pravasi live Broadcasting
ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി റാലി കമ്മിറ്റിയുടെ മീറ്റിങ്.

ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു കണ്ണൂർ ശ്രീപുരത്തു ഏപ്രിൽ 14 നു നടക്കുന്ന സമാപന റാലിയുടെ ഒരുക്കത്തിന്റെ ഭാഗമായിട്ടുള്ള റാലി കമ്മിറ്റിയുടെ മീറ്റിങ് അഭിവദ്യ പണ്ടാരശ്ശേരിയിൽ പിതാവ് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
കെ.സി.ഡബ്ല്യൂ.എ. ഉഴവൂര്‍ ഫൊറോന തല പ്രവര്‍ത്തനോദ്ഘാടനവും, വനിതാദിനാചരണവും സംഘടിപ്പിച്ചു.

അരീക്കര: കെ.സി.ഡബ്ല്യൂ.എ. ഉഴവൂര്‍ ഫൊറോന തല പ്രവര്‍ത്തനോദ്ഘാടനവും, അന്താരാഷ്ട്ര വനിതാദിനാചരണവും 11- 3- 2018 ഞായറാഴ്ച്ച അരീക്കര സെന്റ് റോക്കീസ് പാരീഷ്ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കുടുംബവളര്ച്ചയില് സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ റവ.ഫാ. ബിബി തറയില്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന പൊതുയോഗത്തില്‍ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ് അധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് വനിതാദിന സന്ദേശം നല്കി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കന്‍, അരീക്കര പള്ളി വികാരി റവ.ഫാ. ജോസ് നെടുംങ്ങാട്ട്, ഫൊറോന സെക്രട്ടറി ലിസി സുബാഷ് എന്നിവര്‍ പ്രസംഗിച്ചു. അരീക്കര ഇടവകയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെ പൊന്നാടയണിയിച്ച് ഫാ. ജോസ് നെടുംങ്ങാട്ട് ആദരിച്ചു. വനിതകളുടെ വിവിധ കലാപരിപാടികളും ചടങ്ങുകളുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. സ്നേഹവിരുന്നോടെ വനിതാദിനാചരണ ചടങ്ങുകള്‍ സമാപിച്ചു. ചടങ്ങില്‍ അഞ്ഞൂറിലധികം വനിതകള്‍ പങ്കെടുത്തു.
മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ സി പി ആർ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെട്ടു.

ചിക്കാഗോ:മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ മാർച്ച് 11 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്, ഇല്ലിനോയിസ് ഇന്ത്യൻ നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ "സി പി ആർ ഫോർ ഫാമിലി ആൻഡ് ഫ്രണ്ട് "എന്ന വിഷയത്തെക്കുറിച്ചു ക്ലാസെടുക്കുകയും , സി പി ആർ പരിശീലനം മുറ അഭ്യസിപ്പിക്കുകയും ചെയ്തു.
നാം ഭവനങ്ങളിലെ സമൂഹത്തിലോ ആയിരിക്കുമ്പോഴും സംഭവിക്കാൻ സാധ്യതയുള്ള കാർഡിയാക് അറസ്റ്റ് ,ചോക്കിംഗ് മുതലായ ജീവൻ അപായ സന്ദർഭങ്ങളിൽ ഏറ്റവും ഫലപ്രദമായി പരിചരിക്കാൻ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായ വിവരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സാധാരണക്കാർക്ക് വേണ്ടി പുതുതായി പ്രചരിപ്പിക്കുന്ന "ഹാൻഡ്സ ഒൺലി സിപിആർ" എല്ലാവരും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് നേഴ്സ് പ്രാക്ടീഷണറും സിപിആർ ഇൻസ്ട്രക്ടറും ആയ ലിസി ഇണ്ടിക്കുഴി ക്ലാസിനെ അഭിസംബോധന ചെയ്ത വേളയിൽ അറിയിച്ചു.
ചിക്കാഗോ ;ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു.

ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ്സ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ മോർട്ടൺഗ്രോവ് സെന്റ്മേരീസ് ദൈവാലയത്തിൽ വച്ച് മാർച്ച് രണ്ടു മുതൽ നാലു വരെ ത്രിദിന പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കോഴ്സ്സംഘടിപ്പിച്ചത്. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 40ലധികം യുവജനങ്ങൾ പങ്കെടുത്ത ഈ പ്രോഗ്രാമിന് ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് നേതൃത്വം നൽകിയത്.ക്നാനായ റീജിയൺ ഡയറക്ടർ മോൺ.തോമസ് മുളവനാൽ , റവ.ഫാദർ എബ്രഹാം മുത്തോലത്ത്, റവ.ഫാദർ പോൾ ചാലിശ്ശേരി,ബെന്നി കാഞ്ഞിരപ്പാറ, ടോം മൂലയിൽ ,ഡോക്ടർ അജിമോൾപുത്തൻപുരയിൽ ,ജോണി തെക്കേപറമ്പിൽ ,ആൻസി ചേലയ്ക്കൽ, ജോസഫ് &ഷൈനി വിരുത്തിക്കുളങ്ങര, ജിൻസ് & ഷീന പുത്തൻപുരയിൽ, ജയ കുളങ്ങര, ടോണി പുല്ലാപ്പള്ളി എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി.അമേരിക്കയിലോ ഇന്ത്യയിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവവൻ ക്നാനായ കത്തോലിക്കരായ യുവജനങ്ങളും കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് മോൺ.തോമസ് മുളവനാൽ അറിയിച്ചു. ക്നാനായ റീജിയണിലെ അടുത്ത് പ്രീ മാര്യേജ് കോഴ്സ് ജൂൺ 15 മുതൽ 17 വരെ ഹൂസ്റ്റൺ സെ.മേരീസ്ദൈ വാലയത്തിൽ വച്ചും ഒക്ടോബർ 19 മുതൽ 21 വരെ ചിക്കാഗോ സേക്രട്ട്ഹാർട്ട് ദേവാലയത്തിൽ വച്ചും നടത്തപ്പെടുന്നതാണ്. പ്രീ മാര്യേജ് കോഴ്സ്പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 205 5078 എന്ന നമ്പരിൽ ഫാമിലികമ്മീഷൻ ചെയർമാൻ ശ്രീ ടോണി പുല്ലാപ്പള്ളിയുമായി ബന്ധപ്പെടേണ്ടതാണ്.
ഉഴവുര്‍ സെന്റ് ജോവാനാസ് യു.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം നടത്തി.

