india live Broadcasting

കണ്ണൂർ ബറുമറിയം പാസ്റ്റർ സെന്ററിൽ പ്ലാറ്റിനം സ്റ്റാഴ്സ്സ് ക്യാമ്പ് നടത്തി

കണ്ണൂർ ബറുമറിയം പാസ്റ്റർ സെന്ററിൽ പ്ലാറ്റിനം സ്റ്റാഴ്സ്സ് ക്യാമ്പ് നടത്തി
കണ്ണൂർ : കണ്ണുർ ബറുമറിയം പാസ്റ്റർസെന്ററിൽ പ്ലാറ്റിനം സ്റ്റാഴ്സിനു വേണ്ടി 3 ദിവസത്തെ ക്യാമ്പ് നടത്തി. ക്യാമ്പ് അഭി: മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്യ്തു. ബഹു. ഫാ.ജോസ് നെടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മൂന്ന് ദിവസം നിണ്ടുനിന്ന ക്യാമ്പിൽ കുട്ടികൾക്കായ് വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഗ്രാമർ, പബ്ലിക്ക് സ്പീക്കിങ്ങ്, യോഗ, സഭയും സമുദായവും എന്നീവിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തപ്പെട്ടു. ഗ്രുപ്പ് ആക്ടിവിറ്റികളും കലാ കായിക വിനോദങ്ങളും ക്യാമ്പിന് പകിട്ടേകി. ഫാ.ബിബിൻ കണ്ടൊത്ത്, സി. നിക്കോൾ, സി. തുഷാര, ശ്രി. അലൻ പീറ്റർ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.

Read more

ഇരുപത്തിയേഴാമത് പൂഴിക്കാലായിൽ കുടുംബയോഗ വാർഷികം ജനുവരി 6 ന്‌.

രാജപുരം: പൂഴിക്കാലായിൽ കുടുംബയോഗം ഇരുപത്തിയേഴാമത് വാർഷികം പുന്നത്തുറ സണ്ണി പൂഴിക്കാലായുടെ ഭവനത്തിൽവെച്ച് ജനുവരി മാസം ആറാം തിയ്യതി ഞായറാഴ്ച നടത്തപ്പെടും. പുന്നത്തുറ പഴയപള്ളി വികാരി ഫാ. ജോസഫ് കീഴങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. സമ്മേളനത്തിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസ, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ മികവ് തെളിയിച്ച കുടുംബാംഗങ്ങളേയും ആദരിക്കുകയുംചെയ്യുന്നു.

Read more

കുറുമുളളൂര്‍ പളളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിന് കൊടിയേറി.

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിനു കൊടിയേറി.ഡിസംബര്‍ 28 വെളളിയാഴ്ച  രാവിലെ 7 മണിക്ക് ഇടവക വികാരി ഫാ.റോജി മുകളേല്‍ കൊടിയേറ്റി പ്രധാന തിരുനാളിനു തുടക്കം കുറിച്ചു.തുടര്‍ന്നുളള വി.കുര്‍ബാനയ്ക്കു റവ.ഫാ.മാത്തുക്കുട്ടി കൊളക്കാട്ടുകുടി (കണ്ണൂര്‍ ബിഷപ്പ് ഹൗസ്) മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 

കുറുമുളളൂര്‍ പളളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിന് കൊടിയേറി. 
 
തുടര്‍ന്നുളള വി.കുര്‍ബാനയ്ക്കു റവ.ഫാ.മാത്തുക്കുട്ടി കൊളക്കാട്ടുകുടി (കണ്ണൂര്‍ ബിഷപ്പ് ഹൗസ്) മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 
Read more

കെ.സി.സി എണ്‍പതാം വാര്‍ഷികത്തിന്റെയും ക്നാനായ കുടുംബസംഗമത്തിന്റെയും പ്രോമോ വീഡിയോ പ്രകാശനം ചെയ്തു.

വെളിയനാട്: ഫെബ്രുവരി 22,23,24 തീയതികളില്‍ നടത്തപ്പെടുന്ന കെ.സി.സി എണ്‍പതാം വാര്‍ഷികത്തിന്റെയും  ക്നാനായ കുടുംബസംഗമത്തിന്റെയും മുന്നോടിയായുള്ള പ്രോമോ വീഡിയോ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു. പ്രസിഡന്‍റ് സ്റ്റീഫന്‍ ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പബ്ളിസിറ്റി കണ്‍വീനര്‍ ബേബി മുളവേലിപ്പുറം പ്രോമോ വീഡിയോയുടെ സാധ്യതകളെ കുറിച്ച് വിശദീകരിച്ചു . ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി,സാബു മുണ്ടകപ്പറമ്പില്‍, ജോസ് തൊട്ടിയില്‍, ഷിബു ലൂക്കോസ്, ഫാ. മാത്യു കണ്ണാലയില്‍, അഡ്വ.ജേക്കബ് എബ്രഹാം, ജോസ്ഫ്കുട്ടി തുരുത്തേല്‍, റോയ് കണ്ണന്തറ എന്നിവര്‍ സംസാരിച്ചു.

