pravasi live Broadcasting

പയ്യാവൂർ “കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ” ഏപ്രിൽ 13ന് പ്രവർത്തനം ആരംഭിക്കും

പയ്യാവൂർ “കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ” ഏപ്രിൽ 13ന് പ്രവർത്തനം ആരംഭിക്കും
പയ്യാവൂർ: മലയോര,കുടിയേറ്റ മക്കളുടെ ഏറെ നാളത്തെമുറവിളിക്ക് ഉടൻ പരിഹാരമാകാൻ പോകുന്നു . മലബാർ ക്നാനായ പ്ലാറ്റിനം ജൂബിലി സമ്മാനമായി മലയോരമക്കൾക്ക് പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ ആധുനിക സൗകര്യങ്ങളോടെ ഏപ്രിൽ 13ന് വൈകിട്ട് 5 മണി മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പയ്യാവൂർ, മടമ്പം, പൈസക്കരി, ചന്ദനക്കാംപാറ തുടങ്ങിയ മലയോര പ്രദേശത്തുള്ളവർക്ക് വലിയ ഒരു അനുഗ്രഹമായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഫാ.ജോൺ പൂച്ചക്കാട്ടിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തികൾ നടന്നുവരുന്നു.

പയ്യാവൂർ: മലയോര,കുടിയേറ്റ മക്കളുടെ ഏറെ നാളത്തെ മുറവിളിക്ക് ഉടൻ പരിഹാരമാകാൻ പോകുന്നു . മലബാർ ക്നാനായ പ്ലാറ്റിനം ജൂബിലി സമ്മാനമായി മലയോര മക്കൾക്ക് പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ ആധുനിക സൗകര്യങ്ങളോടെ ഏപ്രിൽ 13ന് വൈകിട്ട് 5 മണി മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പയ്യാവൂർ, മടമ്പം, പൈസക്കരി, ചന്ദനക്കാംപാറ തുടങ്ങിയ മലയോര പ്രദേശത്തുള്ളവർക്ക് വലിയ ഒരു അനുഗ്രഹമായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഫാ.ജോൺ പൂച്ചക്കാട്ടിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തികൾ നടന്നുവരുന്നു.

Read more

ഫിലാഡല്‍ഫിയയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുനാള്‍

ഫിലാഡല്‍ഫിയയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുനാാള്‍
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: യേശു തന്റെ പരസ്യജീവിതത്തിനു വിരാമം കുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി മാര്‍ച്ച് 25 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയും ഓശാനത്തിരുനാള്‍ ആചരിച്ചു. കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ അനുയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള ജറുസലം പട്ടണപ്രവേശനം യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തിനു അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്തു.
വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാനത്തിരുനാള്‍ ഭക്തിപുരസരം ആചരിക്കപ്പെട്ടു. ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോനാപള്ളിയിലും ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു. 
ഞായറാഴ്ച രാവിലെ ഒമ്പതരമണിക്കു വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, സെ. ജോണ്‍ ന്യുമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, ഹെര്‍ഷി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡിജോ തോമസ് കോയിക്കര എന്നിവരുടെ  കാര്‍മ്മികത്വത്തില്‍ നടന്ന ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു. ആശീര്‍വദിച്ചുനല്‍കിയ കുരുത്തോലകള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ""വാതിലുകളെ തുറക്കുവിന്‍"" എന്നുല്‍ഘോഷിച്ചുകൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനുംം കാര്‍മ്മികര്‍ക്കൊപ്പം കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗസില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്രിസ്തുനാഥന്റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഇതോടെ തുടക്കം കുറിച്ചു.

അറ്റ്‌ലാന്റാ ക്‌നാനായ കണ്‍വന്‍ഷന്‍- രജിസ്‌ട്രേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി

അറ്റ്‌ലാന്റ: ഈ വരുന്ന ജൂലായ്‌ 19, 20, 21, 22 തീയതികളില്‍ അറ്റ്‌ലാന്റായില്‍ വച്ച്‌ നടത്തപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റിയംഗങ്ങളും, അക്കമഡേഷന്‍ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഓരോ രജിസ്‌ട്രേഷനും സൂക്ഷമതയോടുകൂടി പരിശോധിച്ചു വരികയാണെന്ന്‌ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിബി മുളയാനി കുന്നേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കമ്മിറ്റി ലൈസണ്‍ലിജോ മച്ചാനിക്കല്‍ (917-359-5649), കമ്മിറ്റി ചെയര്‍മാന്‍ സിബി മുളയാനികുന്നേല്‍ (404-429-4627), മറ്റ്‌ കമ്മിറ്റിയംഗങ്ങളായ ആനി ഫിലിപ്പ്‌ കൊച്ചുപുരയില്‍ (905-354-7355), ഷാമോന്‍ പള്ളാട്ടുമഠത്തില്‍ (817-715-5035), ജൈനമ്മ പെരുമ്പലത്ത (718-207-3452), മാഗി സോണി പാട്ടകണ്ടത്തില്‍ (914-843-5836), ലേനൂസ്‌ വള്ളിപടവില്‍ (713-724-6379) എന്നിവരുമായി ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 നോടുകൂടി അവസാനിക്കും

