pravasi live Broadcasting

ചാരമംഗലത്ത് സമുദായ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

ചാരമംഗലം: കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ചാരമംഗലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ക്കായി അര്‍ദ്ധദിന സമുദായ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ചെറിയാന്‍ വളവുങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് തോമസ് മത്തായിനഗര്‍, സെക്രട്ടറി ജോസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇടവകാംഗങ്ങളുടെ സംശയങ്ങള്‍ക്ക് യോഗത്തില്‍ ഉത്തരം നല്‍കുകയും ഇടവകയുടെയും സമുദായത്തിന്റെയും രൂപതയുടെയും ഭാവിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Read more

മടമ്പം CML ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാര്‍

കടുത്തുരുത്തി: കടുത്തുരുത്തി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ കോട്ടയം ക്‌നാനായ അതിരൂപത തല ചെറുപുഷ്പ മിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലബാറിലെ കുടിയേറ്റ മക്കള്‍ മടമ്പം CML ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നീണ്ടൂര്‍ CML ടീമിനെ 42 ന് പരാജയപ്പെടുത്തിയാണ് ട്രോഫി കരസ്തമാക്കിയത്. വിജയികള്‍ക്ക് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കടുത്തുരുത്തി ഫൊറോന വികാരി ഫാ.മാത്യു മണക്കാട്ട് , ഫാ.ലൂക്ക് കരിമ്പില്‍ , CML രൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിയില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രാവിലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടിലൂടെ ഉഴവൂര്‍ CML ടീമിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കടുത്തുരുത്തി St.മൈക്കിള്‍ HSS ഗ്രൗഡില്‍ നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നീണ്ടൂര്‍, മൂന്നാം സ്ഥാനം ചാമക്കാല, നാലാം സ്ഥാനം ഉഴവൂരും നേടി.

Read more

മടമ്പം CML ഫുട്‌ബോള്‍ ടീമിന് സ്വീകരണം നല്കി

കണ്ണൂര്‍ : ഇന്നലെ കടുത്തുരുത്തിയില്‍ വച്ച് നടന്ന കോട്ടയം അതിരൂപത തല CML ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ മടമ്പം CML ടീമിന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് മടമ്പം സണ്‍ഡെ സ്‌കൂളിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ആവശോജ്വലമായ സ്വീകരണം നല്കി. സ്വീകരണ പരിപാടിയില്‍ സണ്‍ഡെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, Sr. ക്രിസ്റ്റീന, ജോളി സാര്‍ , സുജീന്ത്രേട്ടന്‍, കുട്ടികളുടെ മാതാപിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Read more

മടമ്പം CML ടീമിന് കുടിയേറ്റ മണ്ണില്‍ സ്വീകരണം നല്കി

മടമ്പം : കടുത്തുരുത്തിയില്‍ വച്ച് നടന്ന CML ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്ററില്‍ വിജയിച്ച മടമ്പം CML ടീമിന് മടമ്പം കുടിയേറ്റ മണ്ണില്‍ സ്വീകരണം നല്കി. മടമ്പം ലൂര്‍ദ്ദ് മാത ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ അസിസ്റ്റന്റ് വികാരി ഫാ. ജിനു ആവണിക്കുന്നേല്‍ സണ്‍ഡെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, മേരിലാന്റ് HS ഹെഡ്മാസ്റ്ററും, വാര്‍ഡ് കൗണ്‍സിലറുമായ ശ്രീ. ബിനോയ് സാര്‍, ശ്രീ. റെജി സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Read more

രക്ത ദാന ക്യാമ്പ് നടത്തി

കരിങ്കുന്നം: കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് കെ. സി. വൈ. എല്‍ യൂണിറ്റിന്റെയും കരിങ്കുന്നം ജെ.സി.ഐ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയവും രക്തദാന ക്യാമ്പും നടത്തി. തെടുപുഴ IMA ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഔദ്യോഗിക സമ്മേളത്തില്‍ കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് പള്ളി വികാരി ബഹുമാനപ്പെട്ട റെവ.ഫാ.തോമസ് കരിമ്പും കാലായില്‍ അദ്ധ്യക്ഷത വഹിക്കുകയും ജെ.സി.ഐ പ്രസിഡന്റ് ശ്രീ. ബെന്നി അലക്‌സ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. കരിങ്കുന്നം കെ.സി.വൈ.എല്‍ പ്രസിഡന്റ് ശ്രീ.സ്റ്റെബിന്‍ കാവനാല്‍, യൂണിറ്റ് ഡയറക്ടര്‍ ശ്രീ ബാബു ചെള്ളാനി,ഐ.എം.എ സെക്രട്ടറി ഡോ.സോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം ഇടവക ജനങ്ങളും യുവജനങ്ങളും പങ്കെടുത്ത ഈ ക്യാമ്പില്‍ ഇടവകയിലെ സ്ത്രീ ജനങ്ങളുടെയും ഇടവകക്കു പുറത്തു നിന്നുള്ളവരുടെയും പങ്കാളിത്തം വളരെ പ്രശംസനീയമായിരുന്നു.ഫാ.തോമസ് കരിമ്പുംകാലായില്‍, ഫാ.ബിബിന്‍ ചക്കുങ്കല്‍, സി.ഡാലിയ SVM, ശ്രീ. ബാബു ചൊള്ളാനി, ശ്രീ.ബെന്നി അലക്‌സ്, ശ്രീ.സ്റ്റെബിന്‍ കാവനാല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Read more

