india live Broadcasting

1st day Video Available 18-ാമത് തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍  കണ്‍വന്‍ഷന്‍ ഇന്ന് (സെപ്റ്റംബര്‍ 20 ന്) കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ഫാ. ജേക്കബ്ബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.തുടര്‍ന്ന് ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദുരിതബാധിതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ആദ്യദിനത്തില്‍ നടത്തപ്പെടു

Read more

കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂളിൽ സൈക്കിൾ റാലിയും ഓസോൺ സംരക്ഷണ സെമിനാറും നടത്തി.

കണ്ണങ്കര സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സെന്റ് മാത്യൂസ് ഹൈസ്കൂളിൽ സൈക്കിൾ റാലിയും ഓസോൺ സംരക്ഷണ സെമിനാറും നടത്തി. ഹെഡ്മാസ്റ്റർ ഓ എം മാത്യു സാർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യസംരക്ഷണത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും. ഖനിജ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയാണ് റാലിയുടെ ലക്ഷ്യം. കാർഷിക ക്ലബ്ബ് രൂപീകരിച്ച ശാസ്ത്രീയമായി ജൈവവളവും ജൈവ കീടനാശിനികളും നിർമ്മിച്ച ജൈവകൃഷി നടത്തുന്നതിന് ബോധവൽക്കരണ ക്ലാസ്സ് എസ്എൽ പുരം ഗാന്ധിസ്മാരക കേന്ദ്രത്തിലെ കൃഷിയുടെ ചുമതലയുള്ള ശ്രീ മനു  ക്ലാസുകൾ നയിച്ചു.

Read more

ദൈവസ്‌നേഹത്തിലും കാരുണ്യ ജീവിതശൈലിയിലും ആഴപ്പെടണം: മാര്‍ മാത്യു മൂലക്കാട്ട്

ദൈവസ്‌നേഹത്തിലും കാരുണ്യ ജീവിതശൈലിയിലും ആഴപ്പെടണം: 
മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും തിരുവചനത്തിലധിഷ്ഠിതമായ ജീവിതം നയിച്ച് നന്മയുടെ പരിമളം പരത്തുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ഫാ. ജേക്കബ്ബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരിതെളിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയും വി. കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. 
കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്ന് (21-ാം തീയതി) രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബ്രദര്‍ തോമസ് കുമളി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 ന് സമാപിക്കും 

കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും തിരുവചനത്തിലധിഷ്ഠിതമായ ജീവിതം നയിച്ച് നന്മയുടെ പരിമളം പരത്തുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ഫാ. ജേക്കബ്ബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരിതെളിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയും വി. കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. 

കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ  (21-ാം തീയതി) രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബ്രദര്‍ തോമസ് കുമളി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 ന് സമാപിക്കും 

Read more

രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ പുസ്തകോത്സവം സെപ്തംബർ 25, 26 തീയതികളിൽ

രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ പുസ്തകോത്സവം
രാജപുരം:രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ ലൈബ്രറിയും, ബോധിയും, പി.ടി.എയും സംയുക്തമായി ഒരുക്കുന്ന പുസ്തകോത്സവം സെപ്തംബർ 25, 26 തീയതികളിൽ കോളേജ് ലൈബ്രററി ഹാളിൽ വച്ച് നടക്കും. കേരളത്തിലെ പ്രമുഖ പ്രസാധകർ ഒരുക്കുന്ന പുസ്തക പ്രദർശനവും, വില്പനയും ഉണ്ടായിരിക്കുന്നതാണ്.

കെ.എസ്‌.എസ്‌.എസ്‌ ബക്കറ്റുകളും മഗ്ഗുകളും വിതരണം ചെയ്തു.

കോട്ടയം: പ്രളയബാധിതര്‍ക്ക്‌ കൈതാങ്ങ്‌ ഒരുക്കുന്നതിന്റെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ രാമമംഗല സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ഇടവകയിലേയ്‌ക്കും സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്ക ഇടവകയിലേയ്‌ക്കുമായി ബക്കറ്റുകള്‍ ലഭ്യമാക്കി. നൂറോളം കുടുംബങ്ങള്‍ക്കായാണ്‌ ബക്കറ്റുകളും മഗ്ഗുകളും ലഭ്യമാക്കിയത്‌്‌ കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂരില്‍ നിന്നും ഇടവക വികാരി ഫാ. എബ്രാഹം പുതുക്കുളത്തിലും ഇടവകാംഗങ്ങളും ചേര്‍ന്ന്‌ ബക്കറ്റുകള്‍ ഏറ്റുവാങ്ങി. 