Read more

ഡല്‍ഹിയില്‍ ക്‌നാനായ ഇടവകകള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

ഡല്‍ഹിയില്‍ ക്‌നാനായ ഇടവകകള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്
കോട്ടയം: ഡല്‍ഹിയില്‍ ഫരീദാബാദ് രൂപതയില്‍ ക്‌നാനായക്കാര്‍ക്കുവേണ്ടി പേഴ്‌സണല്‍ പാരിഷുകള്‍ ആരംഭിക്കുവാന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് സ്വീകരിച്ചു വരുന്ന നടപടികളെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ ഭാരവാഹികളുടെ യോഗം സ്വാഗതം ചെയ്തു.  ക്‌നാനായ സമുദായ അംഗങ്ങള്‍ക്ക് സമുദായ അവബോധത്തില്‍ വളരുവാനും സമുദായ തനിമ നിലനിര്‍ത്തുവാനും പ്രത്യേകിച്ച് കുട്ടികളുടെയും യുവജനങ്ങളുടെയും പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ക്‌നാനായ ഇടവകകള്‍ വഴിയൊരുക്കുമെന്ന് യോഗം വിലയിരുത്തി. തെക്കുംഭാഗ ജനതയ്ക്കായി അനുവദിക്കുന്ന ഇടവകകളില്‍ സ്വവംശവിവാഹനിഷ്ഠ നിലനിര്‍ത്തുവാനും ക്‌നാനായ സമുദായാംഗങ്ങളല്ലാത്തവരെ ഇടവകയില്‍ ഉള്‍പ്പെടുത്താതിരിക്കാനും ക്‌നാനായസമൂദായാംഗമല്ലാത്ത വ്യക്തിയെ വിവാഹം കഴിക്കുന്നവരെ ഇടവകയില്‍ തുടരുവാന്‍ അനുവദിക്കാതിരിക്കാനും ഡല്‍ഹിയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സമുദായ സംഘടനകളും അല്‍മായരും ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കെ.സി.സി.  പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍ എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ ചാപ്ലെയിന്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍,  ട്രഷറര്‍ സാബു മുണ്ടകപ്പറമ്പില്‍, വൈസ് പ്രസിഡന്റ് തൂഫാന്‍ തോമസ്, മലബാര്‍ റീജിയണല്‍ പ്രസിഡന്റും കെ.സി.സി വൈസ് പ്രസിഡന്റുമായ ബാബു കദളിമറ്റം,  ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ പ്രതിനിധി ബേബി മുളവേലിപ്പുറം, എ.കെ.സി.സി പ്രതിനിധി ജോസ് തൊട്ടിയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കെ.സി.വൈ.എല്‍-ഡയറക്‌ടേഴ്‌സ്‌, സിസ്റ്റര്‍ അഡൈ്വസേഴ്‌സ്‌ സംഗമം നടത്തി.

തെള്ളകം: കെ.സി.വൈ.എല്‍ ഡയറക്‌ടേഴ്‌സ്‌, സിസ്റ്റര്‍ അഡൈ്വസേഴ്‌സ്‌ എന്നിവര്‍ക്കായി സംഗമം നടത്തി. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ. ഫ്രാന്‍സിസ്‌ സിറിയക്‌ ഉദ്‌ഘാടനം ചെയ്‌തു. പാല ബി.എഡ്‌ കോളജിലെ അദ്ധ്യാപകന്‍ അലക്‌സ്‌ കാവുകാട്ട്‌ ക്ലാസ്‌ നയിച്ചു. ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ഷെല്ലി ആലപ്പാട്ട്‌, സി. ലേഖ എസ്‌.ജെ.സി, റ്റിജിന്‍ ചേന്നാത്ത്‌, ജോണിസ്‌ പി സ്റ്റീഫന്‍, സ്റ്റെഫി മങ്ങാട്ട്‌, ജിസ്‌മി മണക്കാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കെ.സി.വൈ.എല്‍
Read more

അയ്യപ്പപണിക്കര്‍കവിതാ പുരസ്‌കാരം-റെജിതോമസിന്

 അയ്യപ്പപണിക്കര്‍കവിതാ പുരസ്‌കാരം-റെജിതോമസിന്
തിരുവനന്തപുരം:കിളിമാനൂര്‍കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, നവഭാവനാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2017-2018 ലെ ഡോ. എ. അയ്യപ്പപണിക്കര്‍സ്മാരകകവിതാ പുരസ്‌കാരത്തിന് ശ്രീ. റെജിതോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ (O.L.Lഹയര്‍സെക്കണ്ടറിസ്‌കൂള്‍, ഉഴവൂര്‍) അര്‍ഹനായി. 2018- മാര്‍ച്ച് 25 ഞായറാഴ്ച കിളിമാനൂര്‍, രാജാ രവിവര്‍മ്മ കമ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍വെച്ച്, റെജിതോമസിന് മെമന്റോയും, പ്രശസ്തി പത്രവും, പൊന്നാടയും പ്രശസ്തസിനിമാസംവിധായകന്‍, ശ്രീ: അടൂര്‍ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. തദവസരത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ഓണക്കൂര്‍, പ്രശസ്ത ഗാന രചയിതാവ്, ശ്രീ. പൂവച്ചാല്‍ഖാദര്‍, നവഭാവനാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സന്ധൃാ ജയേഷ്, സെക്രട്ടറി, കെ.എം.അനില്‍കുമാര്‍ തുടങ്ങിയവര്‍സന്നിഹിതരായിരുു. വിവിധ മഝരങ്ങളിലായിട്ട് റെജിയെ തേടിയെത്തു 56-) മത്തെ പുരസ്‌കാരമാണിത്. മാഞ്ഞൂര്‍, ചാമക്കാലാ സെന്റ്: ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവകാംഗം. ഭാരൃ കുറുപ്പന്തറ, ചിറയില്‍ ബിന്‍സി. (സ്റ്റാഫ് നോഴ്‌സ്, മറ്റേണിറ്റിഹോസ്പിറ്റല്‍, കുവൈറ്റ്) മക്കള്‍: തോംസണ്‍, ആന്‍മരിയ& ജോസ്‌വിന്‍

