india live Broadcasting

ചങ്ങലീരി ഫൊറോന ദേവാലയത്തിൽ ആരോഗ്യപരിപാലന സെമിനാർ നടത്തി

ചങ്ങലീരി ഫൊറോന ദേവാലയത്തിൽ ആരോഗ്യപരിപാലന സെമിനാർ നടത്തി
ചങ്ങലീരി: ചങ്ങലീരി കെ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫൊറാനാപള്ളിയില്‍ ആരോഗ്യ പരിപാലനത്തെക്കുറിച്ച്‌ സെമിനാര്‍ നടത്തി. ഡോ. വിനീഷ്‌ ക്ലാസ്‌ നയിച്ചു. സെമിനാര്‍ വികാരി ഫാ. ജോസ്‌ കന്നുവെട്ടിയേല്‍ ഉദ്‌ഘാടനം ചെയ്‌തു. ചങ്ങലീരി കെ.സി.സി. യൂണിറ്റ്‌ പ്രസിഡന്റ്‌ മാത്യു പടവത്തില്‍ സ്വാഗതവും.

Read more

പ്രളയബാധിതര്‍ക്ക് ആരോഗ്യസുരക്ഷ ഒരുക്കി കെ.എസ്.എസ്.എസ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

പളയബാധിതര്‍ക്ക് ആരോഗ്യസുരക്ഷ ഒരുക്കി 
കെ.എസ്.എസ്.എസ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
കോട്ടയം: അതിരൂക്ഷമായ പ്രളയക്കെടുതിയുടെയും മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും കെടുതികള്‍ നേരിട്ട ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ ആളുകള്‍ക്ക് ആരോഗ്യസുരക്ഷ ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും സിസ്റ്റര്‍ ഡോക്‌ടേഴ്‌സ് ഫോറം ഓഫ് ഇന്‍ഡ്യയുടെയും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിലെ തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററിലും മരിയാപുരം സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളിലും നാരകക്കാനം സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളിലും  വിമലഗിരി വിമലമാതാ ചര്‍ച്ച് പാരീഷ് ഹാളിലും ഉപ്പുതോട് സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളിലും പടമുഖം തിരുഹൃദയകുന്ന് ചര്‍ച്ച് പാരീഷ് ഹാളിലും പൂതാളി സെന്റ് ജെയിംസ് ചര്‍ച്ച് പാരീഷ് ഹാളിലും തെള്ളിത്തോട് സെന്റ് ജോസഫ് സ്‌കൂളിലും എന്‍. ആര്‍. സിറ്റി സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളിലും സേനാപതി സെന്റ് പോളികാര്‍പ്പ് ചര്‍ച്ച് ഹാളിലും ബൈസണ്‍വാലി മയല്‍ത്താമാതാ ചര്‍ച്ച് പാരീഷ് ഹാളിലും കഞ്ഞിക്കുഴി സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളിലും കീരിത്തോട് സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളിലും മണിയാറന്‍കുടി സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളിലും ആലപ്പുഴ ജില്ലയിലെ വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പുകളോടനുബന്ധിച്ച് വിദഗ്ദ്ധ ഡോക്ടര്‍ന്മാരുടെ നേതൃത്വത്തില്‍ പരിശോധനയും സൗജന്യ മരുന്നു വിതരണവും ക്രമീകരിച്ചു. അയ്യായിരത്തോളം ആളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.  കോട്ടയം ജില്ലയിലെ നീറിക്കാട്, പാലത്തുരുത്ത്, കല്ലറ, സംക്രാന്തി, കടുത്തുരുത്തി, മള്ളുശ്ശേരി, കുമരകം തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളില്‍ വരും ദിനങ്ങളില്‍ ആരോഗ്യ സുരക്ഷ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തപ്പെടും.

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി നീറിക്കാട് KCYL

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി നീറിക്കാട് KCYL
നീറിക്കാട്: പ്രളയബാധിതർക്കുള്ള ബഡിന്റെയും കട്ടിൽ പ്ലൈവുഡിന്റെ വിതരണം നീറിക്കാട് KCYL ന്റെ അഭിമുഖ്യത്തിൽ ഞായറാഴ്ച പള്ളിയങ്കണത്തിൽ നടന്നു. വികാരി ഫാ.ടിനേഷ് പിണർകയിൽ, KCYL പ്രസിഡൻറ് ജോസുകുട്ടി താളിവേലിൽ, പഞ്ചായത്തംഗം ബിനോയി മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.