ആര്‍ച്ച്ബിഷപ് ഡോ. ഏബ്രാഹാം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി

നാഗ്പുര്‍: കോട്ടയം ക്‌നാനായ അതിരൂപതയില്‍നിന്നുള്ള ആ്യ ആര്‍ച്ച്ബിഷപ്പായ ഡോ.ഏബ്രാഹം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ക്കൊപ്പം വൈദിക,സന്യസ്ത, അല്മായ പ്രതിനിധികള്‍ കബറടക്കത്തില്‍ പങ്കെടുത്ത് അന്തിമോമപചാമര്‍പ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ജോസഫ് പണ്ടാരശേരിയും അനുശോചനപ്രസംനടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നു കോട്ടയം അതിരൂപതാംഗങ്ങളായ ഒട്ടറെ വൈദികരും കന്യാസ്ത്രീകളും നാഗ്പുരിലെത്തിയിരുന്നു.
മാര്‍ വിരുത്തക്കുളങ്ങരയുടെ മാതൃഇടവകയായ കല്ലറ പുത്തന്‍പള്ളിയില്‍നിന്നു കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേര്‍ന്നു.ക്‌നാനായ യുവജനങ്ങള്‍ക്ക് വേണ്ടി കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Read more

കെ.സി.വൈ.എല്‍ പേരൂര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.

പേരൂര്‍ ; കെ.സി.വൈ.എല്‍ പേരൂര്‍   യൂണിറ്റ് അണിയിച്ചോരുക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. മെയ് 18,19,20 തീയതികളില്‍ പേരൂര്‍പള്ളി ഫുട്‌ബോള്‍  മൈതാനത്ത് വച്ചു നടത്തപ്പെടുന്നു. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഉണ്ടായിരിക്കുകയുള്ളു. രജിസ്ട്രര്‍  ചെയ്യേണ്ട നമ്പര്‍.

Dawn  9567177230

Lousan- 9746218784

Read more

Scotland K.C.Y.L ക്യാമ്പ് വര്‍ണ്ണാഭമായി.

U.K  K.C.Y.L Scotland റിജയനിലെ എഡിന്‍ബറോ ,ഗഌസ്‌ഗോ, അബര്‍ഡിന്‍ യൂണിറ്റുകളുടെ സംയുക്ത K.C Y L ക്യാമ്പ്  എഡിന്‍ബറോയില്‍ നടത്തി.  എഡിന്‍ബറോ K.C.Y.L പ്രസിഡന്റ് ആല്‍ബിന്‍ അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം  K.C.Y.L Director സ്ബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ ജോജോ മേലേടം , ബെന്നി കുടിലില്‍, ഷിബു പളളിപറമ്പില്‍, ജോയി പൂക്കുമ്പേല്‍, അലന്‍ സണ്ണി, ജെസ്റ്റിന്‍ ജെയ്‌മോന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എബിന്‍ ജോസഫ് ,അജയി ജോസ് എന്നിവര്‍ ക്‌നാനായ സമുദായത്തെപ്പറ്റിയും ക്‌നാനായ യുവജനങ്ങളെപ്പറ്റിയും ക്ലാസ്സുകള്‍ നയിച്ചു. ക്രിസ്റ്റി ബിജു, എയ്ജല്‍ മരിയ, അലന്‍ ഷിബു, അഖില സിബി, ജിം പഴുക്കായില്‍, ബിജി അലക്‌സ്, മിനി റ്റോമി തുടങ്ങിയവര്‍ ക്യാമ്പിനു നേത്യത്വം നല്‍കി.