തിരുവനന്തപുരം:കിളിമാനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, നവഭാവനാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2017-2018 ലെ ഡോ. എ. അയ്യപ്പപണിക്കര്‍സ്മാരകകവിതാ പുരസ്‌കാരത്തിന് ശ്രീ. റെജിതോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ (O.L.Lഹയര്‍സെക്കണ്ടറിസ്‌കൂള്‍, ഉഴവൂര്‍) അര്‍ഹനായി. 2018- മാര്‍ച്ച് 25 ഞായറാഴ്ച കിളിമാനൂര്‍, രാജാ രവിവര്‍മ്മ കമ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍വെച്ച്, റെജിതോമസിന് മെമന്റോയും, പ്രശസ്തി പത്രവും, പൊന്നാടയും പ്രശസ്തസിനിമാസംവിധായകന്‍, ശ്രീ: അടൂര്‍ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. തദവസരത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ഓണക്കൂര്‍, പ്രശസ്ത ഗാന രചയിതാവ്, ശ്രീ. പൂവച്ചാല്‍ഖാദര്‍, നവഭാവനാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സന്ധൃാ ജയേഷ്, സെക്രട്ടറി, കെ.എം.അനില്‍കുമാര്‍ തുടങ്ങിയവര്‍സന്നിഹിതരായിരുു. വിവിധ മഝരങ്ങളിലായിട്ട് റെജിയെ തേടിയെത്തുന്ന 56-) മത്തെ പുരസ്‌കാരമാണിത്. മാഞ്ഞൂര്‍, ചാമക്കാലാ സെന്റ്: ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവകാംഗം. ഭാരൃ കുറുപ്പന്തറ, ചിറയില്‍ ബിന്‍സി. (സ്റ്റാഫ് നോഴ്‌സ്, മറ്റേണിറ്റിഹോസ്പിറ്റല്‍, കുവൈറ്റ്) മക്കള്‍: തോംസണ്‍, ആന്‍മരിയ& ജോസ്‌വിന്‍

Read more

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.
മാഞ്ചസ്റ്റര്‍; നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളായ സെന്റ് മേരീസ് ക്‌നാനായ മിഷനിലും, ലിവര്‍പൂള്‍, പ്രസ്റ്റന്‍ സ്ഥലങ്ങള്‍ ചേര്‍ന്ന വി. പത്താം പീയൂസിന്റെ ക്‌നാനായ മിഷനിലും ഓശാന തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. രണ്ട് മിഷനിലും ഇന്നലെ നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ സജി മലയില്‍പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ നടന്ന ആഘോഷമായ ഓശാന തിരുകര്‍മ്മങ്ങളിലും, കുരുത്തോലയുമായി നടന്ന പ്രദഷിണത്തില്‍ മാഞ്ചസ്റ്ററിലെ അനേകം വിശ്വാസികള്‍ പങ്കെടുത്തു. പുതുതായി രൂപം കൊണ്ട വി.പത്താംപിയൂസിന്റെ ക്‌നാനായ മിഷനിലും ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി. 

കോട്ടയം അതിരൂപതയില്‍ പ്രൊ-ലൈഫ് ദിനാചരണം സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതയില്‍ പ്രൊ-ലൈഫ് ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ കേരളസഭയില്‍ സംഘടിപ്പിച്ച പ്രൊ-ലൈഫ് വാരാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയില്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രൊ-ലൈഫ് ദിനാചരണം സംഘടിപ്പിച്ചു.  കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍ അദ്ധ്യക്ഷത വഹിച്ചു. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ ഡോ. സിസ്റ്റര്‍ മഴ്‌സല്യൂസ് അനുസ്മരണ സന്ദേശം നല്‍കി. ജോര്‍ജ്ജ് ആച്ചിറത്തലയ്ക്കല്‍, ഡോ. സിസ്റ്റര്‍ ലത എസ്.വി.എം, ഫാമില കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച്  ഏഴുമക്കളുള്ള ദമ്പതികളായ കുന്നശ്ശേരി തുമ്പനായില്‍ ജോസ് തോമസ് നദിയ ദമ്പതികളെ ആദരിച്ചു. ജീവന്റെ മഹത്വവും സമകാലിക സമൂഹത്തില്‍ മനുഷ്യജീവന് നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദിനാചരണത്തില്‍  ജീവന്റെ മൂല്യം, ലൈംഗിക ധാര്‍മ്മികത, ഉത്തരവാദിത്വ പൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു.  

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഓശാന ഞായര്‍ ആചരിച്ചു.

കണ്ണൂര്&zwj; ;&nbsp; &nbsp; ജീസസ് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്&zwj; കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലില്&zwj; ഓശാന ഞായര്&zwj; ആചരിച്ചു.കോട്ടയം അതിരൂപത സഹായ മെത്രാന്&zwj; മാര്&zwj; ജോസഫ് പണ്ടാരശ്ശേരില്&zwj; നേതൃത്വം നല്&zwj;കി.വിശുദ്ധ കുര്&zwj;ബാനയും കുരുത്തോല വെഞ്ചരിപ്പും നടത്തി. നാം എവിടെ ആയിരിക്കുന്നു എന്നതല്ല&nbsp;&nbsp;&nbsp; എപ്രകാരം പ്രവര്&zwj;ത്തിക്കുന്നു എന്നതാണ് ദൈവം നോക്കുന്നതെന്നും ദൈവത്തിന്&zwj;റെ മുമ്പില്&zwj; മനസാക്ഷി ശുദ്ധി ഉളളവരായിരിക്കുക എന്നതാണ് പ്രധാനമെന്നും മാര്&zwj; ജോസഫ് പണ്ടാരശ്ശേരില്&zwj; സന്ദേശത്തില്&zwj; പറഞ്ഞു.<br />
ജീസസ് ഫ്രറ്റേണിറ്റി കണ്ണൂര്&zwj; സോണല്&zwj; ഡയറക്ടര്&zwj; ഫാ. ഷൈജൂ പീറ്റര്&zwj; നേതൃത്വം നല്&zwj;കി. കണ്ണൂര്&zwj;, തലശ്ശേരി, കോട്ടയം രൂപതകളിലെ വിവിധ സന്യാസ സമൂഹത്തില്&zwj; നിന്നുളള സിസ്റ്റേഴ്സും ബ്രദേഴ്സും ജീസസ് ഫ്രറ്റേണിറ്റി വോളണ്ടിയര്&zwj;മാരും ജയില്&zwj; അന്തേവാസികളും പങ്കെടുത്തു.