വിതരണം ചെയ്തു
Read more

ഡൽഹി കെ സി വൈ എൽ നേതൃത്വം നൽകുന്ന ക്‌നാനായ സോക്കര്‍ ലീഗ് 2018 ഒക്ടോബർ 7ന്.

ഒരുമയോടെ, ഉണർവോടെ, തലയെടുപ്പോടെ, ഒക്ടോബർ 7ന് വീണ്ടും പടക്കളത്തിലേക്ക്.
ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിന്റെ മണ്ണിൽ ആവേശം അലകടലായി പോരാട്ടത്തിന്റെ ദിനങ്ങൾ. പ്രവാസികൾ അയ ക്നാനായ യുവ ജനങ്ങളെയും, കുട്ടികളെയും ഒരുമിച്ചു കൂട്ടികൊണ്ട് ഈ ടുർണമെന്റ് സംഘടിപ്പിക്കുമ്പോൾ ആവേശം അലകടൽ ആകുന്ന പോരാട്ടങ്ങൾ എന്നെന്നും കാണികൾക്കും കായിക പ്രേമികൾക്കും സമ്മാനിച്ചുകൊണ്ട് കാലം കാത്തു വച്ച കായിക മാമാങ്കത്തിന് ഒക്ടോബർ 7ന് ഇന്ദ്രപ്രസ്ഥം വേദിയാകുന്നു. ഡൽഹി കെസിവൈഎൽ (KCYL Delhi ) നേതൃത്വം നൽകുന്ന DKSL(Delhi knanaya soccer league 2018).
കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ മയൂർ വിഹാർ ഫേസ് ത്രീ പടക്കളത്തിൽ നിന്ന് ചാമ്പ്യൻ പട്ടവുമായി പുറപ്പെടുന്നതിന് വേണ്ടി പുതിയഅടവുകളും,തന്ത്രങ്ങളുമായ് ഒരുമയോടെ, ഉണർവോടെ, തലയെടുപ്പോടെ, വീണ്ടും പടക്കളത്തിലേക്ക് എത്തിച്ചേരുമ്പോൾ ആവേശകരമായ പോരാട്ടത്തിന്റെ ദിനങ്ങൾ,
വിട്ടുകൊടുക്കുവാനോ നഷ്ടപ്പെടുത്തുവാനോ മനസ്സില്ലാതെ പോരടിക്കാൻ ഒരുകൂട്ടം യുവജനങ്ങൾ. തനിമയിലും, ഒരുമയിലും സ്നേഹത്തിലും, ഒന്നിച്ചു കാൽപന്തുകളിയുടെ പുൽത്തകിടിയിലേക്ക്. നിരവധി പോരാട്ടങ്ങൾക്ക് സാന്നിധ്യമായി,മികവാർന്ന പോരാട്ടങ്ങൾക്കു കേൾവി കേട്ടിട്ടുള്ള ഇന്ദ്രപ്രസ്ഥത്തിന്റെ മണ്ണിലേക്ക് ആവേശകരമായ പോരാട്ടങ്ങൾക്ക് കളം ഒരുങ്ങുബോൾ ദിൽഷാദ് ഗാർഡൻ, മായാപുരി, ഒക്കല, വസന്ത്കുൻജ്, എ വി നഗർ, ബുറാടി, നോയിഡ, ഇവർ ഒക്കെ കഴിഞ്ഞ വർഷത്തെ ട്യുര്ണമെന്റിൽ പങ്കെടുത്തപ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ.....
വീണ്ടും അവർ എത്തുന്നു നഷ്ടപെട്ടത് തിരിച്ചു പിടിക്കാൻ. കാത്തിരിപ്പിന്റെ ദിനങ്ങൾ ആരാവും പുതിയ രാജാക്കന്മാർ.
കൂടുതൽ വിവരങ്ങൾക്ക് 
തോമസ്കുട്ടി (പ്രസിഡന്റ്‌ kcyl Delhi)
ഫാദർ. ചാക്കോച്ചൻ 
ഫാദർ. കുര്യൻ 
ഫാദർ. ജിബിൻ

ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിന്റെ മണ്ണിൽ ആവേശം അലകടലായി പോരാട്ടത്തിന്റെ ദിനങ്ങൾ. പ്രവാസികൾ അയ ക്നാനായ യുവ ജനങ്ങളെയും, കുട്ടികളെയും ഒരുമിച്ചു കൂട്ടികൊണ്ട് ഈ ടുർണമെന്റ് സംഘടിപ്പിക്കുമ്പോൾ ആവേശം അലകടൽ ആകുന്ന പോരാട്ടങ്ങൾ എന്നെന്നും കാണികൾക്കും കായിക പ്രേമികൾക്കും സമ്മാനിച്ചുകൊണ്ട് കാലം കാത്തു വച്ച കായിക മാമാങ്കത്തിന് ഒക്ടോബർ 7ന് ഇന്ദ്രപ്രസ്ഥം വേദിയാകുന്നു. ഡൽഹി കെസിവൈഎൽ (KCYL Delhi ) നേതൃത്വം നൽകുന്ന DKSL(Delhi knanaya soccer league 2018).

കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ മയൂർ വിഹാർ ഫേസ് ത്രീ പടക്കളത്തിൽ നിന്ന് ചാമ്പ്യൻ പട്ടവുമായി പുറപ്പെടുന്നതിന് വേണ്ടി പുതിയഅടവുകളും,തന്ത്രങ്ങളുമായ് ഒരുമയോടെ, ഉണർവോടെ, തലയെടുപ്പോടെ, വീണ്ടും പടക്കളത്തിലേക്ക് എത്തിച്ചേരുമ്പോൾ ആവേശകരമായ പോരാട്ടത്തിന്റെ ദിനങ്ങൾ,വിട്ടുകൊടുക്കുവാനോ നഷ്ടപ്പെടുത്തുവാനോ മനസ്സില്ലാതെ പോരടിക്കാൻ ഒരുകൂട്ടം യുവജനങ്ങൾ. തനിമയിലും, ഒരുമയിലും സ്നേഹത്തിലും, ഒന്നിച്ചു കാൽപന്തുകളിയുടെ പുൽത്തകിടിയിലേക്ക്. നിരവധി പോരാട്ടങ്ങൾക്ക് സാന്നിധ്യമായി,മികവാർന്ന പോരാട്ടങ്ങൾക്കു കേൾവി കേട്ടിട്ടുള്ള ഇന്ദ്രപ്രസ്ഥത്തിന്റെ മണ്ണിലേക്ക് ആവേശകരമായ പോരാട്ടങ്ങൾക്ക് കളം ഒരുങ്ങുബോൾ ദിൽഷാദ് ഗാർഡൻ, മായാപുരി, ഒക്കല, വസന്ത്കുൻജ്, എ വി നഗർ, ബുറാടി, നോയിഡ, ഇവർ ഒക്കെ കഴിഞ്ഞ വർഷത്തെ ട്യുര്ണമെന്റിൽ പങ്കെടുത്തപ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ.....

വീണ്ടും അവർ എത്തുന്നു നഷ്ടപെട്ടത് തിരിച്ചു പിടിക്കാൻ. കാത്തിരിപ്പിന്റെ ദിനങ്ങൾ ആരാവും പുതിയ രാജാക്കന്മാർ.

കൂടുതൽ വിവരങ്ങൾക്ക് 

തോമസ്കുട്ടി (പ്രസിഡന്റ്‌ kcyl Delhi)

ഫാദർ. ചാക്കോച്ചൻ 

ഫാദർ. കുര്യൻ 

ഫാദർ. ജിബിൻ

Read more

കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഓറിയെന്റഷൻ ഡേ *IGNIS* സംഘടിപ്പിക്കുന്നു.

കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഈ വർഷം പുതുതായി കെ.സി.വൈ.എൽ അംഗത്വം സ്വീകരിച്ച യുവജനങ്ങളെയും ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഓറിയെന്റഷൻ ഡേ *IGNIS* എന്ന പേരിൽ സംഘടിപ്പിക്കുന്നു. കെസിവൈഎൽ നെക്കുറിച്ചും സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി സഭാ സാമുദായിക സാമൂഹിക മേഖലകളിൽ യുവജനങ്ങൾ ശക്തമായി പ്രവർത്തിക്കുവാൻ പ്രോഗ്രാം യുവജനങ്ങൾക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഒക്ടോബർ മാസം രണ്ടാം തീയതി മ്രാല സെൻറ് പീറ്റർ ആൻഡ് പോൾ ക്നാനായ കാത്തലിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ഏകദിന പ്രോഗ്രാം കെസിവൈഎൽ ചുങ്കം ഫൊറോന ചാപ്ലിൻ ഇൻ ചാർജ് ബഹുമാനപ്പെട്ട വെള്ളാപ്പള്ളികുഴിയിൽ ജോസഫ് അച്ഛൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കെസിവൈഎൽനെക്കുറിച്ചും സംഘടനാ പ്രവർത്തനത്തെകുറിച്ചും അതിരൂപത പ്രസിഡൻറ് ശ്രീ ബിബീഷ് ഒലീക്കമുറിയിൽ ക്ലാസ് നയിക്കും.മറ്റുപല പ്രഗത്ഭരും നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം തികച്ചും ആക്ടിവിറ്റി ഓറിയന്റേഡും ,ആസ്വതികരമായിരിക്കും.അന്നേ ദിവസം തന്നെ ചുങ്കം ഫൊറോനായുടെ ഫൊറോനാ കൗൺസിൽ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.

Read more

സിസ്റ്റര്‍.ജോസീന(S.V.M) ന് ഡോക്ടറേറ്റ്‌ ലഭിച്ചു.

കിടങ്ങൂര്‍; വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗമായ സി.ജോസീന എസ്.വി.എമ്മിന് ഡോക്ടറേറ്റ് ലഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. പറമ്പഞ്ചേരി ഇടവക മുണ്ടയ്ക്കല്‍ ജോസഫ്- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളജ് ഓഫ് നേഴ്‌സിംഗിന്റെ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്യുന്നു.
സിസ്റ്റര്‍.ജോസീന(S.V.M) ന് ഡോക്ടറേറ്റ്‌

കിടങ്ങൂര്‍; വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗമായ സി.ജോസീന എസ്.വി.എമ്മിന് ഡോക്ടറേറ്റ് ലഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. പറമ്പഞ്ചേരി ഇടവക മുണ്ടയ്ക്കല്‍ ജോസഫ്- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളജ് ഓഫ് നേഴ്‌സിംഗിന്റെ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്യുന്നു.

Read more

മടമ്പം പി​കെ​എം ബി​എ​ഡ് കോ​ള​ജി​ൽ ഓ​സോ​ൺ ദി​നാ​ച​ര​ണം ന​ട​ത്തി

മടമ്പം പി​കെ​എം ബി​എ​ഡ് കോ​ള​ജി​ൽ ഓ​സോ​ൺ
ദി​നാ​ച​ര​ണം ന​ട​ത്തി
മടമ്പം : മടമ്പം പി​കെ​എം ബി​എ​ഡ് കോ​ള​ജി​ൽ ഓ​സോ​ൺ ദി​നാ​ച​ര​ണം ന​ട​ത്തി. ചെമ്പേരി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സി. പ്ര​ഫ. സു​നി​ൽ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ആ​ർ. രേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു, റി​യ റോ​സ് മാ​ത്യു, അ​ദി​യ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ ​സെ​ഷ​നി​ൽ എ​ത്യോ​പ്യ​യി​ലെ വെ​ള്ളേ​വ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. ഡോ. ​എം.​കെ. സ​തീ​ഷ്കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. ആ​ര്യ പ്രേ​മ​ൻ, സ​രി​ക ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടാം സെ​ഷ​നി​ൽ ഡോ. ​എം.​പി. ബി​ന്ദു ക്ലാ​സെ​ടു​ത്തു. കെ.​സി. അ​ഞ്ജ​ന, അ​പ​ർ​ണ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കു​ട്ടി​ക​ൾ​ക്കാ​യി അ​ന്ത​ർ​ദേ​ശീ​യ പേ​പ്പ​ർ അ​വ​ത​ര​ണ മ​ത്സ​രം ന​ട​ത്തി. കെ.​എം.​പി. റി​ഷാ​ന, സു​നീ​ഷ് കൊ​ള​ങ്ങ​രോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ന് ഷൈ​മോ​ൾ മാ​ത്യു​വും നീ​തു മ​ധു​സൂ​ദ​ന​നും നേ​തൃ​ത്വം ന​ൽ​കി. ഹൈ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ടീം ​മ​ത്സ​ര​ത്തി​ന് പ്രി​യ​ങ്ക ത​ളി​യി​ൽ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ലൂ​ക്ക് പു​തൃ​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യ റോ​സ് മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​തി​ൻ ജോ​സ്, കെ.​സി. അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് ഭവന നിർമ്മാണ പദ്ധത്തിയിലേക്ക് സംഭാവന നല്കി

കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് ഭവന നിർമ്മാണ പദ്ധത്തിയിലേക്ക് സംഭാവന നല്കി
ചെറുകര: മഹാപ്രളയം മൂലം ഭവനം നഷ്ടപ്പെട്ടവർക്ക് അത് പുനർനിർമ്മിക്കാൻ കെ.സി.വൈ.എൽ അതിരൂപതാ സമിതി രൂപീകരിച്ച “എന്റെ നാടിന്റെ സംരക്ഷണം എന്റെ കർത്തവ്യം” എന്ന ഭവന നിർമ്മാണ പദ്ധത്തിയിലേക്ക്, കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് 10000 രൂപ നല്കി. ചെറുകര പള്ളിയിൽ വെച്ച് കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് ഭാരവാഹികളും ബഹു.വികാരി അച്ചനും, സിസ്റ്ററും, ഡയറക്ടറും , എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് അതിരൂപത പ്രസിഡന്റ് ശ്രി.ബിബീഷ് ഓലിക്കമുറിക്ക് തുക കൈമാറി.

ചാലക്കുടിക്കാർക്ക് കുടിവെള്ളവുമായി പറമ്പഞ്ചേരി KCYL

ചാലക്കുടിക്കാർക്ക് കുടിവെള്ളവുമായി പറമ്പഞ്ചേരി KCYL
പറമ്പഞ്ചേരി : പ്രളയക്കെടുതിയിൽ ഇപ്പളും ദുരിതമനുഭവിക്കുന്ന ചാലക്കുടി ഏരിയയിൽ ആശ്വാസവുമായി പറമ്പഞ്ചേരി KCYL യുവജനങ്ങൾ. കുടിവെള്ളം പോലുള്ള ആവശ്യ സാധനങ്ങൾ ലഭ്യമാകാത്ത ഇത്തരം പ്രദേശത്തുള്ളവർക്ക് കുടിവെള്ളവുമായി
KCYL യുവജനങ്ങൾ എത്തി.അതുപോലെതന്നെ ജന്മനാ അംഗവൈകല്യവും മറ്റ് മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് അഭയവും ആശ്രയവുമായി പ്രവർത്തിച്ച "അനുഗ്രഹസദൻ" എന്ന ഓർഫനേജും ഈ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും അതുപോലെ സാമ്പത്തിക സഹായവും നൽകി KCYL പറമ്പഞ്ചേരി മാതൃകയായി മാത

പറമ്പഞ്ചേരി : പ്രളയക്കെടുതിയിൽ ഇപ്പളും ദുരിതമനുഭവിക്കുന്ന ചാലക്കുടി ഏരിയയിൽ ആശ്വാസവുമായി പറമ്പഞ്ചേരി KCYL യുവജനങ്ങൾ. കുടിവെള്ളം പോലുള്ള ആവശ്യ സാധനങ്ങൾ ലഭ്യമാകാത്ത ഇത്തരം പ്രദേശത്തുള്ളവർക്ക് കുടിവെള്ളവുമായി KCYL യുവജനങ്ങൾ എത്തി.അതുപോലെതന്നെ ജന്മനാ അംഗവൈകല്യവും മറ്റ് മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് അഭയവും ആശ്രയവുമായി പ്രവർത്തിച്ച "അനുഗ്രഹസദൻ" എന്ന ഓർഫനേജും ഈ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും അതുപോലെ സാമ്പത്തിക സഹായവും നൽകി KCYL പറമ്പഞ്ചേരി മാതൃകയായി. 

Read more

ഫാ.ഷാജി മേക്കര ഐ.സി.എസ്.ഇ സ്‌കൂള്‍സ് അസോസിയേഷന്‍ എക്സിക്യൂട്ടിവില്‍.