നീറിക്കാട്: പ്രളയബാധിതർക്കുള്ള ബെഡിന്റെയും കട്ടിൽ ഫ്‌ളൈവുഡിന്റെയും വിതരണം നീറിക്കാട് KCYL ന്റെ അഭിമുഖ്യത്തിൽ ഞായറാഴ്ച പള്ളിയങ്കണത്തിൽ നടന്നു. വികാരി ഫാ.ടിനേഷ് പിണർകയിൽ, KCYL പ്രസിഡൻറ് ജോസുകുട്ടി താളിവേലിൽ, പഞ്ചായത്തംഗം ബിനോയി മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.

Read more

ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂളില്‍ വച്ച് കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ മേഖല സെമിനാര്‍ നടത്തി

ഉഴവൂര്‍: കോട്ടയം കോര്‍പ്പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള ഉഴവൂര്‍, കിടങ്ങൂര്‍, ചുങ്കം, പടമുഖം ഫൊറോനയുടെ കീഴിലുള്ള അധ്യാപകരുടെ സമ്മേളനം ശതാബ്‌ധി ആഘോഷിക്കുന്ന ഉഴവൂര്‍ ഒ.എല്‍.എല്‍. എച്ച്‌.എസ്‌.എസില്‍ നടത്തി. കോട്ടയം കോര്‍പ്പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ സെക്രട്ടറി റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഷൈനി സ്റ്റീഫന്‍ ഉദ്‌ഘാടനം ചെയ്‌തു. കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ രൂപതാ പ്രസിഡന്റ്‌ യു.കെ. സ്റ്റീഫന്‍, ഉഴവൂര്‍ ഒ.എല്‍.എല്‍. എച്ച്‌.എസ്‌.എസ്‌. പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, പ്രധാനാധ്യാപകന്‍ ജോസ്‌ എം. ഇടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ ആധുനിക വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പങ്ക്‌ എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ സെമിനാറിന്‌ പാലാ സെന്റ്‌ തോമസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു കുര്യാക്കോസ്‌ നേതൃത്വം നല്‍കി. മുന്നൂറോളം അധ്യാപകര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഹൈസ്‌കൂളില്‍ വച്ച്  മേഖല സെമിനാര്‍ നടത്തി
Read more

ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂളിലെ അധ്യാപക ദിനാഘോഷങ്ങള്‍ വേറിട്ട അനുഭവമായി

ഉഴവൂര്‍: അധ്യാപകദിനത്തോടനുബന്ധിച്ച്‌ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂളിലെ സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ദീര്‍ഘനാളത്തെ അധ്യാപന സപര്യയ്‌ക്കുശേഷം വിശ്രമജീവിതം നയിക്കുന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. അധ്യാപകരെ വെല്ലുന്ന അധ്യാപനശൈലിയും ക്ലാസ്‌ നിയന്ത്രണവും ഏറ്റെടുത്ത്‌ വിദ്യാര്‍ത്ഥികള്‍ അധ്യാപകരായി മാറി. അവാര്‍ഡ്‌ ജേതാക്കളായ അധ്യാപകരെ ആദരിച്ചും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ഒന്നിച്ചു ഭക്ഷിച്ചും ശതാബ്‌ധി ആഘോഷിക്കുന്ന ഒ.എല്‍.എല്‍. ഹൈസ്‌കൂള്‍ ഈ വര്‍ഷത്തെ അധ്യാപക ദിനാഘോഷങ്ങള്‍ വേറിട്ടതാക്കി. പൊതുസമ്മേളനം, ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോനാപള്ളി സഹവികാരി ഫാ. എബിന്‍ കവുന്നുംപാറയില്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം കോര്‍പ്പറേറ്റ്‌ എഡ്യുക്കേഷണല്‍ ഏജന്‍സിയിലെ അധ്യാപകരില്‍ നിന്നും മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ജേതാക്കളായ എന്‍.ജെ. തോമസ്‌ നന്ദികുന്നേല്‍, സി. അക്വിനാസ്‌ എസ്‌.വി.എംസ സി. സീലാസ്‌ എസ്‌.വി.എം, രഘുനാഥ്‌ കെ.പി, പി.എ. ബാബു പറമ്പടത്തുമലയില്‍, ആര്‍.സി. വിന്‍സെന്റ്‌ രണ്ടാംകാട്ടില്‍ എന്നിവരെ മാനേജര്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ വിവേകാനന്ദ ചെയറിന്റെ മുന്‍ അധ്യക്ഷന്‍ പ്രൊഫ. ഒ.എം. മാത്യു മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ സാബു മാത്യു കോയിത്തറ, അലക്‌സാണ്ടര്‍ ലൂക്കോസ്‌, ജോയല്‍ പി. ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു

ഹൈസ്‌കൂളിലെ  വേറിട്ട അനുഭവമായി
Read more

കണ്ണങ്കര സെന്റ്‌ മാത്യൂസ്‌ ഹൈസ്‌കൂളില്‍ അധ്യാപക ദിനംആഘോഷിച്ചു.