കണ്ണൂര്‍ ജീസസ് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഓശാന ഞായര്‍ ആചരിച്ചു.കോട്ടയം അതിരൂപത സഹായ  മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍  നേതൃത്വം നല്കി.വിശുദ്ധ കുര്‍ബാനയും  കുരുത്തോല വെഞ്ചരിപ്പും നടത്തി. നാം എവിടെ ആയിരിക്കുന്നു എന്നതല്ല എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ദൈവം നോക്കുന്നതെന്നും ദൈവത്തിന്റെ  മുമ്പില്‍ മനസാക്ഷി ശുദ്ധി ഉളളവരായിരിക്കുക എന്നതാണ് പ്രധാനമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സന്ദേശത്തില്‍ പറഞ്ഞു.

ജീസസ് ഫ്രറ്റേണിറ്റി കണ്ണൂര്‍ സോണല്‍ ഡയറക്ടര്‍ ഫാ.ഷൈജൂ പീറ്റര്‍  നേതൃത്വം നല്കി. കണ്ണൂര്‍, തലശ്ശേരി, കോട്ടയം രൂപതകളിലെ വിവിധ സന്യാസ സമൂഹത്തില്‍ നിന്നുളള സിസ്റ്റേഴ്സും ബ്രദേഴ്സും ജീസസ് ഫ്രറ്റേണിറ്റി വോളണ്ടിയര്‍ മാരും ജയില്‍ അന്തേവാസികളും പങ്കെടുത്തു.

Read more

ജലം പാഴാക്കരുത്, ഓരോ തുള്ളിയും വിലപ്പെട്ടതാണ് എന്ന സന്ദേശവുമായി KCYL ഉഴവൂർ .

ലോക ജലദിനത്തോട് അനുബന്ധിച്ചു KCYL ഉഴവൂർ യൂണിറ്റ് നടത്തി കൊണ്ടിരിക്കുന്ന  #Save_water ക്യാപയിന്റെ ഭാഗമായി *ജലം പാഴാക്കരുത്, ഓരോ തുള്ളിയും വിലപ്പെട്ടതാണ്* എന്ന സന്ദേശവുമായി വീടുകളിലും വാഹനങ്ങളിലും ജല സ്രോതസ്സുകളിലും പതിപ്പിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന  *sticker* ഉഴവൂർ st.Stephens ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി വികാരി Fr.Thomas പ്രാലേൽ പള്ളി ട്രസ്റ്റി പ്രൊഫ.സ്റ്റീഫൻ  തെക്കേഇലവുങ്കലിനു  നൽകി കൊണ്ട്  പ്രകാശന കർമ്മം  നിർവഹിച്ചു. ഉഴവൂർ KCYL യൂണിറ്റ് പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ടും  സെക്രട്ടറി ആൽബിൻ നടുവീട്ടിലും സന്നിഹിതർ ആയിരുന്നു.

Read more

തിരുവനന്തപുരം കെ സി സി യുടെ ആഭിമുഖ്യത്തില്‍ തീരദേശ കുരിശിന്റെ വഴി നടത്തി.

തിരുവനന്തപുരം; പയസ് ടെന്‍ന്ത് ദേവാലയത്തിലെ കെ സി സി യുടെ ആഭിമുഖ്യത്തില്‍ തീരദേശത്തുള്ള 14 കത്തോലിക്കാ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് ഒരു തീര്‍ത്ഥയാത്രയായി കുരിശിന്റെ വഴി നടത്തുകയുണ്ടായി. ഇടവക വികാരി റവ.ഫാ. പ്രിന്‍സ്തൈപ്പുരയിടത്തിലിന്റെ നേതൃത്വത്തില്‍  St.Joseph Convent, Visitation Convent എന്നിവരുടെ സഹകരണത്തോടെ എണ്‍പതില്‍പരം ഇടവകാംഗങ്ങള്‍  സംരംഭത്തില്‍ പങ്കാളികളായി. ഇടവക ദേവാലയത്തില്‍ 18.3.2018 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഈ തീര്‍ത്ഥയാത്ര,St. Peters കണ്ണാന്തുറ, മാദ്രേ ദേവൂസ് വെട്ടുകാട്, St.Joseph കൊച്ചുവേളി, St.Thomas വേളി, ആരോഗ്യമാതാ പള്ളിത്തുറ, St.Thomas Aquinos കൊച്ചുതുറ, St..ജോണ് ദി ബാപ്റ്റിസ്റ്റ് തുമ്പ, St. ഡൊമിനിക് വെട്ടുകാട്, St. ആന്&ഡ്രൂസ്, St. ഇഗ്നേഷ്യസ് പുത്തന്തോപ്പ്, പുതുക്കുറിച്ചി ഫൊറോനാ സെന്‍ര്‍ വെട്ടുതുറ, St.Joseph ശാന്തിപുരം, St.Michaelപുതുക്കുറിച്ചി, തുടങ്ങിയ ദേവാലയങ്ങളില്കുരിന്റെവഴിയിലെ ഓരോ ഘട്ടങ്ങള്‍ പിന്നിട്ട് ഭക്തിപൂര്‍വ്വം സമാപിച്ചു. വലിയ നോയമ്പില്‍ നടത്തിയ ഈ തീര്‍ത്ഥയാത്ര ഇടവകാംഗങ്ങള്ക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. കെസിസി ഭാരവാഹികളായ ശ്രീ ഏബ്രഹാം നടുവത്ര, ബേബി ജോണ് മംഗലത്തേട്ട് എന്നിവര്‍ ഈ  പരിപാടികള്ഏകോപിപ്പിച്ചു