ത്തിന്റെയും 
Read more

പെരിക്കല്ലൂർ സെന്റ് തോമസ് ക്‌നാനായ ഫൊറോന പളളിയില്‍ വി . തോമാശ്ലീഹായുടെയും വി . എസ്തഫാനോസിന്റെയും തിരുന്നാളിന് തുടക്കമായി

പെരിക്കല്ലൂർ സെന്റ് തോമസ് ക്നാനായ ഫൊറോന ദൈവാലയത്തിൽ വി . തോമാശ്ലീഹായുടെയും വി . എസ്തഫാനോസിന്റെയും തിരുന്നാളിന് തുടക്കമായി
പെരിക്കല്ലൂർ:​പെ​രി​ക്ക​ല്ലു​ർ സെ​ന്‍റ് തോ​മ​സ് ക്നാനായ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. 28നാ​ണ് സ​മാ​പ​നം. 24നു ​രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ ഹാ​ൾ വെ​ഞ്ച​രി​പ്പ്. രാ​ത്രി 10നു ​പി​റ​വി​ത്തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ. 25നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 26നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 27നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്. പ​രി​ശു​ദ്ധ കു​ർ്യാ​ന​യു​ടെ ആ​ശി​ർ​വാ​ദം-​ഫാ. ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ. 28നു ​രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​ഫാ.​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ, ഫാ.​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, ഫാ.​എ​ബി വ​ട​ക്കേ​ക്ക​ര, ഫാ.​അ​നി​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, ഫാ.​സി​ജോ മ​ര​ങ്ങാ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. വ​ച​ന​സ​ന്ദേ​ശം-​ഫാ. ബി​ബി​ൻ ക​ണ്ടോ​ത്ത്. തു​ട​ർ​ന്ന് പ്ര​ദി​ക്ഷി​ണം. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം-​ഫാ. സ്റ്റി​ജോ തേ​ക്കും​മു​ട്ടി​ൽ. തുടർന്ന് സ്നേഹവിരുന്ന്

പെരിക്കല്ലൂർ:​പെ​രി​ക്ക​ല്ലു​ർ സെ​ന്‍റ് തോ​മ​സ് ക്നാനായ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. 28നാ​ണ് സ​മാ​പ​നം. 24നു ​രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ ഹാ​ൾ വെ​ഞ്ച​രി​പ്പ്. രാ​ത്രി 10നു ​പി​റ​വി​ത്തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ. 25നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 26നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 27നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്. പ​രി​ശു​ദ്ധ കു​ർ്യാ​ന​യു​ടെ ആ​ശി​ർ​വാ​ദം-​ഫാ. ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ. 28നു ​രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​ഫാ.​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ, ഫാ.​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, ഫാ.​എ​ബി വ​ട​ക്കേ​ക്ക​ര, ഫാ.​അ​നി​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, ഫാ.​സി​ജോ മ​ര​ങ്ങാ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. വ​ച​ന​സ​ന്ദേ​ശം-​ഫാ. ബി​ബി​ൻ ക​ണ്ടോ​ത്ത്. തു​ട​ർ​ന്ന് പ്ര​ദി​ക്ഷി​ണം. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം-​ഫാ. സ്റ്റി​ജോ തേ​ക്കും​മു​ട്ടി​ൽ. തുടർന്ന് സ്നേഹവിരുന്ന്.

Read more

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ക്രിസ്തുമസ് ആഘോഷം നടത്തി.

ഭൂമിയിലെ മാലഖമാർക്കൊപ്പം MASSS ക്രിസ്തുമസ് ആഘോഷം നടത്തി
കണ്ണൂർ: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ക്രിസ്തുമസ് കണ്ണൂർ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം കൊണ്ടാടി. ആഘോഷപരിപാടിയിൽ മാസ്സ് സെക്രട്ടറി ഫാ.ബിബിൻ കണ്ടോത്ത് അദ്യക്ഷസ്ഥാനം അലങ്കരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ ദൈവത്തിന്റെ പ്രത്യേക സമ്മാനങ്ങളാണെന്നും ഇവരെ മറ്റുള്ള കുട്ടികളെക്കാളും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും മാതാപിതാക്കൾ പ്രായമാകുമ്പോൾ ഇവരുടെ സ്നേഹം തീർച്ചയായും അനുഭവിക്കാൻ സാധിക്കുമെന്നും, ഇവരെ സമൂഹത്തിന്റെ മുഖൃധാരയിലേക്കു കൊണ്ടുവരണമെന്നും, നക്ഷത്രവിളക്കിലെ ബൾബ് നക്ഷത്രത്തെ പ്രകാശപുരിതമാകുന്നത്പോലെ ഭിന്നശേഷിക്കാരെ നമുക്കു നെഞ്ചോട് ചേർക്കാൻ കഴിയണമെന്നും തന്റെ സന്ദേശത്തിൽ ഫാ.ബിബിൻ പറഞ്ഞു. ആഘോഷപരിപാടി വാർഡ് മെമ്പർ ശ്രീ. വിനോദ് എം ഉദ്ഘാടനം ചെയ്തു .സെന്റ് ജോസഫ് കോൺഗ്രിഗേഷൻ റീജിയണൽ സുപ്പീരിയർ സി.മെർലിൻ അശംസപ്രഭാഷണം നടത്തി പ്രതീക്ഷ സ്കൂൾ പി .ടി .എ പ്രിസിഡന്റ ശ്രീ.നാരായണൻ കെ ആശംസയർപ്പിച്ചു ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നായനമനോഹരമായ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആഘോഷപരിപാടിയിൽ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ മുഴുവൻ സ്റ്റാഫും പങ്കെടുത്തു. പ്രിതീക്ഷ സ്കൂൾ പ്രിൻസിപ്പൽ സി.റാണി എസ്‌.ജെ.സി ഏവർകും സ്വാഗതം പറഞ്ഞു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്തു