ഉഴവുര്‍; ഉഴവൂരിലെ വിദ്യാലയ മുത്തശ്ശി സെന്റ് ജോവാനാസ് യു.പി.സ്കൂളിന്റെ പുതിയ ബില്‍ഡിംഗിന്റെ വെഞ്ചരിപ്പുകര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപോലീത്താ മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് പ്രാലേല്‍, ഫാ. ജോമി പതീപ്പറമ്പില്‍, ഫാ. ജേക്കബ് മേക്കര, ഫാ. ചാക്കോ കൂട്ടകല്ലുംങ്കല്, ഫാ. അലക്സ് എന്നിവര്‍ സഹ കാര്‍മ്മികരായി. തുടര്‍ന്ന് നടന്ന 112- ാമത് സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങുകളുടേയും യാത്രയയപ്പ സമ്മേളനത്തിലും റവ.സി. ആന്‍ജോസ് എസ്.വി.എം. അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. റവ.ഫാ. തോമസ് പ്രാലേല്‍, റവ.ഫാ. തോമസ് ഇടത്തിപ്പറമ്പില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, പ്രൊഫ. ജോസഫ്ള ജോര്‍ജ് കാനാട്ട്, സിറിയക്ക് വേലിക്കെട്ടേല്‍, സിറിയക്ക് സ്റ്റീഫന്‍, ഗീതാ ചുമ്മാര്‍, ജിവിന് കെ. മാത്യൂ, റവ.സി. മാര്ട്ടിന്, ഡെയ്സി പി. ജൊയി, ജെസി എബ്രാഹം, സി. ലൈസി എസ്.വി.എം. എന്നിവര്‍ പ്രസംഗിച്ചു.
ദൈവാലയ ശുശ്രൂഷികളുടെ യോഗം സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതയിലെ ദൈവാലയ ശുശ്രൂഷികള്ക്കായുള്ള ഏകദിന സെമിനാര്‍ ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോതനല്ലൂര്‍ തുവാനീസ ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിച്ചു. തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ലിറ്റര്‍ജി കമ്മീഷന് ചെയര്മാന് ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. വിവിധ ഇടവകകളില്‍ നിന്നായി 47 ദൈവാലയ ശുശ്രൂഷികര് സെമിനാറില്‍ പങ്കെടുത്തു.
ലീജിയണ്‍ ഓഫ് മേരി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ മരിയന്‍ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ വാര്‍ഷിക സമ്മേളനവും ലീജിയണ്‍ ഓഫ് മേരി പ്രാര്‍ത്ഥനാ കൂട്ടായ്മയായ മരിയന്‍ സൈന്യത്തിന്റെ പ്രതിഷ്ഠാ ചടങ്ങും അതിരൂപത അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് 2018 - 2021 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മീസിയം, കൂരിയ, പ്രസിദീയം ഭാരവാഹികളുടെ പേരും ഫോണ്‍ നമ്പറുകളും ചേര്‍ത്തുകൊണ്ട് തയ്യാറാക്കിയ ഡയറക്ടറി കടുത്തുരുത്തി ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട് പയസ് അസോസിയേഷന് ചെയര്മാന് ഫാ. ജോബി പൂച്ചുകണ്ടത്തിലിനു നല്കി പ്രകാശനം ചെയ്തു. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ലീജിയന് ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറയില്‍, ഭാരവാഹികളായ സിസ്റ്റര്‍ ജോസ്ലറ്റ് എസ്.ജെ.സി, മോളി ചാക്കോ, ലൂസി തോമസ്, ജയിന് ജോയി, ആലീസ് ജോയി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തൂവാനിസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലിന്റെ നേതൃത്വത്തില്‍ മരിയന്‍ പ്രഭാഷണവും ആരാധനയും നടത്തപ്പെട്ടു. അന്‍മ്പതോളം പ്രസിദീയങ്ങളില് നിന്നായി അഞ്ചൂറോളം മരിയന്‍ സൈനികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വനിതാനേതൃസംഗമവും മാതൃകാസാമൂഹ്യ ശുശ്രൂഷകരെ ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം : കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ അടിച്ചിറ ആമോസ് സെന്ററില്‍ വനിതാനേതൃസംഗമവും മാതൃകാ വനിതാ സമൂഹ്യ ശുശ്രൂഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും ദര്ശന് കേരള സ്റ്റേറ്റ് വിമണ്‍സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെ ഉദ്ഘാടനം കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് നിര്‍വ്വഹിച്ചു. ജാതിമത ഭേദമന്യേ സാമൂഹ്യസേവന രംഗത്ത് കേരളത്തിലെ 32 രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സാമൂഹിക വികസന രംഗത്ത് നല്കുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സി.എസ്.ഐ വിമണ്‍ ഫെലോഷിപ്പ് പ്രസിഡന്റ് സൂസന് തോമസ് അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്മെന്റ് നെറ്റ്വര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ദര്ശന് പ്രസിഡന്റ് ആശാ ദാസ്, ജോയിന്റ് സെക്രട്ടറി ഷൈനി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഡോ. റസീന പദ്മം, ഡോ. വി.ആര് ഹരിദാസ് എന്നിവര്‍ നയിച്ച സെമിനാറുകളും ക്രമീകരിച്ചിരുന്നു. കേരളത്തിലെ 27 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളില്‍ സേവനം ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. വിവിധ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
മടമ്പം നേഴ്സസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധനാക്യാമ്പും നാളെ മടമ്പത്ത്