ടെന്‍ന്ത് ല്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് തീര്‍ത്ഥ കുരിശിന്റെ പ്രിന്‍സ് ന്റെ ല്‍ എണ്‍പതില്‍പരം ള്‍ ല്‍ പ്രാര്‍ത്ഥ ര്‍ സെന്‍ര്‍ വെട്ടുതുറ ന്റെവഴിയിലെ ള്‍ പൂര്‍വ്വം
തീരദേശ കുരിശിന്റെ വഴി
Read more

മടമ്പം ലൂർദ്​ മാതാ പള്ളിയിൽ ഓശാന തിരുനാള്‍ ആഘോഷിച്ചു.

മടമ്പം: ഒാശാന തിരുനാളിനോടനുബന്ധിച്ച്​ ലൂർദ്​ മാതാ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക്​ മാർ ജോസഫ്​ പണ്ടാരശേരിയിൽ മുഖ്യകാർമികത്വം വഹിച്ചു.

Read more

ഓശാന തിരുനാള്‍ ആഘോഷിച്ചു.

കോട്ടയം:  ക്രിസ്​തുരാജ കത്തീഡ്രലിൽ നടന്ന ഒാശന തിരുകർമ്മങ്ങൾക്ക്​ മാർ മാത്യു മൂലകാട്ട്​ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ബൈബിൾ ക്വിസ് ജേതാക്കൾ

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ബൈബിൾ ക്വിസ് ജേതാക്കൾ
ബിനോയി കിഴക്കനടി (പി. ആർ. ഒ.)
       ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മതബോധന വിദ്യാർത്ഥികൾക്ക് വേണ്ടി മാർച്ച് 11 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുർബാനക്കുശേഷം ബൈബിൾ ക്വിസ്സ് നടത്തി. ഫൊറോനാ വികാരി വെരി റെവ ഫാ. എബ്രഹാം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം മതബോധന ഡയറക്ടർ മിസ് ടീന നെടുവാമ്പുഴയുടെ നേത്യുത്വത്തിൽ നടന്ന ബൈബിൾ ക്വിസ് മതബോധന വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദൈവിക ജ്ഞാനം മാറ്റുരച്ച ഈ എട്ടാം വാർഷിക ബൈബിൾ ക്വിസ്സ്, 1 മുതൽ 5 വരെ ഗ്രേഡിലെ വിദ്യാർത്ഥികൾക്ക്  സെൻറ്. മാർക്കോസിന്റെ  സുവിശേഷത്തിലെ ആദ്യ എട്ടു അദ്ധ്യായങ്ങളും, വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതവുമായിരുന്നു പഠന വിഷയം. ഫിനോയി "തൊമ്മൻ" പുത്തൻപുരയിൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാം സമ്മാനത്തിന് അർഹരായത്  നാലാം ക്ളാസ്സിലെ വി. പത്താം പിയൂസ് ടീമംഗങ്ങൾക്കാണ്. സെറീന ഷിബു മുളയാനിക്കുന്നേൽ, ഏവ കണ്ണംക്കുളം, ഏഞ്ജൽ ജോസ് കോയിത്തറ, ആഷ്ലി എബ്രാഹം  മാധവപ്പള്ളിൽ, ഇലാന ലൂക്കോസ് തറത്തട്ടേൽ, സാന്ദ്ര മാത്യു തെക്കനാട്ട്  എന്നിവരാണ് ടീം അംഗങ്ങൾ. ചാക്കോ കുര്യൻ മുത്തോലത്ത് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത്തെ   സ്ഥാനം കരസ്ഥമാക്കിയത് അഞ്ചാം ക്‌ളാസിലെ സെന്റ് ആന്റണി ടീമംഗങ്ങളാണ്. ഏറൺ ജോബി ഓളിയിൽ, നെവാ തോട്ടം, ജേക്കബ് മാത്യു എള്ളങ്കയിൽ, കെന്റ് പുല്ലാപ്പള്ളിൽ, ചെൽസ ജേക്കബ് പുല്ലാപ്പള്ളിൽ എന്നിവയാണ് ടീം അംഗങ്ങൾ.
6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദ്യത്തെ ഒൻപത് അധ്യായങ്ങളും വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതവുമായിരുന്നു പഠന വിഷയം. മെറീന ബേബി കാരിക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാം സമ്മാനത്തിന് അർഹരായത് എട്ടാം ക്‌ളാസിൽ നിന്നുള്ള  സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ടീമംഗങ്ങളാണ്.നയനാ ജേക്കബ് ചകരിയാംതടത്തിൽ, ജൂലിയാ മാക്കിൽ, സാറാ ഷിബു മുളയാനികുന്നേൽ, ആൻഡ്രിയ നന്തികാട്ട്, അലീന ഷെനു ഉപ്പൂട്ടിൽ, ടിയാന മാത്യു ഓട്ടപ്പള്ളി, അലക്സിസ് ഉതുപ്പാൻ പുത്തൻപുരക്കൽ എന്നിവരാണ് ടീം അംഗങ്ങൾ. എസ്തപ്പാൻ  പുത്തൻപുരയിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാo സ്ഥാനം നേടിയത് എട്ടാം ക്ലാസ്സിൽ നിന്നുള്ള സെന്റ് യൂഫ്രാസ്സിയ ടീമാണ്. ഹാന സഖറിയാ ചേലക്കൽ, സേറ മാത്യു കളരിക്കപ്പറമ്പിൽ, ജോഷ്വ ഇലവുങ്കൽ, മാർട്ടിൻ സ്റ്റാനി കോഴംപ്ളാക്കിൽ, അലക്സ് തോമസ് പണയപറമ്പിൽ, ജെസിൻ തറത്തട്ടേൽ, സ്റ്റീവ് മാത്യു തെക്കനാട്ട്, ബ്ലെസി ജേക്കബ് പണയപറമ്പിൽ, സെന കണ്ണംകുളം എന്നിവരാണ് ടീം അംഗങ്ങൾ. എല്ലാ വിജയികൾക്കും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻറെ പേരിലും, മതബോധന വിദ്യാലയത്തിൻ്റെ പേരിലുമുള്ള അഭിനന്ദനങ്ങൾ അറിയിക്കുകയും, ഇതിൽ സജീവമായി പങ്കെടുത്തവരേയും, മതബോധന ഡയറക്ടർ മിസ് ടീന നെടുവാമ്പുഴയുടെ നേത്യുത്വത്തിൽ ഇത് വളരെ ഭംഗിയായി നടത്തുകയും, നടത്താൻ സഹായിക്കുകയും ചെയ്ത ഏവർക്കും ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നന്ദി അർപ്പിക്കുകയും ചെയ്തു.  
ഡി.ആർ. ഇ. ടീന തോമസ് നെടുവാമ്പുഴ,  അസി. ഡി.ആർ.ഇ. മെർലിൻ പുള്ളോർകുന്നേൽ, നബീസ ചെമ്മാച്ചേൽ, കോഡിനേറ്റർമാർ / ജഡ്ജസ് ആയ ആൻസി ചേലക്കൽ, ഷീബ മുത്തോലം, ക്വിസ് മാസ്റ്റേഴ്സ് ഗ്ലാഡിസ് ജേക്കബ് പണയപ്പറമ്പിൽ, ഷാരോൺ തോമസ് പണയപ്പറമ്പിൽ, ആൻമേരി മുത്തോലം, എന്നിവരാണ് ക്വിസ് സംഘടിപ്പിച്ചത്. റെജീന മടയനകാവിൽ, ടോമി കുന്നശ്ശേരിൽ എന്നിവയരായിരുന്നു സ്കോർകീപ്പർമാർ.