കണ്ണൂർ: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ക്രിസ്തുമസ് കണ്ണൂർ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം കൊണ്ടാടി. ആഘോഷപരിപാടിയിൽ മാസ്സ് സെക്രട്ടറി ഫാ.ബിബിൻ കണ്ടോത്ത് അദ്യക്ഷസ്ഥാനം അലങ്കരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ ദൈവത്തിന്റെ പ്രത്യേക സമ്മാനങ്ങളാണെന്നും ഇവരെ മറ്റുള്ള കുട്ടികളെക്കാളും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും മാതാപിതാക്കൾ പ്രായമാകുമ്പോൾ ഇവരുടെ സ്നേഹം തീർച്ചയായും അനുഭവിക്കാൻ സാധിക്കുമെന്നും, ഇവരെ സമൂഹത്തിന്റെ മുഖൃധാരയിലേക്കു കൊണ്ടുവരണമെന്നും, നക്ഷത്രവിളക്കിലെ ബൾബ് നക്ഷത്രത്തെ പ്രകാശപുരിതമാകുന്നത്പോലെ ഭിന്നശേഷിക്കാരെ നമുക്കു നെഞ്ചോട് ചേർക്കാൻ കഴിയണമെന്നും തന്റെ സന്ദേശത്തിൽ ഫാ.ബിബിൻ പറഞ്ഞു. ആഘോഷപരിപാടി വാർഡ് മെമ്പർ ശ്രീ. വിനോദ് എം ഉദ്ഘാടനം ചെയ്തു .സെന്റ് ജോസഫ് കോൺഗ്രിഗേഷൻ റീജിയണൽ സുപ്പീരിയർ സി.മെർലിൻ അശംസപ്രഭാഷണം നടത്തി പ്രതീക്ഷ സ്കൂൾ പി .ടി .എ പ്രിസിഡന്റ ശ്രീ.നാരായണൻ കെ ആശംസയർപ്പിച്ചു ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നായനമനോഹരമായ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആഘോഷപരിപാടിയിൽ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ മുഴുവൻ സ്റ്റാഫും പങ്കെടുത്തു. പ്രിതീക്ഷ സ്കൂൾ പ്രിൻസിപ്പൽ സി.റാണി എസ്‌.ജെ.സി ഏവർകും സ്വാഗതം പറഞ്ഞു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 23 ന്‌

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും (ALMASS 2018), കൂടാതെ 1990-1993 ബാച്ചിന്റെ ജൂബിലി സ്‌പെഷ്യല്‍ സംഗമവും,പുതിയ അലുമ്‌നി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും  (ഡിസംബര്‍ മാസം 23-ാം തീയതിഞായറാഴ്ച) രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത സംഗമം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. (ഇടുക്കി) ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാ മുന്‍കാല അധ്യാപകരും പങ്കെടുക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, അലുമ്‌നി സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു എന്നിവര്‍ അറിയിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ

കോളേജിലെ 23 ന്‌
Read more

മാലക്കല്ല് സെന്റ് മേരിസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി

മാലക്കല്ല് സെന്റ് മേരിസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ വിദ്യാർത്ഥി ക്രിസ്തുമസ് ട്രീ, സ്റ്റാർ , പുൽക്കൂട് എന്നിവയൊരുക്കിമാലക്കല്ല് സെന്റ് മേരിസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ വിദ്യാർത്ഥി ക്രിസ്തുമസ് ട്രീ, സ്റ്റാർ , പുൽക്കൂട് എന്നിവയൊരുക്കി
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ വിദ്യാർത്ഥി ക്രിസ്തുമസ് ട്രീ, സ്റ്റാർ , പുൽക്കൂട് എന്നിവയൊരുക്കി.
Read more

ക്‌നാനായ കുടുംബസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ക്‌നാനായ കുടുംബസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കൈപ്പുഴ; ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ 2019 ഫെബ്രുവരി 22,23,24 തീയ്യതികളിലായി നടത്തപ്പെടുന്ന 80-ാംമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കുടുംബസംഗമത്തിന്റെ സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് (Ex.MLA) യുടെ അദ്ധ്യക്ഷതയില്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.കൈപ്പുഴ ഫൊറോന വികാരി ഫാ.മാത്യു കുഴിപ്പളളി, KCC അതിരൂപതാ ഭാരവാഹികളായ ഷൈജി ഓട്ടപ്പളളി, സാബു മുണ്ടകപറമ്പില്‍, തൂഫാന്‍ തോമസ്, ഫ്രൊഫ.തോമസ് മുല്ലപ്പളളി, ജോസ് തൊട്ടിയില്‍, ബേബി മുളവേലിപ്പുറം, സ്റ്റീഫന്‍ കുന്നുംപുറം എന്നിവര്‍ പ്രസംഗിച്ചു.
ഉയര്‍ത്തിപ്പിടിക്കുന്ന ബഹുജനറാലി, ദീപശിഖ പ്രയാണം എന്നിങ്ങനെ വിവിധയിനം പരിപാടികളാണ് KCC വിഭാവനം ചെയ്തിട്ടുളളത്. പരിപാടിയുടെ വിജയത്തിനായി 1001അംഗ സ്വാഗത സംഘം രൂപീകരിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിനായി വൈദികരും അല്‍മായരും അടങ്ങുന്ന 12 കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. രക്ഷാധികാരിയായി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, സ്വാഗതസംഘം ചെയര്‍മാനായി ഫാ.മാത്യു കുഴിപ്പളളി, ജനറല്‍ കണ്‍വീനറായി സ്റ്റീഫന്‍ ജോര്‍ജ്, കണ്‍വീനറായി ഷൈജി ഓട്ടപ്പളളി. മറ്റ് കമ്മിറ്റി ഭാരവാഹികളായി ഫാ.സ്റ്റാനി എടത്തിപ്പറമ്പില്‍, തോമസ് പീടികയില്‍, ഫാ.സിറിയക് മറ്റത്തില്‍, ഫാ.ഫില്‍മോന്‍ കളത്തറ, സ്റ്റീഫന്‍ കുന്നുംപുറം, ഫാ.എബ്രഹാം പറമ്പേട്ട്, ജോക്കബ് വാണിയംപുരയിടത്തില്‍, ഫാ.N.I മൈക്കിള്‍, ഫാ.തോമസ് പ്രാലേല്‍, സാബു മുണ്ടകപറമ്പില്‍, ഫാ.തോമസ് കരിമ്പുംകാലായില്‍, ഫാ.സന്തോഷ് മുല്ലമംഗലം, ബിനോയി ഇടയാടില്‍, ഫാ.മാത്യു കുരിയത്തറ, ഫാ.സൈജു പുത്തന്‍പറമ്പില്‍, ഫാ.ഷിജോ കുഴിപ്പളളി, ഫാ.ജെയിംസ് ചെരുവില്‍, ബേബി മുളവേലിപ്പുറം, ഫാ.ബൈജു മുകളേല്‍, തമ്പി എരുമേലിക്കര, ഫാ. സാബു മാലിത്തുരുത്തേല്‍, ജോസ്‌മോന്‍ പുഴക്കരയോട്, തൂഫാന്‍ തോമസ്, ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, ജോണ്‍ തെരുവത്ത്, ഫാ.ജോസ് കടവില്‍ച്ചിറയില്‍, ജോസ് തൊട്ടിയില്‍ എന്നിവരെയും സ്റ്റിയറിംങ് കമ്മിറ്റിയിലേക്ക് അംഗങ്ങളായി പ്രൊഫ.മേഴ്‌സി മൂലക്കാട്ട്, ബിബീഷ് ഓലിക്കാമുറിയില്‍, ഫാ.എബ്രഹാം മണ്ണില്‍, ഫാ.ജോസ് നെടുങ്ങാട്ട്, ബാബു കദളിമറ്റം, പ്രൊഫ. തോമസ് മുല്ലപ്പളില്‍ , ഡോ.ലുക്കോസ് പുത്തന്‍പുരയ്ക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

