും കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചത്. പുല്ലാട്ടുകാല സിറിയക് ചേട്ടൻ തന്റെ കൃപയുമായി (ടിപ്പർ), അബ്രാഹം കുളത്തിൽ ജീപ്പ്, മുതലായവയുമായി സാധനങ്ങളെത്തിക്കുവാൻ സഹായിച്ചു. ഒപ്പം യുവജനങ്ങളും അവരോടൊപ്പം റെജി മൈലാടുംപാറ,ജോഷി പടവെട്ടുംകാലാ സിജോ പുളിയംപറമ്പിൽ അടക്കമുള്ള മുതിർന്നവരും ചേർന്നപ്പോൾ കൈപ്പുഴയുടെ കരങ്ങൾ കോട്ടയം ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും എത്തി.....ഇനിയുമുണ്ട് ചെയ്യാൻ....അതിനായി കൈപ്പുഴയുടെ യുവത്വം ഉത്സാഹത്തിലാണ്.ദുരിദാശ്യാസ ക്യാംമ്പുകളിലേയ്ക്ക് അത്യാവശ്യ സാധനങ്ങൾ ആവശ്യമുള്ളവർ ഈ നമ്പരുകൾ പ്രയോജനപ്പെടുത്തുക. ജിബിൻ വഞ്ചിയിൽ 9495367696 ജോതീഷ് മുണ്ടയ്ക്കൽ 949648078.

Read more

ഭവനങ്ങളിലേക്ക് തിരികെ എത്തുന്നവർക്ക് അത്യാവശ്യ വസ്തുക്കളുമായി ഉഴവൂർ KCYL

ഉഴവൂർ KCYL ഭവനങ്ങളിലേക്ക് തിരികെ പോകുന്നവരോടൊപ്പം...*
*’Dei Gloriam"*ദൈവത്തിന് മഹത്വം. ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്ന് തിരികെ സ്വഭവനങ്ങളിലേക്ക് എത്തുന്നവർക്ക് അത്യാവശ്യ വസ്തുക്കളുമായി ഉഴവൂർ KCYL. അർഹതപ്പെട്ടവർക്ക് അവരവരുടെ അടുത്ത് പോയി നേരിട്ട് കിറ്റുകൾ കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വീട്ടുപകരണങ്ങൾ, അടുക്കള പാത്രങ്ങൾ, അരി എന്നിവയാണ് കിറ്റുകളാക്കി പ്രദാനമായും ഈ പദ്ധതിയിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവർ തിരികെ സ്വന്തം വീടുകളിൽ എത്തുമ്പോൾ വരും ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ബുന്ധിമുട്ടുകൾ മനസ്സിലാക്കി കൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ദൈവം തന്ന ജീവിതത്തിന്റെ മഹത്വം എത്രമാത്രമെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഈ പുതിയ ദൗത്യത്തിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. നമുക്കും പങ്കാളികളാകാം...പുതിയ കേരള സൃഷ്ടിക്കായി കൈകോർക്കാം....#Rebuild Kerala ക്ക് പിന്തുണയുമായി Dei Gloriam-ദൈവത്തിന് മഹത്വം*.
ANASWAL LOUIS 
PRO KCYL ഉഴവൂർ 

ഉഴവൂർ ;. ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്ന് തിരികെ സ്വഭവനങ്ങളിലേക്ക് എത്തുന്നവർക്ക് അത്യാവശ്യ വസ്തുക്കളുമായി ഉഴവൂർ KCYL. അർഹതപ്പെട്ടവർക്ക് അവരവരുടെ അടുത്ത് പോയി നേരിട്ട് കിറ്റുകൾ കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വീട്ടുപകരണങ്ങൾ, അടുക്കള പാത്രങ്ങൾ, അരി എന്നിവയാണ് കിറ്റുകളാക്കി പ്രദാനമായും ഈ പദ്ധതിയിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവർ തിരികെ സ്വന്തം വീടുകളിൽ എത്തുമ്പോൾ വരും ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ബുന്ധിമുട്ടുകൾ മനസ്സിലാക്കി കൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ദൈവം തന്ന ജീവിതത്തിന്റെ മഹത്വം എത്രമാത്രമെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഈ പുതിയ ദൗത്യത്തിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. നമുക്കും പങ്കാളികളാകാം...പുതിയ കേരള സൃഷ്ടിക്കായി കൈകോർക്കാം....#Rebuild Kerala ക്ക് പിന്തുണയുമായി Dei Gloriam-ദൈവത്തിന് മഹത്വം*.

Read more

ഓണത്തിന്‌ ധാന്യക്കിറ്റ് പദ്ധതിയുമായി KCC ഉഴവൂർ ഫൊറോന സമിതി .