കൊട്ടോടി: ഐ.സി.എസ്.ഇ കേരള റീജിയന്‍ സ്കൂളുകളുടെ സംസ്ഥാന അസോസിയേഷന്‍െറ എക്സിക്യൂട്ടിവിലേക്ക് സെന്‍റ് ആന്‍സ് ഇംഗ്ളീഷ് മീഡിയം പ്രിന്‍സിപ്പല്‍ ഫാ.ഷാജി മേക്കര തെരഞ്ഞെടുക്കപ്പെട്ടു. കൊട്ടോടി പള്ളിവികാരിയും കൂടിയാണ്  അദ്ദേഹം.

ഐ.സി.എസ്.ഇ സ്‌കൂള്‍ 
Read more

പ്രശസ്ത സിനിമ നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു.

നടൻ ക്യാപ്റ്റൻ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം . സംസ്കാരം പിന്നീട്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒമാനിൽ ചികിൽസയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ ജൂലൈയിലാണ് തിരികെ കൊച്ചിയിലെത്തിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ അഭിനയിച്ചു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. വില്ലനായും സ്വഭാവനടനായും തിളങ്ങി. നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് പ്രശസ്ത സിനിമകള്‍. മാസ്റ്റര്‍പീസ് ആണ് അവസാനസിനിമ.

Read more

ദുരിതാശ്വാസ നിധിയിലേക്ക്‌ ശ്രീപുരം സ്‌കൂള്‍ സ്വരൂപിച്ച ഫണ്ട് കൈമാറി.

കണ്ണൂര്‍: കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക്‌ ശ്രീപുരം സ്‌കൂള്‍ സ്വരൂപിച്ച നാലുലക്ഷത്തി അന്‍പത്തി എട്ടായിരം രൂപ വ്യവസായവകുപ്പ്‌ മന്ത്രി ഇ.പി. ജയരാജന്‌ പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ രക്ഷാധികാരി മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലും അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന്‌ നല്‌കി. യോഗത്തില്‍ ബിഷപ്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ്‌ നെടുങ്ങാട്ട്‌ സ്വാഗതവും, കുട്ടികളുടെ പ്രതിനിധിയായി നിഹല കെ.പി നന്ദിയും പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിത കാനാട്ട്‌, വൈസ്‌ പ്രിന്‍സിപ്പാള്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍, നഴ്‌സറി വിഭാഗം പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെജി, മാത്യൂസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

കെ.എസ്.എസ്.എസ് കര്‍ഷക കൂട്ടായ്മ നേതൃസംഗമം സംഘടിപ്പിച്ചു.

കര്‍ഷക കൂട്ടായ്മ നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ നേതൃസംഗമം സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടറും ചേര്‍പ്പുങ്കല്‍ ഗ്രാമവികസന സമിതി പ്രസിഡന്റുമായ ഫാ. ജെയിംസ് വടക്കേക്കണ്ടങ്കരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പുരുഷ കര്‍ഷക കൂട്ടായ്മ മേഖല പ്രസിഡന്റ് ജോണ്‍ മാവേലില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ബെസ്സി ജോസ്, ബിജി ജോസ്, റെജി ബാറ്റണ്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മാതൃകാ കര്‍ഷകരെ ആദരിക്കലും കൃഷി ഓഫീസുമായി സഹകരിച്ചുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പതോളജിസ്റ്റ് ഡോ. എ.വി. മാത്യു നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നൂറോളം കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തു. ഗ്രാമതല അനിമേറ്റേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

മടമ്പം ഫൊറോന കെ.സി.ഡബ്ല്യു.എ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

പയ്യാവൂര്‍ ടൗണ്‍: മടമ്പം ഫൊറോന കെ.സി.ഡബ്ല്യു.എയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഏകദിന സെമിനാറും പൊതുസമ്മേളനവും നടത്തി. പയ്യാവൂര്‍ ടൗണ്‍ പള്ളിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫൊറോനാ ചാപ്ലയിന്‍ ഫാ. ലൂക്ക്‌ പൂത്തൃക്കയില്‍ പതാക ഉയര്‍ത്തി. തുഷാര സുജന്‍ ക്ലാസ്‌ നയിച്ചു. ഫൊറോനാ പ്രസിഡന്റ്‌ ലീലാമ്മ ഇലവുംമുറിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫാ. ലൂക്ക്‌ പൂത്തൃക്കയില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാ. ബാബു പാറത്തോട്ടുംകരയില്‍, ജയ്‌നമ്മ മുളവേലിപ്പുറത്ത്‌, സി. ലൂസിയ എസ്‌.ജെ.സി., സുഷ ബെന്നി ചെട്ടിയാത്ത്‌, ഷേര്‍ളി ബെന്നി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ യൂണിറ്റുകളുടെ വ്യത്യസ്‌തങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. പയ്യാവൂര്‍ ടൗണ്‍ കെ.സി.ഡബ്ല്യു.എ യൂണിറ്റ്‌ നേതൃത്വം നല്‌കി.