പൗരോഹിത്യത്തിന്റെ 50-ഉം 25-ഉം വര്‍ഷം ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിച്ചു.

കോട്ടയം: പൗരോഹിത്യത്തിന്റെ 50-ഉം 25-ഉം വര്‍ഷം വൈദികരെ ആദരിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ചാന്‍സിലര്‍ ഫാ. തോമസ്‌ കോട്ടൂര്‍ സ്വാഗതം ആശംസിച്ചു. 50-ാം വര്‍ഷം ആഘോഷിക്കുന്ന ഫാ. ജോസ്‌ ചാഴികാട്ട്‌, ഫാ. അലക്‌സ്‌ കൊരട്ടിയില്‍, 25-ാം വര്‍ഷം ആഘോഷിക്കുന്ന ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. ലെല്ലു കൈതാരം, ഫാ. തോമസ്‌ കരിമ്പുംകാലായില്‍, ഫാ. ഡോമിനിക്‌ മഠത്തിക്കളത്തില്‍, ഫാ. മാത്യു ചേന്നാത്ത്‌, ഫാ. മാത്യു കുരിയത്തറ, ഫാ. സ്റ്റീഫന്‍ പൂക്കറയില്‍, ഫാ. തോമസ്‌ കീന്തനാനിക്കല്‍, ഫാ. ജോണ്‍ മുകളേല്‍, ഫാ. ജോണ്‍ പട്ടുമാക്കില്‍, ഫാ. മാത്യു പ്ലാമൂട്ടില്‍ എന്നിവരെയാണ്‌ ആദരിച്ചത്‌.

ജൂബിലി ആദരിച്ചു
Read more

ഡോ. കെ.ആർ. നാരായണന്റെ ജീവിത മൂല്യങ്ങൾ ഇന്നും പ്രസക്തം. : ഉമ്മൻ ചാണ്ടി.

ഡോ. കെ.ആർ. നാരായണന്റെ ജീവിത മൂല്യങ്ങൾ ഇന്നും പ്രസക്തം. : ഉമ്മൻ ചാണ്ടി.
ഉഴവൂർ: - ഉഴവൂർ സെന്റ് സ്റ്റീഫൻസ്  കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ  ആഭിമുഖ്യത്തിലുള്ള 14-ാമത് ഡോ. KR നാരായണൻ അനുസ്മരണ പ്രഭാഷണം ബഹു. കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. ഡോ.KR നാരായണനുമായി 1973 മുതൽ വ്യക്തി ബന്ധം ഉണ്ടായിരുന്നതായി അദേഹം അനുസ്മരിച്ചു. ഡോ. KRനാരായണൻ ജീവിതത്തിൽ പുലർത്തിയിരുന്ന വ്യക്തി മൂല്യങ്ങൾ ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.  അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  സെക്രട്ടറി പ്രൊഫ. സ്റ്റീഫൻ മാത്യൂ സ്വാഗതവും, പ്രിൻസിപ്പൽ ഡോ. ഷൈനി ബേബി ആമുഖ പ്രസംഗവും, ശ്രീ സന്തോഷ് നായർ ( USA) ആശംസയും, അഡ്വ. സ്റ്റീഫൻ ചാഴികാടൻ കൃതജ്ഞതയും അറിയിച്ചു.
പ്രസ്തുത യോഗത്തിൽ കഴിഞ്ഞ 2 കാലഘട്ടങ്ങളിലായി 6 വർഷം കോളേജിന്റെ അലുംമ്നി പ്രസിഡന്റായി പ്രവർത്തിച്ച ശ്രീ ഫ്രാൻസീസ് കിഴക്കേക്കൂറ്റിനെ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തിന്റെ പേരിൽ കോളേജിനു വേണ്ടി ശ്രീ ഉമ്മൻ ചാണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു.
റിപ്പോർട്ട്: സ്റ്റീഫൻ ചെട്ടിക്കൻ

ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള 100 പേരുടെ പട്ടികയിൽ അരയങ്ങാട്‌ ക്നാനായ പള്ളി ഇടവകാംഗമായ സിസ്റ്റർ ലൂസി കുര്യനും