കണ്ണങ്കര: സെന്റ്‌ മാത്യൂസ്‌ ഹൈസ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. സ്‌കൂളിന്‌ സമീപമുള്ള അധ്യാപക ദമ്പതികളുടെ വീട്ടില്‍ പോയി ആദരിച്ചു. കുട്ടികള്‍ക്കായി ക്വിസ്‌ മത്സരം, കവിതാരചന എന്നിവ നടത്തി. ഹെഡ്‌മാസ്റ്റര്‍ ഒ.എം. മാത്യു, മേരി ബിനി, രജനി, റോഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹൈസ്‌കൂളിലെ
Read more

പ്രളയദുരിതാശ്വാസ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം

പ്രളയദുരിതാശ്വാസ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം
കോട്ടയം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കുവാന്‍ വിവിധ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നേതൃത്വം നല്‍കിയ കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം തുടര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവും നേതൃത്വവും നല്‍കുവാന്‍ തീരുമാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദിക സമിതി പ്രതിനിധി യോഗം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ പ്രതിഫലം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കി വയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചു. 
നാല് കോടി 30 ലക്ഷം രൂപയുടെ അടിയന്തിര സഹായങ്ങള്‍ നടപ്പിലാക്കിയതിനു തുടര്‍ച്ചയായി ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനശൈലി സ്വീകരിച്ചിട്ടുള്ള അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവ വഴിയായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കല്‍, ഭവനനിര്‍മ്മാണം, ഭവനപുനരുദ്ധാരണം, ശൗചാലയനിര്‍മ്മാണം, ഉപവരുമാന മാര്‍ഗ്ഗങ്ങളുടെ ലഭ്യമാക്കല്‍, കൃഷിപുനരുദ്ധാരണം, വിദ്യാഭ്യാസ സഹായം, അനുദിന ജീവിതസന്ധാരണത്തിനുള്ള സാമ്പത്തിക സഹായം, വൈദ്യസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കാനുള്ള സുസ്ഥിര പദ്ധതികളാണ് കോട്ടയം അതിരൂപത രൂപം നല്‍കിയിരിക്കുന്നത്. പ്രസ്തുത സേവനങ്ങള്‍ ഓരോ പ്രദേശങ്ങളിലെയും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ക്ക് കാര്യക്ഷമമായി നേതൃത്വം വഹിക്കുവാന്‍ വൈദിക യോഗത്തില്‍  തീരുമാനമായി. 
ഫാ. തോമസ് ആനിമൂട്ടില്‍
സെക്രട്ടറി, വൈദിക കൗണ്‍സില്‍

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റ് വ്യത്യസ്തമായി പ്രതിഷേധിച്ചു.

ഉഴവൂർ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ ഡീസലിനും പെട്രോളിനും ദിവസവും വിലകൂട്ടി കൊണ്ട് ജനത്തിനെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന സർക്കാർ നയത്തിന് എതിരെ പ്രേതിഷേധിക്കുന്നു. 
78 രൂപയ്ക്കു പെട്രോളും 71രൂപയ്ക്കു ഡീസലും മേടിക്കേണ്ട ഗതികേടിലാണ് ഇന്ത്യയിലെ ജനം. 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന നാട്ടിൽ എല്ലാ സാധന-സമാനഗ്രഹികളുടെയും വില വർധിപ്പിച്ചു. ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടി. 
സാധാരണ ക്കാരെ കൊള്ളയടിക്കുന്നതിൽ പ്രേതിഷേധിച്ചു കൊണ്ട്, ഫുട്ബോൾ മത്സരത്തിൽ വിലയേറിയ ഉൽപ്പന്നമായ പെട്രോൾ സമ്മാനം ആയി കൊടുത്തുകൊണ്ട് kcyl ഉഴവൂർ വ്യത്യസ്തമായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നു. 
ധാർമികത തൊട്ടു തീണ്ടാത്ത സർക്കാർ കണ്ണ് തുറക്കണം എന്ന്‌ അഭ്യർത്ഥിക്കുന്നു.ഇടവക വികാരി ഫാ.തോമസ് പ്രാലേൽ, ഉഴവൂർ KCYL പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ട് എന്നിവരോടൊപ്പം 
യൂണിറ്റ് ഭാരവാഹികൾ ആയ ആൽബിൻ നടുവീട്ടിൽ സ്റ്റീഫൻ ജോയി വടയാർ , സീന സാബു,ആഷ്‌ലി സിറിയക്, ഫാ.സിബിൻ കൂട്ടുകല്ലുങ്കൽ, ഫാ.സൈജു മേക്കര തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഉഴവൂർ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ ഡീസലിനും പെട്രോളിനും ദിവസവും വിലകൂട്ടി കൊണ്ട് ജനത്തിനെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന സർക്കാർ നയത്തിന് എതിരെ പ്രതിഷേധിച്ചു. 78 രൂപയ്ക്കു പെട്രോളും 71രൂപയ്ക്കു ഡീസലും മേടിക്കേണ്ട ഗതികേടിലാണ് ഇന്ത്യയിലെ ജനം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന നാട്ടിൽ എല്ലാ സാധന-സമാനഗ്രഹികളുടെയും വില വർധിപ്പിച്ചു. ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടി. സാധാരണ ക്കാരെ കൊള്ളയടിക്കുന്നതിൽ പ്രേതിഷേധിച്ചു കൊണ്ട്, ഫുട്ബോൾ മത്സരത്തിൽ വിലയേറിയ ഉൽപ്പന്നമായ പെട്രോൾ സമ്മാനം ആയി കൊടുത്തുകൊണ്ട് kcyl ഉഴവൂർ വ്യത്യസ്തമായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നു. ധാർമികത തൊട്ടു തീണ്ടാത്ത സർക്കാർ കണ്ണ് തുറക്കണം എന്ന്‌ അഭ്യർത്ഥിക്കുന്നു.ഇടവക വികാരി ഫാ.തോമസ് പ്രാലേൽ, ഉഴവൂർ KCYL പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ട് എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികൾ ആയ ആൽബിൻ നടുവീട്ടിൽ സ്റ്റീഫൻ ജോയി വടയാർ , സീന സാബു,ആഷ്‌ലി സിറിയക്, ഫാ.സിബിൻ കൂട്ടുകല്ലുങ്കൽ, ഫാ.സൈജു മേക്കര തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Read more