സെമിനാര്‍ സംഘടിപ്പിച്ചു
Read more

അനീഷ കഴുന്നുകാട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പ്‌ ഉത്ഘാടനം ചെയ്തു .

കിടങ്ങൂർ: കിടങ്ങൂർ ഇടവകയിലെ K. C. Y. L അംഗങ്ങളായ ഉന്നതവിദ്യാഭ്യാസം നടത്തുന്നതും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ പെൺകുട്ടികൾക്കു ഏർപ്പെടുത്തിയ അനീഷ കഴുന്നുകാട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പ്‌ കോട്ടയം അതിരൂപത വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉത്ഘാടനം ചെയ്തു നിർവഹിച്ചു. ഈ സ്കോളർഷിപ്പിനു വേണ്ടി 1000000 രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

ഷിപ്പ്‌
Read more

അതിരൂപതാ അജപാലന കമ്മീഷനുകള്‍ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: -മാര്‍ മാത്യു മൂലക്കാട്ട്

അതിരൂപതാ അജപാലന കമ്മീഷനുകള്‍ 
ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം: 
-മാര്‍ മാത്യു മൂലക്കാട്ട് 
തെള്ളകം: അതിരൂപതയിലെ വിവിധ അജപാലന കമ്മീഷനുകള്‍ രൂപം നല്‍കിയിരിക്കുന്നത് വ്യക്തമായ ദര്‍ശനത്തോടെയാണെന്നും അതിരൂപതയുടെ അജപാലന ദര്‍ശനങ്ങളും പ്രവര്‍ത്തനലക്ഷ്യങ്ങളും  നടപ്പിലാക്കുന്നത് അജപാലന കമ്മീഷനുകളിലൂടെയാണെന്നും അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ചൈതന്യ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗത്തില്‍ അദ്ധ്യക്ഷസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  കമ്മീഷനുകളും കമ്മീഷനുകളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനകളും ദൗത്യങ്ങള്‍ ശരിയായി മനസ്സിലാക്കി ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൂട്ടായി യത്‌നിക്കണം.  സുവിശേഷ വത്ക്കരണ ദൗത്യവും സമുദായ അവബോധവും വളര്‍ത്തുവാനും പരിപോഷിപ്പിക്കുവാനും അല്‍മായ സംഘടനകള്‍ക്കും അജപാലന കമ്മീഷനുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിശദമായ ചര്‍ച്ചകളിലൂടെ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കുവാനും പരസ്പരം സഹകരിച്ചുളള പ്രവര്‍ത്തനങ്ങളിലൂടെ  അതിരൂപതയുടെ അജപാലന ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാനും ഏവരും ഒന്നുചേര്‍ന്ന് പരിശ്രമിക്കണം. കൂടാതെ ഓരോ കമ്മീഷനും ഇടവകയോട് ചേര്‍ന്ന് പ്രത്യേകിച്ച് പ്രസ്തുത കമ്മീഷന്‍ ഉത്തരവാദിത്വമുള്ള പാരിഷ് കൗണ്‍സില്‍ അംഗത്തിന്റെ പങ്കാളിത്തത്തോടെ അതത് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇടവകതലത്തില്‍ എത്തിച്ചുനല്‍കണം. നവസുവിശേഷ വത്ക്കരണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ദൗത്യം ഈ കാലഘട്ടത്തില്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ചൈതന്യ കമ്മീഷന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തുടര്‍ച്ചയായി കമ്മീഷന്‍ യോഗങ്ങള്‍ സംഘടിപ്പിക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുകയും വേണം. സമുദായ അവബോധം വളര്‍ത്തുന്നതില്‍ അല്‍മായ സംഘടനകളുടെ പങ്ക് വളരെ വലുതാണെന്നും യുവജനങ്ങളെ സമുദായത്തോട് ചേര്‍ത്തു നിര്‍ത്താന്‍ പരിശ്രമിക്കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാര്‍ എന്നിവര്‍ പങ്കെടുത്തു. 