KCC ഉഴവൂർ ഫൊറോന സമിതി ഓണത്തലേന്ന് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്രളയബാധിത പ്രദേശത്ത് അവശ്യ ധാന്യക്കിറ്റ് നൽകുന്ന പദ്ധതിയിലേയ്ക്ക് KCC പുതുവേലി യൂണിറ്റിൽ നിന്നുള്ള ആദ്യ സംഭാവന യൂണിറ്റ് പ്രസിഡന്റ് ജിൻസൺ ജേക്കബ് പെരുന്നിലത്തിൽ, ഫൊറോന ട്രഷറാർ സിറിയക്ക് ചൊള്ളമ്പേലിനെ ഏൽപ്പിക്കുന്നു. ഫൊറോന ചാപ്ലയിൻ ഫാ. ജേക്കബ് വാലേൽ, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സമീപം. അരി, പയർ, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ ഒരു വീട്ടിൽ ഏറ്റവും ആവശ്യമുള്ളവ ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്. ഈ പ്രോജക്ടിനോട് ഏതെങ്കിലും രീതിയിൽ സഹകരിക്കാൻ സാധിക്കുന്നവർ KCC ഉഴവൂർ ഫൊറോന ഭാരവാഹികളുമായി ബന്ധപ്പെടുക.

പദ്ധതിയുമായി  ഓണത്തിന്‌
Read more

ഉഴവൂർ KCYL ദുരിതാശ്വാസ പ്രവത്തനങ്ങളിൽ തുടർച്ചയായി നാലാം ദിവസം.

ഉഴവൂർ;നാലാം ദിവസവും വിശ്രമമില്ലാതെ KCYL ഉഴവൂർ. കഴിഞ്ഞ ദിവസം ആലുവയിൽ പോലീസുകാരോട് ചേർന്നാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 1500 ലേറെ ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. അതോടൊപ്പം മറ്റു അവശ്യ വസ്തുക്കളും.ഇടുക്കി അണക്കെട്ട് തുറക്കുമെന്ന സ്ഥിതി വന്നപ്പോൾ തന്നെ അഭയകേന്ദ്രം സജീകരിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു. ആലുവ, തലയോലപ്പറമ്പിനും, ചെങ്ങന്നൂർക്കും, ചൈതന്യയിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും എത്തിച്ചു നൽകി. വളരെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഉഴവൂരിലെ യുവജനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഉഴവൂരിലെ നല്ലവരായ നാട്ടുകാരാണ് യുവജങ്ങൾക്കു ആവശ്യമായ പിന്തുണ നൽകി കൊണ്ടിരിക്കുന്നത്. അവരോടുള്ള കടപ്പാട് വളരെയേറെയാണ്.

ഉഴവൂർ KCYL ദുരിതാശ്വാസ പ്രവത്തനങ്ങളിൽ തുടർച്ചയായി നാലാം ദിവസം.
നാലാം ദിവസവും വിശ്രമമില്ലാതെ KCYL ഉഴവൂർ. കഴിഞ്ഞ ദിവസം ആലുവയിൽ പോലീസുകാരോട് ചേർന്നാണ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 1500 ലേറെ ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. അതോടൊപ്പം മറ്റു അവശ്യ വസ്തുക്കളും.ഇടുക്കി അണക്കെട്ട് തുറക്കുമെന്ന സ്ഥിതി വന്നപ്പോൾ തന്നെ അഭയകേന്ദ്രം സജീകരിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു. ആലുവ, തലയോലപ്പറമ്പിനും, ചെങ്ങന്നൂർക്കും, ചൈതന്യയിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും എത്തിച്ചു നൽകി. വളരെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഉഴവൂരിലെ യുവജനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഉഴവൂരിലെ നല്ലവരായ നാട്ടുകാരാണ് യുവജങ്ങൾക്കു ആവശ്യമായ പിന്തുണ നൽകി കൊണ്ടിരിക്കുന്നത്. അവരോടുള്ള കടപ്പാട് വളരെയേറെയാണ്.
Read more

തിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഇടവക ദേവാലയത്തില്‍ വിധവാ -വിഭാര്യ സംഗമം നടത്തി.

തിരൂര്‍: തിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഇടവകയുടെ രജത ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി വിധവാ -വിഭാര്യ സംഗമം നടത്തി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ.ബിബിന്‍ കണ്ടോത്ത് പൊന്നാട അണിയിച്ച് അവരെ ആദരിച്ചു. വികാരി ഫാ. ജിനു ആവണികുന്നേലും പളളി കമ്മിറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സെന്റ് ദേവാലയത്തില്‍  പളളി 
Read more

ഇടുക്കി,തടിയമ്പാട് മേഖലകളിൽ സഹായഹസ്തവുമായി കെ.സി.വൈ.ൽ ചേർപ്പുങ്കൽ.