കെ.സി.വൈ.എല്‍. സുവര്‍ണ ജൂബിലി ആലോചനായോഗം സെപ്‌റ്റംബര്‍ 23-ന്‌ ചൈതന്യയില്‍.

കോട്ടയം: കെ.സി.വൈ.എല്‍. സുവര്‍ണ ജൂബിലി കര്‍മപരിപാടികളെക്കുറിച്ച്‌ ആലോചിക്കുന്നതിനായി സെപ്‌റ്റംബര്‍ 23-ന്‌ ഉച്ചകഴിഞ്ഞ്‌ 3-ന്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ യോഗം ചേരുന്നു . മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സംബന്ധിക്കും.  യോഗത്തില്‍ കെ.സി.വൈ.എല്‍. മുന്‍ അതിരൂപതാ ചാപ്ലിയന്‍മാരും സിസ്റ്റര്‍ അഡൈ്വസര്‍മാരും ഡയറക്‌ടര്‍മാരും  മുന്‍ അതിരൂപത ഭാരവാഹികളും സംബന്ധിക്കണമെന്ന്‌ അതിരൂപതാ പ്രസിഡന്റ്‌ ബിബിഷ്‌ ഓലിക്കാമുറി അറിയിച്ചു.

ചേരുന്നു  ആലോചനായോഗം 
Read more

കടുത്തുരുത്തി മേരിമാതാ ഐ.ടി.ഐ യില്‍ ഓട്ടോ മൊബൈല്‍ കോഴ്‌സിനും ഡ്രൈവിംഗ്‌ പരിശീലനത്തിനും തുടക്കമായി.

കടുത്തുരുത്തി: മേരിമാതാ പ്രൈവറ്റ്‌ ഐ.ടി.ഐ. റ്റാറ്റാ മോട്ടോഴ്‌സും, സ്‌കിപ്പുമായി ചേര്‍ന്ന്‌ തൊഴില്‍ സാധ്യതയുള്ള ഒരു വര്‍ഷത്തെ "On The Job" ട്രെയിനിംഗിനോട്‌ കൂടിയ ഓട്ടോ മൊബൈല്‍ കോഴ്‌സിനും ഡ്രൈവിംഗ്‌ പരിശീലനത്തിനും തുടക്കമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റ്റാറ്റാ മോട്ടോഴ്‌സ്‌ സി.എസ്‌.ആര്‍. തലവന്‍ വിനോദ്‌ കുല്‍ക്കര്‍ണിയും പ്രിന്‍സിപ്പല്‍ സി. ജൂഡിയും ചേര്‍ന്ന്‌ ധാരണാപത്രം ഒപ്പ്‌ വയ്‌ക്കുകയും ലീപ്‌ കോഴ്‌സ്‌ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. പുതിയ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം സ്‌കിപ്പ്‌ ചെയര്‍പേഴ്‌സണ്‍ ബ്ര. സി.എ. തോമസും സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂമിന്റെ ഉദ്‌ഘാടനം മാര്‍ മാത്യു മൂലകാട്ടും സ്‌കിപ്പ്‌ മുന്‍ ചെയര്‍പേഴ്‌സണ്‍ ഫാ. ജോസഫ്‌ പൊടിമറ്റവും നിര്‍വഹിച്ചു.   സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ.വിതരണം ചെയ്തു

Read more

KSSS ഒൗഷധ ഉദ്യാനം പദ്ധതിയ്ക്ക് എസ്.എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളില്‍ തുടക്കമായി.