കോട്ടയം അതിരൂപത ദുരിതാശ്വാസ ഫണ്ടിലേക്ക് ഡൽഹി ക്നാനായ കാത്തലിക് മിഷൻ തുക കൈമാറി.

ഡൽഹി
പ്രളയ ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കോട്ടയം അതിരൂപത സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഡൽഹി ക്നാനായ കാത്തലിക് മിഷൻ അഞ്ചരലക്ഷം രൂപ സമാഹരിച്ച് മിഷൻ പ്രസിഡൻറ് കെ സി ജോസഫ് കോട്ടയം അതിരൂപത ദിയസ്പോറ  ഇൻചാർജ് ഫാദർ ചാക്കോച്ചൻ  വണ്ടൻകുഴിയിൽ  മിഷൻ കോർഡിനേറ്റർ ഫാദർ കുര്യൻ  വെള്ളയിക്കൽ അസിസ്റ്റൻറ് കോഡിനേറ്റർ ഫാദർ ജിബിൻ പാറടിയിൽ എന്നിവർക്ക് കൈമാറി
16 /9 /2018 ൽ വസന്തകുൻജിൽ  വച്ച് നടന്ന ഡല്ഹി ക്നാനായ കാത്തലിക് മിഷൻ ജിസിസി മീറ്റിങ്ങിൽ നിരവധി കൂടാരയോഗ പ്രസിഡന്റ്‌ മാരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് തുക കൈമാറിയത് 
മിഷൻ സെക്രട്ടറി രാജു പറപ്പള്ളി വൈസ് പ്രസിഡൻറ് ഫിലിപ്പ്  പാലക്കൽ എന്നിവർ സമീപം

ഡൽഹി;പ്രളയ ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കോട്ടയം അതിരൂപത സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഡൽഹി ക്നാനായ കാത്തലിക് മിഷൻ അഞ്ചരലക്ഷം രൂപ സമാഹരിച്ച് മിഷൻ പ്രസിഡൻറ് കെ സി ജോസഫ് കോട്ടയം അതിരൂപത ദിയസ്പോറ  ഇൻചാർജ് ഫാദർ ചാക്കോച്ചൻ  വണ്ടൻകുഴിയിൽ  മിഷൻ കോർഡിനേറ്റർ ഫാദർ കുര്യൻ  വെള്ളയിക്കൽ അസിസ്റ്റൻറ് കോഡിനേറ്റർ ഫാദർ ജിബിൻ പാറടിയിൽ എന്നിവർക്ക് കൈമാറി 16 /9 /2018 ൽ വസന്തകുൻജിൽ  വച്ച് നടന്ന ഡൽഹി ക്നാനായ കാത്തലിക് മിഷൻ ജിസിസി മീറ്റിങ്ങിൽ നിരവധി കൂടാരയോഗ പ്രസിഡന്റ്‌ മാരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് തുക കൈമാറിയത്. മിഷൻ സെക്രട്ടറി രാജു പറപ്പള്ളി വൈസ് പ്രസിഡൻറ് ഫിലിപ്പ്  പാലക്കൽ എന്നിവർ സമീപം.

Read more

സഖറിയാസ് കൺവെൻഷൻ പയ്യാവൂരിൽ സെപ്തംബർ 26, 27, 28 തീയതികളിൽ

സഖറിയാസ് കൺവെൻഷൻ പയ്യാവൂരിൽ സെപ്തംബർ 26, 27, 28 തീയതികളിൽ
പയ്യാവൂർ: മടമ്പം & പൈസക്കരി ഫൊറോനകളുടെയും, ക്രിസ്റ്റീൻ മലബാർ റീജിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പയ്യാവൂർ ടൗൺ St. ആൻസ് ദൈവാലയത്തിൽ വച്ച് സെപ്തംബർ 26 മുതൽ 28 വരെ നടത്തുന്നു. 60 വയസ് കഴിഞ്ഞ മാതാപിതാക്കൾക്ക് വേണ്ടിയാണ് കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ശ്രീമതി. P V മേരിക്കുട്ടി, ബ്രദർ സന്തോഷ് ടി തുടങ്ങിയവർ വചന സന്ദേശം നല്കും. മാർ. ജോർജ് വലിയമറ്റം, മാർ. ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ കൺവെൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

Copyrights@2016.