കോളയാട്: ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള 100 പേരുടെ പട്ടികയിൽ മലയാളി സാമൂഹിക പ്രവർത്തക അരയങ്ങാട്‌ ക്നാനായ പള്ളി ഇടവകാംഗവും, വാക്കേച്ചാലില്‍ പരേതനായ കുര്യന്‍ – മറിയക്കുട്ടി ദമ്പതികളുടെ മകളുമായ സിസ്റ്റർ ലൂസി കുര്യനും. ന്യൂയോർക്ക് ആസ്ഥാനമായ ‘ഉൗം 100’ മാഗസിൻ തയ്യാറാക്കിയ പട്ടികയിലാണ് സിസ്റ്റർ ലൂസി കുര്യൻ സ്ഥാനം പിടിച്ചിരിക്കുന്നത്. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഹേർ ട്രസ്റ്റ് സ്ഥാപക ഡയറക്ടറാണ് സിസ്റ്റർ ലൂസി കുര്യൻ . രാജ്യാന്തരതലത്തിൽ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും 21 വർഷമായി അഭയമേകുന്ന സന്നദ്ധ സംഘടനയാണ് മാഹേർ. നിലവിൽ 1400 പേർക്ക് അഭയമൊരുക്കുന്നു. മുളന്തുരുത്തിയാണ് മാഹേറിന്റെ കേരളത്തിലെ സെന്റർ. വനിത വുമൺ ഓഫ് ദ് ഇയർ പുരസ്കാര ജേതാവായ സിസ്റ്റർ ലൂസി കുര്യൻ ദേശീയ, രാജ്യാന്തരതലതലത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കോളയാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന വി.കെ. ജോസിന്റെ സഹോദരിയാണ്. മറ്റ് സഹോദരങ്ങള്‍: മേരി മന്നാകുളം. ചിന്നമ്മ പട്ടരുമഠം, ‌, ലില്ലി (മൈസൂര്‍), ലിസി ചിറവത്ത്‌, ബെന്നി, റാണി പാലത്തുരുത്തേല്‍, സിബികോളയാട്: ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള 100 പേരുടെ പട്ടികയിൽ മലയാളി സാമൂഹിക പ്രവർത്തക അരയങ്ങാട്‌ ക്നാനായ പള്ളി ഇടവകാംഗവും, വാക്കേച്ചാലില്‍ പരേതനായ കുര്യന്‍ – മറിയക്കുട്ടി ദമ്പതികളുടെ മകളുമായ സിസ്റ്റർ ലൂസി കുര്യനും. ന്യൂയോർക്ക് ആസ്ഥാനമായ ‘ഉൗം 100’ മാഗസിൻ തയ്യാറാക്കിയ പട്ടികയിലാണ് സിസ്റ്റർ ലൂസി കുര്യൻ സ്ഥാനം പിടിച്ചിരിക്കുന്നത്. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഹേർ ട്രസ്റ്റ് സ്ഥാപക ഡയറക്ടറാണ് സിസ്റ്റർ ലൂസി കുര്യൻ . രാജ്യാന്തരതലത്തിൽ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും 21 വർഷമായി അഭയമേകുന്ന സന്നദ്ധ സംഘടനയാണ് മാഹേർ. നിലവിൽ 1400 പേർക്ക് അഭയമൊരുക്കുന്നു. മുളന്തുരുത്തിയാണ് മാഹേറിന്റെ കേരളത്തിലെ സെന്റർ. വനിത വുമൺ ഓഫ് ദ് ഇയർ പുരസ്കാര ജേതാവായ സിസ്റ്റർ ലൂസി കുര്യൻ ദേശീയ, രാജ്യാന്തരതലതലത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കോളയാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന വി.കെ. ജോസിന്റെ സഹോദരിയാണ്. മറ്റ് സഹോദരങ്ങള്‍: മേരി മന്നാകുളം. ചിന്നമ്മ പട്ടരുമഠം, ‌, ലില്ലി (മൈസൂര്‍), ലിസി ചിറവത്ത്‌, ബെന്നി, റാണി പാലത്തുരുത്തേല്‍, സിബി
കോളയാട്: ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള 100 പേരുടെ പട്ടികയിൽ മലയാളി സാമൂഹിക പ്രവർത്തക അരയങ്ങാട്‌ ക്നാനായ പള്ളി ഇടവകാംഗവും, വാക്കേച്ചാലില്‍ പരേതനായ കുര്യന്‍ – മറിയക്കുട്ടി ദമ്പതികളുടെ മകളുമായ സിസ്റ്റർ ലൂസി കുര്യനും. ന്യൂയോർക്ക് ആസ്ഥാനമായ ‘ഉൗം 100’ മാഗസിൻ തയ്യാറാക്കിയ പട്ടികയിലാണ് സിസ്റ്റർ ലൂസി കുര്യൻ സ്ഥാനം പിടിച്ചിരിക്കുന്നത്. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഹേർ ട്രസ്റ്റ് സ്ഥാപക ഡയറക്ടറാണ് സിസ്റ്റർ ലൂസി കുര്യൻ . രാജ്യാന്തരതലത്തിൽ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും 21 വർഷമായി അഭയമേകുന്ന സന്നദ്ധ സംഘടനയാണ് മാഹേർ. നിലവിൽ 1400 പേർക്ക് അഭയമൊരുക്കുന്നു. മുളന്തുരുത്തിയാണ് മാഹേറിന്റെ കേരളത്തിലെ സെന്റർ. വനിത വുമൺ ഓഫ് ദ് ഇയർ പുരസ്കാര ജേതാവായ സിസ്റ്റർ ലൂസി കുര്യൻ ദേശീയ, രാജ്യാന്തരതലതലത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കോളയാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന വി.കെ. ജോസിന്റെ സഹോദരിയാണ്. മറ്റ് സഹോദരങ്ങള്‍: മേരി മന്നാകുളം. ചിന്നമ്മ പട്ടരുമഠം, ‌, ലില്ലി (മൈസൂര്‍), ലിസി ചിറവത്ത്‌, ബെന്നി, റാണി പാലത്തുരുത്തേല്‍, സിബി.
Read more

ഇടയ്ക്കാട് ഫൊറോന സമുദായ സംഘടനാ നേതൃസംഗമം സംഘടിപ്പിച്ചു.