Read more

ഭൗമദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഭൂമിയെയും ഭൂമിയിലെ സര്‍വ്വചരാചരങ്ങളെയും കാത്ത് സംരക്ഷിക്കുന്നതോടൊപ്പം ഭാവിതലമുറയ്ക്കായി കരുതി ഉപയോഗിക്കുവാന്‍  സാധിക്കുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയ സംഘങ്ങളിലൂടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന പ്രകൃതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എല്‍സമ്മ മാത്യു, കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പത്തോളജിസ്റ്റ് ഡോ. എ.വി. മാത്യു,  കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം ബി.സി.എം കോളേജ്  റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി.  ഇരുനൂറോളം പേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Read more

സെൻറ് ജോസഫ് തിരുനാൾ ലണ്ടനിൽ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ |.Live on KVTV

സെൻറ് ജോസഫ്  ക്നാനായ ചാപ്ലൈൻസി തിരുനാൾ ലണ്ടനിൽ 
. മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ.
                                                                                                            സാജൻ പടിക്കമ്യാലിൽ
പ്രിയ സുഹൃത്തുക്കളെ,
ലണ്ടനിലെ  സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5  (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന്  ചാപ്ളയിൻ ഫാദർ   മാത്യു കട്ടിയാക്കൽ  കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ  മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ  വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്
വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും  അകംമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രിദിഷണത്തിന്  ശേഷം, സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാൾ കർമ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
Venue: St Albans Catholic Church 
Langdale gardens 
Hornchurch 
RM12 5LA

സെൻറ് ജോസഫ് തിരുനാൾ ലണ്ടനിൽ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ.

യു.കെ.കെ.സി.എ. വിമന്‍സ് ഫോറം ലോഗോ ഡിസൈന്‍ മത്സരം നടത്തുന്നു

യു.കെ.കെ.സി.എ. ലോഗോ ഡിസൈന്‍ മത്സരം നടത്തുന്നു
വിമന്‍സ് ഫോറത്തിന്റെ ഒരു ലോഗോ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി UKKCWF ചര്‍ച്ച ചെയ്തപ്പോള്‍ എടുത്ത തീരുമാനമനുസരിച്ച് UKKCA അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ലോഗോ ഡിസൈന്‍ മത്സരം നടത്തുവാന്‍ തീരുമാനിച്ചു. ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 18 വയസ്സിന് മുകളിലുള്ളവരായിരിക്കണം. വിമന്‍സ് ഫോറത്തിന്റെ പേര് വ്യക്തമായി ലോഗോയില്‍ ഉണ്ടായിരിക്കേണ്ടതാണ്. സ്ത്രീകളെ സംബന്ധിച്ച നല്ല ഒരാശയം ഈ ലോഗോയ്ക്ക് നല്‍കേണ്ടതാണ്. ലോഗോ കഴിവതും വൃത്താകൃതിയിലുള്ളതായിരിക്കണം. വിജയികള്‍ക്ക് 75 പൗണ്ട് വാര്‍ഷികാഘോഷവേളയില്‍ സമ്മാനമായി നല്‍കുന്നതാണ്. മത്സരാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ ukkcwf@outlook.com എന്ന  ഇമെയിലില്‍ അയയ്‌ക്കേണ്ടതാണ്.

യു.കെ.കെ.സി.എ. വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ബൈബിള്‍ ക്വിസ് മല്‍സരം

ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ പ്രായഭേദമെന്യേ എല്ലാ യുകെകെസിഎ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഒരു ടീമില്‍ രണ്ടുപേരാണ്ഉണ്ടാവേണ്ടത്. എല്ലാ ടീം അംഗങ്ങളും അതാത് യൂണിറ്റില്‍ നിന്നായിരിക്കണം. ഒരു യൂണിറ്റില്‍ നിന്ന് എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. വി. ലൂക്കായുടെ സുവിശേഷ ത്തില്‍നിന്ന് 60% ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ക്‌നാനായ സമുദായ ത്തില്‍ നിന്ന് 30% ചോദ്യങ്ങളും. 10% പൊതുവിജ്ഞാന ത്തില്‍ (GK) നിന്നും ആയിരിക്കും ചോദിക്കുക. രണ്ടു റൗണ്ടുകളിലായി നടക്കുന്ന മല്‍സര ത്തില്‍ ആദ്യ റൗണ്ട് എഴുത്തു  പരീക്ഷയായിരിക്കും. അതില്‍ വിജയിക്കുന്ന ആറ് ഗ്രൂ പ്പുകളെ ഓറല്‍ റൗണ്ട്(ചോദ്യോ ത്തരവേള)യ്ക്കായി തെരഞ്ഞെടുക്കും. മല്‍സരാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ ukkcwf@outlook.com എന്ന ഈമെയിലില്‍ അയയ്‌ക്കേണ്ടതാണ്. ആദ്യ മൂന്ന് സ്ഥാനം കൈവരിക്കുന്ന വിജയികള്‍ക്ക്അവാര്‍ഡുകളും ക്യാഷ് പ്രൈസുകളും നല്‍കുന്നതാണ്. (75പൗണ്ട്, 50 പൗണ്ട്, 25 പൗണ്ട്.)