ഇടുക്കി ,തടിയമ്പാട് മേഖലകളിൽ സഹായഹസ്തവുമായി 
# കെ സി വൈ ൽ # ചേർപ്പുങ്കൽ..
കെ സി വൈൽ ചേർപ്പുങ്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ,തടിയമ്പാട് മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ നിത്യോപയോഗ സാധനങ്ങളും, വസ്ത്രം, ഭക്ഷണം തുടങ്ങിയവവയെല്ലാം എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു .ഇതിനായി ഞങ്ങളോട് സഹകരിച്ച എല്ലാ നാട്ടുകാരെയും സുഹൃത്തുക്കളെയും അതുപോലെ തന്നെ ഇടവകകാരക്കും യുവജനങ്ങൾക്കും എല്ലാവിധ നന്ദിയും കടപ്പാടും നേരുന്നു .
എന്ന് 

കെ സി വൈൽ ചേർപ്പുങ്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ,തടിയമ്പാട് മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ നിത്യോപയോഗ സാധനങ്ങളും, വസ്ത്രം, ഭക്ഷണം തുടങ്ങിയവവയെല്ലാം എത്തിക്കാൻ സാധിച്ചു.

Read more

മാര്‍.മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

ചിങ്ങവനം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍  മാര്‍.മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു. അവിടെ താമസിക്കുന്നവരുമായി ആശയവിനിമയം നടത്തി. അവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അതിരൂപതയുടെ നേതൃത്വത്തില്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. അവരുടെ പുരനധിവാസത്തിനായി എല്ലാ പിന്തുണയും പിതാവ് വാഗ്ദാനം ചെയ്തു.

ചിങ്ങവനം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ 
Read more

മാര്‍ ജോസഫ്‌ പണ്ടാരശ്ശേരി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

മാനന്തവാടി: മാനന്തവാടി പാവനാത്മ പാസ്‌റ്ററല്‍ സെന്റര്‍, വെള്ളമുണ്ട, പുളിഞ്ഞാല്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പിതാവ്‌ തേറ്റമല, പുതുശേരി, പുളിഞ്ഞാല്‍ പള്ളികളും സന്ദര്‍ശിച്ചു. കൂടാതെ സര്‍ക്കാര്‍ പോലീസ്‌ ഉദ്യോഗസ്ഥരുമായും നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ കോട്ടയം അതിരൂപതയുടെ എല്ലാവിധ സഹായങ്ങളും പിതാവ്‌ വാഗ്‌ദാനം ചെയ്‌തു. മാസ്‌ സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്തും, വിവിധ ഇടവകകളിലെ വികാരിമാരും പിതാവിനോടൊപ്പമുണ്ടായിരുന്നു.

Read more

കാരുണ്യത്തിന്റെ കൈതാങ്ങായി ക്‌നാനായവോയ്‌സ് ,KVTV ടീം Live Video

കാരുണ്യത്തിന്റെ കൈതാങ്ങായി ക്‌നാനായവോയ്‌സ് ,KVTV ടീം.   കരകടലായി മാറിയ നമ്മുടെ കൊച്ചുകേരളത്തിലെ പ്രളയകെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായഹസ്തവുമായി ക്‌നാനായവോയ്‌സ് നടത്തിവരുന്ന മുന്നാം ദിവസമായ ഇന്നു ഞായറാഴ്ച തങ്ങളുടെ   വീടുകള്‍ ,വസ്തുക്കള്‍ എല്ലാം നഷ്ടപ്പെട്ട്  ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടും മരണം മുഖാമുഖം കണ്ടുകൊണ്ട് ഉടുതുണിയാലെ ജീവന്‍ മാത്രം ബാക്കിയായി..... ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ജാതിയോ, മതമോ, ദേശമോ കഷിരാഷ്ട്രിയങ്ങള്‍ നോക്കാതെ കാരുണ്യത്തിന്റെ ഓരോ കരങ്ങളും അവര്‍ക്കുനേരെ നീട്ടി മനുഷ്യരായി കണ്ടുകൊണ്ട് ഒരുമിച്ചു പ്രവര്‍ത്തിക്കാം പുതിയ കേരളത്തെ വാര്‍ത്തെടുക്കാം. 750-ല്‍ പരം ജനങ്ങള്‍ താമസിക്കുന്ന ക്യാമ്പുകള്‍ വൈക്കം ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കുള്‍ , 1500ല്‍ പരം ജനങ്ങള്‍ താമസിക്കുന്ന വൈക്കം ആശ്രമ ഹൈസ്‌ക്ൂള്‍ കൂടാതെ മറ്റു പല ക്യാമ്പുകളില്‍ നിന്നും കരയുന്ന അമ്മമാര്‍ , കുഞ്ഞുങ്ങള്‍ മറ്റു സഹോദങ്ങള്‍ എന്നിവരുടെ നിലവിളികള്‍ ഹൃദയസ്പര്‍ശിയായി.... പ്രവാസ ലോകത്തെ ഞങ്ങളുടെ സഹോദങ്ങളോടു ഞങ്ങള്‍ക്കു പറയാനുള്ളതു ക്യാമ്പുകളില്‍ കഴിയുന്ന സഹോദങ്ങള്‍ക്ക് എത്രയും പെട്ടന്ന് അവര്‍ക്ക ഇപ്പോള്‍ ആവശ്യമായ ആഹാരം, വസ്ത്രങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍, എന്നിവ നിങ്ങളുടെ ബന്ധുക്കള്‍, സംഘടനകള്‍ എന്നിവ വഴി എത്തിക്കുക. ഈ യജ്ഞത്തില്‍ നിങ്ങള്‍ക്കും ഞങ്ങളോടോപ്പം പങ്കുചേരാം. ബന്ധപ്പെടെണ്ട നമ്പര്‍  9447475735, (വാട്‌സ് ആപ്പ് നമ്പര്‍  9497280000,  8078075735).