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന വിവിധ പരിസ്ഥിതി ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ഒൗഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്കൂള്‍ ഒൗഷധ ഉദ്യാനം പദ്ധതിയ്ക്ക് എസ്.എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കരിനെച്ചി, മുറികൂട്ടി, രാമച്ചം, വിഷപ്പച്ച. ഇന്‍സുലിന്‍ ചെടി, ഉമ്മം, ആര്യവേപ്പ്, രക്തചന്ദനം, നെല്ലി, നീര്‍മരുത്, ആരോഗ്യ പച്ച, കര്‍പ്പൂര തുളസി, കറ്റാര്‍ വാഴ, ചിറ്റാടലോടകം, ബ്രഹ്മി, വാതം കൊല്ലി, കുടങ്ങല്‍, ആനച്ചുവടി, താന്നി, കൂവളം, ഇലഞ്ഞി, പലകപയ്യാനി, സര്‍വ്വ സുഗന്തി, ലക്ഷ്മിത്തരു, മുള്ളാത്ത, കണിക്കൊന്ന, തിപ്പലി, ഗ്രാമ്പു, അകില്‍, കറുവ, ഏനായകം, ഉങ്ങ്, കരിംങ്കോത, ബുഷ്പെപ്പര്‍ തുടങ്ങിയ എണ്‍പതില്‍പ്പരം ഒൗഷധ സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഒൗഷധ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നത്. എസ്.എച്ച് മൗണ്ട് സെക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ ജെസ്സി മൈക്കിള്‍, ഹെഡ്മാസ്റ്റര്‍ മാത്യുസ് ജെറി എന്നിവര്‍ ചേര്‍ന്ന് ചെടികള്‍ നട്ടു.

Read more

കൂടല്ലൂര്‍ കെ.സി.വൈ.എല്‍ ഇടവകയിലെ അദ്ധ്യാപകരെ ആദരിച്ചു.

കൂടല്ലൂര്‍: ദേശീയ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് കൂടല്ലൂര്‍ കെ.സി.വൈ.എല്‍ ഇടവകയിലെ എല്ലാ അധ്യാകരെയും ആദരിച്ചു. യോഗത്തില്‍ ജോയിന്‍്റ് സെക്രട്ടറി ക്രിസ്റ്റീന പരിമണത്തേട്ട് ആമുഖസന്ദശേം നല്‍കി. വികാരി ഫാ.ജോസ് പാട്ടക്കണ്ടം  സന്ദേശം  നല്‍കി. തുടര്‍ന്ന് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനായ റവ.ഡോ. അലക്സ് ചെട്ടിയാത്തിന് ആശംസാ കാര്‍ഡും റോസാപ്പൂവും നല്‍കുകയും വികാരി ഫാ. ജോസ് പാട്ടക്കകണ്ടം പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയിലെ 37 അധ്യാപകരെയും ആദരിച്ചു. റിട്ടയര്‍ ചെയ്ത 19 അദ്ധ്യാപകരെയും ഇപ്പോള്‍ സര്‍വീസിലുള്ള 18 ആദ്ധ്യാപകരെയും ആദരിച്ചു. അദ്ധ്യാപകരുടെ പ്രതിനിധിയായി കോട്ടയം സെന്‍്റ് ആന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി സി അലക്സ് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍്റ്, ജിസ്സ് തോമസ് കുളഞ്ഞിയില്‍ നന്ദി പറഞ്ഞു. ഡയറക്ടര്‍ ജയ്സന്‍ തോമസ് കുഞ്ചറക്കാട്ട്, സിസ്റ്റര്‍ സെലീന എസ്.വി.എം, സെക്രട്ടറിജോയല്‍ ജയന്‍ പുളിക്കീല്‍, വൈസ് പ്രസിഡന്‍്റ് സ്റ്റെഫി ഫെലിക്സ് പുളിക്കീല്‍, ട്രഷറര്‍ തോമസ് പീറ്റര്‍ കളപുരയ്ക്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ജബിതാ ജയിംസ് കട്ടൂപറമ്പില്‍, അലീന ജോജി പുളിക്കീല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി." />
<meta property="og:url" content="http://apnades.in/koodaloor-kcyl-news221/" />