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം സമാപിച്ചു.

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം സമാപിച്ചു.
ബിനോയി കിഴക്കനടി (പി. ആർ. ഒ.)
             ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, മാർച്ച് മാസം 15 വ്യാഴായ്ച മുതൽ 18 ഞായറാഴ്ച വരെ നടത്തപ്പെട്ടു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന ക്വീൻമേരി ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകിയത്. ഫാ. ഷാജി തൂമ്പച്ചിറയിലിൻെറ നേത്യുത്വത്തിൽ  ബ്ര. ഡൊമിനിക്, ബ്ര. വി. ഡി. രാജു (മ്യൂസിക് മിനിസ്ട്രി), ബ്ര. ജോണി അങ്ങാടിയത്ത്, ബ്ര. കെവിൻ ജോസഫ് (യൂത്ത്) എന്നിവർ ധ്യാനം നയിച്ചു.
             മാർച്ച് 15 വ്യാഴായ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 5:30 മുതൽ രാത്രി 9:30 മണി വരെയും 17 ശനിയാശ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 7:00 മണി വരെയും, 18 ഞായറാശ്ച  രാവിലെ 9:00 മുതൽ വൈകുന്നേരം 6  മണിവരേയും നടന്ന ധ്യാനത്തിൽ ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ച് വലിയ ആഴ്ചക്കും മിശിഹായുടെ പുനരുത്ഥാനത്തിനും ഒരുങ്ങുവാനും  സഹായകമായി. ധ്യാനം നടത്തിയ ഫാ. ഷാജി തൂമ്പച്ചിറയിലിൻെറ നേത്യുത്വത്തിലുള്ള ക്വീൻമേരി ധ്യാന ഗ്രൂപ്പിനേയും, ധ്യാനം ഭംഗിയായി നടത്താൻ സഹായിച്ച കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, എന്നിവരേയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

അനുഗ്രഹങ്ങൾ പെയ്തിറങ്ങിയ ആരാധനയോടെ ത്രിദിന ധ്യാനം സമാപിച്ചു.

ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ  ദൈവാലയത്തിൽ മാർച്ച് 23 ന് തുടങ്ങിയ  ത്രിദിന നോമ്പുകാല ധ്യാനം മാർച്ച് 25ന് വൈകിട്ട് അഞ്ചുമണിക്ക് ത്തെ ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു. മൂന്ന്  ദിവസം തുടർച്ചയായി നടത്തിയ ധ്യാനത്തിൽ  റവ.ഡോ.സിബി പുളിക്കൽ മുഖ്യ പ്രഭാഷകനായിരുന്നു.ധ്യാനത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് തുടക്കംകുറിച്ചു. ഇടവക വികാരി മോൺസിഞ്ഞോർതോമസ് മുളവാനാൽ കർമ്മങ്ങൾക്ക്  മുഖ്യ   കാർമ്മികത്വം വഹിച്ചു. റവ. ഫാ.  എബ്രാഹം കളരിക്കൽ, 