   കര കടലായി മാറിയ നമ്മുടെ കൊച്ചുകേരളത്തിലെ പ്രളയകെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായഹസ്തവുമായി ക്‌നാനായവോയ്‌സ് നടത്തിവരുന്ന മുന്നാം ദിവസമായ ഇന്നു ഞായറാഴ്ച തങ്ങളുടെ   വീടുകള്‍ ,വസ്തുക്കള്‍ എല്ലാം നഷ്ടപ്പെട്ട്  ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടും മരണം മുഖാമുഖം കണ്ടുകൊണ്ട് ഉടുതുണിയാലെ ജീവന്‍ മാത്രം ബാക്കിയായി..... ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ജാതിയോ, മതമോ, ദേശമോ കഷിരാഷ്ട്രിയങ്ങള്‍ നോക്കാതെ കാരുണ്യത്തിന്റെ ഓരോ കരങ്ങളും അവര്‍ക്കുനേരെ നീട്ടി മനുഷ്യരായി കണ്ടുകൊണ്ട് ഒരുമിച്ചു പ്രവര്‍ത്തിക്കാം പുതിയ കേരളത്തെ വാര്‍ത്തെടുക്കാം. 750-ല്‍ പരം ജനങ്ങള്‍ താമസിക്കുന്ന ക്യാമ്പുകള്‍ വൈക്കം ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കുള്‍ , 1500ല്‍ പരം ജനങ്ങള്‍ താമസിക്കുന്ന വൈക്കം ആശ്രമ ഹൈസ്‌ക്ൂള്‍ കൂടാതെ മറ്റു പല ക്യാമ്പുകളില്‍ നിന്നും കരയുന്ന അമ്മമാര്‍ , കുഞ്ഞുങ്ങള്‍ മറ്റു സഹോദങ്ങള്‍ എന്നിവരുടെ നിലവിളികള്‍ ഹൃദയസ്പര്‍ശിയായി.... പ്രവാസ ലോകത്തെ ഞങ്ങളുടെ സഹോദങ്ങളോടു ഞങ്ങള്‍ക്കു പറയാനുള്ളതു ക്യാമ്പുകളില്‍ കഴിയുന്ന സഹോദങ്ങള്‍ക്ക് എത്രയും പെട്ടന്ന് അവര്‍ക്ക ഇപ്പോള്‍ ആവശ്യമായ ആഹാരം, വസ്ത്രങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍, എന്നിവ നിങ്ങളുടെ ബന്ധുക്കള്‍, സംഘടനകള്‍ എന്നിവ വഴി എത്തിക്കുക. ഈ യജ്ഞത്തില്‍ നിങ്ങള്‍ക്കും ഞങ്ങളോടോപ്പം പങ്കുചേരാം.പണമായി സംഭാവനകൾ ഞങൾ സ്വീകരിക്കില്ല , നിങ്ങൾ എത്തിച്ചു തരുന്ന മരുന്നും , വസ്ത്രങ്ങളും , ഭക്ഷണ സാധനങ്ങളും ഞങ്ങൾ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കുന്നതായിരിക്കും  ബന്ധപ്പെടെണ്ട നമ്പര്‍  9447475735, (വാട്‌സ് ആപ്പ് നമ്പര്‍  9497280000,  8078075735).

Read more

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി ഉഴവൂർ ഇടവക.

ഉഴവൂർ: ഉഴവൂർ ഇടവകയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ  ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി വാഹനം പുറപ്പെട്ടു.മൂവാറ്റുപുഴ, തലയോലപ്പറമ്പ്, ചൈതന്യ, കല്ലിശേരി, വാരപ്പെട്ടി എന്നിവിടങ്ങളിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ് സഹായവുമായി പോയത്.

Read more

Copyrights@2016.