കൂടല്ലൂര്‍: ദേശീയ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് കൂടല്ലൂര്‍ കെ.സി.വൈ.എല്‍ ഇടവകയിലെ എല്ലാ അദ്ധ്യാപകരെയും ആദരിച്ചു. യോഗത്തില്‍ ജോയിന്‍്റ് സെക്രട്ടറി ക്രിസ്റ്റീന പരിമണത്തേട്ട് ആമുഖസന്ദശേം നല്‍കി. വികാരി ഫാ.ജോസ് പാട്ടക്കണ്ടം  സന്ദേശം  നല്‍കി. തുടര്‍ന്ന് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനായ റവ.ഡോ. അലക്സ് ചെട്ടിയാത്തിന് ആശംസാ കാര്‍ഡും റോസാപ്പൂവും നല്‍കുകയും വികാരി ഫാ. ജോസ് പാട്ടക്കകണ്ടം പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയിലെ 37 അധ്യാപകരെയും ആദരിച്ചു. റിട്ടയര്‍ ചെയ്ത 19 അദ്ധ്യാപകരെയും ഇപ്പോള്‍ സര്‍വീസിലുള്ള 18 ആദ്ധ്യാപകരെയും ആദരിച്ചു. അദ്ധ്യാപകരുടെ പ്രതിനിധിയായി കോട്ടയം സെന്‍്റ് ആന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി സി അലക്സ് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡന്‍്റ്, ജിസ്സ് തോമസ് കുളഞ്ഞിയില്‍ നന്ദി പറഞ്ഞു. ഡയറക്ടര്‍ ജയ്സന്‍ തോമസ് കുഞ്ചറക്കാട്ട്, സിസ്റ്റര്‍ സെലീന എസ്.വി.എം, സെക്രട്ടറിജോയല്‍ ജയന്‍ പുളിക്കീല്‍, വൈസ് പ്രസിഡന്‍്റ് സ്റ്റെഫി ഫെലിക്സ് പുളിക്കീല്‍, ട്രഷറര്‍ തോമസ് പീറ്റര്‍ കളപുരയ്ക്കല്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ജബിതാ ജയിംസ് കട്ടൂപറമ്പില്‍, അലീന ജോജി പുളിക്കീല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read more

പുതുവേലി ഇടവകയുടെ വൈദിക മന്ദിരത്തിനു തറക്കല്ലിട്ടു .

പുതുവേലി ഇടവകയുടെ പുതിയതായി പണിയുന്ന വൈദിക മന്ദിരത്തിന്റെ തറകല്ലിടൽ കർമ്മം വികാരി ഫാ. ജേക്കബ്ബ് വാലയിൽ, ഇടവകാംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അതിരൂപത വികാരി ജനറാൾ ബഹു.ഫാ.മൈക്കിൾ വെട്ടിക്കാട്ട് നിര്‍വഹിച്ചു.

മന്ദിരത്തിനു തറക്കല്ലിട്ടു  നിര്‍വഹിച്ചു
Read more

അട്ടപ്പാടി സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

അട്ടപ്പാടി സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു
അട്ടപ്പാടി : അട്ടപ്പാടി സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു.
വികാരി. ഫാദർ ബിനീഷ് മാങ്കോട്ടിൽ, ഹെഡ്മാസ്റ്റർ ജോജി നാലന്നുംപടവിൽ, സി:ഷാരോൺ SJC എന്നിവർ നേതൃത്വം നൽകി..

അട്ടപ്പാടി : അട്ടപ്പാടി സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. വികാരി. ഫാദർ ബിനീഷ് മാങ്കോട്ടിൽ, ഹെഡ്മാസ്റ്റർ ജോജി നാലന്നുംപടവിൽ, സി:ഷാരോൺ SJC എന്നിവർ നേതൃത്വം നൽകി..

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കൊമേഴ്സ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 2ന്.

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തപ്പെടുന്നു. ഒക്ടോബര്‍ മാസം 2-ാം തീയതി ചൊവ്വാഴ്ച നടത്തപ്പെടുന്ന സംഗമത്തില്‍ എല്ലാ മുന്‍ അധ്യാപകരും പങ്കെടുക്കുന്നതാണ്. ഉഴവൂര്‍ കോളജില്‍ ബികോം, എംകോം, പ്രീഡിഗ്രി  ഫോര്‍ത്ത് ഗ്രൂപ്പുകളില്‍ പഠിച്ച എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അന്നേദിവസം രാവിലെ 10 മണിക്ക് കോളേജില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രൊഫ. സ്റ്റീഫന്‍ മാത്യു:9562392024 പ്രൊഫ. അഭിഷേക് തോമസ്:9744280255 ജോസ് ചാണ്ടി:9447130114"

സെന്റ്   ത്തിന്റെ  ത്ത്  2ന് കോളേജില്‍ വിഭാഗം
Read more

മുംബൈ ക്‌നാനായ സൊസൈറ്റിയുടെ വാര്‍ഷികവും ക്‌നാനായ സംഗവും നടത്തപ്പെട്ടു.