ഇടയ്ക്കാട് ഫൊറോന സമുദായ സംഘടനാ നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ ഇടയ്ക്കാട് ഫൊറോനയിലെ ഫൊറോന ഭാരവാഹികളുടെയും യൂണിറ്റ് ഭാരവാഹികളുടെയും നേതൃസംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു.  കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഇടയ്ക്കാട് ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ ആമുഖസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.സി. ഫൊറോന പ്രസിഡന്റ് ജോസ്‌മോന്‍ പുഴക്കരോട്ട്, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് സിന്‍സി പാറേല്‍, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ജിന്‍സ് പൂത്തറ എന്നിവര്‍ പ്രസംഗിച്ചു.  ഫൊറോനയിലെ ഇടവക വികാരിമാര്‍, സമര്‍പ്പിത പ്രതിനിധികള്‍, കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ഫൊറോന-യൂണിറ്റ് ഭാരവാഹികള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ 130 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. സമുദായ ശാക്തീകരണം, സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍, യുവജന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.  തുടര്‍ന്ന്  ഓരോ ഇടവകയിലും സംഘടനാ ഭാരവാഹികളുടെ സംയുക്തയോഗങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ 2018 ലെ ​​പൂ​​ർ​​വ്വ വി​​ദ്യാ​​ർ​​ത്ഥി ര​​ത്ന പു​​ര​​സ്കാ​​രം മാ​​ൻ​​വെ​​ട്ടം ജ​​യിം​​സ് പു​​ല്ലാ​​പ്പ​​ള്ളി​​ക്ക്

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ 2018 ലെ ​​പൂ​​ർ​​വ്വ വി​​ദ്യാ​​ർ​​ത്ഥി  ര​​ത്ന പു​​ര​​സ്കാ​​രം മാ​​ൻ​​വെ​​ട്ടം സ്വ​​ദേ​​ശി ജ​​യിം​​സ് പു​​ല്ലാ​​പ്പ​​ള്ളി​​ക്ക്.  സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക, യുവജന കൂട്ടയായ്മകൾ, തൊഴിൽ മേഖലയിലെ പ്രാവിണ്യം, വെള്ളപ്പൊക്കകേന്ദ്രങ്ങളിലെ ദുരന്ത നിവാരണപ്രവർത്തനങ്ങൾ, തുടങ്ങിയ  പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ണ് അ​​വാ​​ർ​​ഡ്.
ജെ​​സി​​ഐ സോ​​ണ്‍ 22 ന്‍റെ ഡ​​യ​​റ​​ക്ട​​ർ മാ​​നേ​​ജു​​മെ​​ന്‍റ്, മേ​​മ്മു​​റി സ​​ഹൃ​​ദ​​യ ക്ല​​ബ്ബ് പ്ര​​സി​​ഡ​​ന്‍റ്, കോ​​ണ്‍​ഗ്ര​​സ് മീ​​ഡി​​യ സെ​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി, ജി​​ല്ലാ ലാ​​ൻ​​ഡ് റ​​വ​​ന്യു ബോ​​ർ​​ഡ് മെമ്പ​​ർ, ഐ.​​ഡി. ദേ​​വ​​സ്യ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് സെ​​ക്ര​​ട്ട​​റി എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​നി​​ര​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്.

കു​​റ​​വി​​ല​​ങ്ങാ​​ട്; ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ 2018 ലെ ​​പൂ​​ർ​​വ്വ വി​​ദ്യാ​​ർ​​ത്ഥി  ര​​ത്ന പു​​ര​​സ്കാ​​രം മാ​​ൻ​​വെ​​ട്ടം സ്വ​​ദേ​​ശി ജ​​യിം​​സ് പു​​ല്ലാ​​പ്പ​​ള്ളി​​ക്ക്.  സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക, യുവജന കൂട്ടയായ്മകൾ, തൊഴിൽ മേഖലയിലെ പ്രാവിണ്യം, വെള്ളപ്പൊക്കകേന്ദ്രങ്ങളിലെ ദുരന്ത നിവാരണപ്രവർത്തനങ്ങൾ, തുടങ്ങിയ  പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ണ് അ​​വാ​​ർ​​ഡ്.ജെ​​സി​​ഐ സോ​​ണ്‍ 22 ന്‍റെ ഡ​​യ​​റ​​ക്ട​​ർ മാ​​നേ​​ജു​​മെ​​ന്‍റ്, മേ​​മ്മു​​റി സ​​ഹൃ​​ദ​​യ ക്ല​​ബ്ബ് പ്ര​​സി​​ഡ​​ന്‍റ്, കോ​​ണ്‍​ഗ്ര​​സ് മീ​​ഡി​​യ സെ​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി, ജി​​ല്ലാ ലാ​​ൻ​​ഡ് റ​​വ​​ന്യു ബോ​​ർ​​ഡ് മെമ്പ​​ർ, ഐ.​​ഡി. ദേ​​വ​​സ്യ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് സെ​​ക്ര​​ട്ട​​റി എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​നി​​ര​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്.