 റവ ഫാ പോൾ ചാലിശ്ശേരി,    റവ.ഫാ. ബിജു ചൂരപ്പാടത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു ചടങ്ങുകളിൽ പങ്കെടുത്ത ആയിരത്തിലധികം പേരും കുരുത്തോലകൾ ഏറ്റുവാങ്ങി രാജാധിരാജനായ യേശുക്രിസ്തുവിന് ഓശാന പാടി അനുസ്മരിച്ചു. വി. കുർബാനയെ തുടർന്ന് ധ്യാന ചിന്തകൾക്കായി ജനം കാതോർത്തു. വി. കുർബാനയെ കേന്ദ്രീകരിച്ച്   നടത്തിയ ധ്യാന പ്രസംഗത്തിന്റെ ആരംഭത്തിൽ "തിരുസഭ പഠിപ്പിക്കുന്നതും തിരുവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നതും മാത്രമ  പറയൂ, പഠിപ്പിക്കൂ"എന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹം വചനപ്രഘോഷ ണത്തിന് തുടക്കംകുറിച്ചത്. നാം ദേവാലയത്തിൽ ആയിരിക്കുമ്പോൾ ഒരുപക്ഷേ നാമറിയാതെ വിശുദ്ധ കുർബാനയെ നിന്ദിക്കുകയോ, നിഷേധിക്കുന്ന വിധത്തിലുള്ള നമ്മുടെ മനോഭാവത്തെ  തിരിച്ചറിഞ്ഞ് വിശ്വസിക്കുകയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിധത്തിൽ ആയിരിക്കണം നാം വി.കുർബാനയിൽ പങ്കെടുക്കേണ്ടത് എന്ന് ജനങ്ങളെ ഓർമിപ്പിച്ചു.   

ശനി ,ഞായർ  ദിവസങ്ങളിൽ യുവജനങ്ങൾക്കായി വേറിട്ട ധ്യാന ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സമാപന ദിനത്തിൽ ഫാ.തോമസ് മുളവനാൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ ധ്യാനത്തിന്റെ സുഗമമായ വിജയത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.  മുതിർന്നവർക്കും കുട്ടികൾക്കും ആയി നടത്തിയ ധ്യാന ക്രമീകരണങ്ങൾക്ക് ചർച്ച് എക്സിക്യൂട്ടീവ് നോടൊപ്പം മത്തച്ചൻ ചെമ്മാച്ചേൽ, സിസ്റ്റർ ജോവാൻ, ടോണി കിഴക്കേക്കുറ്റ്  എന്നിവർ നേതൃത്വം നൽകി. സ്റ്റീഫൻ ചെള്ളംമ്പേൽ(പി.ആർ.ഒ)

Read more

റോക്‌ലാൻഡ് ക്നാനായ ദേവാലയത്തിൽ വിശുദ്ധവാര ശുശ്രുഷകൾ മാർ ജോയ് ആലപ്പാട്ട്‌ പിതാവിന്റ കാർമികത്വത്തിൽ

റോക്‌ലാൻഡ് ക്നാനായ ദേവാലയത്തിൽ വിശുദ്ധ വാര ശുശ്രുഷകൾ മാർ ജോയ് ആലപ്പാട്ട്‌ പിതാവിന്റ കാർമികത്വത്തിൽ 
--------------------------------------------------------------------------------------------------------------------------------------------------------------------
ന്യൂയോർക് :                                                                                                               ലൂക്കോസ് ചാമക്കാല
-----------------------                                                                             
റോക്‌ലാൻഡ് ക്നാനായ സെയിന്റ് .മേരീസ് ദേവാലയത്തിൽ(46 കോങ്ക്ളിൻ അവന്യു ഹാർവെർസ്റ്റൗ ന്യൂയോർക് ) വിശുദ്ധ വാര ശുശ്രുഷകൾ  ഞായറാഴ്ച  11 എ എം നു വിശു .കുർബാനയോടെ ആരംഭിക്കും , ഓശാന ഞായറഴ്ചയുടെ പ്രീത്യയേ ക  ശുശ്രുഷകൾ  ചിക്കാഗോ സീറോ മലബാർ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ പിതാവ്  കാർമികത്വം വഹിക്കുന്നു .പെസഹാ വ്യഴാഴ്ച തിരുകർമ്മങ്ങൾ 7 പിഎം ന് വിശു .കുർബാന യോടെ ആരംഭിക്കും . ദുഃഖ : :വെള്ളിയാഴ്ച കർമങ്ങൾ 6 .30 പിഎം  നു ആരംഭിക്കും . ഈസ്റ്റര് തിരുകർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 6 .30 നു സിസിഡി കുട്ടികളുടെ എഗ്ഗ്‌ ഹണ്ടിങ്ങോടെ അരഭിച്ചു  ഈസ്റ്റര് മാസ്സ് 8  പി എം തുടങ്ങും . ഞായറാഴ്ച 10 എ എംന്  വിശു .കൂർബാനയോടെ വിശുദ്ധവാര സുശുശ്രുഷകൾക്കു സമാപനമാകും ഏവരെയും പുതിയ ദേവാലയത്തിന്റെ ആദ്യ  വിശുദ്ധവാര  ശുശ്രുഷകളിൽ പങ്കെടുത്ത അനുഗ്രഹങ്ങൾ  പ്രാപിപ്പാൻ  ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക്  വികാരി. ഫാ  ജോസഫ് ആദോപ്പിള്ളി 914 -673 -6956 