മുംബൈ; ക്‌നാനായ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2018 സെപ്റ്റബര്‍ മാസം 9 ന് മുംബൈ ബന്ദ്രായില്‍ വച്ച് മുംബൈ ക്‌നാനായ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗവും ക്‌നാനായ സംഗവും നടത്തപ്പെട്ടു. വി.കുര്‍ബാനയോടു കൂടി ആരംഭിച്ച AGM-യും സംഗമവും കോട്ടയം അതിരൂപത ഡയാസ്‌പൊറോ ഇന്‍ചാര്‍ജ് ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയി, മുംബൈ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി ലൂക്കോസ് എരുമേലിക്കര, വൈസ് പ്രസിഡന്റ് ജെസ്റ്റിന്‍ തോമസ്, ഫാ.ജോബി സെന്റ് പോള്‍, സെക്രട്ടറി ജോബി മാത്യു, ട്രഷറര്‍ ജോയി പാറടിയില്‍, ട്രസ്റ്റി കെ.യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ആന്‍സി വിക്ടര്‍ മാങ്കോട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര്യദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുംബൈ കെ.സി.വൈ.എല്‍ പ്രസിഡന്റ് രൂപേഷിന്റെയും കെ.സി.വൈ.എല്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മുംബൈയിലും പരിസരപ്രദേശങ്ങളിലും ഉളള പ്രവാസി ക്‌നാനായ ജനത്തിനു ഒരുമിച്ചു കൂടുവാനും അവരുടെ സ്‌നേഹവും, സൗഹൃദവും, കൂട്ടായ്മയും പങ്കുവയ്ക്കുവാനും AGM-യും ക്‌നാനായ സംഗമവും കാരണമായി. 

ആർഭാടങ്ങൾ ഒഴിവാക്കി പ്രളയകെടുതിയിൽ കഷ്ടതയനുഭവിച്ചവർക്ക് താങ്ങായി ചുള്ളിക്കര ഇടവക.

ആർഭാടങ്ങൾ ഒഴിവാക്കി പ്രളയകെടുതിയിൽ കഷ്ടതയനുഭവിച്ചവർക്ക് താങ്ങായി ചുള്ളിക്കര ഇടവക
ചുള്ളിക്കര : ചുള്ളിക്കര സെന്റ് മേരിസ് ഇടവകയുടെ പ്രധാന തിരുനാളിന്റ ആർഭാടങ്ങൾ ഒഴിവാക്കി ലാളിത്യത്തോടെ തിരുനാൾ കൊണ്ടാടി അതിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ ഇടവക ട്രസ്റ്റി ശ്രീ ഫിലിപ്പ് ആണ്ടു മ്യാലിൽ ശ്രീ ജയ്സ് പുത്തൻപുരയിൽ ഇടവക വികാരി റവ ഫാ, ബേബി പറ്റ്യാൽ എന്നിവർ കോട്ടയം അതിരൂപത വികാരി ജനറാൾ വെരി റവ, ഫാ മൈക്കിൾ വെട്ടിക്കാട്ടിന് പ്രളയദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനത്തിലേയ്ക്ക് നൽക്കുന്നു

ചുള്ളിക്കര : ചുള്ളിക്കര സെന്റ് മേരിസ് ഇടവകയുടെ പ്രധാന തിരുനാളിന്റ ആർഭാടങ്ങൾ ഒഴിവാക്കി ലാളിത്യത്തോടെ തിരുനാൾ കൊണ്ടാടി അതിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ ഇടവക ട്രസ്റ്റി ശ്രീ ഫിലിപ്പ് ആണ്ടു മ്യാലിൽ ശ്രീ ജയ്സ് പുത്തൻപുരയിൽ ഇടവക വികാരി റവ ഫാ, ബേബി പറ്റ്യാൽ എന്നിവർ കോട്ടയം അതിരൂപത വികാരി ജനറാൾ വെരി റവ, ഫാ മൈക്കിൾ വെട്ടിക്കാട്ടിന് പ്രളയദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനത്തിലേയ്ക്ക് നൽക്കുന്നു.

Read more

ബൈസൺവാലി മായൽത്താമാതാ പള്ളിയിൽ എട്ടു നോമ്പ് തിരുന്നാൾ ആഘോഷിച്ചു.