Read more

ലണ്ടനിലെ സെൻറ് ആൽബൻസ് ചർച്ചിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ

ലണ്ടനിലെ  സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5  (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന്  ചാപ്ളയിൻ ഫാദർ   മാത്യു കട്ടിയാക്കൽ  കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ  മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ  വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്.
വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും  അകംമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രിദിഷണത്തിന്  ശേഷം, സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് 
Read more

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂൾ കലോത്സവം | Live on KVTV.com

ചിക്കാഗോ ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കലോത്സവം ഏപ്രിൽ 21 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചർച് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു . തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ഫെസ്റ്റിവൽ നടത്തപ്പെടുന്നത് . സഭയിലെ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കിയും ക്നാനായ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടും നടത്തപ്പെടുന്ന മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ മതബോധന സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അധ്യാപകരും പങ്കെടുക്കുന്നു . വികാരിമാരുടെയും അധ്യാപകരുടെയും പാരിഷ് എക്സിക്യൂട്ടീവിന്റെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ ഫെസ്റ്റിവലിന് ആവശ്യമായ ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.ക്നാനായ വോയിസ് പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ് .

Read more

ആർച്ച് ബിഷപ്പ് ദാനീയേൽ മാർ ക്ലീമിസ് മെത്രപ്പോലീത്തായെ, കുറിയാ ക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്താ സന്ദർശിച്ചു

അന്ത്യോഖ്യൻ സിറിയൻ ഓർത്തഡോക്സ് സഭയുടെ ലെബനോൻ ബെറുട്ട് ആർച്ച് ബിഷപ്പ് ദാനീയേൽ മാർ ക്ലീമിസ് മെത്രപ്പോലീത്തായെ,ക്നാനായ സമുദായത്തിന്റെ ആർച്ച് ബിഷപ്പ് കുറിയാ ക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്താ സന്ദർശിച്ചപ്പോൾ ,

Read more

ഇന്‍ഡോര്‍ ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു

ഇന്‍ഡോര്‍: ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ക്‌നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ചിറയില്‍ പുത്തന്‍പുരയില്‍, കെ.സി.വൈ.എല്‍. ഡയറക്ടര്‍ മാത്യു എബ്രഹാം വരകുകാലായില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ജോണ്‍സണ്‍ റോയി കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭി. മാര്‍. വിരുത്തി കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച 3.30 ന് നാഗ്പൂരില്‍

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും, മഹാരാഷ്ട്ര റീജിയണല്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ന് നാഗ്പൂര്‍ കത്തീഡ്രലില്‍ നടക്കും

ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.
1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.

മാര്‍ വിരുത്തക്കുളങ്ങര സഭയെയും സമുദായത്തെയും സ്‌നേഹിച്ച ഇടയ ശ്രേഷ്ഠന്‍: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  സഭയെയും ക്‌നാനായ സമുദായത്തെയും സവിശേഷമായി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന ഇടയശ്രേഷ്ഠനായിരുന്നു മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.
ക്‌നാനായ സമുദായത്തില്‍ നിന്നുള്ള ആദ്യ ആര്‍ച്ചുബിഷപ്പായ അഭിവന്ദ്യ മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവ് സഭയ്ക്കും സമുദായത്തിനും ചെയ്ത സേവനങ്ങളെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ജീവിച്ച പിതാവിന്റെ ലളിത ജീവിത ശൈലിയും അജപാലന തീഷ്ണതയും ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഭാരതസഭയുടെ എല്ലാ ശുശ്രൂഷാ മേഖലകളിലും അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

Read more

അഭി : മാർ എബ്രഹാം വിരുത്തികുളങ്ങര (75) കാലം ചെയ്തു.

നാഗ്പ്പൂർ അതിരൂപതയുടെ മെത്രാ പ്പോലീത്തയും ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആർച് ബിഷപ്പ് അഭി : മാർ എബ്രഹാം വിരുത്തികുളങ്ങര (75) കാലം ചെയ്തു. കല്ലറ പുത്തൻ പള്ളിയിൽ വിരുത്തികുളങ്ങര ലുക്കോസ് ത്രേസിയാമ്മ  ദമ്പതികളുടെ പുത്രനാണ് അഭി എബ്രഹാം വിരുത്തികുളങ്ങര , സഹോദരങ്ങൾ ചാക്കോ , തോമസ് ,അന്നമ്മ, മേരിക്കുട്ടി , എൽസമ്മ , ജോസ് , ലൂസി , തമ്പി.

ഡൽഹിയിൽ കത്തോലിക്ക ബിഷപ്പ് കോൺഫ്രൻസിൽ (സിബിസിഐ)  പങ്കെടുക്കവെ ഡൽഹിയിൽ വെച്ച് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു . കൂടിതൽ വിവരങ്ങൾ പിന്നീട്

Read more

Copyrights@2016.