റോക്‌ലാൻഡ് ക്നാനായ സെയിന്റ് .മേരീസ് ദേവാലയത്തിൽ(46 കോങ്ക്ളിൻ അവന്യു ഹാർവെർസ്റ്റൗ ന്യൂയോർക് ) വിശുദ്ധവാര ശുശ്രുഷകൾ  ഞായറാഴ്ച  11 എ എം നു വിശു .കുർബാനയോടെ ആരംഭിക്കും , ഓശാന ഞായറഴ്ചയുടെ ശുശ്രുഷകൾ  ചിക്കാഗോ സീറോ മലബാർ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ പിതാവ്  കാർമികത്വം വഹിക്കുന്നു .പെസഹാ വ്യഴാഴ്ച തിരുകർമ്മങ്ങൾ 7 പിഎം ന് വിശു .കുർബാന യോടെ ആരംഭിക്കും . ദുഃഖ : :വെള്ളിയാഴ്ച കർമങ്ങൾ 6 .30 പിഎം  നു ആരംഭിക്കും . ഈസ്റ്റര് തിരുകർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 6 .30 നു സിസിഡി കുട്ടികളുടെ എഗ്ഗ്‌ ഹണ്ടിങ്ങോടെ അരഭിച്ചു  ഈസ്റ്റര് മാസ്സ് 8  പി എം തുടങ്ങും . ഞായറാഴ്ച 10 എ എം ന്  വിശു .കൂർബാനയോടെ വിശുദ്ധവാര സുശുശ്രുഷകൾക്കു സമാപനമാകും ഏവരെയും പുതിയ ദേവാലയത്തിന്റെ ആദ്യ  വിശുദ്ധവാര  ശുശ്രുഷകളിൽ പങ്കെടുത്ത അനുഗ്രഹങ്ങൾ  പ്രാപിപ്പാൻ  ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക്  വികാരി. ഫാ  ജോസഫ് ആദോപ്പിള്ളി 914 -673 -6956 .

Read more

കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
കോട്ടയം: കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെ നടത്തപ്പെടും. ഓശാന ഞായറാഴ്ച രാവിലെ 7 മണിക്ക് മെത്രാസന മന്ദിര അങ്കണത്തില്‍ നടത്തപ്പെടുന്ന കുരുത്തോല വെഞ്ചരിപ്പോടെ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രദക്ഷിണമായി കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവേശിച്ച് വി.കുര്‍ബ്ബാന അര്‍പ്പിക്കും. 29 -ാം തീയതി വ്യാഴാഴ്ച രാവിലെ 6.30ന് കാല്‍കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് ദിവ്യബലിയും നടത്തപ്പെടും. രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണിവരെ ദിവ്യകാരുണ്യ ആരാധനയും ക്രമീകരിച്ചിട്ടുണ്ട്. 30-ാം തീയതി ദുഃഖവെള്ളിയാഴ്ച രാവിലെ 7 മണിക്ക് പീഢാനുഭവ അനുസ്മരണ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.  31-ാം തീയതിശനിയാഴ്ച രാവിലെ 6.15 ന് വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ജ്ഞാനസ്‌നാന വ്രതനവീകരണവും നടത്തപ്പെടും. ഏപ്രില്‍ 1 -ാം തീയതി ഞായറാഴ്ച രാവിലെ 5 മണിക്ക് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധവാരത്തില്‍ 28-ാം തീയതി ബുധനാഴ്ചയും 31 -ാം തീയതി ശനിയാഴ്ചയും രാവിലെ മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍ ചേന്നാകുഴി അറിയിച്ചു. 

കെ.സി.വൈ.എല്‍ എറണാകുളം യൂണിറ്റിന്‍െറ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

എറണാകുളം: കെ.സി.വൈ.എല്‍ എറണാകുളം യൂണിറ്റിന്‍െറപ്രവര്‍ത്തനോദ്ഘാടനം ജസ്റ്റീസ് സിറിയക്ക് ജോസഫ് നിര്‍വഹിച്ചു. ഇതോടൊപ്പം രക്തദാന ക്യാമ്പും നടത്തി.

Read more

കടുത്തരുത്തി:KSSS-യിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക്‌ ബോധവല്‍ക്കരണ ക്യാമ്പന്‍ സംഘടിപ്പിച്ചു.

കടുത്തരുത്തി: കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആധുനിക കാലഘട്ടത്തില്‍ കുട്ടികളും മാതാക്കളും അറിഞ്ഞും കരുതിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അമ്മ അറിയാന്‍ എന്ന പേരില്‍ മാതാപിതാക്കള്‍ക്ക്‌ ബോധവല്‍ക്കരണ ക്യാമ്പന്‍ സംഘടിപ്പിച്ചു. കടുത്തുരുത്തി മേഖലയുടെ നേതൃത്വത്തില്‍ അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ ഹാളില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്‌ഘാടനം മുളക്കുളം ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ജോസഫ്‌ സിറിയക്‌ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമതല പ്രസിഡന്റ്‌ മേരികുട്ടി ലൂക്കോസ്‌ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ മേഴ്‌സി സ്റ്റീഫന്‍, ഗ്രൂപ്പ്‌ പ്രതിനിധി ആനി ജോണ്‍, സാറക്കുട്ടി ജോര്‍ജ്ജ്‌ എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ മാതൃക പ്രവര്‍ത്തനം കാഴ്‌ച്ചവച്ച ദേവകി കുഞ്ഞുപിള്ളയെ ആദരിച്ചു. ക്യാമ്പനില്‍ റിസോഴ്‌സ്‌ പേഴ്‌സണ്‍ ഷൈല തോമസ്‌ ക്ലാസ്‌ നയിച്ചു. അനിമേറ്റര്‍മാരായ ബിനു ജോയി, കുഞ്ഞുമോള്‍ തോമസ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. നൂറോളം പേര്‍ പങ്കെടുത്തു.

Read more

Copyrights@2016.