ബൈസൺവാലി മായൽത്താമാതാ പള്ളിയിലെ എട്ടു നോമ്പ് തിരുന്നാൾ സമാപിച്ചു
ബൈസൺവാലി: കഴിഞ്ഞ എട്ടു ദിവസമായി ബൈസൺവാലി മായൽത്താമാതാ പള്ളിയിൽ നടന്നുവന്നിരുന്ന എട്ടു നോമ്പ് തിരുന്നാൾ സമാപിച്ചു. കഴിഞ്ഞ എട്ട് ദിവസവും, നൊവേനയും, ലദീഞ്ഞും,ജപമാലയും, വിശുദ്ധ കുർബ്ബാനയും, പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. 
അവസാദിനമായ ഇന്നലെ നടന്ന തിരുന്നാൾ റാസക്ക് ബഹുമാനപെട്ട ഉഴവൂർ പള്ളി വികാരി Fr . തോമസ് പ്രാലേൽ നേതൃത്വം നല്കി. തിരുന്നാൾ സന്ദേശം Fr .ജിൻസ് നെല്ലിക്കാട്ടിൽ നൽകി, തുടർന്ന് നടന്ന തിരുന്നാൾ പ്രദിക്ഷണത്തോടു കൂടി തിരുന്നാൾ സമാപിച്ചു . 
വികാരി Fr. സ്റ്റാബിൻ നീർപ്പാറമറയിൽ, കൈക്കാരന്മാർ, സജി കുടുംബകുഴിയിൽ, സോജൻ തേക്കുംകാട്ടിൽ, ഇടവക ജനങ്ങൾ ഒന്നു ചേർന്ന് നേതൃത്വം നൽകി.

ബൈസൺവാലി:  എട്ടു ദിവസമായി ബൈസൺവാലി മായൽത്താമാതാ പള്ളിയിൽ നടന്നുവന്നിരുന്ന എട്ടു നോമ്പ് തിരുന്നാൾ സമാപിച്ചു.  എട്ട് ദിവസവും, നൊവേനയും, ലദീഞ്ഞും,ജപമാലയും, വിശുദ്ധ കുർബ്ബാനയും, പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. അവസാദിനം നടന്ന തിരുന്നാൾ റാസക്ക് ബഹുമാനപെട്ട ഉഴവൂർ പള്ളി വികാരി Fr . തോമസ് പ്രാലേൽ നേതൃത്വം നല്കി. തിരുന്നാൾ സന്ദേശം Fr .ജിൻസ് നെല്ലിക്കാട്ടിൽ നൽകി, തുടർന്ന് നടന്ന തിരുന്നാൾ പ്രദിക്ഷണത്തോടു കൂടി തിരുന്നാൾ സമാപിച്ചു . വികാരി Fr. സ്റ്റാബിൻ നീർപ്പാറമറയിൽ, കൈക്കാരന്മാർ, സജി കുടുംബകുഴിയിൽ, സോജൻ തേക്കുംകാട്ടിൽ, ഇടവക ജനങ്ങൾ ഒന്നു ചേർന്ന് നേതൃത്വം നൽകി.

Read more

മടമ്പം ലൂർദ്ദ് മാതാ ഫൊറോന ദൈവാലയത്തിലെ പരി. കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആചരിച്ചു..

മടമ്പം ലൂർദ്ദ് മാതാ ഫൊറോന ദൈവാലയത്തിലെ പരി. കന്യകാമറിയത്തിന്റെ ജനനതിരുന്നാളിനും, എട്ടുനോമ്പാചരണവും സമാപിച്ചു
മടമ്പം: മടമ്പം ലൂർദ് മാതാ ഫൊറോന ദേവാലയത്തിൽ പരി. അമ്മയുടെ ജനന തിരുനാൾ വളരെ മനോഹരമായും ഭക്തി സാന്ദ്രമായും ആചരിച്ചു. എട്ടാം ദിവസമായ ഇന്നലെ മേരി_അന്നമ്മ കൂട്ടായ്മ വയ്ക്കുകയും കാഴ്ച സമർപ്പണം നടത്തുകയും ചെയ്തു.തുടർന്ന് റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ടിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയം തുടർന്ന് സന്ദേശവും ജപമാല പ്രദക്ഷിണവും പാച്ചോർ നേർച്ചയും നടത്തി.

പെട്രോൾ ഡീസൽ വില വർധനവിനെതിരെ പുന്നത്തുറ കെസിവൈൽ

പെട്രോൾ ഡീസൽ വില വർധനവിനെതിരെ പുന്നത്തുറ കെസിവൈൽ

കെ സി വൈൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദിനംപ്രതി വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വില വർധനവിനെതിരെ സൈക്കിൾ ജാഥ നടത്തി പ്രതിക്ഷേധം അറിയിച്ചു .പുന്നത്തുറ പഴയ പള്ളി വികാരി fr. ജോസഫ് കീഴങ്ങാട്ട് പ്രതിക്ഷേധറാലി ഉദ്ഘാടനം ചെയ്തു.നിരവധി യുവജനങ്ങൾ ഈ പ്രതിഷേധറാലിയിൽ പങ്കാളികളായി. യൂണിറ്റ് പ്രസിഡണ്ട് ഫ്രെഡി നന്ദികുന്നേൽ, സെക്രട്ടറി ജോർജ്കുട്ടി കടിയംപള്ളിയിൽ എന്നിവർ പ്രതിഷേധറാലിയ്ക്ക് നേത്യത്വം നൽകി.

Read more

Copyrights@2016.