മടമ്പം; മലയോര കുടിയേറ്റഗ്രാമമായ മടമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ജീവകാരുണ്യപ്രവർത്തനങ്ങളും ലക്ഷ്യമാക്കി രൂപീകൃതമായ മടമ്പം നേഴ്സസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും, തളിപ്പറമ്പ് നേത്ര ജ്യോതി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനക്യാമ്പും നാളെ (2018 മാർച്ച് 11) ഞായറാഴ്ച രാവിലെ 9.30 മുതൽ മടമ്പം മേരിലാൻഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തുടർചികിത്സ ആവശ്യമായ അഞ്ച് പേർക്ക് സൗജന്യ ചികിത്സാസഹായം മടമ്പം നേഴ്സസ് ചാരിറ്റബിൾ സൊസൈറ്റി നൽകുന്നതാണ്. സൊസൈറ്റിയുടെ ഉദ്ഘാടനം ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ പി. പി. രാഘവൻ നിർവഹിക്കും. ചടങ്ങിൽ ലിജു. പി. ജോൺ അധ്യക്ഷത വഹിക്കും, ഫാ. ജോർജ്ജ് കപ്പുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീ.ബിനോയി സാർ, ശ്രീമതി. ഷൈല ടീച്ചർ, ടി.കെ. ഗംഗാധരൻ എന്നിവർ ആശംസയർപ്പിക്കും.ശ്രീ. മോൺസൺ എബ്രഹാം സ്വാഗതവും, ശ്രീ. ജോസ് പല്ലാട്ടുതടത്തിൽ നന്ദിയും പറയും.
കെ സി വൈ എൽ ഇറ്റലി റീജിയണ്‍ അവതരിപ്പിക്കുന്ന വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന് .

ഇറ്റലി ;ലോകമെമ്പാടുമുള്ള ക്നാനായ മക്കൾക്കായി കെ സി വൈ എൽ ഇറ്റലി റീജിയണ്‍ അവതരിപ്പിക്കുന്ന വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന് ആശംസ വീഡിയോ മത്സരം നടത്തപ്പെടുന്നു. ശ്രീ തോമസ് ഡൊമിനിക് കാവിൽ സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും ഉണ്ടായിരിക്കും ഏപ്രിൽ രണ്ടിന് മുൻപ് വീഡിയോസ് അയച്ചുകൊടുക്കേണ്ടതാണ്.
ഫാ. ടോം ഉഴുന്നാലിൽ രാജപുരം തിരുകുടുംബ ഫൊറോന ക്നാനായ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുന്നു.

രാജപുരം: ഭീകരരുടെ തടവറയിൽ നിന്നു രക്ഷപ്പെട്ടു തിരിച്ചെത്തിയ ബഹു. ടോം ഉഴുന്നാലിൽ അച്ചൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ചു മാർച്ച് 11 ഞായറാഴ്ച രാവിലെ 8 മണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ക്നാനായ ദേവാലയത്തിൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകുന്നു.
തിരുനാൾ സമാപനവും കുടിയേറ്റ പ്ലാറ്റിനം ജൂബിലി കൃതജ്ഞത ബലിയും മാർച്ച് 19 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്
കെ.സി.ഡബ്ള്യ.എ പിറവം ഫൊറോന വനിതാദിനാഘോഷം നടത്തി.

വെള്ളൂര്‍: കെ.സി.ഡബ്ള്യ.എ പിറവം ഫൊറോന വനിതാദിനാഘോഷം വെള്ളുര്‍ ഹോളി ഫാമിലി പള്ളിയില്‍ ഫൊറോന ചാപ്ളയ്ന്‍ ഫാ. ഷാജി മേക്കര ഉദ്ഘാടനം ചെയ്തു. ഫാ.ജോബി പുച്ചൂകണ്ടത്തില്‍, അതിരൂപതാ പ്രസിഡന്റ് മേഴ്സി ജോണ്‍, ഫൊറോന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ വനിതാദിനം ആഘോഷിച്ചു.

തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചു. പ്രശസ്തഗായിക രഞ്ജിനി ജോസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍, ജോയന്റ് ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത്, ഫാ. ജോണ്‍ പൂച്ചകാട്ടില്, എ.എല്‍ ലളിത എന്നിവര്‍ സംബന്ധിച്ചു
പ്രൊഫ. ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കായുള്ള പ്രസംഗമത്സരം നടത്തി.

മടമ്പം: പി.കെ.എം. കോളജ് ഓഫ് എഡ്യുക്കേഷനില്‍ പ്രൊഫ. ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കായുള്ള പ്രസംഗമത്സരം നടത്തി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. വീണ അപ്പുക്കുട്ടന് മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ മാനന്തവാടി ടീച്ചര്‍ എഡ്യുകേഷന് സെന്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥി ദിപു ആന്റണി ഒന്നാംസ്ഥാനവും പി.കെ.എം. കോളജി ബി.എഡ്. വിദ്യാര്‍ത്ഥി ആതിര സാഗര്‍ രണ്ടാംസ്ഥാനവും കണ്ണൂര്‍ സലഫി ബി.എഡ്. കോളജ് വിദ്യാര്‍ത്ഥിനി അനുശ്രീ എ. മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കോളജ് ചെയര്‍പേഴ്സണ്‍ റിയ മേരി തോമസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ സി. ഷീജ ഫിലിപ്പ് സ്വാഗതവും യൂണിയന് ജോ. സെക്രട്ടറി ഗ്രീഷ്മ നന്ദിയും പറഞ്ഞു. കോളജ് യൂണിയന് സ്റ്റാഫ് അഡൈ്വസര്‍ സി. ജെസ്സി എല്‍.സി. പരിപാടിക്ക് നേതൃത്വം നല്കി.
കക്കത്തുമല സെന്റ് ജോസഫ്സ് എല്‍. പി സ്കൂളിന്റെ 98മത് വാര്‍ഷികം ആഘോഷിച്ചു.

ഇരവിമംഗലം : കക്കത്തുമല സെന്റ് ജോസഫ്സ് എല്‍. പി സ്കൂളിന്റെ 98മത് വാര്‍ഷികാഘോഷം ഉഴവൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു . സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് മുളവനാല്‍ അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് എ.ഇ.ഒ. അശോകന് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതയിലെ മികച്ച എല്‍. പി സ്കൂള്‍ അധ്യാപക അവാര്‍ഡ് ജേതാവ് ഷാന്‍സി ജോസഫിനെ യോഗത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് മെംബര്‍ ബിജു മറ്റപ്പള്ളി ,അലുമിനി അസോസിയേഷ പ്രസിഡന്റ് തോമസ് അരയത്, പി.റ്റി.എ. പ്രസിഡന്‍്റ് എബിമോന് ജോസഫ്, എം.പി.റ്റി.എ. പ്രസിഡന്റ് പ്രിയ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര് ജോസ് എം.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. അര്‍ച്ചന എസ്.ജെ.സി. സ്വാഗതവും, സാന്ദ്ര റെജി ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
അലക്സ് നഗറിൽ വനിതാ ദിനാഘോഷം നടത്തി

അലക്സ്നഗർ : ലോക വനിതാദിനത്തിൽ അലക്സ്നഗറിൽ KCWA യുടെയും MASS ന്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം നടത്തി. ശ്രീകണ്ഠാപുരം S.I ശ്രീ. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം മുൻസിപ്പൽ വൈ. ചെയർപ്പേഴ്സൺ ശ്രീമതി. ഇഷിത റഹ്മാൻ , ശ്രീ. ഷിന്റ്റോ ലൂക്ക എന്നിവർ ആശംസ അർപ്പിച്ചു. മടമ്പം ഫൊറോന കോ. ഓഡിനേറ്റർ ശ്രീമതി. റെനി തോമസ് പരിപാടികൾക്ക് നേതൃത്വം നല്കി. തുടർന്ന് മതമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഭോധവൽക്കരണ ക്ലാസ് നടത്തി.
വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ നാലാം വെളളിയാഴ്ച തീര്‍ത്ഥാടനം. ക്നാനായവോയ്സിലും KVTV-യിലും തത്സമയം.

വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും നാലാം വെള്ളിയാഴ്ച 2018 മാര്‍ച്ച് 9 ന് നടത്തപ്പെടുന്നു.ഉച്ചതിരിഞ്ഞ് 4 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്മാര് നേതൃത്വം നല്‍കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര് തീര്ത്ഥാടകരായെത്തും.5. 15 pm ന് വടവാതൂര്‍ സെമിനാരി പ്രഫസ്സര്‍ റവ. ഫാ. ജോണ്സന് നീലാനിരപ്പേല്‍ തിരുവചനസന്ദേശം നല്‍കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം 8 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം. എല്ലാ തീര്‍ത്ഥാടകരേയും ഈ വിശുദ്ധ ഭൂമികയിലേയ്കു ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു
അറ്റ്ലാന്റ ക്നാനായ കൺവൻഷൻ പ്രോഗ്രാമിന് തിരിതെളിഞ്ഞു.

രാജപുരം സെന്റ് പയസ് ടെന്ത് കോളജിന് ഇന്റര്‍-കോളജ് ബോക്സിങ് ചാമ്പ്യന്‍ഷിപ് കിരീടം

രാജപുരം: മാങ്ങാട്ട് പറമ്പ് യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍-കോളജ് ബോക്സിങ് ചാമ്പ്യന്‍ഷിപ് കിരീടം രാജപുരം സെന്റ് പയസ് ടെന്ത് കോളജ് കരസ്ഥമാക്കി. ഒന്നാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥി ജിതിന് ജോസഫ്, രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥി അമല്‍ ടോമി, മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി റെബിന് ചാക്കോ എന്നിവര്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. മൂന്നാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥികളായ എബിന് ജോണ്‍, വിഷ്ണു പ്രസാദ് എന്നിവര്‍ സില്‍വര്‍ മെഡലുകളും മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥി ജസ്റ്റിന് സജി, രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ത്ഥി ദിദിന്‍ ദാമോദര്‍ വെങ്കല മെഡലുകളും നേടി. 4 വര്‍ഷത്തിനുശേഷം മുന്നാട് പീപ്പിള്‍സ് കോളജിന്റെ അധീനതയിലുണ്ടായിരുന്ന കിരീടം സെന്റ് പയസ് തിരിച്ചു പിടിക്കുകയായിരുന്നു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി രഘുനാഥ്, രമേശന്, നിഷീദ് എന്നിവര്‍ പരിശീലനം നല്കി.
അൽമായ സംഘടനാ നേതൃസംഗമവും പഠനശിബിരവും ശനിയാഴ്ച പയ്യാവൂർ ടൗൺ പള്ളിയിൽ

പയ്യാവൂർ: കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് (KCC), ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് (KCWA), ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL ) എന്നിവയുടെ മലബാര്‍ റീജിയണിലെ നേതൃസംഗമവും പഠനശിബിരവും ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പയ്യാവുര്‍ സെന്റ് ആന്‍സ് ടൗണ്‍ പളളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്സംഗമം ഉദ്ഘാടനം ചെയ്യും. "അല്മായ സംഘടനകള്‍ സഭയില്‍-സമുദായത്തില്‍-സമൂഹത്തില്‍" എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഏകദിന പഠനശിബിരത്തില്‍ സമുദായ സംഘടനകളുടെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുവാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പഠനശിബിരത്തില്‍ ഓരോ ഫൊറോനയിലെയും കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ചാപ്ലെയിന്‍മാരും മൂന്ന് സംഘടനകളുടെയും അതിരൂപതാ, ഫൊറോന ഭാരവാഹികളും ഓരോ യൂണിറ്റിലെയും ഭാരവാഹികളും പങ്കെടുക്കും.