Read more

മാർ തോമസ് തെന്നാട്ട് തീഷ്ണതയുള്ള മിഷനറിയും ഇടയനും; മാർ മാത്യു മൂലക്കാട്ട്

മാർ തോമസ് തെന്നാട്ട് തീഷ്ണതയുള്ള മിഷനറിയും ഇടയനും 
 : മാർ മാത്യു മൂലക്കാട്ട് 
കോട്ടയം: ക്‌നാനായ സമുദായാംഗമായ ഗ്വാളിയാർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് പിതാവിന്റെ ആകസ്മിക  നിര്യാണത്തിൽ  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി. തീഷ്ണതയുള്ള മിഷനറിയും ഇടയനുമായിരുന്ന മാർ തോമസ് തെന്നാട്ട് തന്നെ ഭരമേല്പിച്ചിരുന്ന ജനങ്ങളുടെ നല്ല ഇടയനായിരുന്നുവെന്നും ജാതിമതഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രേഷിത ചൈതന്യത്താൽ തീഷ്ണതയോടെ പ്രവർത്തിച്ച മാതൃകാ മിഷനറി പ്രവർത്തനമായിരുന്നു മാർ തെന്നാട്ടിന്റെതെന്നും ക്‌നാനായ സമുദായത്തിന്റെ സ്വതസിദ്ധമായ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന പിതാവ് ക്‌നാനായ സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്‌നേഹിച്ചിരുന്നുവെന്നും മാർ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു. കോട്ടയം അതിരൂപതയിൽ നിന്നുള്ള അഞ്ചാമത്തെ മിഷനറി മെത്രാനായിരുന്ന മാർ തോമസ് തെന്നാട്ട് ലളിതജീവിതശൈലിക്കുടമയായിരുന്നുവെന്നും പിതാവ് സഭയ്ക്ക് ചെയ്ത നിസ്തുല സംഭാവനകളെ ഓർത്ത്  ദൈവത്തിന് നന്ദി അർപ്പിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. 
കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂർ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ ഇടവക തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായ ഫാ. തോമസ് തെന്നാട്ട്, സൊസൈറ്റി ഓഫ് കാത്തലിക് അപ്പസ്‌തോലേറ്റ് അംഗമായിരുന്നു.  1969 ൽ പള്ളോട്ടൈൻ സന്യാസസഭയിൽ ചേർന്ന ഇദ്ദേഹം 1978 ഒക്‌ടോബർ 21 ന് പൗരോഹിത്യം സ്വീകരിച്ചു.1980 വരെ അമരാവതി രൂപതയിലും 1981 വരെ എലൂർ രൂപതയിലും ചാപ്‌ളെയിനായി പ്രവർത്തിച്ചു. തുടർന്ന് പൂനൈ സെമിനാരിയിൽ നിന്ന് തിയോളജിയിൽ ലൈസൻഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്‌ഫോർട്ട് സെൻറ് ആൻറണീസ് പള്ളി,  ഇൻഡോർ രൂപതയിലെ പുഷ്പനഗർ പള്ളി, നാഗ്പൂരിലെ മൻകാപൂർ സെൻറ് പയസ് ചർച്ച്  എന്നിവിടങ്ങളിൽ അജപാലനശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്.  1987 മുതൽ 1991 വരെ യങ്ങ് കാത്തലിക് സ്റ്റുഡൻറ് മൂവ്‌മെൻറ് (വൈ.സി.എം/വൈ.സി.എസ്) ഡയറക്ടർ, ഹൈദരബാദ് രൂപതയിലെ കുടുംബങ്ങൾക്കും അത്മായർക്കുമായുള്ള കമ്മീഷൻ ഡയറക്ടർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലെ ദളിത് ക്രൈസ്തവർക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടർ എന്നീ നിലകളിലും  പ്രവർത്തിച്ചിട്ടുണ്ട്.  കോൺഫ്രൻസ് ഓഫ് റിലീജീസ് ഇന്ത്യ(സി.ആർ. ഐ) യുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 ജനുവരി എട്ടിനായിരുന്നു ഗ്വാളിയാർ രൂപത ബിഷപ്പായി അദ്ദേഹം അഭിഷിക്തനായത്. ഏലിയാമ്മ, ജോസഫ്, മേരി, ക്‌ളാരമ്മ, ലിസി എന്നിവർ സഹോദങ്ങളാണ്. ഡിസംബർ 18 ചൊവ്വാഴ്ച രാവിലെ 11 ന് ഗ്വാളിയാർ സെന്റ് പോൾ ചർച്ചിലെ ബിഷപ്‌സ് ഹൗസ് സെമിത്തേരിയിൽ നടത്തപ്പെടുന്ന സംസ്‌ക്കാര ശുശ്രൂഷകളിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടും രൂപതാ പ്രതിനിധികളും പങ്കെടുക്കും.

അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ഡിസംബർ 16 ന്‌ കെ.സി.വൈ.എൽ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ പള്ളി യുവജനങ്ങളോടൊപ്പം.

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഫൊറോനായിലെയും യുവജനങ്ങളോടൊപ്പം.
🎄🌹VISTA🎄🌹
ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും , സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും, യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത എല്ലാ ഫൊറോനകളിലും നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുന്നു. VISTA-യുടെ മൂന്നാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചുങ്കം ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 16- ന്‌ രാവിലെ 10.30 മുതൽ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.
ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്ത് യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്‌യാം...
സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ എല്ലാ ഫൊറോനകളിലും വരും ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. എല്ലാ ഫൊറോനയിലെയും യുവജനങ്ങൾ അവരവരുടെ ഫൊറോനകളിൽ നടത്തുന്ന ഈ സൗഹൃദ വേദിയിൽ പങ്കെടുത്തുകൊണ്ട് സമുദായത്തെക്കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്തു മുന്നോട്ട് പോകണമെന്ന് ഓർമിപ്പിക്കുന്നു.
എന്ന്, 
കെ.സി.വൈ.എൽ അതിരൂപതാസമിതി

ചുങ്കം;ക്നാനായ സമുദായം ഇന്ന് നേരിടുന്ന സമകാലിക പ്രശ്നങ്ങളെ മനസിലാക്കുവാനും,സമുദായത്തെ കുറിച്ച് കൂടുതൽ പഠിക്കുവാനും,യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത എല്ലാ ഫൊറോനകളിലും നേരിട്ട് എത്തി യുവജനങ്ങളുമായി സംസാരിക്കുന്നു. VISTA-യുടെ മൂന്നാമത്തെ സന്ദർശനം കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചുങ്കം ഫൊറോനാ സമിതിയുടെ സഹകരണത്തോടെ 2018 ഡിസംബർ 16 ന്‌ രാവിലെ 10.30 മുതൽ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.ഇതിലൂടെ യുവജനങ്ങളുടെ ആശങ്കകൾ പിതാവുമായി നേരിട്ട് ചർച്ച ചെയ്ത് യുവജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുവാനും അതിലൂടെ ഒറ്റകെട്ടായി നിന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്‌യാം...

സമകാലിക പ്രശ്നങ്ങളെ പറ്റിയുള്ള സംശയനിവാരണത്തിനായുള്ള ഈ സൗഹൃദ വേദി സുവർണ്ണജൂബിലി വർഷത്തിൽ എല്ലാ ഫൊറോനകളിലും വരും ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. എല്ലാ ഫൊറോനയിലെയും യുവജനങ്ങൾ അവരവരുടെ ഫൊറോനകളിൽ നടത്തുന്ന ഈ സൗഹൃദ വേദിയിൽ പങ്കെടുത്തുകൊണ്ട് സമുദായത്തെക്കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്തു മുന്നോട്ട് പോകണമെന്ന് ഓർമിപ്പിക്കുന്നു.

Read more

KCYL അതിരൂപത സമിതി ഒരുക്കുന്ന ക്രിസ്തുമസ് ആഘോഷവും,കരോൾ റാലി മത്സരവും 2018 ഡിസംബർ 23ന്

കെ സി വൈ എൽ അതിരൂപത സമിതി ഒരുക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ -NATAL 2K18
കെടാത്ത നക്ഷത്രങ്ങളെയും മായാത്ത മഞ്ഞിനേയും ഉണ്ണീശോയുടെ തിരുപ്പിറവിയെയും അനുസ്മരിച്ചു കൊണ്ട് ഒരു ക്രിസ്മസ് കൂടി വരവായി!!! ആഗോള ക്നാനായ കത്തോലിക്ക യുവജന സംഘടനയെ സംബന്ധിച്ചിടത്തോളം ഇത് സുവർണ ജുബിലീ വർഷത്തിലെ ക്രിസ്മസ് ആഘോഷം.... കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ *ക്രിസ്മസ് ആഘോഷവും ,ക്രിസ്മസ് കരോൾ റാലി മത്സരവും 2018 ഡിസംബർ 23 നു ഉച്ചകഴിഞ്ഞു 2 മണി മുതൽ കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു*.... മത്സരത്തിലേക്കും ആഘോഷങ്ങളിലേക്കും എല്ലാ ക്നാനായ യുവജനങ്ങളെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു...
എന്ന്
കെ സി വൈ എൽ 
അതിരൂപതാസമിതി

കെടാത്ത നക്ഷത്രങ്ങളെയും മായാത്ത മഞ്ഞിനേയും ഉണ്ണീശോയുടെ തിരുപ്പിറവിയെയും അനുസ്മരിച്ചു കൊണ്ട് ഒരു ക്രിസ്മസ് കൂടി വരവായി!!! ആഗോള ക്നാനായ കത്തോലിക്ക യുവജന സംഘടനയെ സംബന്ധിച്ചിടത്തോളം ഇത് സുവർണ ജുബിലീ വർഷത്തിലെ  ക്രിസ്തുമസ് ആഘോഷം.കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്ആഘോഷവും,ക്രിസ്മസ് കരോൾ റാലി മത്സരവും 2018 ഡിസംബർ 23 നു ഉച്ചകഴിഞ്ഞു 2 മണി മുതൽ കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു.മത്സരത്തിലേക്കും ആഘോഷങ്ങളിലേക്കും എല്ലാ ക്നാനായ യുവജനങ്ങളെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു...

Read more

സിറോമലബാർ പാട്ടുകുർബാനയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു.

ഫാ. ഫിലിപ്പ് രാമച്ചനാട്ടു പുറത്തിറക്കിയാ സിറോമലബാർ ക്രമത്തിലുള്ള ആഘോഷപൂർവ്വമായ പാട്ടുകുർബാനയുടെ ഓഡിയോ സിഡി പ്രകാശനകർമം ആദ്യ കോപ്പി ബഹു മോൻസ് ജോസഫ് MLA യ്ക്കു നൽകിക്കൊണ്ട് ബഹു. ലല്ലു കൈതാരം നിർവഹിക്കുന്നു.

പ്രകാശനം ചെയ്തു  ജോസഫ് MLA യ്ക്കു
Read more

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. 2018 ഡിസംബര്‍ 8 ശനിയാഴ്ച ഡല്‍ഹി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ നോര്‍ത്ത് ഈസ്റ്റ് സോണില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ ഇടവക വികാരി ഫാ. തോമസ് കരിമ്പുംകാല വി. കുര്‍ബാന അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കി. ഫാ.കുര്യന്‍ വെളളായികല്‍, ഫാ.ജിബിന്‍ പാറടിയില്‍, ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ.എബിന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. വി. കുര്‍ബാനയ്ക്കുശേഷം ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെട്ടു. തുടര്‍ന്ന് ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി ഫാ.ആന്റണി ഫ്രാന്‍സീസ് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കി. ദില്‍ഷാദ് ഗാര്‍ഡന്‍ സോണിന്റെ പ്രസിഡന്റ് രാജു പറപ്പളളില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. തിരുനാള്‍ ഭംഗിയാക്കുവാന്‍ വേണ്ടി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.കൂടാതെ ക്‌നാനായ വിമന്‍സ് ഫോറം, യുവജന സുഹൃത്തുക്കള്‍, കൂടാരയോഗ അംഗങ്ങള്‍, പ്രസുദേന്തിമാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, തുടങ്ങിയവരുടെ ഒരുമയോടും കൂട്ടായ്മയും കൂടിയുളള പ്രവര്‍ത്തനങ്ങള്‍ തിരുനാള്‍ ഏറ്റവും ഭംഗിയാക്കുനാന്‍ സഹായകമായി.

Copyrights@2016.